Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news kvartha latest news
Showing posts with label Article. Show all posts
Showing posts with label Article. Show all posts

ശ്രീശാന്തും രജ്ഞിനിയും സൂപ്പര്‍ ഹിറ്റ്, പിന്നെ മണികിലുക്കവും

Written By kvarthakgd1 on Saturday, May 18, 2013 | 10:11 am

-സമീര്‍ ഹസന്‍

ത്തുകളി വിവാദത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ക്യൂ വിവാദത്തിലേര്‍പെട്ട രജ്ഞിനി ഹരിദാസും ഫേസ്ബുക്കില്‍ സൂപ്പര്‍ ഹിറ്റ്. ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രതിഷേധത്തിന്റെ പോസറ്റുകളാല്‍ നിറഞ്ഞു. ഫേസ്ബുക്ക് തുറക്കുമ്പോള്‍ കാണുന്നത് വിവാദ നായിക-നായകന്‍മാര്‍ മാത്രം. നോട്ടിഫിക്കേഷന്‍ നോക്കിയാല്‍ ഇവര്‍ക്കെതിരെയുള്ള കമന്റുകളുടെ കൂമ്പാരം. പോയവാരം മലയാളികളുടെ നാണംകെടുത്തിയ രണ്ടുപേരെന്ന വിശേഷണമാണ് ഇവര്‍ക്കുള്ളത്. വനപാലകരെ മര്‍ദിച്ച് കേസിലകപ്പെട്ട സിനിമാ നടന്‍ കലാഭവന്‍ മണിയും ഹിറ്റുകളില്‍ പെടുന്നു.

Sreeshath, Renjini Haridas, Kalabhavan Mani, Controversy, Facebook, Article, Photos, Malayalam News, Kerala News, International News, National Newsകഴിഞ്ഞ വാരം ദൈവത്തിന്റെ സ്വന്തം നാടിന്റെ യശസ്സിനു കളങ്കം വരുത്തിയ അഹങ്കാരത്തിന്റെ ത്രീ മൂര്‍ത്തികളെന്ന വിശേഷണവും ഇതിനിടെ ഇവരെ തേടിയെത്തി. നാല്‍പത് ലക്ഷം രൂപയക്ക് വേണ്ടി ക്രിക്കറ്റെന്ന കായിക വിനോദത്തെ ഒറ്റിയവനെന്ന പ്രത്യേക വിശേഷണം ശ്രീയെ തേടിയെത്തിയപ്പോള്‍ ക്യൂപാലിക്കാതെ അഹങ്കാരത്തിന്റെ അഹമ്മദിയില്‍ ആനന്ദ നൃത്തമാടിയവളെന്നാണ് രജ്ഞിനി സ്വന്തമാക്കിയത്. ജനങ്ങള്‍ നല്‍കിയ സ്ഥാനം മറന്നു നിയമത്തിനു പുല്ലുവില നല്‍കിയവനെന്ന വിശേഷണം പ്രിയനടന്‍ കലാഭവന്‍ മണിക്കു സ്വന്തം. ഇത്തരത്തിലുള്ള ഒരുപാട് പ്രതിഷേധത്തിന്റെ പോസ്റ്റുകലാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു പോകുന്നു.

മറ്റു ചില ഫേസ്ബുക്ക് പ്രതികരണങ്ങള്‍ ചുവടെ:

1. പാവം പ്രവാസിയെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ച സ്ത്രീ... നിങ്ങളുടെ ഒരോ ലൈക്കും ഈ കരണത്തേക്കാവട്ടെ, ബഹുമാന്യനായ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാം പോലും പലയിടത്തും ക്യൂ  പാലിച്ചു കണ്ടിട്ടുണ്ട്, പിന്നെയാ രജ്ഞിനി- ഇത് രജ്ഞിനിക്ക്

2. ലോക കപ്പിനാണെന്ന് പറഞ്ഞ് പോയ ചെക്കാനാ.. ദേ ഇപ്പെ ലോക്കപ്പിലായി- ആളെ പ്രത്യേകിച്ച് പറയണമെന്നില്ലല്ലോ.

3. ഈ രണ്ട് സൂപ്പര്‍ ഹിറ്റുകള്‍ക്കിടയില്‍ സൂപ്പര്‍ താരത്തെക്കുറിച്ചുള്ള കാര്യമായ പ്രതികരണങ്ങളൊന്നും കണ്ടെത്താനായില്ല.

Sreeshath, Renjini Haridas, Kalabhavan Mani, Controversy, Facebook, Article, Photos, Malayalam News, Kerala News, International News, National Newsവിവാദത്തിലകപ്പെട്ട മൂവരും ഒരുകാലത്ത് മലയാളികള്‍ വാനോളം ഉയര്‍ത്തിയ താരങ്ങളായിരുന്നു. എന്നാല്‍ അവരിന്ന് അതില്‍ നിന്ന് വിപരീതമായി പെരുമാറിയതോടെയാണ് സഹികെട്ട ആരാധകരുടെ പ്രതികരണത്തിന് വഴിയൊരുക്കിയത്. ടിനു യോഹന്നാനിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് ഒരു മലയാളിയായി ശ്രീ ഉയര്‍ന്നു. വിവാദങ്ങളുടെ കളിത്തോഴനായപ്പോഴും വലിയൊരു ആരാധകരുടെ പിന്തുണ ശ്രീക്ക്‌ ഉണ്ടായിരുന്നു. ശ്രീക്കെവിടെയും സ്വീകരണങ്ങളും വിശേഷണങ്ങളും. എന്നാല്‍ ഇതെല്ലാം ഒരൊറ്റ കോഴ വിവാദത്തിലൂടെ തകിടം മറിഞ്ഞു. ഒരൊറ്റ കോഴമതിയായി ജീവിതം മാറ്റിമറിക്കാന്‍.

Sreeshath, Renjini Haridas, Kalabhavan Mani, Controversy, Facebook, Article, Photos, Malayalam News, Kerala News, International News, National Newsരജ്ഞിനിയുടെ കാര്യം നോക്കുകയാണെങ്കില്‍ ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ അവതാരകയായിരുന്നു. പിന്നീട് മംഗ്ലീഷ് സംസാരിക്കുന്നുവെന്ന് ആരോപണം വന്നപ്പോള്‍ വെറുക്കപ്പെട്ടവളായി മാറി. ഏറ്റൊവും ഒടുവില്‍ ക്യൂ വിവാദം വന്നതോടെ എതിര്‍പിന് കൂടുതല്‍ ശക്തി പ്രാപിച്ചു. വിവാദത്തിലെ നായകനാവട്ടെ ഒരു പ്രവാസി, ഇപ്പോള്‍ സ്വപ്‌ന തുല്യമായ പദവിയിലാണുള്ളത്. അദ്ദേഹത്തെ പുകഴ്ത്തിയുള്ള പോസ്റ്റുകള്‍ പ്രവാസികളുടെ വക സ്‌പോര്‍ണര്‍.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ കലാഭവന്‍മണിയുടെ താരപ്രതിഭയ്ക്ക് വനംവകുപ്പ് ഉദ്യോഗസ്ഥരെ മര്‍ദിച്ചതോടെ മങ്ങലേറ്റു. അങ്ങിനെ ഒരുകാലത്ത് മലയാളത്തിന്റെ പ്രതിഭകളായിരുന്ന മൂവര്‍ ഇപ്പോള്‍ ദിവസങ്ങള്‍കൊണ്ട് മലയാളിപ്പെരുമയ്ക്ക് മങ്ങലേല്‍പിച്ചവരായി മാറിയെന്ന് മലയാളികള്‍ തന്നെ ആണയിടുന്നു. 2013 കണ്ട ഏറ്റവും വലിയ വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുമ്പോഴും.

Sreeshath, Renjini Haridas, Kalabhavan Mani, Controversy, Facebook, Article, Photos, Malayalam News, Kerala News, International News, National News

പ്രതികരണത്തിന്റെ പുതിയ വഴി ഫേസ്ബുക്ക്  തന്നെയാണെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ്  ന്യൂജനറേഷന്‍. മറ്റൊരു ശ്രദ്ധേയമായ കാര്യം വിവാദ ത്രിമൂര്‍ത്തികളെ അനുകൂലിക്കുന്നവരുടെ എണ്ണം വിരളമാണെന്നതാണ്.

Images : Facebook

Keywords: Sreeshath, Renjini Haridas, Kalabhavan Mani, Controversy, Facebook, Article, Photos, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:11 am | 0 comments

മലയാള സിനിമയിലെ എക്കാലത്തെയും വലിയ 20 ഹിറ്റുകള്‍

Written By kvarthapressclub on Friday, May 17, 2013 | 8:21 am

മനോജ്‌

ലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത്. കളക്ഷന്‍ വിവരങ്ങള്‍ ലഭ്യമല്ലാത്തതു കൊണ്ട് ചിത്രം, ഗോഡ്ഫാദര്‍, കിലുക്കം എന്നിങ്ങനെയുള്ള വമ്പന്‍ ചിത്രങ്ങളെ ഈ പട്ടികയില്‍ ഉള്‍പെടുത്താന്‍ സാധിച്ചില്ല. അതുപോലെ ടിക്കറ്റ് നിരക്കിലുള്ളവ്യതിയാനവും ഇവിടെ പരിഗണിച്ചിട്ടില്ല.

ഉദാഹരണത്തിന് 2000ല്‍ നരസിംഹം 21കോടി കളക്റ്റ് ചെയ്തു എന്നാണ് റിപോര്‍ട്ടുകള്‍. പക്ഷേ ഇന്നത്തെ ടിക്കറ്റ് നിരക്കില്‍ നോക്കുമ്പോള്‍ അത് ആ തുകയുടെ പല മടങ്ങ് വരാം. ആമസോണ്‍.കോം ഉള്‍പെടെ വിശ്വസനീയമായ ചില വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ഇവയാണ്:

1) ട്വെന്റി ട്വെന്റി: താര സംഘടനയായ അമ്മക്ക് വേണ്ടി നടന്‍ ദിലീപ് നിര്‍മിച്ച ചിത്രം. സംവിധാനം ജോഷി. ഈ ചിത്രം 32.36 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് കളക്റ്റ് ചെയ്തത്. മമ്മൂട്ടി, മോഹന്‍ലാല്‍,
Twenty- Twenty, Malayalam Film, Malayalam Cinemaസുരേഷ്‌ഗോപി, ജയറാം, ദിലീപ്, മനോജ് കെ.ജയന്‍, സിദ്ദിക്ക്, ഭാവന തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും സിനിമയില്‍ അഭിനയിച്ചു. ഇത്രയും താരങ്ങള്‍ പ്രതിഫലമില്ലാതെ
അഭിനയിച്ചതിന്റെ പേരില്‍ ലോക റെക്കോര്‍ഡും ഈ ചിത്രത്തിനുണ്ട്.

2) ക്രിസ്ത്യന്‍ ബ്രദേഴ്‌സ് : ഉദയ് കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ രചനയില്‍ ജോഷി സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം. 28 കോടി രൂപയാണ് ചിത്രം തിയറ്ററുകളില്‍ നിന്നു നേടിയത്. മോഹന്‍ലാല്‍,സുരേഷ്‌ഗോപി, ദിലീപ്, ശരത് കുമാര്‍, ബിജുമേനോന്‍,
വിജയരാഘവന്‍, സായ്കുമാര്‍, കനിഹ, കാവ്യാ മാധവന്‍, ലക്ഷ്മി റായ് തുടങ്ങിയവര്‍ അഭിനയിച്ചു.

3) ക്ലാസ്‌മേറ്റ്‌സ് : ജയിംസ് ആല്‍ബര്‍ട്ടിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം 23 കോടിയാണ് ഗ്രോസ് കളക്ഷന്‍ ഇനത്തില്‍
നേടിയത്. സിനിമയിലെ ഗാനങ്ങളും ശ്രദ്ധേയമായി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്,നരേന്‍, ജയസൂര്യ, ബാലചന്ദ്രമേനോന്‍, കാവ്യാ മാധവന്‍ തുടങ്ങിയവര്‍ അഭിനയിച്ചു.

4) പഴശ്ശിരാജ : മലയാള സിനിമയിലെ ഏറ്റവും മുടക്കുമുതലുള്ള ചിത്രം എന്ന പേരില്‍ വന്ന ചരിത്ര സിനിമ. എം.ടി യുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ ചിത്രം 22 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നു നേടിയത്.

മമ്മൂട്ടി, ദേവന്‍, സുരേഷ്‌കൃഷ്ണ,ശരത് കുമാര്‍, ലാലു അലക്‌സ്, മനോജ് കെ ജയന്‍, കനിഹ, പദ്മ പ്രിയ തുടങ്ങിയവര്‍ അഭിനയിച്ചു. ഒരു വടക്കന്‍ വീരഗാഥയ്ക്ക് ശേഷം ഹരിഹരന്‍- എം.ടി-മമ്മൂട്ടി ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

Malayalam Cinema, All time hits in Malayalam film industry, Malayalam superhit films, Highest grossing 5) നരസിംഹം: രഞ്ജിത്തിന്റെ രചനയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം.  ആശീര്‍വാദ് സിനിമാസിന്റെ കന്നി സംരംഭം 21 കോടി
രൂപയാണ് ടിക്കറ്റ് വരുമാനമായി നേടിയത്. മോഹന്‍ലാല്‍, എന്‍.എഫ് വര്‍ഗീസ്, കലാഭവന്‍ മണി, തിലകന്‍, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, ഐശ്വര്യ, കനക തുടങ്ങിയവര്‍ അഭിനയിച്ചു. സിനിമയുടെ വിജയത്തെ തുടര്‍ന്നു മലയാളത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ ചിത്രങ്ങളുടെ ഒരു തരംഗം തന്നെയുണ്ടായി.


6) മായാമോഹിനി: ദിലീപിന്റെ സ്ത്രീ വേഷം കൊണ്ട് ശ്രദ്ധേയമായ ചിത്രം. 20 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഉദയ് കൃഷ്ണ, സിബി കെ തോമസ് എന്നിവരുടെ രചനയില്‍ ജോസ് തോമസ് ഒരുക്കിയ ചിത്രത്തില്‍ ബിജു മേനോന്‍, ബാബുരാജ്, നെടുമുടി വേണു, വിജയരാഘവന്‍, സുമന്‍, മൈഥിലി, ലക്ഷ്മി റായ് തുടങ്ങിയവരും അഭിനയിച്ചു. 2012ലെ ഏറ്റവും വലിയ ഹിറ്റ് കൂടിയാണ് ഈ ചിത്രം.

7) രസതന്ത്രം: മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നീണ്ട ഇടവേളക്ക് ശേഷം ഒന്നിച്ച ചിത്രം. സിനിമ 18 കോടി ബോക്‌സ് ഓഫീസില്‍ നിന്നു നേടി. മീര ജാസ്മിന്‍, ഭരത്‌ഗോപി, ഇന്നസെന്റ്, മാമുക്കോയ, മുകേഷ്, കെ.പി.എ.സി ലളിത എന്നിവരും അഭിനയിച്ചു. രചന സത്യന്‍ അന്തിക്കാട്. നിര്‍മ്മാണം ആശീര്‍വാദ് സിനിമാസ്.

8) പോക്കിരിരാജ: ഉദയ് കൃഷ്ണ, സിബി.കെ.തോമസ് എന്നിവരുടെ രചനയില്‍ വൈശാഖ് ഒരുക്കിയ ചിത്രം 17 കോടി രൂപ കളക്റ്റ് ചെയ്തു. മമ്മൂട്ടി, പൃഥ്വിരാജ്, നെടുമുടി വേണു,സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ശ്രിയ ശരണ്‍ എന്നിവര്‍ അഭിനയിച്ചു. വൈശാഖിന്റെ കന്നി ചിത്രമായിരുന്നു ഇത്.

9) ചൈനടൗണ്‍: റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. 2011ലെ വിഷുക്കാലത്തിറങ്ങിയ ചിത്രം 16.5 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. മോഹന്‍ലാല്‍, ജയറാം, ദിലീപ്,
സുരാജ് വെഞ്ഞാറമൂട്, ക്യാപ്റ്റന്‍ രാജു, കാവ്യാ മാധവന്‍ എന്നിവര്‍ അഭിനയിച്ചു. ഗോവയിലെ കാസിനോകളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ചൈന ടൗണ്‍.

10 ) ഓര്‍ഡിനറി: കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകന്‍ സുഗീത് ഒരുക്കിയ ചിത്രം. സിനിമ 16 കോടി രൂപ കളക്റ്റ് ചെയ്തു. ആസിഫ് അലി, ലാലു അലക്‌സ്, ബാബുരാജ്, ജിഷ്ണു, ആന്‍ അഗസ്റ്റിന്‍ എന്നിവരും അഭിനയിച്ചു. പത്തനംതിട്ട ജില്ലയിലെ ഗവി ഗ്രാമത്തിന്റെ ദൃശ്യഭംഗി ഈ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.

11) രാജമാണിക്യം: മമ്മൂട്ടിയുടെ തിരുവനന്തപുരം ഭാഷയിലൂടെ ശ്രദ്ധേയമായ ചിത്രം. ടി.എ.ഷാഹിദിന്റെ രചനയില്‍ അന്‍വര്‍ റഷീദാണ് സിനിമ സംവിധാനം ചെയ്തത്. 16 കോടിരൂപയായിരുന്നു കളക്ഷന്‍. റഹ്മാന്‍,
മനോജ് കെ ജയന്‍, സായ് കുമാര്‍, സലീം കുമാര്‍, പദ്മ പ്രിയ, രഞ്ജിത് തുടങ്ങിയവരും അഭിനയിച്ചു.

12) മീശ മാധവന്‍: രഞ്ജന്‍ പ്രമോദിന്റെ രചനയില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രം. സിനിമ
15 കോടി രൂപ കളക്റ്റ് ചെയ്തു. ദിലീപ്, ജഗതി ശ്രീകുമാര്‍, ഇന്ദ്രജിത്ത്,
കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, കാവ്യാ മാധവന്‍ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. ചിത്രത്തിലെ ഗാനങ്ങളും ദൃശ്യഭംഗിയും ശ്രദ്ധിക്കപ്പെട്ടു.

Malayalam Cinema, All time hits in Malayalam film industry, Malayalam superhit films, Highes13) മായാവി: മമ്മൂട്ടി നായകനായ ചിത്രം 15 കോടി കളക്റ്റ് ചെയ്തു. റാഫി മെക്കാര്‍ട്ടിന്റെ രചനയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്. സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, സായ് കുമാര്‍, മനോജ് കെ.ജയന്‍, കെ.പി.എ.സി. ലളിത, ഗോപിക എന്നിവരും അഭിനയിച്ചു.

14) ഹലോ: മോഹന്‍ലാല്‍ മദ്യപാനിയായ വക്കീലിനെ അവതരിപ്പിച്ച ചിത്രം. രചന, സംവിധാനം റാഫി മെക്കാര്‍ട്ടിന്‍. 15 കോടി രൂപയായിരുന്നു കളക്ഷന്‍. ജഗതി ശ്രീകുമാര്‍, പാര്‍വതി മില്‍ട്ടന്‍, സിദ്ദിക്ക്, മധു, ഗണേഷ് കുമാര്‍, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരായിരുന്നു മറ്റു താരങ്ങള്‍.

15) കീര്‍ത്തി ചക്ര: മേജര്‍ രവി പട്ടാളക്കഥ പറഞ്ഞ ചിത്രം 15 കോടി കളക്റ്റ് ചെയ്തു. കാശ്മീര്‍ ആയിരുന്നു പ്രധാന ലൊക്കേഷന്‍ മോഹന്‍ലാലിനെ കൂടാതെ ഷമ്മിതിലകന്‍, ജീവ,ഗോപിക, ലക്ഷ്മി ഗോപാലസ്വാമി എന്നിവരും അഭിനയിച്ചു. മലയാളത്തിനൊപ്പം
തമിഴിലും ചിത്രം ഇറങ്ങിയെങ്കിലും അവിടെ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല.

16) ഉദയനാണ് താരം: ശ്രീനിവാസന്റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയ ചിത്രം. സിനിമയിലെ പല പൊള്ളത്തരങ്ങളെയും പൊളിച്ചു കാട്ടി. 15 കോടി രൂപയായിരുന്നു ഗ്രോസ് കളക്ഷന്‍. മോഹന്‍ലാല്‍, മുകേഷ്, ശ്രീനിവാസന്‍, ജഗതി ശ്രീകുമാര്‍, സലിം കുമാര്‍, മീന എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സിനിമയുടെ തുടര്‍ച്ചയായി പത്മശ്രീ സരോജ് കുമാര്‍ എന്ന ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയെങ്കിലും അത് അമ്പേ പരാജയമായി.

 Malayalam Cinema, All time hits in Malayalam film industry, Malayalam superhit films, Highe
17) നരന്‍: മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ചിത്രം. 15 കോടി രൂപയാണ് തിയറ്ററുകളില്‍ നിന്നു നേടിയത്. ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, മധു, സിദ്ദിക്ക്, ഭാവന എന്നിവരും അഭിനയിച്ചു. ചിത്രത്തിലെ സാഹസിക രംഗങ്ങള്‍ ശ്രദ്ധേയമായി.

18) മേരിക്കുണ്ടൊരു കുഞ്ഞാട്: ദിലീപിന്റെ വ്യത്യസ്ത വേഷം കൊണ്ട് ശ്രദ്ധേയമായ ചിത്രം. 15 കോടി രൂപയാണ് 2010 ലെ ഈ ക്രിസ്തുമസ് ചിത്രം കളക്റ്റ് ചെയ്തത്. ബിജു മേനോന്‍, വിജയരാഘവന്‍, ഇന്നസെന്റ്, ഭാവന എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ബെന്നി .പി. നായരമ്പലത്തിന്റെ രചനയില്‍ ഷാഫിയാണ് സിനിമ സംവിധാനം ചെയ്തത്.

19) ടു ഹരിഹര്‍ നഗര്‍: 1990ലെ സൂപ്പര്‍ഹിറ്റ്
സിനിമയായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ച. ലാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 14.75 കോടി രൂപകളക്റ്റ് ചെയ്തു. മുകേഷ്, ജഗദീഷ്, സിദ്ദിക്ക്, അശോകന്‍, വിനീത്, ലക്ഷ്മിറായ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തു. ചിത്രത്തിന്റെ തുടര്‍ചയായി ഇന്‍ ഗോസ്റ്റ് ഹൗസ് എന്ന സിനിമ അടുത്ത വര്‍ഷം വന്നെങ്കിലും അത് വന്‍വിജയമായില്ല.

Malayalam Cinema, All time hits in Malayalam film industry, Malayalam superhit films,
20 ) സീനിയേഴ്‌സ്: ജയറാം, ബിജു മേനോന്‍, മനോജ് കെ ജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രം. 14.75 കോടിരൂപയായിരുന്നു കളക്ഷന്‍. വിജയരാഘവന്‍, അനന്യ, പദ്മപ്രിയ, ജഗതി ശ്രീകുമാര്‍
എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. കോടികളുടെ
കണക്കനുസരിച്ചുള്ള ഏറ്റവും വലിയ ഹിറ്റുകളാണ് ഇവിടെ കൊടുത്തത്. യഥാര്‍ഥത്തിലുള്ള ഹിറ്റുകളും ഇവയും തമ്മില്‍ ഒരുപക്ഷേ വലിയ വ്യത്യാസമുണ്ടാകാം.

SUMMARRY: Biggest all time hits in Malayalam film industry based on gross collections. Mega hit films like Chithram, Kilukkam, God father etc are not included as collection details are not available.

Keywords : Malayalam Cinema, All time hits in Malayalam film industry, Malayalam superhit films, Highest grossing Malayalam films, Entertainment, Malayalam Box office, Malayalam mega hits, Molywood hits, Mammootty, Mohanlal, Biju Menon, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:21 am | 0 comments

മരണ വെപ്രാളം കഥ പറയുന്നു...

പ്രതിഭാ രാജന്‍

മാധ്യമം ആഴ്ചപ്പതിപ്പിലെ (വാള്യം 16 മെയ് 6, 2013) സന്ധ്യാമേരി എഴുതിയ മൃത്യുഞ്ജയം എന്ന ചെറുകഥ വായിക്കുക. അത് കഥയുടെ പുതിയൊരു ശൈലിയെ പരിചയപ്പെടുത്തും.  ഈ കഥ വായിച്ചപ്പോള്‍ ഓര്‍മ്മയെ ഉണര്‍ത്തിയത് 'ഇറ്റാര്‍സിയിലേക്ക് തിരികെ പോകുന്ന വണ്ടി' എന്ന കഥയായിരുന്നു.  ഇതെഴുതിയത് മഹാനായ പി.സി. കുട്ടികൃഷ്ണനാണ്. മലയാള ഭാഷ അദ്ദേഹത്തെ ഉറൂബ് എന്ന തൂലികാനാമം ചേര്‍ത്ത് വിളിക്കുന്നു. ഭയാത്മകതയുടെ ധര്‍മം കൈമോശം വരാതെ അദ്ദേഹം കഥ പറഞ്ഞവസാനിക്കുന്നത് ഇങ്ങനെ.

അച്ഛനും, അമ്മ ജീവിക്കുമ്പോള്‍തന്നെ അമ്മയുടെ സ്‌നേഹമെന്തെന്ന് അറിയാതെ ബാല്യം കഴിച്ചുകൂട്ടിയ കുട്ടി. രാവിലെ വീടു വിട്ടാല്‍പിന്നെ അച്ഛനെപ്പോഴെങ്കിലും തിരിച്ചെത്തിയാലായി. വീട്ടു ഭാരം മുറുമുറുപ്പാക്കി മാറ്റുന്ന അമ്മ. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ കുട്ടിയെയും കൂട്ടി ഇറ്റാര്‍സിലേക്ക് പോയി.  അവിടെ നിന്നായിരുന്നു അച്ഛന്റെ  സ്‌നേഹം അനുഭവിച്ചു തുടങ്ങിയത്. കുറച്ച് മാസം മാത്രമായിരുന്നു അത്. അവര്‍ എന്നും ഇറ്റാര്‍സി റെയില്‍വെ സ്റ്റേഷനിലെ ഒഴിഞ്ഞ ബെഞ്ചില്‍ സായാഹ്നങ്ങളുമായി സല്ലപിക്കും. കളിയും ചിരിയുമായി കഴിഞ്ഞു കൂടിയ ബാല്യത്തിന്റെ ചുരുക്കം നാള്‍.

ഒരു ദിവസം അപരിചിതയായ തടിച്ച സ്ത്രീ വന്ന് അച്ഛനോട് എന്തോ പറയുന്നുണ്ടായിരുന്നു. അച്ഛന്‍ അവരുടെ കൂടെ പോയി. പിന്നെ ഇതുവരെയും കണ്ടിട്ടില്ല.  ആ കുട്ടി എന്നും വൈകുന്നേരം ഇറ്റാര്‍സി സ്റ്റേഷനില്‍ വന്നിരിക്കും. അച്ഛന്റെ വരവും കാത്ത്.  കുട്ടി തന്റെ കഥ ഒരു തീവണ്ടി യാത്രക്കാരനോട് പറയുന്ന രീതിയിലായിരുന്നു ഉറൂബ് ഈ കഥ മെനഞ്ഞത്.

Article, Prathibha-Rajan, Girl, Father, Mother, Daughter, Train, Beech, Malayalam newsകഥ കേട്ട യാത്രക്കാരന്‍ ഒരു ഭാവവും പ്രകടിപ്പിക്കാതെ വണ്ടി വന്നപ്പോള്‍ കേറിപ്പോയി. കുട്ടി വീണ്ടും അച്ഛന്‍ തിരിച്ചു വരുമെന്ന പ്രതീക്ഷയിലേക്കും.  ഉറൂബിന്റെ ഇന്ദ്രജാലം പ്രകടമാകുന്നത് തുടര്‍ന്നുള്ള ഭാവങ്ങളിലാണ്.  പ്രതികരിക്കാതെ പോയ വണ്ടിയാത്രക്കാരന് വണ്ടിയില്‍ ഇരുപ്പുറച്ചില്ല.  അയാളുടെ മനസ് വായനക്കാരുടെ മനസ് പോലെ സംഘര്‍ഷഭരിതമായി. അനാഥയായി ഒറ്റക്ക് താമസിക്കുന്ന ആ കുട്ടിയെ തനിച്ചാക്കിയിട്ട് പുസ്തകം അടച്ചു വെച്ച് സുഖമായി ഉറങ്ങാന്‍ ഏതു വായനക്കാരന് കഴിയും? ഏക മകളെ വണ്ടിയാഫീസിലെ ബെഞ്ചില്‍ തനിച്ചാക്കി ഏതു അച്ഛനാണ് ഒരുവളുടെ കൂടെ ഇറങ്ങിത്തിരിക്കാനാവുക? വായനക്കാരന്റെ അസ്വസ്ത ആ വണ്ടിയാത്രക്കാരനിലും പടര്‍ന്നു കേറി. തന്റെ യാത്ര ഉപേക്ഷിച്ച് ഇറ്റാര്‍സിയിലേക്ക് തന്നെ അയാള്‍ തിരിച്ചു പോരുന്നിടത്താണ് കഥയിലെ കഥ ആരംഭിക്കുന്നത്.

പെണ്‍കുട്ടിയോട് നമുക്കു തോന്നുന്ന വാത്സല്യവും, കുട്ടി മൗനം കൊണ്ട് അച്ഛനെ അന്വഷിക്കുന്നതും കഥയില്‍ ചോദ്യങ്ങളായി ഉയരുന്നു. അച്ഛന്‍ വരുന്നതും കാത്ത് മൗനത്തിന്റെ കൂട്ടില്‍ കാത്തുനില്‍ക്കുന്നതിന്റെ വേദന മരണ വെപ്രാളത്തേക്കാള്‍ ഭീകരമായാണ്  ഉറൂബ് ഇതില്‍ വരച്ചുകാട്ടുന്നത്.  ഈ കഥ വായിച്ചതിനു ശേഷം പല ദിവസങ്ങളിലും രാത്രിയിലെനിക്ക് ഉറങ്ങാന്‍ കഴിയാതെ വന്നിട്ടുണ്ട്. മരണ വേദനയേക്കാള്‍ ഭീകരമായ ഏന്തോ ഒന്ന് മനസിനെ നീറ്റുന്നു.

മൃത്യുഞ്ജയം എന്ന കഥയില്‍ റോസ് മേരി പറയുന്നതും മരണം പുറപ്പെടുവിക്കുന്ന വേദനയുടെ കാഠ്യന്യമാണ്. ജീവന്റെ അവസാന ശ്വാസത്തിന് വേണ്ടി മരണവുമായി പട പൊരുതുന്ന മുരളി എന്ന കഥാപാത്രത്തിലൂടെ മരണ വെപ്രാളം നമ്മിലെത്തിക്കുന്നു ഈ കാഥിക. ജ്യോതിഷത്തില്‍ വിശ്വസിക്കുന്ന സമൂഹത്തെ പ്രതിനിധീകരിക്കുന്ന കുടുംബ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്.

പ്രശ്‌നചിന്തയില്‍ തെളിഞ്ഞതു വഴി അച്ഛനും അമ്മയുമടക്കം മക്കള്‍ നാല് മക്കളില്‍ മൂന്ന് പേരും അകാലമൃത്യുവിനിരയാകും എന്ന ജോത്സ്യന്‍ നമ്പൂതിരിയുടെ അച്ചട്ടായ പ്രവചനത്തെ മരണം യാഥാര്‍ത്ഥ്യമാക്കികൊണ്ട് സാധൂകരിക്കുകയാണ് ഇവിടെ സന്ധ്യാമേരി ചെയ്യുന്നത്. ജ്യോതിഷം അര്‍ദ്ധ സത്യങ്ങളുടെ ശാസ്ത്രമാണെന്ന് പരക്കെ അഭിപ്രായപ്പെടുമ്പോഴും എന്തു സന്ദേശം പ്രകാശിപ്പിക്കാനാണ് കാഥിക ഉല്‍സാഹിക്കുന്നതെന്ന സംശയം സ്വാഭാവികം.

60 വയസിനടുത്ത് പ്രായമുള്ളവരായവരായ അച്ഛനും അമ്മയും ആകസ്മികമായി ഒരു മാസത്തെ ഇടവേളകളിലായി മരിച്ചു. മൂത്ത ചേട്ടന്‍ ജോല്‍സ്യനെ വിളിപ്പിച്ചു.. പരിഹാരമില്ലാത്ത തീരുമാനം വന്നു. നാലു മക്കളില്‍ ഒടുവിലത്തവന്‍ ഒഴികെ മറ്റു മൂന്നു പേരും അകാലമരണത്തിനായി കാത്തിരുന്നു കൊള്ളുക. പ്രവചനം വന്നതിനുശേഷം ഒട്ടും വൈകിയില്ല. പ്രത്യേകിച്ച് ഒരു രോഗലക്ഷണവും കാണിക്കാതെ ജേഷ്ഠനും മരിച്ചുവീണപ്പോള്‍ രണ്ടാമുഴക്കാരനായ അനുജന്‍ മുരളിയുടെ ഉറക്കം പോലും ഭയത്തിന്റെ കട്ടിലിലായി. തന്റെ ഊഴവും കാത്ത് കഴിയുന്നതിനിടയിലാണ് ആ ശുഭവാര്‍ത്ത മുരളി അറിയുന്നത്. മരണഭയമില്ലാത്ത ഇളയ സഹോദരന്‍ ഹരി വിളിച്ചു പറയുന്നു. മുരളിയേട്ടാ ചേച്ചി വണ്ടി കേറി മരിച്ചു. മുരളിയുടെ അനിയത്തി, സ്‌കൂള്‍ ഹെഡ്ടീച്ചര്‍ വണ്ടി കേറി മരിക്കുന്നു.

ഒന്ന് വാവിട്ടു കരയാന്‍ പോലും കഴിയാതെ, ഒന്നു പിടയാനാകാതെ അരമുറി ശരീരവുമായി, മൗനമായി റോഡില്‍ വെച്ച് മരിച്ചു തീര്‍ന്ന സരളയെന്ന പെങ്ങളുടെ മരണവാര്‍ത്ത മുരളിയെ സന്തോഷിപ്പിച്ചു. ഊഴം എന്റെതാകേണ്ടിയിരുന്നു. വിധിക്കും ദൈവത്തിനും വഴി പിഴച്ചിരിക്കുന്നു.  തന്റെ അടുത്തെത്തിയ മരണം വഴിമാറി അനിയത്തിയെ പിടികൂടിയിരിക്കുന്നു. കാടാമ്പുഴ ഭഗവതിക്ക് നന്ദി രേഖപ്പെടുത്തി നേര്‍ച്ച നേര്‍ന്നു. നേര്‍ന്ന നേര്‍ച്ച കൊടുക്കാതിരിക്കാനൊക്കില്ലല്ലോ. ദൈവത്തിനുള്ള കൈക്കൂലിയെ പരാമര്‍ശിക്കുന്ന റോസ് മേരി അതിനുള്ളിലെ പൊള്ളത്തരങ്ങളിലേക്കിറങ്ങുന്നില്ലെന്നു മാത്രമല്ല, വിധിക്കും, ജോതിഷത്തിനും പിഴവു പറ്റാന്‍ കാഥിക സമ്മതിക്കുന്നില്ല ഈ കഥയില്‍.

അല്‍പം വൈകിയെങ്കിലും മുരളിയെ തേടിയും മരണമെത്തി. മസ്തിഷ്‌ക്കമൊഴികെ മറ്റെല്ലാം മരിച്ചു കഴിഞ്ഞ മുരളിയിലുടെയാണ് മരണവെപ്രാളത്തിന്റെ തീവ്രത വായനക്കാരന്റെ മനസില്‍ കൊത്തിവെക്കാന്‍ കാഥിക തീവ്രമായ ഭാവങ്ങളുടെ പണിയായുധമെടുക്കുന്നത്.

മരണം വഴിമാറി സഞ്ചരിക്കാന്‍ നേര്‍ച്ചയും, മരണക്കിടക്കയില്‍ നിന്നും ജീവിതത്തിലേക്കു തിരിച്ചു വരാന്‍ ഏറ്റവും ഇളയ സഹോദരനെ പകരം നല്‍കാന്‍, വിധിയോട് ഒരു ഒത്തു തീര്‍പിലേക്കു വരെ മനസു വ്യാപരിക്കുന്ന മരിച്ചു കൊണ്ടിരിക്കുന്ന മസ്തിഷ്‌ക്കത്തിന്റെ തിരയിളക്കം മരണ ഭയത്തെ നേരിട്ടു അനുഭവപ്പെടുത്തുന്നു.

ജ്യേഷ്ഠന്‍ മരിച്ചിട്ടുവേണം ആശുപത്രിയില്‍ നിന്നും ഒന്ന് തടിയൂരാന്‍ എന്നാഗ്രഹിച്ച് അക്ഷമനായ ഇളയവന്‍ ഹരിയിലൂടെ മരണകിടക്കയ്ക്ക് കാവല്‍ നില്‍ക്കുന്നവന്റെ ചിന്ത ആധുനനിക ജനവിഭാഗത്തിന്റെ സമയമില്ലായ്മയുടെ പ്രതീകമായും, ഉള്ളിലെ ദുഷ്ചിന്തകളൊന്നുമറിയാതെ തന്റെ ജീവന്‌വേണ്ടി കാവല്‍ നില്‍ക്കുന്ന ഹരിയെ മുരളി ഓര്‍ത്തെടുക്കുമ്പോള്‍ ഹരിയിലും ഇതേ നാണയവശമാണെന്നത് പരസ്പരമറിയാത്ത സാഹോദര്യസ്‌നേഹത്തിലെ കാപട്യവും കഥാകാരി ഓര്‍മപ്പെടുത്തുന്നു.

മൃത്യുജയത്തിന്റെ കഥ പറച്ചിലില്‍ ന്യൂനതയില്ലെന്ന് ഈ കുറിപ്പുകാരന് അഭിപ്രായമില്ല. കഥയുടെ അവതരണഭംഗി കൊണ്ട് ഇത് പ്രകാശമാനമാണ്. നാല് സഹോദരങ്ങളില്‍ മൂന്ന് പേര്‍ സ്വഗതവും, മരണാനന്തരം സഹോദരിയും മരണത്തിന്റെ മുമ്പിലെ ഭീകരതയുടെ കാഠിന്യം നമ്മെ വിളിച്ചറിയിക്കുന്ന നിലയില്‍ സൃഷ്ടിക്കപ്പെട്ട ഈ കഥയുടെ രൂപകല്‍പന ഭംഗിയാക്കി കടലാസിലേക്ക് പകര്‍ത്തിത്തരാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് വേണ്ടത്ര സാധിച്ചിട്ടില്ലെന്നു വേണം പറയാന്‍. കബിതാ മുഖോപാദ്ധ്യായയുടെ മനോഹരമായ വര. പ്രസീദ്ധീകരണവിധേയമാക്കിയതില്‍ ചില ന്യുനതകള്‍, വൈകല്യം.

മുന്‍കാലങ്ങളില്‍ രാഷ്ട്രീയ-സാംസ്‌ക്കാരിക പരിപാടി കഴിഞ്ഞ് വളരെ വൈകി വീട്ടിലെത്താറുള്ള എനിക്ക് വെളിച്ചമില്ലാത്ത ഊടു വഴിമദ്ധ്യേ മരണഭയം അലട്ടിയിരുന്നത് ഉറൂബിന്റെ ഇറ്റാര്‍സിയിലേക്ക് തിരികെ പോകുന്ന വണ്ടി എന്ന ചെറുകഥയായിരുന്നു. ഇപ്പോള്‍ മൃത്യൂജ്ഞയം എന്നെ കൂടുതല്‍ ഭയചിതനാക്കുന്നു.  വായനക്കാരെ അത് ഭീഷണിപ്പെടുത്തുന്നു.

Article, Prathibha-Rajan, Girl, Father, Mother, Daughter, Train, Beech,
Prathibha Rajan
(Writer)
സന്ധ്യാമേരിയോട് കടപ്പെടട്ടെ മലയാളത്തിന് ആദരണീയമായ ഒരു കഥ നല്‍കിയതിന്. എങ്കില്‍ പോലും ഇതെനിക്ക് സ്വീകരണിയമല്ല, കഥാകാരിയുടെ വ്യക്തിപരമായ വിശ്വാസം വായനക്കാരെ അടിച്ചേല്‍പിച്ച് വായനക്കാരന്റെ ബുദ്ധിയെ വികലമാക്കാന്‍ ശ്രമം നടത്തിയതിനാല്‍ മാത്രമാണ് ആദരണീയമായ ഈ കഥയെ ഞാന്‍ സ്വീകരിക്കാതിരിക്കുന്നത്. എങ്കിലും ഒന്നു പറയാതെ വയ്യ. പറയുന്നതെന്തുമാകട്ടെ അത് കലാത്മകമായി പറയുമ്പോള്‍ എങ്ങിനെ കലയാകുന്ന താമര വിടര്‍ന്നതെവിടെയായാലും, പനിനീര്‍ പൂവ് വളരുന്നത് മുള്ളീലായാലും കൈയ്യില്‍ കിട്ടിയാല്‍ എങ്ങിനെ ഒന്നു മണത്തു നോക്കാതിരിക്കാനൊക്കും?

Keywords: Article, Prathibha-Rajan, Girl, Father, Mother, Daughter, Train, Beech, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:19 am | 0 comments

യു.ഡി.എഫ്. സര്‍ക്കാരിന് വികസന ലക്ഷ്യം മാത്രം മുന്നില്‍

ഉമ്മന്‍ ചാണ്ടി (മുഖ്യമന്ത്രി)

പാലക്കാട് ജില്ലയിലെ ചമ്പ്രകുളം അക്ഷയസെന്ററില്‍ കെ. സുജിത നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ നല്‍കിയിട്ട് തിരിച്ചുപോകാനായി പത്തടി മുന്നോട്ടുനീങ്ങിയതേയുള്ളൂ. അപ്പോഴേക്കും നിങ്ങളുടെ അപേക്ഷ പ്രോസസ് ചെയ്യുകയാണെന്ന് എസ്.എം.എസ്. വന്നു. അക്ഷയ സെന്ററില്‍ നിന്ന് കോട്ടായി ഒന്നാം നമ്പര്‍ വില്ലേജ് ഓഫീസില്‍ ഓണ്‍ലൈനില്‍ അപേക്ഷ ലഭിച്ചല്ലോ എന്ന ആശ്വാസത്തോടെ അടുത്ത പത്തടി വച്ചപ്പോള്‍ വീണ്ടും എസ്.എം.എസ്- നിങ്ങളുടെ സര്‍ട്ടിഫിക്കറ്റ് തയാര്‍. വെറും 23 സെക്കന്‍ഡില്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി സുജിത മടങ്ങി. സാധാരണഗതിയില്‍ ആഴ്ചകളും മാസങ്ങളും എടുക്കാവുന്ന സര്‍ട്ടിഫിക്കറ്റാണ് കണ്ണടച്ചുതുറക്കുംമുമ്പേ കൈയില്‍ കിട്ടിയത്!

രാവിലെ അഞ്ചിനും രാത്രി 12 മണിക്കും ഇടയ്ക്ക് 11,733 സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ നല്‍കിയ കണ്ണൂര്‍ തഹസില്‍ദാരുടെയും രാത്രി 12നും രാവിലെ പത്തിനും ഇടയില്‍ 4,426 സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ തളിപ്പറമ്പ് തഹസില്‍ദാരുടെയും മറ്റും അനുഭവങ്ങള്‍ കഴിഞ്ഞ മാസം തിരുവന്തപുരം ജില്ലാ ഇ ഡിസ്ട്രിക്ട് ഉദ്ഘാടനച്ചടങ്ങില്‍ കേട്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നി. നാലു മാസം കൊണ്ടാണ് 12 ജില്ലകളില്‍ പദ്ധതി പൂര്‍ത്തിയായത്. ഇതോടെ ഇ ഡിസ്ട്രിക് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിയ പ്രഥമ ഇന്ത്യന്‍ സംസ്ഥാനം കേരളമായി. ഓണ്‍ലൈനില്‍ 17 ലക്ഷം സര്‍ട്ടിഫിക്കറ്റുകളാണ് ഇതുവരെ വിതരണം ചെയ്തത്.

ജനങ്ങളുടെ സമകാലിക പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം. കാലത്തിനൊപ്പം നീങ്ങുന്ന കേരളം. ദശകങ്ങള്‍ക്കപ്പുറത്തേക്കു തയാറെടുക്കുന്ന കേരളം. എല്ലാവര്‍ക്കും സാമൂഹികനീതി. രണ്ടു വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിച്ചതിനെ ഇങ്ങനെ സംഗ്രഹിക്കാം.

സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നു ജനങ്ങള്‍ക്കു ലഭിക്കേണ്ട സേവനങ്ങള്‍ താമസംവിന ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. സാങ്കേതികവിദ്യയോടൊപ്പം സേവനാവകാശനിയമം കൂടിയായപ്പോള്‍, ഈ രംഗത്ത് സമൂലമായ മാറ്റം ഉണ്ടാകും. ചില വകുപ്പുകളില്‍ സേവനാവകാശ നിയമം നടപ്പാക്കിക്കഴിഞ്ഞു.
 UDF, Oommen Chandy, Chief Minister, Article, UDF Government, Central Government

ആരോഗ്യം ജനങ്ങളുടെ അവകാശമാണ് എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഗര്‍ഭാവസ്ഥ മുതല്‍ വാര്‍ധക്യം വരെയുള്ള ആരോഗ്യസംരക്ഷണ ചികിത്സാപദ്ധതികളാണു സംസ്ഥാനത്തു നടപ്പാക്കുന്നത്. 2001ല്‍ എ.കെ. ആന്റണി അധികാരമേറ്റപ്പോള്‍ സംസ്ഥാനത്ത് അഞ്ചു മെഡിക്കല്‍ കോളജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് സ്വാശ്രയസ്ഥാപനങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചതോടെ പുതിയ നിരവധി മെഡിക്കല്‍ കോളജുകളുണ്ടായി. ഈ സര്‍ക്കാര്‍ പുതുതായി എട്ടു മെഡിക്കല്‍ കോളജുകള്‍കൂടി തുടങ്ങുകയാണ്. അഞ്ചു മെഡിക്കല്‍ കോളജുകളിലും മൂന്നു ജനറല്‍ ആശുപത്രികളിലും എ.പി.എല്‍., ബി.പി.എല്‍. വ്യത്യാസമില്ലാതെ എല്ലാ രോഗികള്‍ക്കും 939 ഇനം ജനറിക് മരുന്നുകള്‍ സൗജന്യമായി നല്‍കുന്നു. കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന 35 കാരുണ്യ ഫാര്‍മസികളാണ് തുടങ്ങുന്നത്. പ്രസവ ചികിത്സയും നവജാതശിശുവിന്റെ ആരോഗ്യപരിരക്ഷയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാക്കി.

മാര്‍ട്ടിന്‍മാരുടെ കയ്യിലിരുന്ന ലോട്ടറി ഇന്ന് ജനങ്ങളുടെ സമാശ്വാസകേന്ദ്രമായി. കാരുണ്യലോട്ടറിയിലൂടെ സമാഹരിക്കുന്ന കാരുണ്യ ചികിത്സാനിധിയില്‍ നിന്ന് 111 കോടിയുടെ ധനസഹായമാണ് നല്‍കിയത്. 10,300 പേര്‍ക്കു പ്രയോജനം ലഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 133 കോടി രൂപ വിതരണം ചെയ്തു.  എന്‍ഡോസള്‍ഫാന്‍ പാക്കേജ്, അട്ടപ്പാടി പാക്കേജ് തുടങ്ങിയവ പ്രത്യേക വിഭാഗത്തിനുവേണ്ടിയുള്ള കരുതലാണ്. സാമൂഹികക്ഷേമ പെന്‍ഷനുകള്‍ 75% വര്‍ധിപ്പിച്ചു.

പദ്ധതി വിഹിതമായ 597 കോടിരൂപയുടെ സ്ഥാനത്ത് 1620 കോടി രൂപ പൊതുമരാമത്തു വകുപ്പ് ചെലവ് ചെയ്തപ്പോള്‍ നമ്മുടെ റോഡുകളെല്ലാം ഉന്നത നിലവാരത്തിലെത്തി.  പൊതുമരാമത്തില്‍ ഇ- ടെണ്ടര്‍ ആക്കിയതോടെ കാര്യങ്ങള്‍ സുതാര്യമായി.

സ്റ്റാര്‍ട്ട് അപ് പദ്ധതി, വിദ്യാര്‍ത്ഥി സംരംഭകര്‍ക്കുള്ള ഇളവ് തുടങ്ങിയവ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നൂതനസംരംഭങ്ങളായി. യുവസംരംഭകര്‍ക്ക് അടിസ്ഥാനസൗകര്യം നല്‍കുന്ന കളമശേരി കിന്‍ഫ്ര പാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ് വില്ലേജില്‍ 750  സംരംഭങ്ങള്‍ക്കുള്ള അപേക്ഷയാണു ലഭിച്ചത്.  ഒരു ലക്ഷം ചതുരശ്രയടി സ്ഥലം നല്‍കാനുള്ള നിര്‍മാണം നടന്നുവരുന്നു.  വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക്  ഗ്രേസ് മാര്‍ക്കും ഹാജരില്‍ ഇളവും നല്‍കുന്നുണ്ട്. നിങ്ങള്‍ക്കൊരാശയം ഉണ്ടെങ്കില്‍ ഞങ്ങളതു വ്യവസായമാക്കി തരാം എന്നതാണ്  യുവാക്കളോടുള്ള സര്‍ക്കാരിന്റെ സന്ദേശം.

ഉന്നതനിലവാരമുള്ള കോളജുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കണമെന്നത് എത്രയോ കാലമായുള്ള മുറവിളിയാണ്. ഈ സര്‍ക്കാര്‍ വ്യവസ്ഥകള്‍ക്കു വിധേയമായി അതു സാക്ഷാത്കരിച്ചു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി അരികെ നില്‍ക്കുമ്പോള്‍, മലയാളം സര്‍വകലാശാല യാഥാര്‍ത്ഥ്യമായത് കേരളത്തിന് എക്കാലവും അഭിമാനിക്കാം. മണല്‍ക്ഷാമം പരിഹരിക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് മണല്‍കൊണ്ടുവരുന്നതിന് അനുമതി നല്‍കി. ചെക്ക് ഡാമുകള്‍ നിര്‍മിച്ചും കുളങ്ങള്‍ ഉള്‍പെടെയുള്ള ജലാശയങ്ങള്‍ സംരക്ഷിച്ചും മഴവെള്ളം പാഴാക്കാതെയും ജലസുരക്ഷയ്ക്ക് പദ്ധതി നടപ്പാക്കി. ഭൂരഹിതര്‍ക്കു മൂന്നു സെന്റ് വീതം നല്‍കാനുള്ള പദ്ധതി അവസാനഘട്ടത്തില്‍. ഹൈടെക് ഫാമിംഗ്, തരിശുഭൂമിയിലെ കൃഷി, കര്‍ഷക പെന്‍ഷന്‍ തുടങ്ങിയവ കാര്‍ഷികമേഖലയ്ക്കു പുത്തന്‍ ഉണര്‍വ് പകര്‍ന്നു.

കേരളം ഏറെ നാളായി സ്വപ്നം കാണുന്ന പദ്ധതികള്‍ക്ക് ഗതിവേഗം നല്‍കാന്‍ സാധിച്ചു. കൊച്ചി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ഏഴിന് ആരംഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധ വലോകന സമിതിയുടെ അംഗീകാരം ലഭിക്കുകയും അടിസ്ഥാനസൗകര്യ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 700 കോടിയുടെ ടെണ്ടര്‍ ക്ഷണിക്കുകയും ചെയ്തു.

വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി പഠനവും ഇ.പി.സി. ടെണ്ടറിനു മാസ്റ്റര്‍ പ്ലാനും സാങ്കേതിക പഠനവും പൂര്‍ത്തിയായി. തിരുവനന്തപുരം-കോഴിക്കോട് മോണോറെയിലുകള്‍ക്ക് ഭരണാനുമതി നല്‍കി, പണി നടത്താന്‍ ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തി. സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആരംഭിച്ച് 50 ഏക്കറിലെ നിര്‍മാണം 18 മാസം കൊണ്ട് പൂര്‍ത്തിയാക്കും. കൊല്ലം- കോട്ടപ്പുറം ദേശീയപാത നവംബറില്‍ കമ്മീഷന്‍ ചെയ്യും. ജലമാര്‍ഗമുള്ള ഗതാഗത ചരക്കുനീക്കത്തിന് ഒരു ടണ്ണിന് ഒരു കിലോമീറ്ററിന് ഒരുരൂപവച്ച് സബ്‌സിഡി നല്‍കിയത് നൂതനമായ കാല്‍വയ്പായി. എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തില്‍ സമര്‍പ്പിക്കപെട്ട 176 സംരംഭങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിക്ക് പരിഗണനയില്‍.

കേരളത്തിനു വലിയ നേട്ടം കൊണ്ടുവരുന്ന രണ്ടു വന്‍കിട പദ്ധതികള്‍ക്ക് ഇതിനിടെ തുടക്കമായി.  കേന്ദ്രപൊതുമേഖലാ  സ്ഥാപനമായ സെയിലും കെ.എം.എം.എല്ലുമായി ചേര്‍ന്നുള്ള 2,500 കോടി രൂപയുടെ   ധാരണാപത്രം ഒപ്പിട്ടു.  വര്‍ഷം പതിനായിരം ടണ്‍ ടൈറ്റാനിയം സ്‌പോഞ്ച് ആന്‍ഡ് മെറ്റല്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതി വ്യവസായ കേരളത്തിന് വന്‍ നേട്ടമാകും. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ കൊച്ചിയില്‍ നടത്തുന്ന 20,000 കോടി രൂപയുടെ വിപുലീകരണ പ്രവൃത്തികള്‍ക്ക് 3750 കോടിയുടെ നികുതിയിളവ് നല്‍കിയത് പാചകവാതക വിതരണം ഉള്‍പെടെയുള്ള സംസ്ഥാനത്തെ പെട്രോളിയം ഉല്‍പന്നങ്ങളുടെ വിതരണത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും.

പെട്രോളിന്റെ വില ഏഴു തവണയും ഡീസലിന്റെ വില അഞ്ചു തവണയും എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ധനങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയില്‍ 900 കോടിയുടെ ഇളവനുവദിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുവിതരണ രംഗം ഇനിയും മെച്ചപ്പെടും.  ക്രമസമാധാന പാലനത്തില്‍ രാജ്യത്ത് കേരളം ഒന്നാം സ്ഥാനത്തു നില്‍ക്കുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നു.

ത്രിതല പഞ്ചായത്തുകള്‍ക്ക് പഞ്ചവത്സര പദ്ധതി തയാറാക്കുകയും പദ്ധതി നിര്‍വഹണം നിരീക്ഷിക്കാന്‍ സോഫ്റ്റ്‌വെയര്‍ നല്‍കുകയും ചെയ്തതോടെ പദ്ധതി നിര്‍വഹണം കാര്യക്ഷമമായി. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പ്രവാസികള്‍ക്ക് അനുകൂലമായി സൗദി ഭരണകൂടം നടപടികളെടുത്തു. ശബരിമലയിലെ വെര്‍ച്വല്‍ ക്യൂ സംവിധാനം ലക്ഷക്കണക്കിന് ഭക്തര്‍ക്കു തിരക്കില്‍പെടാതെ ദര്‍ശനത്തിനു വഴിയൊരുക്കി.

കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്നതില്‍ കേരളം ഒരിക്കല്‍ മുമ്പന്തിയിലായിരുന്നു. എന്നാല്‍, കൂടുതല്‍ കേന്ദ്രസഹായം നേടുന്നതിനോ, കേന്ദ്രം നല്‍കിയ സഹായം യഥാസമയം ചെലവഴിക്കുന്നതിനോ കഴിഞ്ഞ ഭരണകാലത്ത് സാധിച്ചില്ല. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയില്‍ 2008ല്‍ ആരംഭിക്കേണ്ടിയിരുന്ന 202 പ്രവൃത്തികള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ തുടങ്ങിയിരുന്നില്ല.

അധിക തുക വഹിച്ചുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ 151 പ്രവൃത്തികള്‍ ആരംഭിച്ചു. പുതുതായി 746 കി.മീ റോഡ് ടെണ്ടര്‍ ചെയ്യാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒരു വീടിന്  75,000 രൂപ മാത്രം നല്‍കിയിരുന്ന ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ പട്ടികജാതിവിഭാഗത്തിന് രണ്ടു ലക്ഷയും രൂപയും പട്ടികവര്‍ഗവിഭാഗത്തിന് 2.50 ലക്ഷം രൂപയുമായി ഉയര്‍ത്തി. തൊഴിലുറപ്പ് പദ്ധതിയില്‍ 2010-11ല്‍ 710 കോടി ചെലവഴിച്ച സ്ഥാനത്ത് 2012-13 ല്‍ 1415 കോടി ചെലവഴിച്ചു.

വികസിത രാജ്യങ്ങള്‍ക്കുപോലും മാതൃകയായിരുന്ന കേരള മോഡല്‍ ഇന്നു പ്രതിസന്ധിയിലാണ്. മറ്റു രാജ്യങ്ങളും സംസ്ഥാനങ്ങളും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നേറുന്നു. ഇനി പാഴാക്കാന്‍ നമുക്കു സമയില്ല. ഇന്നു ചെയ്യേണ്ടവ മാത്രമല്ല, നാളേക്കു ചെയ്യേണ്ടവയും ഇന്നുതന്നെ ചെയ്‌തേ പറ്റൂ. വിഷന്‍ 2030 ഭാവിയുടെ പദ്ധതിയാണ്. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ നമുക്കിതു നടപ്പാക്കണം. കാലത്തിനൊപ്പം നീങ്ങാന്‍ കാലം നമ്മെ വിളിക്കുന്നു.

Keywords: UDF, Oommen Chandy, Chief Minister, Article, UDF Government, Central Government, SC ST, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:36 am | 0 comments

ശ്രീശാന്ത്: വിവാദങ്ങളുടെ സഹയാത്രികന്‍

Written By Kvartha Thalasthanam on Thursday, May 16, 2013 | 11:20 am

-ബ്രഹത്

ന്ത്യന്‍ ക്രിക്കറ്റ് വീണ്ടും ഒത്തുകളിയുടെ വിവാദച്ചുഴിയില്‍ വട്ടംകറങ്ങുന്നു. അതിന് കാരണമായതില്‍ പ്രധാനി മലയാളിയായാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. മാറ്റാരുമല്ല, ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ അടയാളമായ എസ് ശ്രീശാന്ത്. വിവാദങ്ങളുടെ സഹയാത്രികനാണ് ശ്രീശാന്ത്. അതുകൊണ്ടുതന്നെ ശ്രീശാന്തിന്റെ കുടുംബവും അഭിഭാഷകനും, ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് ആവര്‍ത്തിക്കുമ്പോഴും പൊതുജനത്തിന് വിശ്വാസം വരുന്നില്ല. മാത്രമല്ല, ഡല്‍ഹി പൊലീസ് അവതരിപ്പിച്ച തെളിവുകളാവട്ടെ, വിശ്വസിക്കാന്‍ പ്രേരിപ്പിക്കുന്നതുമാണ്. ശ്രീശാന്ത് കുറ്റക്കാരനാണെങ്കിലും അല്ലെങ്കിലും ഒരു കാര്യം ഉറപ്പാണ്, ശ്രീശാന്ത് എന്ന ക്രിക്കറ്ററുടെ രാജ്യാന്തര ക്രിക്കറ്റ് ജീവിതം ഏറക്കുറെ അസ്തമിച്ചിരിക്കുന്നു.

എട്ടുവര്‍ഷം മുന്‍പ് ഇന്ത്യന്‍ ടീമില്‍ അംഗമായത് മുതല്‍ ശ്രീശാന്ത് വിവാദങ്ങളുടെ സഹയാത്രികനാണ്. കളിക്കളത്തില്‍ മാത്രമല്ല, കളത്തിന് പുറത്തും ശ്രീശാന്ത് സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും വിവാദങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. അഹങ്കാരിയെന്നും ധിക്കാരിയെന്നും നാട്ടുകാരെക്കൊണ്ട് പറയിച്ചുകൊണ്ടിരുന്നു. മാത്രമല്ല, ദേശീയതലത്തില്‍ ശ്രദ്ധേയനായ മറ്റൊരുകളിക്കാരനും ഇത്രമാത്രം കുപ്രസിദ്ധി ഇന്ത്യന്‍ ചരിത്രത്തില്‍ കാണാനുമാവില്ല. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച സീം ബൗളറാണെന്ന സത്യം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. പക്ഷേ, തന്റെ അനുഗ്രഹീത മികവിനെക്കാള്‍ എന്നും മുന്നിട്ടുനിന്നത് വിവാദങ്ങളായിരുന്നു.
Sreesanth, cricket player

എതിര്‍ താരങ്ങളോടുള്ള മോശം പെരുമാറ്റം, കളിക്കളത്തിലെ അമിത ആഘോഷ പ്രകടനങ്ങള്‍, സഹതാരങ്ങളുമയുള്ള മോശം പെരുമാറ്റം, കളത്തിന് പുറത്തെ പ്രകടനങ്ങള്‍ അങ്ങനെ വിവാദങ്ങള്‍ നിരവധിയാണ്. ഏറ്റവുമൊടുവില്‍ വന്ന ഒത്തുകളി വിവാദം ഇതിനേക്കാളേറെ ആഘാതമുളളതാണ്. ഒരുപക്ഷേ. ജീവിതത്തില്‍ ഒരിക്കലും കരകയറാന്‍ കഴിയാത്ത കുഴിയിലാണ് ശ്രീശാന്ത് വീണിരിക്കുന്നത്. കോടതി നടപടി ക്രമങ്ങളിലൂടെ കുറ്റവിമുക്തനാക്കപ്പെട്ടാലും അപ്പോഴേക്കും ശ്രീശാന്തിന്റെ ക്രിക്കറ്റ് കാലം കഴിയുമെന്നുറപ്പാണ്. മാത്രമല്ല, ഒത്തുകളിക്കാരന്‍ എന്ന് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിലേക്ക് വീണ തീപ്പൊരി അണയുകയുമില്ല.

ശ്രീലങ്കക്കെതിരെ 2005 ഒക്ടോബര്‍ 25ന് നാഗ്പൂരിലായിരുന്നു ശ്രീശാന്തിന്റെ ഏകദിന അരങ്ങേറ്റം.2006 മാര്‍ച്ച് ഒന്നിന് ഇംഗ്ലണ്ടിനെതിരെ ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. ഇതും നാഗ്പൂരിലായിരുന്നു. സ്വിംഗിന് അനുകൂലമായ സാഹചര്യത്തില്‍ ഏറ്റവും മാരകമായ ബൗളറായിരുന്നു ശ്രീശാന്ത്. അടുത്തിടെ മുന്‍ ഇന്ത്യന്‍ കോച്ച് ഗ്രെഗ് ചാപ്പല്‍ ഇത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഇതോടൊപ്പം, ശ്രീശാന്തിന്റെ പെരുമാറ്റം നിയന്ത്രിക്കുക പ്രയാസമായിരുന്നുവെന്നും ചാപ്പല്‍ ഓര്‍മിക്കുന്നു.

കളിക്കളത്തിലെ മോശം പ്രതികരണത്തിന് പലതവണ ശ്രീശാന്ത് ശാസിക്കപ്പെട്ടു. ഐ സി സിയും ടീം മാനേജ്‌മെന്റും ക്യാപ്റ്റനും മുതിര്‍ന്നതാരങ്ങളുമെല്ലാം ശ്രീശാന്തിനെ ശാസിച്ചിരുന്നു. ക്യാപ്റ്റന്‍ ധോണിക്ക് പലപ്പോഴും ശ്രീശാന്തിനെതിരെ പരസ്യമായി പ്രതികരിക്കേണ്ടിവന്നു. ഇതുകൊണ്ടൊന്നും ശ്രീശാന്ത് പാഠം പഠിച്ചില്ലെന്ന് മാത്രമല്ല, കൂടുതല്‍ കെണികളിലേക്ക് വീഴുകയും ചെയ്തു. കേരള ക്രിക്കറ്റ് അസോസിയേഷനുമായും ശ്രീശാന്തിന് മോശം ബന്ധമാണുളളത്. കെ സി എയെക്കാള്‍ ഉയരത്തിലാണ് താനെന്നായിരുന്നു ശ്രീശാന്തിന്റെ ചിന്ത. ഇത് അംഗീകരിക്കാന്‍ കെ സി എയും ഒരുക്കമായിരുന്നില്ല. അതോടെ, അവിടെയും പ്രശ്‌നങ്ങള്‍ സ്വാഭാവികം മാത്രം. ഇതിന്റെ തുടര്‍ച്ചയായി കേരള ടീമില്‍നിന്ന് പോലും ഒഴിവാക്കപ്പെട്ടു.

ആേ്രന്ദ നെല്‍, കെവിന്‍ പീറ്റേഴ്‌സന്‍, മൈക്കല്‍ വോണ്‍, റിക്കി പോണ്ടിംഗ്, മാത്യൂ ഹെയ്ഡന്‍, ആന്‍ഡ്രു സൈമണ്‍സ് എന്നിവരോടൊക്കെ കളിക്കളത്തില്‍ ശ്രീശാന്ത് കൊമ്പുകോര്‍ത്തു. ഇതില്‍ പലതും അനാവശ്യമായി ശ്രീശാന്ത് വിളിച്ചു വരുത്തുകയായിരുന്നു. ഇതിനെക്കാളേറെ വിവാദങ്ങളുണ്ടാക്കിയതാണ് ആദ്യ ഐ പി എല്ലില്‍ ഹര്‍ഭജന്‍ സിംഗിന്റെ അടി വാങ്ങിയത്. ഭാജിയുടെ അടിയേറ്റ് കരയുന്ന ശ്രീശാന്തിന്റെ മുഖം ക്രിക്കറ്റ് പ്രേമികളാരും മറക്കുമെന്ന് തോന്നുന്നില്ല. ബി സി സി ഐ ഇടപെട്ട് ഒത്തുതീര്‍പ്പാക്കിയെങ്കിലും അടുത്തിടെ ശ്രീശാന്ത് വീണ്ടും ഇതേ വിവാദം എടുത്തിട്ടു. ഭാജിയും സംഘവും കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നായിരുന്നു ശ്രീശാന്തിന്റെ വെളിപ്പെടുത്തല്‍. ഒത്തുകളിക്ക് പിടിക്കപ്പെട്ടതോടെ ഇതിന് പിന്നില്‍ ധോണിയും ഭാജിയുമാണെന്ന് ശ്രീശാന്തിന്റെ കുടുംബം ആരോപിക്കുകയും ചെയ്തു. ശ്രീശാന്തിന്റെ അഭിപ്രായം കുടുംബാംഗങ്ങളിലൂടെ പുറത്തുവരികയായിരുന്നുവെന്നും വ്യക്തം.

സംസാരിക്കുമ്പോഴൊക്കെ സച്ചിനെയും ദ്രാവിഡിനെയും ഗാംഗുലിയെയുമൊക്കെ വാഴ്ത്തുന്ന ശ്രീശാന്ത് അവരില്‍ നിന്ന് ഒന്നും പഠിച്ചില്ലെന്നത് ദുരന്തമായേ കാണാനാവു. കാരണം സച്ചിനൊപ്പം ഏറെക്കാലം ഒരുമിച്ച് കളിക്കാന്‍ ഭാഗ്യം ലഭിച്ചയാളാണ് ശ്രീശാന്ത്. മാത്രമല്ല, രാഹുല്‍ ദ്രാവിഡിന് കീഴിലാണ് ഇപ്പോള്‍ കളിക്കുന്നത്. അടിമുടി മാന്യനായ മനുഷ്യനാണ് ദ്രാവിഡ്. ആ ദ്രാവിഡിന് പോലും നാണക്കേടുണ്ടാക്കുന്നതായി ശ്രീശാന്തിന്റെ ഒത്തുകളി. വെറും നാല്‍പത് ലക്ഷം രൂപയ്ക്ക് ശ്രീശാന്തിന് നഷ്ടമായത് ജീവിതമാണ്. നാനൂറ് കോടി മുടക്കിയാലും ഇനി വിശ്വാസ്യത വീണ്ടെടുക്കാനാവുമെന്ന് തോന്നുന്നില്ല.

പ്രാഥമിക നടപടിയായി ബി.സി.സി.ഐ ശ്രീശാന്തിനെ സസ്‌പെന്റ് ചെയ്ത് കഴിഞ്ഞു. ശീശാന്തിനൊപ്പം അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റ് രണ്ട് താരങ്ങളെയും ബി.സി.സി.ഐ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ബി.സി.സി.ഐ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇത് വളരെ ഗൗരവമുള്ള വിഷയമാമെന്നും ആരോപണങ്ങള്‍ ശരിയാമെന്ന് തെളിഞ്ഞാല്‍ കളിക്കാര്‍ക്ക് ആജീവാന്ത വിലക്കേര്‍പ്പെടുത്തുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുളള ടീമിലേക്ക് പരിഗണിക്കവേയാണ് ശ്രീശാന്ത് കെണിയിലായത്. ശക്തമായ തെളിവുകളാണ് ഡല്‍ഹി പൊലീസ്  നിരത്തിയിരിക്കുന്നത്. അറസ്റ്റിന് മുന്‍പ് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും തെളിവുകള്‍ ശേഖരിച്ചുവെന്നും വ്യക്തം. കാര്യങ്ങള്‍ ഇത്രത്തോളമായതോടെ നിരപരാധിത്വം തെളിയിക്കണമെങ്കിലും ശ്രീശാന്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടി വരും. ഇതിനിടെ ശ്രീശാന്തിന്റെ ക്രിക്കറ്റ് ജീവിതം അവസാനിക്കുമെന്നുറപ്പാണ്. രണ്ടായിരത്തിന്റെ തുടക്കത്തില്‍ കുറ്റാരോപിതനായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദിന്‍ കുറ്റവിമുക്തനാക്കപ്പെട്ടത് 2012ല്‍ ആയിരുന്നു. ഈ കാലതാമസം സ്വാഭാവികമായും ശ്രീശാന്തും നേരിടേണ്ടിവരും.

 ശ്രീശാന്ത് കുറ്റക്കാരനാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടാല്‍ അത് കേരള ക്രിക്കറ്റിനെയും സാരമായി ബാധിക്കും. സഞ്ജു വി സാംസണ്‍ ഉള്‍പ്പടെയുളള യുവതാരങ്ങള്‍ ഐപിഎല്ലില്‍ ശ്രദ്ധേയ പ്രകടനം നടത്തുമ്പോഴാണ് ശ്രീശാന്ത് പിടിക്കപ്പെട്ടിരിക്കുന്നത്. മലായാളികളായ സഞ്ജുവും സച്ചിന്‍ ബേബിയുമെല്ലാം രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളാണ്.

27 ടെസ്റ്റുകളില്‍ നിന്ന് 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ നിന്ന് 75 വിക്കറ്റുകളുമാണ് ശ്രീശാന്തിന്റെ സമ്പാദ്യം. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, ശ്രീശാന്ത് എന്ന മലയാളി ക്രിക്കറ്ററുടെ കരിയര്‍ ഈ കണക്കുകളില്‍ അവാസാനിക്കുകയാണ്. അതിലേക്കാണ് ഡല്‍ഹി പൊലീസ് വഴിതെളിച്ചിരിക്കുന്നത്. സ്വയം വരുത്തിവച്ച വിനയിലൂടെ ശ്രീശാന്ത് പടുകുഴിയിലേക്ക് വീണത് ബാക്കിയുളളവര്‍ക്ക് ഞെട്ടിക്കുന്ന ഓര്‍മയാകുമെന്നെങ്കിലും പ്രതീക്ഷിക്കാം. 

Keywords: Spot-fixing, S.Sreesanth, Ajit Chandila, Ankeet Chavan, Delhi police special cell, IPL VI, IPL match-fixing, Rajasthan Royals, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:20 am | 0 comments

ശ്രീശാന്ത് തല്ലിയൊടിച്ചത്...

സമീര്‍ ഹസന്‍

ലയാളി താരം ശ്രീശാന്ത് വാതുവെപ്പ് സംഘവുമായി അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വര്‍ത്ത ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഒരു സിനിമാക്കഥ പോലെ ഡല്‍ഹി പോലീസ് ശ്രീക്കെതിരെ തെളിവുകള്‍ ഓരോന്നായി പുറത്തുവിട്ടു. ക്രിക്കറ്റിനെ ഒരു മതമായി കണ്ട ഇന്ത്യയെ നീ വഞ്ചിച്ചു. വിവാദങ്ങളുടെ കളിത്തോഴനായി ക്രിക്കറ്റിലേക്ക് കാലെടുത്തുവെച്ചപ്പോഴും നിന്നോടൊപ്പം നിന്ന കേരള ജനതയെയും നീ വഞ്ചിച്ചു. തെളിവുകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ അതൊന്നും ശ്രീക്കെതിരായിക്കരുതേ എന്ന് പ്രാര്‍ഥിക്കുകയാണ് മലയാളികള്‍.

ഓരോ ഓവറില്‍ വാതുവെപ്പ് നടത്തിയ ശ്രീ അത് വാതുവെപ്പുകാരെ അറിയിക്കാന്‍ നടത്തിയ ബുദ്ധി അദ്ദേഹം ക്രിക്കറ്റ് കരിയറിലെ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നെങ്കില്‍ ലോകം ശ്രദ്ധിക്കപ്പെടുന്ന ഫാസ്റ്റ് ബൗളറെന്ന പട്ടികയിലേക്ക് ഉയരാമായിരുന്നു. ടവല്‍ അരയിലിറുക്കിയും മാറ്റിയും അതിവിദഗ്ധമായാണ് ശ്രീ വാതുവെപ്പുകാരെ കാര്യങ്ങള്‍ അറിയിച്ചത്. എല്ലാം പുറത്തുവന്നപ്പോഴും ശ്രീക്കെതിരെയുള്ള രോഷപ്രകടനങ്ങള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുയില്ല. ഇന്ത്യ മുഴുവന്‍ ശ്രീക്കെതിരെയുള്ള പ്രതിഷേധം അലയടിക്കുകയായിരുന്നു. കോലം കത്തിച്ചാണ് ശ്രീക്കെതിരെ പലരും പ്രതിഷേധം അറിയിച്ചത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ മുഴുക്കെ ശ്രീക്കെതിരെയുള്ള രോഷ പ്രകടനങ്ങളുടെ ചിത്രങ്ങള്‍ മാത്രം.

ടിനു യോഹന്നാന് ശേഷം ഇന്ത്യന്‍ ടീമിലേക്കൊരു മലയാളിയെന്ന വര്‍ഷങ്ങളായുള്ള മലയാളികളുടെ സ്വപ്നത്തെ ശ്രീയിലൂടെ സാക്ഷാല്‍ക്കരിച്ചപ്പോള്‍ അത് എന്നും മലയാളപ്പെരുമ ഉയര്‍ത്തിയതേയുള്ളു, അത് വിവാദങ്ങളിലായാല്‍പോലും. 2007 പ്രഥമ ട്വന്റി-20 വേള്‍ഡ് കപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ അന്ന് നമ്മുടെ ശ്രീയും ഉണ്ടായി. പാകിസ്താനെതിരായ ഫൈനല്‍മത്സരത്തില്‍ നിര്‍ണായകമായ മിസ്ബാഹുല്‍ ഹഖ് ഉയര്‍ത്തിയ പന്ത് ശ്രീയുടെ കൈകളില്‍ ഭദ്രമായപ്പോള്‍ അന്ന് നമ്മള്‍ പറഞ്ഞു അതൊരു മലയാളിയാണെന്ന്. അഭിമാനിച്ചു ഓരോ ഭാരതീയനും. 2011 വേള്‍ഡ് കപ്പ് ഫൈനലിലും ശ്രീക്ക് കളിക്കാന്‍ അവസരം ലഭിച്ചതോടെ വിവാദങ്ങളൊഴിച്ച് നിര്‍ഭാഗ്യങ്ങള്‍ ശ്രീയില്‍ നിന്ന് വിട്ടൊഴിഞ്ഞെന്നു കരുതി.

Sreeshath, Arrest, IPL, Police, Malayalees, Cricket, Article, Delhi Police Special Cell , S Spot-fixing, Ankeet Chavan , Ajit Chandila, IPL matches, Mohali ,Mumbai , Special CPഎന്നാല്‍ ഇന്ന് ആ സന്തോഷ നിമിഷങ്ങളെയെല്ലാം ശ്രീ  തല്ലക്കെടുത്തിയപ്പോള്‍ ക്രിക്കറ്റിനെ പ്രേമിക്കുന്ന നൂറുകോടി ജനതയ്ക്ക് അത് കളങ്കമുണ്ടാക്കി. ശ്രീയെ  സ്‌നേഹിച്ചവര്‍, പിന്തുണച്ചവര്‍, ഇവര്‍ക്കെല്ലാം നിരാശ സമ്മാനിച്ചു. ഐ.പി.ല്ലില്‍ കേരളത്തിനൊരു ടീം സ്വന്തമായപ്പോള്‍ അത് ശ്രീയുടെ ടീമാണെന്ന് വാഴ്ത്തപ്പെട്ടു. നിയമക്കുരുക്കില്‍ പെട്ട് ടീം നഷ്ടപ്പെട്ടതുകൊണ്ടുമാത്രം കായിക കേരളത്തെ ശ്രീ  വഞ്ചിക്കുമായിരുന്നു.

വിവാദങ്ങളാല്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാന്‍ ശ്രീക്കായി. കളിക്കളത്തിലെ മര്യാദകള്‍ ലംഘിക്കുന്ന ശ്രീക്ക് വിവാദങ്ങളായിരുന്നു കൂട്ട്. 2008 ല്‍ ഐ.പി.എല്ലില്‍ അമിതാഹ്ലാദം പ്രകടിപ്പിച്ചതിന് എതിര്‍ ടീമംഗമായ ഹര്‍ഭജന്‍ സിങ് കരണത്തടിച്ചപ്പോഴും പലരും കുറ്റപ്പെടുത്തിയതും ഈ കുസൃതിക്കുട്ടനെയായിരുന്നു. അവസാനിച്ച കരണത്തടി വിവാദം ഗംഭീര്‍-കോഹ്ലി വാക് പയറ്റിലൂടെ മുന്‍നിര ദേശീയ മാധ്യമങ്ങള്‍ കുത്തിപ്പൊക്കിയപ്പോള്‍ ഒടുവില്‍ പ്രതികരിച്ച ശ്രീക്കെതിരെ നടപടി. അങ്ങിനെ നിര്‍ഭാഗ്യങ്ങള്‍ ശ്രീയെ പിന്തുടര്‍ന്നുകൊണ്ടേയിരുന്നു.

2005 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശ്രീക്ക് തുടക്കത്തില്‍ തിളങ്ങാനായില്ലെങ്കിലും പിന്നീട് പതിയെ ശ്രീ ഇന്ത്യന്‍ ബോളിംഗ് നിരയില്‍ വലംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ നിലയിലേക്ക് വളര്‍ന്നു. സഹതാരങ്ങള്‍ക്കെതിരെ പ്രകോപനപരമായ വാക്ക് ഉപയോഗിക്കുന്നതും അനാവശ്യ അപ്പീല്‍ മുഴക്കുന്നതും ശ്രീയുടെ നിറംകൊടുത്തി. തുടര്‍ച്ചയായ അച്ചടക്ക നടപടികള്‍ നേരിടേണ്ടി വന്ന ശ്രീ സ്വന്തം ടീമിലുള്ളവരുടെ എതിര്‍പിന് വഴിയൊരുക്കി. അതായിരുന്നു ഭാജിയുമായുള്ള പ്രശ്‌നത്തിന് വഴിയൊരുക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുമായും ശ്രീശാന്തിന് നല്ല ബന്ധമായിരുന്നില്ല ഉണ്ടായിരുന്നതും. ഒടുവില്‍ വാതുവെപ്പില്‍ പിടിക്കപ്പെട്ടതോടെ പുറത്തായി. വാതുവെപ്പില്‍ ശ്രീ പിടിക്കപ്പെട്ടപ്പോള്‍ ധോണിക്കും ഹര്‍ഭജനെതിരെയും ശ്രീശാന്തിന്റെ പിതാവ് ആരോപണം ഉന്നയിച്ചു. ഒടുവില്‍ ആരോപണങ്ങള്‍ പിതാവ് പിന്‍വലിക്കുകയും ചെയ്തു.

ഡല്‍ഹി പോലീസിന്റെ വിലങ്ങുകള്‍ കൈകളിലണിഞ്ഞപ്പോള്‍ ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിന് മങ്ങലേറ്റു. കായിക കേരളത്തിന് കറുത്തദിനമായി ഈ ദിവസം മാറി. കരിയറിലുടനീളം വിവാദങ്ങള്‍ക്കൊപ്പം വളര്‍ന്ന ശ്രീ ഒടുവില്‍ വാതുവെപ്പുകാരന്റെ ജേഴ്‌സിയണിഞ്ഞപ്പോള്‍ അവസാനിച്ചത് അപൂര്‍വമായ ക്രിക്കറ്റ് കരിയറായിരുന്നു.

Keywords: Sreeshath, Arrest, IPL, Police, Malayalees, Cricket, Article, Delhi Police Special Cell , S Spot-fixing, Ankeet Chavan , Ajit Chandila, IPL matches, Mohali , Mumbai , Special CP Special Cell , SN Shrivastava, DCP Sanjeev Yadav, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:47 am | 0 comments

കുട്ടികളെ കുരുത്തം കെട്ടവരാക്കുന്നതാര്?

Written By Kvartha Beta on Wednesday, May 15, 2013 | 9:15 am

നുസൈബ തസ്നി

കുഞ്ഞു ജനിച്ച നാള്‍ മുതല്‍ ഏതൊരു അച്ഛനമ്മമാരും ചിന്തിക്കുന്നത് തങ്ങളുടെ കുഞ്ഞിനെ എങ്ങിനെ ഏറ്റവും നല്ല ജീവിത സാഹചര്യത്തില്‍ വളര്‍ത്താം എന്നാണ്. ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍ വാങ്ങി കൊടുത്താണ് കുഞ്ഞുങ്ങളോട് പല രക്ഷിതാക്കളും തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് പോലും. ഏറ്റവും നല്ല കളിപ്പാട്ടം, നല്ല ഭക്ഷണം, വസ്ത്രം, സ്കൂള്‍... എല്ലാത്തിലും രക്ഷിതാക്കള്‍ "ദി ബെസ്റ്റ്" തന്നെ മക്കള്‍ക്കായി തിരഞ്ഞെടുക്കുന്നു. കാരണം നാളെ അവരുടെ മക്കള്‍ "ദി ബെസ്റ്റ്" ആകേണ്ടവരാണ്. എന്നാല്‍ എത്ര കുട്ടികള്‍ ‘ബെസ്റ്റ്’ ആകുന്നുണ്ട്. നമ്മുടെ മക്കളുടെ പ്രവര്‍ത്തി കണ്ട് നമ്മള്‍ തന്നെ കുരുത്തം കെട്ടവനെ എന്ന് വിളിക്കുമ്പോള്‍, സ്വയം ചോദിക്കുക നമുക്ക് പിഴച്ചതെവിടെയാണ്.

സ്വഭാവ രൂപീകരണം കുഞ്ഞിന് ചെറുപ്പത്തിലേ ഉണ്ടാക്കിയെടുക്കേണ്ട ഗുണമാണ്. കുഞ്ഞു മാതാവിന്‍െറ ഉദരത്തില്‍ ആയിരിക്കവേ തന്നെ മാതാപിതാക്കള്‍ക്ക് തന്നോടുള്ള അടുപ്പം കുഞ്ഞു തിരിച്ചറിയുന്നു. അമ്മയുടെ ഗര്‍ഭകാലത്തെ ദേഷ്യം, സന്തോഷം തുടങ്ങിയ എല്ലാ വികാര വിചാരങ്ങളും കുഞ്ഞ് തിരിച്ചറിയുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. അപ്പോള്‍ ജനിച്ചു വീണ കുഞ്ഞിന്‍്റെ കാര്യത്തില്‍ എത്ര ശ്രദ്ധ വേണമെന്ന് ഊഹിക്കാമല്ലോ.

അച്ചടക്കം എന്നത് കുഞ്ഞുങ്ങളുടെ പെരുമാറ്റത്തിന് എര്‍പെടുത്തേണ്ട ചില നിയന്ത്രണങ്ങള്‍ മാത്രമാണ്. എന്നാല്‍ ഈ നിയന്ത്രണ രേഖക്കുള്ളിലും കുഞ്ഞിന് സ്വാതന്ത്ര്യം നല്‍കേണ്ടതുണ്ട്. അച്ചടക്കം ശിക്ഷയിലൂടെയല്ല പഠിപ്പിച്ചെടുക്കേണ്ടത്. നല്ല സ്വഭാവവും, ശീലങ്ങളും സ്വന്തം വീട്ടില്‍ നിന്നാണ് കുഞ്ഞ് പഠിക്കേണ്ടത്. മാതാപിതാക്കളും വീട്ടിലെ മുതിര്‍ന്നവരും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്.

ഇതിനൊപ്പം താഴെ പറയുന്ന കാര്യങ്ങള്‍ ഒന്ന് ചെയ്യാന്‍ ശ്രമിക്കൂ;
1. കുട്ടികള്‍ക്ക് വേണ്ടി അല്‍പനേരം: കുട്ടികള്‍ക്കൊപ്പം ദിവസവും കുറച്ചു സമയം ചെലവഴിക്കുക. പ്ളേസ്കൂളിലെയും സ്കൂളിലെയും മറ്റും വിശേഷങ്ങള്‍ പറയുമ്പോള്‍ വേറെയൊന്നിലും ശ്രദ്ധിക്കാതെ അവര്‍ക്ക് ചെവികൊടുക്കുക. നിങ്ങളുടെ സ്നേഹവും ശ്രദ്ധവും തിരിച്ചറിയാന്‍ കുട്ടികള്‍ക്ക് ഇതിലൂടെ മാത്രമേ കഴിയൂ.

2. പ്രകോപനം അരുത്: ചീത്ത സ്വഭാവത്തിനോ ശീലത്തിനോ കാരണമാകുന്ന വസ്തുക്കള്‍ മാറ്റി വെക്കുക. മൊബൈല്‍ ഫോണുകളും മറ്റും കുട്ടികള്‍ക്ക് കിട്ടുന്ന രീതിയില്‍ വെക്കരുത്. അല്ലാത്തപക്ഷം നമ്മുടേത് മാത്രമല്ല മറ്റുള്ളവരുടെ മൊബൈല്‍ഫോണുകള്‍ കിട്ടാനും കുട്ടി വാശി പിടിച്ചേക്കും. കുട്ടികളെ അനാവശ്യമായി പ്രകോപിക്കാതിരിക്കുക. കുഞ്ഞു കരയുമ്പോഴോ ദേഷ്യപ്പെടുമ്പോഴോ കൂടുതല്‍ പ്രകോപനം ഉണ്ടാക്കുംവിധം സംസാരിക്കാതിരിക്കുക.

3 നല്ലത് പ്രോല്‍സാഹിപ്പിക്കുക: കുഞ്ഞു ചെയ്യുന്ന നല്ല പ്രവര്‍ത്തികളെയോ ശീലങ്ങളെയോ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കേണ്ട. ചെറിയ സമ്മാനങ്ങള്‍ നല്‍കാം. അതും അല്ലെങ്കില്‍ കുഞ്ഞിനെ ഒന്ന് ചേര്‍ത്ത് പിടിച്ചിട്ടു ഒരു ഉമ്മ നല്‍കിക്കൊണ്ട് പറയൂ "നീ നല്ല കുട്ടിയാണ്" എന്ന്. നിങ്ങള്‍ പറയുന്നത് ഒരു ചെറിയ വാക്കായിരിക്കാം. എന്നാല്‍ അത് കുഞ്ഞിനു നല്‍കുന്നത് വലിയ സന്തോഷമായിരിക്കും.

4. കണ്ണടക്കണം ചില കാര്യങ്ങള്‍: ചെറിയ തെറ്റുകള്‍ ചെയ്താലും ബഹളമുണ്ടാക്കുകയും ശിക്ഷിക്കാന്‍ മുതിരുന്നവരുമുണ്ട്. ഇത് തെറ്റായ ശീലമാണ്. എന്നാല്‍ വലിയ അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുസൃതികള്‍ മാത്രമേ തടയേണ്ടതുള്ളൂ.

Instill gud behaviour, Child, Do's and dont do's5. ‘നോ’ പറയും മുമ്പ്: കുട്ടികളോട് എല്ലാത്തിനും നോ പറയുന്നത് ചിലരുടെ ശീലമാണ്. ‘നോ’ പറയുന്നതിനൊപ്പം കുട്ടികള്‍ക്ക് ബദല്‍ മാര്‍ഗം കൂടി ഉപദേശിച്ച് നല്‍കുന്നത് ഏറെ നല്ലതായിരിക്കും. ഉദാഹരണത്തിന് കടയിലെ വിലപിടിപ്പുള്ള കളിപ്പാട്ടം ചോദിച്ച് കരയുന്ന കുട്ടിയെ ഭീഷണിപ്പെടുത്താതെ ഒരു പാക്കറ്റ് ചോക്കലേറ്റ് വാങ്ങി നല്‍കിനോക്കൂ. നിങ്ങളുടെ ഓഫീസ് ഫയലിനായാണ് കുട്ടി വാശിപിടിക്കുന്നതെങ്കില്‍ പകരം  ഒരു കളറിംഗ് ബുക്ക് വാങ്ങി നല്‍കി നോക്കൂ.

ചെയ്യരുതാത്ത കാര്യങ്ങളും നിരവധിയുണ്ട്.

1. എന്തിനും ഏതിനും കുട്ടിയെ വിമര്‍ശിക്കുന്നത് ഒരിക്കലും നല്ല ശീലമല്ല. അയല്‍ വീട്ടിലെ കുട്ടിയെ കണ്ടുപഠിക്കൂവെന്ന് പറയാതെ തങ്ങളെ കണ്ടുപടിക്കൂ എന്ന് പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. മറ്റുള്ള കുട്ടികള്‍ക്ക് മുന്നില്‍ വെച്ചോ പൊതുസദസില്‍ വെച്ചോ ഇവന്‍ പഠിക്കാന്‍ കൊളളിലെന്നോ മറ്റോ ഉള്ള കുറ്റങ്ങള്‍ പറയരുത്. മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ശിക്ഷിക്കുകയും ചെയ്യരുത്.

2. അത് ചെയ്യരുത്, നീ ഒരിക്കലും നന്നാകില്ല, നിന്നെ ഒന്നിനും കൊള്ളില്ല തുടങ്ങിയ പദപ്രയോഗങ്ങള്‍ കുട്ടികളുടെ മാനസിക നിലയെ തന്നെ ബാധിക്കും.

3. കുറ്റങ്ങള്‍ ചെയ്തെന്ന് പറഞ്ഞ് കൂട്ടത്തില്‍ നിന്ന് വേര്‍പെടുത്തുകയോ ഒറ്റക്ക് ഒരു മുറിയില്‍ അടക്കുകയോ ചെയ്യുന്നവരുണ്ട്. ഒരു കാരണവശാലും ചെയ്യരുതാത്ത കാര്യമാണ് ഇത്.

4. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കും സംഘര്‍ഷങ്ങളും കുട്ടികളില്‍ അശുഭ ചിന്തകള്‍ വളര്‍ത്തും.

5. അമിതമായ ശിക്ഷയാണ് മറ്റൊരു വില്ലന്‍. അമിത ശിക്ഷക്ക് വിധേയരാകുന്ന കുട്ടികളില്‍ ആത്മവിശ്വാസം കുറഞ്ഞ തോതിലായിരിക്കും.

Summary: How to instill good behaviour in ur child is a million dollar question this time. There is some Must do's and don'ts do's for these.

Keyword: Instill gud behaviour, Child, Do's and dont do's
9:15 am | 0 comments

ഏനുണ്ടോടീ….. അമ്പിളിച്ചന്തം?

കൂക്കാനം റഹ്മാന്‍

രു ചെറുപ്പക്കാരന്‍ എന്റെ വീട്ടിലേക്ക് വന്നു. സാറിന്റെ സുഹൃത്ത് മുരളി മാഷിന്റെയും, രൂഗ്മിണി ടീച്ചറുടെയും മകനാണ് ഞാന്‍. വന്ന ചെറുപ്പക്കാരന്‍ സ്വയം പരിചയപ്പെടുത്തുകയായിരുന്നു.. വന്ന കാര്യം സംസാരിക്കുന്നതിനിടയില്‍ വ്യക്തിപരമായ ചില കാര്യങ്ങളും കൂടി സൂചിപ്പിച്ചു. ഒരു സഹോദരന്‍ കൂടിയുണ്ട് എനിക്ക്. ഡോ. സജീഷ്. അദ്ദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റായി ജോലി ചെയ്യുന്നു. അവന്റെ ഭാര്യ പിന്നണിഗായിക സിതാരയാണ്. അടുത്ത് റിലീസായ സെല്ലു ലോയിഡ് സിനിമയില്‍ സിതാര പാടിയിട്ടുണ്ട്. എന്നൊക്കെ...

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഒരു പത്ര വാര്‍ത്ത ശ്രദ്ധയില്‍പെട്ടു. മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌ക്കാരം സിതാരയ്ക്കാണെന്ന്. സ്വന്തം നാട്ടുകാരിയുടെ മകന്റെ ഭാര്യയാണ് സിതാര എന്നത് കൊണ്ട് തന്നെ സിതാരയെക്കുറിച്ച് അറിയാന്‍ താല്പര്യം കൂടി. ഒപ്പം അഭിമാനവും തോന്നി. അന്ന് രാത്രിതന്നെ ഡോ. സജീഷിനെ വിളിച്ചു. സിതാരയ്ക്ക് കിട്ടിയ അവാര്‍ഡില്‍ അഭിനന്ദനമറിയിച്ചു.

തുടര്‍ന്ന് ആ പാട്ട് കേള്‍ക്കാന്‍ താല്പര്യം തോന്നി. എന്തോ ഒരു ആകര്‍ഷണീയത ആ വരികള്‍ കേള്‍ക്കുമ്പോള്‍ മനസിലുദിച്ചു. വീണ്ടും വീണ്ടും കേള്‍ക്കാന്‍ തോന്നി. ഏനുണ്ടോടീ…-അമ്പിളിച്ചന്തം…. ഏതിനാവോ? എന്തിനാവോ എന്ന് നിഷ്‌ക്കളങ്ക സംശയം പാടിക്കേള്‍ക്കുമ്പോള്‍ വശ്യമായ ഒരു അനുഭൂതി ഉണ്ടാവുന്നു.
Article, Kookkanam Rahman, Singer, Dr. Sajeesh, Sithara, Award, Song, Film, Sharjah, Malayalam news

പറഞ്ഞു വന്നത് കരിവെളളൂരിന്റെ മരുമകളായ സിതാരയുടെ മനോഹര ശബ്ദ ലാവണ്യത്തെ ക്കുറിച്ചാണ്. അംഗീകാരങ്ങള്‍ തേടിയെത്തുമ്പോഴാണല്ലോ വ്യക്തികളെക്കുറിച്ച് കൂടുതലറിയാന്‍ കൊതിക്കുക. സിതാര ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ വമ്പത്തിയാണെന്ന് നേരിട്ട് പറഞ്ഞു. 2004 ലെ സ്വരലയ കൈരളി യേശൂദാസ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2011 ലെ മുഹമ്മദ് റാഫി മെമ്മോറിയല്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. അതേവര്‍ഷം വയലാര്‍ സാംസ്‌ക്കാരിക വേദി അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

കാലിക്കറ്റ് യൂണിവേര്‍സിറ്റി കലാതിലകപട്ടം തുടര്‍ച്ചയായി രണ്ട് വര്‍ഷം കരസ്ഥമാക്കിയെന്നുളളതും (2005-ലും 2006ലും) സിതാരയുടെ കഴിവ് വിളിച്ചറിയിക്കുന്ന വസ്തുതയാണ്. കാലിക്കറ്റ് യൂണിവേര്‍സിറ്റി ചെയര്‍മാനായിരുന്ന സജീഷിനെ ജീവിത സഖിയായി കിട്ടിയതും കലാരംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ സിതാരയ്ക്ക് അനുഗ്രഹമായിത്തീര്‍ന്നു. ബെസ്റ്റ് ഫീമെയില്‍സിംഗിനുളള ബാബു രാജ് മെമ്മോറിയല്‍ അവാര്‍ഡാണ് സിതാരയുടെ സംഗീത രംഗത്തുളള പ്രഥമ അവാര്‍ഡ്.

ആള്‍ഇന്ത്യാ റേഡിയോ ഗ്രേഡഡ് സിംഗര്‍ ആണ് സിതാര. അറുപതോളം ഗാനങ്ങള്‍ മലയാളം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി സിതാര പാടിയിട്ടുണ്ട്. അറിയപ്പെടുന്ന ഗസല്‍ പാട്ടുകാരിയാണ് സിതാര. കല്‍ക്കത്തയിലെ രബീന്ദ്ര ഭാരതിയില്‍ സംഗീതത്തില്‍ എം.എ. പഠിക്കുകയാണിപ്പോള്‍. ഇതോടൊപ്പം വിവിധ സംഗീത ഇനങ്ങളിലും സിതാര പഠിച്ചു കൊണ്ടിരിക്കുകയാണ്. തൃപ്പൂണിത്തുറയില്‍ സാംരംഗി വാദകന്‍ ഉസ്താദ് ഫയാസ് ഖാന്റെ കീഴിലും പരിശീലനം നടത്തുന്നു.

സൗത്ത് ഇന്ത്യയിലെ സംഗീത പ്രമുഖരായ ഇളയരാജ, രാജാമണി, ഔസേപ്പച്ചന്‍, എം. ജയചന്ദ്രന്‍, ശരത്, അല്‍ഫോണ്‍സ് ജോസഫ്, തുടങ്ങിയവരുടെ പ്രോത്സാഹനങ്ങള്‍ ഗാനാലാപന രംഗത്ത് സിതാരയ്ക്ക് താങ്ങും തണലുമായി വര്‍ത്തിച്ചിട്ടുണ്ട്.

ഇന്ത്യയിലും വിദേശത്തും നിരവധി ലൈവ് ഷോകള്‍ അവതരിപ്പിക്കാനും സിതാരയ്ക്ക് അവസരം കിട്ടി. ഗസലുകളില്‍ ഏറെ ആകൃഷ്ടയാണ് സിതാര. ഗസലുകള്‍ പാടുമ്പോള്‍ കോഴിക്കോട്ടെ ആസ്വാദകര്‍ വളരെയേറെ പ്രോത്സാഹനം നല്‍കിയ കാര്യവും സിതാര മനസില്‍ സൂക്ഷിക്കുന്നു. ഇപ്പോഴും പല കച്ചേരികളിലും പാടുമ്പോള്‍ ബാബുക്കയുടെ പാട്ടു പാടണമെന്ന് കാണികളില്‍ നിന്ന് ആവശ്യമുയരാറുണ്ട്.

സിനിമാ പാട്ടിനെക്കുറിച്ച് സിതാരയുടെ അഭിപ്രായമിതാണ്. ഗാനരചയിതാവ്, സംഗീത സംവിധായകന്‍, തുടങ്ങിയവരുടെ ചിന്താ പ്രക്രിയയുടെ ഉല്‍പന്നമാണ് ഓരോ സിനിമാ പാട്ടും. സിനിമയിലെ പാട്ടു രംഗത്തെ മനസ്സില്‍ കണ്ടു കൊണ്ടുളള ഒരു ശബ്ദാഭിനയമാണ് സിനിമാ സംഗീതം എന്നാണ് സിതാര പറയുന്നത്. പാട്ടു പാടുന്നവരുടെ ശബ്ദം കൊണ്ട് കഥാ പാത്രത്തെ ചിത്രീകരിക്കാനാവുമെന്നാണ് ഓരോ പാട്ടുപാടുമ്പോഴും തോന്നിയിട്ടുളളതെന്നും സിതാര പറയുന്നു.

സെല്ലുലോയ്ഡ് എന്ന സിനിമയ്ക്ക് വേണ്ടി ഏനുണ്ടോടീ എന്ന് തുടങ്ങുന്ന പാട്ടുപാടുമ്പോള്‍ സംസ്ഥാന പുരസ്‌ക്കാരത്തെക്കുറിച്ച് സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. വിചാരിക്കാതെ കിട്ടിയ ഈ സംസ്ഥാനതല പുരസ്‌ക്കാരത്തിന് പാട്ടിന്റെ ശില്‍പികളോരോരുത്തരോടും നിറഞ്ഞ ഹൃദയത്തോടെ സിതാര നന്ദി പറയുകയാണ്.

Article, Kookkanam Rahman, Singer, Dr. Sajeesh, Sithara, Award, Song, Film, Sharjah, Malayalam newsസെല്ലുലോയിഡിലെ ആ പാട്ടിന് തിയേറ്ററുകളില്‍  നിറഞ്ഞ കയ്യടികിട്ടുന്നു. ആ പാട്ടിന്റെ വരികള്‍ കേരളത്തിലെ മുഴുവന്‍ പേരുടെയും ചുണ്ടില്‍ തത്തിക്കളിക്കുകയാണ്. അതുമാത്രം പോരെ ഒരു ഗായികയക്ക് അഭിമാനിക്കാനും ആഹ്ലാദിക്കാനും. ആദ്യമായി കിട്ടിയ ഈ സംസ്ഥാന പുരസ്‌ക്കാരത്തില്‍ ആഹ്ലാദത്തിന്റെ പാരമ്യതയിലാണ് സിതാര.

നീലേശ്വരത്ത് സംഘടിപ്പിച്ച അവാര്‍ഡ് നൈറ്റില്‍ നേരിട്ടു കാണാമെന്ന് വിചാരിച്ചതാണ്. എന്തുകൊണ്ട് എത്തിയില്ല എന്ന ചോദ്യത്തിനും മധുരമായ ശബ്ദത്തില്‍ പ്രതിവചിച്ചതിങ്ങിനെയാണ്. അമ്മയാകാനുളള തയ്യാറെടുപ്പിലാണ്. യാത്ര ബുദ്ധിമുട്ടാവുമെന്ന് കരുതി വന്നില്ല എന്നാണ്.

എന്നും തിരക്കുപിടിച്ച പ്രോഗ്രാമാണ്. പഠനം, റിക്കാര്‍ഡിംഗ്, സംഗീത പ്രോഗ്രാമിനുളള തയ്യാറെടുപ്പ്. എന്നിട്ടും ഫോണില്‍ ഏറെ നേരം സംസാരിക്കാന്‍ സിതാര തയ്യാറായിരുന്നു. കരിവെളളൂരിന്റെ മരുമകള്‍ എന്ന നിലയില്‍ കരിവെളളൂര്‍കാരുടെ സന്തോഷവും ഫോണിലൂടെ ഞാന്‍ പങ്കിട്ടു. ഇനിയും ഒരുപാട് ഒരു പാട് സംഗീത ലോകത്ത് ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്ന് സൂചിപ്പിച്ചാണ് ഫോണ്‍ സംഭാഷണം ഞങ്ങള്‍ അവസാനിപ്പിച്ചത്.

ഷാര്‍ജയിലെ വിസ്ഡം കോളജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ കോമേര്‍സ് വിഭാഗം ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ആയി പ്രവര്‍ത്തിക്കുന്ന ഡോ. കെ.എം കൃഷ്ണകുമാറിന്റെയും ശാലിയുടെയും മകളായി 1986 ജൂലായ് പത്തിനാണ് സിതാര പിറന്നത്. ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദധാരിയാണ്. ഇപ്പോള്‍ ഹിന്ദു സ്ഥാനി സംഗീതത്തില്‍ എം.എ. പഠനത്തിലാണ്. കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ നിന്നാണ് ഇംഗ്ലീഷ് എം.എ പാസായത്. സിതാര സ്വന്തമായി ഒരു ഗസല്‍ ആല്‍ബം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഭര്‍ത്താവ് ഡോ. സജീഷ് എന്നും കൂട്ടിനുണ്ട്., സഹായിയായി കൂടെ ഉണ്ട്. അതു തന്നെയാണ് തന്റെ ഭാഗ്യമെന്ന് സിതാര ഉറച്ചു വിശ്വസിക്കുന്നു.

വിനയന്‍ സംവിധാനം ചെയ്ത അതിശയന്‍ എന്ന  സിനിമയിലാണ് ആദ്യമായി പാടിയത്. പമ്മി… പമ്മി…വന്നേ എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. ഇനിയും ഒരു ഡസനോളം സിനിമകള്‍ റിലീസാവാനുണ്ട്. അതിലൊക്കെ സിതാരയുടെ പാട്ടുണ്ട്. ബാല്യകാല സഖി തുടങ്ങി കളര്‍ ബലൂണ്‍ വരെയുളള 12 സിനിമകളിലെ പാട്ടുകളും ഹിറ്റാകുമെന്നും, അവയിലും അവാര്‍ഡുകള്‍ ലഭിക്കട്ടെയെന്നും നമുക്ക് ആശിക്കാം.

സിതാര എന്ന ഈ അനുഗ്രഹീത പാട്ടുകാരിയുടെ പാട്ടുകള്‍ക്ക് ഇനിയും നമുക്കു കാതോര്‍ക്കാം. ആശംസകള്‍ നേരാം.

Keywords: Article, Kookkanam Rahman, Singer, Dr. Sajeesh, Sithara, Award, Song, Film, Sharjah, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
9:03 am | 0 comments

പത്രത്തിന്റെ 'പേരുവിളിക്കല്‍' ചടങ്ങ്

കെ.എച്ച്. നിസാര്‍

ടൈറ്റില്‍ വെരിഫിക്കേഷന്‍ നടപടി ക്രമം

വിദേശ ഭാഷകളില്‍ നിലവിലുള്ള പേര് തന്നെ ടൈറ്റിലിനായി അപേക്ഷിച്ചാല്‍ വിദേശ ടൈറ്റില്‍ ഉടമയുമായി സാധുതയുള്ള ലൈസന്‍സ് എഗ്രിമെന്റ് സമര്‍പിക്കാതെ ടൈറ്റില്‍ അനുവദിക്കുകയില്ല. 1867-ലെ പി.ആര്‍.ബി വകുപ്പ് പ്രകാരം അനുവദിക്കപ്പെട്ടിട്ടുള്ള ഒരു പേരോ അതിനോടു സാമ്യമുള്ള പേരോ ആ ഭാഷയിലെ പ്രസിദ്ധീകരണങ്ങള്‍ക്കോ ഇന്ത്യയിലെവിടെയെങ്കിലുമോ അനുവദിക്കുന്നതല്ല.

ഒരാള്‍ അപേക്ഷിച്ച പേരിന് പൊരുത്തക്കേട് ഉള്ളതായി സൂചിപ്പിക്കുന്ന ഉത്തരവ് ഇറക്കിയാല്‍ ഒരു മാസത്തേക്ക് ആ പേരിനുള്ള അനുമതി തടഞ്ഞ് വെയ്ക്കും.  ഉത്തരവ് ഇറങ്ങി രണ്ടാഴ്ചയ്ക്കകം അപേക്ഷകന്‍ പൊരുത്തക്കേട് സംബന്ധിച്ച മറുപടി ബോധിപ്പിക്കേണ്ടതുമാണ്.

പേരുകളില്‍ സര്‍ക്കാര്‍ സംഘടനകളുടെ പേരോ, അതുമായി സാമ്യമുള്ള വാക്കുകളോ, വിദേശ സര്‍ക്കാരുകളുടെ പേരുകളുമായോ, പ്രസിദ്ധ സ്ഥാപനങ്ങള്‍, പ്രശസ്തമായ പേരുകള്‍, ട്രേഡ് മാര്‍ക്കുകള്‍, പ്രസിദ്ധങ്ങളായ ബ്രാന്റ് പേരുകള്‍ തുടങ്ങിയവ അനുകരിക്കപ്പെടുന്നതിനും അത്തരം പേരുപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നതിനും, പ്രസ്തുത സ്ഥാപനങ്ങള്‍ക്ക് അപകീര്‍ത്തിയുണ്ടാകാതെ സൂക്ഷിക്കുന്നതിനുമായി അത്തരം പേരുകള്‍ ടൈറ്റിലായി അനുവദിക്കപ്പെടുകയില്ല.

സര്‍ക്കാര്‍ വകുപ്പ്, സ്ഥാപനങ്ങള്‍, സംഘടനകള്‍, സമിതികള്‍ മുതലായവ പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങളുടെ പേരിനുള്ള അവകാശം ആ സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരിലായിരിക്കും നല്‍കപ്പെടുക.  അതിനനുസരിച്ചുള്ള ഉപദേശമായിരിക്കും അപേക്ഷകന് നല്‍കുക. പേരുകളില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതരം ചിഹ്നങ്ങളോ അക്ഷരങ്ങളോ അക്കങ്ങളോ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അത്തരം പേരുകള്‍ക്ക് അനുമതി നല്‍കില്ല.

പേരുകളില്‍ പൊതുജന താല്‍പര്യത്തിന് വിരുദ്ധമായതെന്തെങ്കിലും ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ അത്തരം പേരുകള്‍ക്ക് അനുമതി ലഭിക്കില്ല. നിലവിലുള്ള രണ്ട് വ്യത്യസ്ത പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റപ്പേരാക്കിയാലോ, നിലവിലുള്ള പേരുകളില്‍ നിന്ന് സ്വീകരിച്ച വാക്കുകള്‍ പേരാക്കിയാലോ, പ്രത്യക്ഷത്തില്‍ അവയ്ക്ക് നിലവിലുള്ള പേരുകളുമായി സാമ്യം തോന്നുന്നില്ലെങ്കില്‍ അവ വെരിഫൈ ചെയ്യേണ്ടതില്ല.

നിലവിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റെ പേരിലെ വാക്കുകള്‍ അതേ ക്രമത്തിലോ വ്യത്യസ്ത ക്രമത്തിലോ അനുകരിച്ചുണ്ടാക്കുന്ന പേരുകള്‍ ഭാഷയുടെയോ പ്രസിദ്ധീകരിക്കുന്ന സ്ഥലത്തിന്റെയോ വ്യത്യസ്തത കണക്കിലെടുക്കാതെ ഒന്നു പോലെയുള്ളതായി പരിഗണിക്കപ്പെടും.
Article, News Paper, Name, Title, Verification, Government, RNI, Editor, Political Party

ഒരു പേരിന് മുമ്പോ പിമ്പോ ചേര്‍ക്കപ്പെടുന്ന വാക്കുകള്‍: ഉദാഹരണത്തിന് നഗരം, സംസ്ഥാനം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ടവ.  മ, മി, വേല മുതലായ ആര്‍ട്ടിക്കിളുകള്‍ എന്നിവ നിലവിലുള്ള ഒരു പ്രസിദ്ധീകരണത്തിന്റേതു പോലെ തന്നെയാണെങ്കില്‍ വ്യത്യസ്തമായി കണക്കാക്കപ്പെടുകയില്ല.  അത്തരം ചില വാക്കുകള്‍, ദി, ടൈംസ്, ഡെയിലി, ദൈനിക്, വീക്ക്‌ലി, v/wartha, ആജ്, ടുഡേ, എക്‌സ്പ്രസ്സ്, ന്യൂസ്, ഇന്‍ഡ്യ, നാഷണല്‍, രാഷ്ട്രീയ തുടങ്ങിയ വാക്കുകള്‍ പേരിന് മുമ്പോ പിമ്പോ ചേര്‍ത്താല്‍ അര്‍ത്ഥത്തിന്
വ്യത്യാസം വരാത്തതു കൊണ്ട് അവ ഒരുപോലെയുള്ള പേരുകളായി പരിഗണിക്കപ്പെടും.
ഗണനാമം (ഉദാ: ബയോ, ഇന്‍ഫോ) കുറിക്കുന്ന പേരുകള്‍ നിലവിലുള്ള പേരിന് മുമ്പോ പിമ്പോ ചേര്‍ത്താലും ഒരേ പേര് തന്നെയായി പരിഗണിക്കപ്പെടും.

പേരിന്റെ സാമ്യം സംബന്ധിച്ച സംശയങ്ങളില്‍ പ്രസ് രജിസ്ട്രാറുടെ തീരുമാനം അന്തിമമായിരിക്കും.
ഒരിക്കല്‍ വെരിഫൈ ചെയ്ത ടൈറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ രേഖാമൂലം കാരണം രേഖപ്പെടുത്തി നിരാകരിക്കുന്നതിന് പ്രസ് രജിസ്ട്രാറിന് അധികാരമുണ്ടായിരിക്കും. സര്‍ക്കാര്‍ സംഘടനകള്‍/വകുപ്പുകള്‍, ദേശീയ നേതാക്കന്മാര്‍, സര്‍ക്കാരിന്റെ തലപ്പത്തുള്ളവര്‍ തുടങ്ങിയ പേരുകളുമായി സാമ്യമുള്ള ഒരു പേരും ഒരു ഭാഷയിലേതും വെരിഫൈ ചെയ്യില്ല. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പേരും മതിയായ വിശദീകരണമുണ്ടെങ്കില്‍ മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.

ദേശീയ ചിഹ്നങ്ങളുമായോ, കേന്ദ്ര, സംസ്ഥാന, തദ്ദേശ സര്‍ക്കാരുകളുമായോ, സര്‍ക്കാരുമായി ബന്ധപ്പെട്ട സമിതികളുടെയോ ഒന്നും പേരുകളുമായി സാദൃശ്യമുള്ള പേരുകള്‍ അംഗീകരിക്കപ്പെടില്ല.  യു.എന്‍. പോലുള്ള അന്തര്‍ദേശീയ സംഘടനകളുമായി സാമ്യമുള്ള പേരും 1950-ലെ ചിഹ്നങ്ങളും പേരുകളും സംബന്ധിച്ച നിയമപ്രകാരം അംഗീകരിക്കില്ല.

Part 1:
ഒരു പത്രം എങ്ങനെ തുടങ്ങാം?

Keywords: Article, News Paper, Name, Title, Verification, Government, RNI, Editor, Political Party, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:50 am | 0 comments

ഒരു പത്രം എങ്ങനെ തുടങ്ങാം?

കെ.എച്ച്. നിസാര്‍

രു പത്രം തുടങ്ങാന്‍ ആദ്യം വേണ്ടത് പത്രത്തിന് ഇടാനുദ്ദേശിക്കുന്ന പേരിന് ആര്‍.എന്‍.ഐ.യുടെ അംഗീകാരം നേടണം.  ഇതിനായി പത്രം പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന വ്യക്തി ആര്‍.എന്‍.ഐ.യുടെ വെബ് സൈറ്റില്‍ നിന്നും 'റ്റൈറ്റില്‍ വെരിഫിക്കേഷ'ന് ഉള്ള മാതൃക അനുസരിച്ച് ടൈപ്പ് ചെയ്‌തെടുത്ത അപേക്ഷാഫോമില്‍ പത്രത്തിന്റെ പേര്, ഭാഷ, പത്രം ഇറങ്ങുന്ന കാലപരിധി (രാവിലെ, മദ്ധ്യാഹ്നം, ദൈ്വവാരിക മുതലായവ) ഉടമയുടെ പേര്, പ്രസിദ്ധീകരിക്കുന്ന സ്ഥലം എന്നിവ പൂരിപ്പിച്ച് ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പിക്കണം.  അദ്ദേഹം അപേക്ഷയുടെ സാധുത പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷം അപേക്ഷ ആര്‍.എന്‍.ഐ.യ്ക്ക് കൈമാറുന്നു.

ആര്‍.എന്‍.ഐ. ആ പേര് പത്രത്തിന് ഇടാമോ, മറ്റേതെങ്കിലും പ്രസിദ്ധീകരണം ആ പേരില്‍ ഇറങ്ങുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചതിനു ശേഷം അപേക്ഷ സ്വീകരിക്കപ്പെട്ടോ ഇല്ലയോ എന്നത് പത്രം ഉടമയെ കത്തു വഴി അറിയിക്കുന്നു. ആര്‍.എന്‍.ഐ.യ്ക്ക് അപേക്ഷ കിട്ടി 30 ദിവസത്തിനകം തീരുമാനമുണ്ടാവും. ഇതിനു ശേഷം www.rni.nic.in എന്ന സൈറ്റില്‍ നിന്നും നിര്‍ദിഷ്ട മാതൃക എടുത്ത് അതില്‍ സത്യവാങ്മൂലം തയ്യാറാക്കി മജിസ്‌ട്രേറ്റിനു സമര്‍പിക്കണം. തുടര്‍ന്ന് പ്രസിദ്ധീകരണം ആരംഭിക്കാം.

അനുമതി ലഭിച്ച് 42 ദിവസത്തിനുള്ളില്‍ പത്രമോ/വാരികയോ എങ്കില്‍ ആദ്യപ്രതി പുറത്തിറങ്ങണം. മാസികയെങ്കില്‍ 90 ദിവസത്തിനകവും. തുടര്‍ന്ന് ആര്‍.എന്‍.ഐ.യുടെ സൈറ്റിലെ നിര്‍ദിഷ്ട മാതൃക പ്രകാരം രജിസ്‌ട്രേഷനുള്ള അപേക്ഷ; സത്യവാങ്മൂലത്തിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി, റ്റൈറ്റില്‍ വെരിഫിക്കേഷന്റെ കോപ്പി, ന്യൂസ്‌പേപ്പറിന്റെ ആദ്യപ്രതി, വിദേശ ബന്ധമില്ല എന്ന അഫിഡാവിറ്റ് (നോട്ടറി ഇത് സാക്ഷ്യപ്പെടുത്തിയിരിക്കണം), പത്രത്തില്‍ വാല്യം നമ്പര്‍, ഇഷ്യൂ നമ്പര്‍, ശ്രദ്ധയാകര്‍ഷിക്കത്തകവിധം കവര്‍ പേജില്‍ അച്ചടിച്ച പേര് - എല്ലാ പേജിലും പേരുണ്ടാവണം; ആര്‍.എന്‍.ഐ അംഗീകരിച്ചതു പോലെ തന്നെയാവണം പേര്, തീയതിയും പേജ് നമ്പരും എല്ലാ പേജിലുമുണ്ടാവണം.

Article, News Paper, Name, Title, Verification, Government, RNI, Editor, Political Partyഇംപ്രിന്റ് ലൈനില്‍ പ്രിന്റര്‍, പബ്ലിഷര്‍, ഉടമ, എഡിറ്റര്‍ എന്നിവരുടെ പേരും പ്രസിദ്ധീകരണത്തിന്റെ മേല്‍വിലാസവും, പ്രിന്റിംഗ് പ്രസ്സിന്റെ മേല്‍വിലാസവും രേഖപ്പെടുത്തിയിരിക്കണം. രജിസ്‌ട്രേഷനുള്ള സത്യവാങ്മൂലം ഫയല്‍ ചെയ്ത്  റ്റൈറ്റില്‍ വെരിഫിക്കേഷനും കിട്ടിയ ശേഷം വാല്യം / ഇഷ്യു / എന്ന രീതിയില്‍ ഒന്നാമത്തെ പ്രതി ഇറക്കാം.  ഓരോ വര്‍ഷവും പൂര്‍ത്തിയാവുമ്പോഴും വാല്യം മാറിക്കൊണ്ടിരിക്കും.  പ്രിന്ററും പബ്ലിഷറും വ്യത്യസ്ത വ്യക്തികളാണെങ്കില്‍ പ്രസിദ്ധീകരണ ഉടമയുടെ ലെറ്റര്‍ ഹെഡില്‍ തയ്യാറാക്കിയ 'ഇന്ന വ്യക്തിയെ പബ്ലിഷറായി ചുമതലപ്പെടുത്തുന്നു' എന്ന സാക്ഷ്യ പത്രം വേണം.  പൂര്‍ണമാക്കിയ അപേക്ഷാ ഫോം സമര്‍പിച്ച് 30 ദിവസത്തിനുള്ളില്‍ ആര്‍.എന്‍.ഐ. പബ്ലിഷര്‍ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും.

രജിസ്‌ട്രേഷന് ശേഷമുള്ള ഔപചാരികതകള്‍

എപ്പോഴൊക്കെ പ്രസിദ്ധീകരണം പ്രിന്റ് ചെയ്യുന്നുവോ, അപ്പോഴൊക്കെ ഓരോ പതിപ്പ് ആര്‍.എന്‍.ഐ.ക്ക് എത്തിക്കണം.  കേരളത്തിനുള്ളില്‍ നിന്ന് മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെ കോപ്പികള്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് പ്രസാധകന്‍ നിര്‍ബന്ധമായും സമര്‍പിക്കണം.

 ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിനത്തിലെ കോപ്പിയോടൊപ്പം ഫോം നമ്പര്‍ 4 പൂരിപ്പിച്ച് അയയ്ക്കണം (പ്രസിദ്ധീകരണത്തിന്റെ ഉടമസ്ഥത സംബന്ധിച്ച ഈ ഫോം വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്).  സാമ്പത്തിക വര്‍ഷാവസാനത്തില്‍ ഒരു ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് ഫോം നമ്പര്‍ - 2-ല്‍ തയ്യാറാക്കി സമര്‍പിക്കണം.  വര്‍ഷം തോറും ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയുള്ള കാലാവധിയില്‍ ഇത് സമര്‍പിക്കാം.  ദിനപ്പത്രങ്ങള്‍ ഇതിനു പുറമെ എ.ആര്‍-4 (അനക്‌സ്-10) എന്ന ഫോമും കൂടി സമര്‍പിക്കണം.

സത്യവാങ്മൂലം ഫയല്‍ ചെയ്യേണ്ടതെപ്പോള്‍?

പബ്ലിഷര്‍, പ്രിന്റര്‍, ഉടമ, കാലാവധി, പ്രിന്റിംഗ് പ്രസ് എന്നിവയില്‍ മാറ്റമുണ്ടാവുമ്പോള്‍ പബ്ലിഷറോ, പ്രിന്ററോ പുതിയ സത്യവാങ്മൂലം തയ്യാറാക്കി ജില്ലാ മജിസ്‌ട്രേറ്റിനു സമര്‍പിക്കണം. ഒപ്പം ഈ മാറ്റങ്ങള്‍ ഉള്‍പെടുത്തി പുതുക്കിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്  നല്‍കണമെന്നാവശ്യപ്പെട്ട് ആര്‍.എന്‍.ഐ.യ്ക്കും അപേക്ഷ സമര്‍പിക്കണം. എഡിറ്റര്‍ക്കോ ന്യൂസ് പേപ്പറിന്റെ വിലയിലോ മാറ്റമുണ്ടായാല്‍ സത്യവാങ്മൂലം സമര്‍പിക്കേണ്ടതില്ല. ആര്‍.എന്‍.ഐ.യെ അറിയിക്കുക മാത്രം ചെയ്താല്‍ മതി.

പേരുകള്‍ അനുവദിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

അപേക്ഷാ നടപടി ക്രമം

പത്രത്തിന്റെ പേര് വെരിഫൈ ചെയ്യുന്നതിനുള്ള നിര്‍ദിഷ്ട അപേക്ഷാഫോമില്‍ മജിസ്‌ട്രേറ്റിന് അപേക്ഷ സമര്‍പിക്കണം. ബന്ധപ്പെട്ട മജിസ്‌ട്രേറ്റിന്റെ ഒപ്പും സീലും തീയതി സഹിതം അപേക്ഷയില്‍ പതിച്ചിരിക്കണം.
അപേക്ഷയില്‍ പത്രത്തിന് നല്‍കാനുദ്ദേശിക്കുന്ന പേര്, പത്രം ഏതു ഭാഷയില്‍ പ്രസിദ്ധീകരിക്കുന്നു, പ്രസിദ്ധീകരണ കാലാവധി, ഉടമയുടെ പേര്, മേല്‍വിലാസം, പ്രസിദ്ധീകരിക്കുന്നതെവിടെ (സ്ഥലം) നിന്ന് എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.

പത്രത്തിന് നല്‍കാനുദ്ദേശിക്കുന്ന പേര് സര്‍ക്കാര്‍ ഏജന്‍സികള്‍ ഒന്നും തന്നെ ഉപയോഗിക്കുന്നില്ല എന്ന സത്യവാങ്മൂലം ഉടമ നല്‍കണം. അപൂര്‍ണമായ അപേക്ഷകള്‍ നിരുപാധികം തള്ളപ്പെടും. അപേക്ഷകള്‍ ലഭിക്കുന്ന മുറയ്ക്ക് തന്നെയായിരിക്കും അനുമതി നല്‍കപ്പെടുന്നത്. താഴെപ്പറയുന്ന കാരണങ്ങളാല്‍ പേര് അനുവദിക്കുന്നത് മുന്‍ഗണനാക്രമത്തിലാവാം.

കൊടുക്കാനുദ്ദേശിക്കുന്നത് വിദേശ ടൈറ്റിലാണെങ്കില്‍ കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ എന്‍.ഒ.സി. (നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) വാങ്ങിയിരിക്കണം. നിലവിലുള്ള ടൈറ്റില്‍ ഉടമ ഒരു ടൈറ്റിലിനായി അപേക്ഷിച്ചാല്‍ അത് അയാള്‍ക്ക് നിലവിലുള്ള ടൈറ്റില്‍ തന്നെയായിരിക്കണം. മറ്റൊന്നിന് അനുമതി നല്‍കുന്നതല്ല. കോടതിയോ, മറ്റ് ഏതെങ്കിലും സ്റ്റാറ്റ്യൂട്ടറി അതോറിറ്റിയുടെയോ ഉത്തരവ് പ്രസിദ്ധീകരണം സംബന്ധിച്ചുണ്ടായാല്‍ അതിനെതിരെ അപ്പീലിന് പോകാവുന്നതല്ല.

ഒരിക്കല്‍ ആര്‍.എന്‍.ഐ തള്ളിയ പേര് പുനര്‍വിചിന്തനത്തില്‍ സ്വീകരിക്കപ്പെട്ടാല്‍ അത് വീണ്ടും പരിഗണിച്ച ശേഷം അപേക്ഷിച്ച ആളിന് അനുവദിക്കും. മറ്റെല്ലാ കാര്യത്തിലും പ്രസ് രജിസ്ട്രാര്‍ എടുക്കുന്ന തീരുമാനം രേഖപ്പെടുത്തും.

Part 2:
പത്രത്തിന്റെ 'പരുവിളിക്കല്‍' ചടങ്ങ്

Keywords: Article, News Paper, Name, Title, Verification, Government, RNI, Editor, Political Party, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:49 am | 0 comments

മാധ്യമങ്ങളുടെ കാളപ്രസവവും പ്രതികരണക്കാരുടെ കയറെടുത്തോടലും

Written By Kvarthakgd on Tuesday, May 14, 2013 | 9:50 am

രവീന്ദ്രന്‍ പാടി

കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍ എല്ലാ രംഗത്തുമുണ്ട്. മാധ്യമ മേഖലയിലും അത്തരക്കാര്‍ക്ക് യാതൊരു പഞ്ഞവുമില്ല. കാള പെറ്റുവെന്ന് കേള്‍ക്കേണ്ട താമസം അവര്‍ കിടാവിനെ പിടിച്ചുകെട്ടാന്‍ കയറുമെടുത്ത് ഒറ്റ ഓട്ടം വെച്ചുകൊടുക്കുന്ന കാഴ്ച നാം എത്രയോ കാണുന്നുണ്ട്.

ദൃശ്യ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റുവര്‍ക്കുകളിലും ഇങ്ങനെ ധാരാളം 'കാള പ്രസവങ്ങളും' 'കയറെടുത്ത് ഓട്ടവും' കാണാം. ഒരുമാസം മുമ്പ് ഇന്ത്യാവിഷന്‍ സംപ്രേഷണം ചെയ്ത സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദയെ കുറിച്ച് നടത്തിയ പരാമര്‍ശവും അതിന് കഴിഞ്ഞദിവസങ്ങളില്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ വന്ന കമന്റുകളും ഇതിനൊരുദാഹരണമാണ്.

സൗദിയില്‍ നിതാഖത്ത് നിയമം കൊണ്ടുവരുന്നതിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ പ്രവാസി കുടുംബങ്ങളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളിലേക്കും അവരുടെ ജീവിതത്തിലേക്കും കടന്നുചെന്ന് നടത്തിയ അന്വേഷണത്തില്‍ പര്‍ദയെ പ്രാകൃതവേഷമെന്ന് പരാമര്‍ശിച്ചതാണ് വലിയ ഒച്ചപ്പാടിനും എതിര്‍പിനും വഴിവെച്ചത്. സംഭവത്തില്‍ ഇടപെട്ട് ധാരാളംപേര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയുണ്ടായി. പലരും വളരെ മാന്യവും സഭ്യവുമായ രീതിയില്‍ തങ്ങളുടെ അഭിപ്രായം സഹിഷ്ണുതയോടെ പ്രകടിപ്പിച്ചപ്പോള്‍ ചിലര്‍ വളരെ പ്രകോപനപരവും സഭ്യതയുടെ അതിരുകള്‍ ലംഘിച്ചുമാണ് ലേഖിക ഫൗസിയ മുസ്തയെയും ഇന്ത്യാവിഷനെയും ആക്രമിച്ചത്.

ഇത് ശരിയായ രീതിയല്ല. ഇന്ത്യയെപോലെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌ക്കാര സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും ഏറെ അനുവദനീയമായ ഒരു രാജ്യത്ത് ആര്‍ക്കും ഏത് വിഷയത്തിലും ഇടപെട്ട് അഭിപ്രായം പറയാമെങ്കിലും അത് പറയേണ്ട സമയവും സന്ദര്‍ഭവും രീതിയും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മതവിശ്വാസികളുടെ ആരാധനാ രീതിയേയും അവരുടെ വിശ്വാസത്തേയും അവരുടെ ജീവിത സമ്പ്രദായത്തേയും വേഷത്തേയും ചോദ്യംചെയ്യാനോ അപഹസിക്കാനോ ഒരു സ്വാതന്ത്യവും ആര്‍ക്കും
അനുവദിക്കുന്നില്ല. എന്നാല്‍ അതിനെക്കുറിച്ചൊക്കെ മാന്യമായ രീതിയില്‍ എഴുതാനും പറയാനും ആശയസംവാദത്തിലേര്‍പെടാനും ഇവിടെ സ്വാതന്ത്ര്യമുണ്ടുതാനും.

ആ സ്വാതന്ത്ര്യം ഒരു പൗരനോ, ഒരു മാധ്യമമോ ഉപയോഗിക്കുമ്പോള്‍ അവരെ മോശമായി ചിത്രീകരിക്കാനും അശ്ലീല ഭാഷ ഉപയോഗിച്ച് നശിപ്പിക്കാനും ഭീഷണിപ്പെടുത്താനും തകര്‍ക്കാനും നോക്കുന്നത് ആശാസ്യമല്ല. ഇന്ത്യാ വിഷന്‍ പരിപാടിക്കെതിരെ വന്ന ഒരു പ്രതികരണത്തില്‍ പറയുന്നതുപോലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്ത് അതിനെ ഫ്‌ളാഷ് ന്യൂസും ലൈവ് ചര്‍ചയും ന്യൂസ് നൈറ്റും ആക്കാന്‍ ചാനലുകള്‍ക്ക് മാത്രമല്ല ജനങ്ങള്‍ക്കും അറിയാമെന്നത് അവഗണിക്കാന്‍ കഴിയാത്ത ഒരു വസ്തുതയാണ്.

രാഷ്ട്രീയ-മത നേതാക്കളുടെ വാക്കുകളും പ്രസംഗങ്ങളും ചില വരികള്‍ മാത്രം സന്ദര്‍ഭത്തിന് യോജിക്കാത്തവിധത്തില്‍ അടര്‍ത്തിയെടുത്ത് അത് പൊലിപ്പിക്കുകയും വിവാദമാക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന മാധ്യമ രീതിക്ക് ഒരു പാഠമാവുകയാണ് ഇന്ത്യാവിഷന്റെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് പരിപാടിയില്‍ പര്‍ദയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആ വാര്‍ത്തക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ ക്യാമ്പയിനായി പ്രചരിപ്പിക്കുന്നു എന്ന് പറയുന്ന എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി. ബഷീര്‍ പരിപാടിയിലെ ഒരു ചെറിയ ഭാഗം അടര്‍ത്തിയെടുത്താണ് ഇങ്ങനെ പ്രചരിപ്പിക്കുന്നതെന്നും പറയുന്നു. അതിനുള്ള മറുപടിയായാണ് ഇത്തരം ചെറിയ ഭാഗങ്ങള്‍ അടര്‍ത്തിയെടുക്കാനുള്ള കഴിവ് തങ്ങള്‍ക്കുമുണ്ടെന്ന് ഒരു പ്രേക്ഷകന്‍ പ്രതികരിച്ചിരിക്കുന്നത്.

Nitaqat, Saudi Arabia, Media, Politics, Religion, Leaders, T.P.Chandrasekaharan, People, Kerala, Malayalam news, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsഈയിടെ കെവാര്‍ത്ത പ്രസിദ്ധീകരിച്ച 'ടി.പി. വധത്തില്‍ പ്രതിയായ പി. മോഹനനെ പിണറായി ബഹിഷ്‌കരിക്കുന്നതിനു പിന്നിലെന്ത്?' എന്ന വാര്‍ത്തയിലും ചിലര്‍ മാന്യത മറികടന്നുള്ള പ്രതികരണമാണ് നടത്തിയിരിക്കുന്നത്. വാര്‍ത്തയോട്, അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട്, യോജിപ്പ് ഉണ്ടായാലും ഇല്ലെങ്കിലും അത് പ്രകടിപ്പിക്കുമ്പോള്‍ സ്വീകരിക്കേണ്ട സാമാന്യ മര്യാദ ഇവിടെ പലരും ലംഘിച്ചിരിക്കുന്നു. ഫലത്തില്‍ വാര്‍ത്തയോടല്ല അത് പറഞ്ഞ വ്യക്തിയോടും മാധ്യമത്തോടും ഉള്ള രോക്ഷപ്രകടനമായി പലപ്രതികരണങ്ങളും വഴിമാറിപ്പോകുന്നു.


പരിഷ്‌ക്കരണവാദികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും അപരിഷ്‌കൃതമായി പ്രതികരിക്കുന്നതും മറ്റൊരാളെ തേജോവധം ചെയ്യുന്നത് കുറ്റകരമാണെന്ന് വിശ്വസിക്കുന്ന ദൈവ വിശ്വാസി പച്ചയായ ഭാഷയില്‍ മറ്റുള്ളവരെ തെറിവിളിക്കുന്നതും തെറ്റായ സൂചനയാണ് നല്‍കുന്നത്. ഇത്തരക്കാര്‍ പ്രതിനിധാനം ചെയ്യുന്ന വിശ്വാസത്തേയോ സംഹിതകളേയോ പാര്‍ട്ടിയേയോ തെറ്റായി വ്യാഖ്യാനിക്കാനും തെറ്റിദ്ധരിപ്പിക്കാനും ഇവരുടെ ചെയ്തികള്‍ കാരണമാകുമെന്നതില്‍ സംശയമില്ല.


കാര്യങ്ങളെ വസ്തുതാപരമായി പരിശോധിക്കാനും സഹിഷ്ണുതയോടെ സമീപിക്കാനും മാന്യമായ ഭാഷയിലൂടെ പ്രതികരിക്കാനും ഉള്ള ശീലം വായനക്കാര്‍ക്കിടയില്‍ വളര്‍ന്നുവരേണ്ടിയിരിക്കുന്നു.

മാധ്യമങ്ങളും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ, പ്രക്ഷേപണം ചെയ്യുകയോ ചെയ്യുമ്പോള്‍ ജനങ്ങളുടെ വികാരവും വിചാരവും മാനിക്കുകയും വേണം. അതിന് വിരുദ്ധമായ സമീപനം കൈക്കൊള്ളുമ്പോഴാണ് പലപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്നും അതിരുവിട്ടുള്ള പ്രതികരണം ഉണ്ടാകുന്നത്. ചുരുക്കത്തില്‍ മാധ്യമങ്ങളും ജനങ്ങളും പരസ്പര പൂരകവും സമൂഹത്തിലെ അഭിവാജ്യ ഘടകവുമാണ്.

ദൃശ്യ - ശ്രാവ്യ - അച്ചടി മാധ്യമങ്ങളെക്കാളും ജനങ്ങള്‍ക്ക് സ്വതന്ത്രമായി തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏറെ അവസരം ലഭിക്കുന്നത് സോഷ്യല്‍ മീഡിയകളിലാണ്. അതിന് ഗുണവും ദോഷവുമുണ്ട്. അഭിപ്രായം പറയാന്‍ പറ്റുന്നു എന്ന കാരണത്താല്‍ എന്തും പറയുകയും അതൊരു സമ്പ്രദായമായി മാറ്റാനും ശ്രമിക്കുന്നവര്‍ ധാരാളമുണ്ട്.

മതത്തേയും വര്‍ഗീയ വികാരങ്ങളേയും ലൈഗീകതയേയും അതിലേക്ക് കൊണ്ടുവന്ന് തരംതാണ പ്രതികരണങ്ങളും സംവാദങ്ങളും നടത്താനാണ് പലരും ശ്രമിക്കുന്നത്. നേരാംവണ്ണം കൈകാര്യംചെയ്താല്‍ പല വിഷയങ്ങളെ കുറിച്ചും ഗൗരവവും ആധികാരികവും വിജ്ഞാന പ്രദവും ഉപകാരപ്രദവുമായ ചര്‍ചകള്‍ക്കും സംവാദങ്ങള്‍ക്കും ആശയ പ്രചരണത്തിനും സോഷ്യല്‍ മീഡിയകള്‍ വഴിവെക്കും.
Nitaqat, Saudi Arabia, Media, Politics, Religion, Leaders, T.P.Chandrasekaharan
Ravindran Pady
(Writer)

സമൂഹത്തിന്റെ ഉന്നതിക്കും ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളിലും അഭിപ്രായ സ്വരൂപണത്തിനും അവ അധികാര കേന്ദ്രങ്ങളെ അറിയിച്ച് നടപടികള്‍ ഉണ്ടാക്കാനും സോഷ്യല്‍ മീഡിയകള്‍ പ്രയോജനപ്പെടും. എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഫേസ്ബുക്ക് ഉള്‍പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ അധികവും പ്രത്യക്ഷപ്പെടുന്നതും ചര്‍ചചെയ്യപ്പെടുന്നതും നിലവാരം കുറഞ്ഞ വിഷയങ്ങളും പ്രകോപനവും അധിക്ഷേപവും നിറഞ്ഞ പ്രതികരണങ്ങളുമാണ്. ആ രീതി മാറിയേ തീരൂ.

Keywords: Nitaqat, Saudi Arabia, Media, Politics, Religion, Leaders, T.P.Chandrasekaharan, People, Kerala, Malayalam news, Kvartha, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
9:50 am | 0 comments

സൂര്യാ ടി.വിയിലെ 'മലയാളി ഹൗസി'ല്‍ സംഭവിച്ചതെന്താണ്?

മേരി ലില്ലി

ണ്ടു മൂന്നു ദിവസമായി സോഷ്യല്‍ മീഡിയ നെറ്റ് വര്‍ക്ക് ആവേശത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് സൂര്യാ ടി.വിയുടെ മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ. മലയാളികളുടെ സംസ്‌കാരത്തിന് നിരക്കാത്തതാണ് പ്രസ്തുത പരിപാടിയെന്നാണ് പൊതുവേയുള്ള ആക്ഷേപം. അതിനെ സമര്‍ത്ഥിക്കുന്ന ചില വീഡിയോകളും ചിത്രങ്ങളും ചൂടപ്പം പോലെയാണ് ആളുകള്‍ ഏറ്റെടുക്കുന്നത്.

മലയാളി ഹൗസില്‍ നടക്കുന്നത് അഴിഞ്ഞാട്ടമാണെന്ന് നമ്മുടെ തോക്ക് സ്വാമി പോലും പറഞ്ഞു കഴിഞ്ഞു. സത്യത്തില്‍ എന്താണ് മലയാളി ഹൗസ്? മുറികള്‍ അടച്ചിട്ട ഒരു വീട്. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന പതിനാറു പേര്‍ ഉണ്ണുന്നതും കിടക്കുന്നതും ഒക്കെ ഒരു പൊതുവായ സ്ഥലത്ത്. ഓരോ ആളുകളെ പുറത്താക്കുന്നതിനനുസരിച്ച് ഓരോ മുറി തുറക്കും. ഇങ്ങനെ പതിനാറു പേരുടെ നൂറു ദിവസത്തെ ജീവിതം മുപ്പതു ക്യാമറകള്‍ കൊണ്ട് ഒപ്പിയെടുക്കുന്നു.

എല്ലാ മനുഷ്യര്‍ക്കും ഒന്നോ ചിലപ്പോള്‍ അതിലേറെയോ മുഖം മൂടികള്‍ ഉണ്ടായിരിക്കും. വീട്ടില്‍ പെരുമാറുന്നത് പോലെയായിരിക്കില്ല സമൂഹത്തില്‍ പെരുമാറുന്നത്. വീട്ടില്‍ ഭാര്യയെയും മക്കളെയും അടക്കി ഭരിക്കുന്നവര്‍ ഓഫീസില്‍ മേലധികാരികളുടെ മുമ്പിലെത്തിയാല്‍ പൂച്ചയായിരിക്കും. സഹപ്രവര്‍ത്തകരുടെ മുമ്പില്‍ ഒരു പഞ്ചാരകുഞ്ചു ആയിരിക്കും. നേരെ തിരിച്ചും ആളുകള്‍ ഉണ്ട്. പുറത്ത് ആള്‍ വലിയ സിംഹവും പുലിയും ആയിരിക്കും. പക്ഷേ വീട്ടില്‍ ഭാര്യയുടെ മുമ്പിലെത്തിയാല്‍ പേടിച്ചു മുട്ട് കൂട്ടിയിടിക്കും. ഇതേപോലെയുള്ള സ്ത്രീകളും ഉണ്ടായിരിക്കും.
Article, Reality Shaw, Surya TV, Surya TV Malayali house and actors mask, Actors, Santhosh Pandit

ഒരു ക്യാമറയുടെ മുമ്പിലല്ല മുപ്പതു ക്യാമറകള്‍ക്ക് മുമ്പില്‍ ജീവിക്കുമ്പോള്‍ സമൂഹത്തില്‍ പരിശുദ്ധരായി ജീവിക്കുന്ന പലരുടെയും മുഖംമൂടി അഴിഞ്ഞു വീഴുക തന്നെ ചെയ്യും. അതും ക്യാമറകള്‍ എവിടെയൊക്കെ ഉണ്ട്, അവിടെ നടക്കുന്ന സംഭവങ്ങള്‍ എഡിറ്റ് ചെയ്തു നല്ലത് മാത്രമാണോ പ്രക്ഷേപണം ചെയ്യുക അതോ നല്ലതും ചീത്തതും ചാനല്‍ പുറത്ത് വിടുമോ ഇത്തരത്തിലുള്ള ഐഡിയ ഒന്നും പങ്കെടുക്കുന്നവര്‍ക്കില്ല എന്നാണ് പരിപാടി കാണുമ്പോള്‍ മനസിലാവുന്നത്. അതുകൊണ്ടാണ് തിങ്കള്‍ എന്നു പേരുള്ള ഒരു യുവതി പരസ്യമായി നിന്നു സിഗററ്റ് വലിക്കുന്നത്. അഞ്ചു ലക്ഷം കൊണ്ട് സിനിമ പിടിച്ച സന്തോഷ് പണ്ഡിറ്റ് ഒറ്റ തന്തയ്ക്കു പിറന്നവന്‍ ആണോ എന്നു ചോദിച്ചത്. കുട്ടിയുടുപ്പും ഇട്ടു കാലില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്നത്. അതേ വസ്ത്രം ധരിച്ച് ഒരു ചെറുപ്പകാരന്റെ കൈത്തണ്ടയില്‍ കിടന്നത്.

മലയാളി ഹൗസ് കണ്ട രജിത എന്നൊരു സുഹൃത്ത് എന്നോട് ഈയിടെ പറഞ്ഞു, ജി.എസ്. പ്രദീപിനെ അവര്‍ക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അയാള്‍ മറ്റുള്ളവരെ പട്ടി എന്നു വിളിച്ചപ്പോള്‍ ആ ഇഷ്ടം അവസാനിച്ചുവെന്ന്. ഇത്തരത്തില്‍ ഊതി വീര്‍പിച്ച ബലൂണുകള്‍ പൊട്ടി തകരാന്‍ ഒരു റിയാലിറ്റി ഷോ കാരണമാകുന്നത് അത്ര ചെറിയ കാര്യമാണോ? അതിലേറെ താന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ അല്ല വെറുമൊരു കോമാളിയാണെന്ന് ഓരോ ദിവസവും പ്രദീപ് തെളിയിക്കുന്നുണ്ട്.

അടുത്തത് സിന്ധു ജോയി. ഇടതുപക്ഷത്തിന്റെ തീപ്പൊരി നേതാവ് എന്ന നിലയിലായിരുന്നു സിന്ധുവിനെ കേരളം കണ്ടത്. പാര്‍ട്ടി മാറിയാലും സിന്ധു ജോയി എന്നു കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിക്ക് മനസില്‍ തോന്നിയിരുന്ന ഒരു കാഴ്ചപ്പാട് ഉണ്ട്. കോണ്‍ഗ്രസ് ഭരണകൂടത്തിന്റെ ഗ്രാനേഡുകള്‍ക്ക് മുമ്പില്‍ തളരാതിരുന്ന ആ യുവതി പാര്‍ട്ടി മാറിയപ്പോള്‍ രണ്ടു ചീമുട്ടകള്‍ക്ക് മുമ്പില്‍ മുട്ട് മടക്കിയത് മറക്കുന്നില്ല. എന്തായാലും മലയാളി ഹൗസില്‍ നിന്നും പുറത്തിറങ്ങുന്ന സിന്ധു ജോയിക്കു പഴയത് പോലെ സമൂഹത്തിന് മുമ്പില്‍ തലയുയര്‍ത്തി ഇനി നടക്കാന്‍ കഴിയില്ല എന്നു തിരിച്ചറിയണമെങ്കില്‍ സൂര്യാ ടി.വി. പുറത്തു വിട്ട ദൃശ്യങ്ങള്‍ കൂടി അവര്‍ കാണേണ്ടതുണ്ട്.

ഇനി അവശേഷിക്കുന്ന രണ്ടു പ്രമുഖര്‍ സന്തോഷ് പണ്ഡിറ്റ്, രാഹുല്‍ ഈശ്വര്‍ എന്നിവരാണ്. സന്തോഷ് പണ്ഡിറ്റിന് മലയാളി ഹൗസ് കഴിയുന്നതോടെ ആരാധകര്‍ വര്‍ധിക്കാനാണ് സാധ്യത. മറ്റുള്ളവരെ പോലെ കുതികാല്‍ വെട്ടാനും പരദൂഷണം പറയാനും അയാള്‍ മെനക്കെടുന്നില്ല എന്നതാണ് പരമാര്‍ത്ഥം. അയാള്‍ കൂതറയാണെന്നും കോമാളിയാണെന്നും പറയുന്നവര്‍ക്കിടയില്‍ അതൊന്നുമല്ലാത്ത ഒരാള്‍ എന്ന നിലയിലായിരിക്കും മലയാളി ഹൗസിന് ശേഷം സന്തോഷ് പണ്ഡിറ്റ് വിലയിരുത്തപ്പെടുക. സന്തോഷ് പണ്ഡിറ്റ് ബഫൂണ്‍ ആണെന്ന് പറഞ്ഞു നടക്കുന്നവരെക്കാള്‍ കഴിവും അറിവുമുള്ള ഒരാളാണ് സത്യത്തില്‍ അയാളെന്ന് മലയാളി ഹൗസ് തെളിയിക്കുന്നുണ്ട്.

അടുത്തത് നമ്മുടെ ആര്‍ഷ ഭാരത സംസ്‌കാരത്തിന്റെ പരിച്ഛേദമായ രാഹുല്‍ ഈശ്വര്‍ ആണ്. റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന രണ്ടു യുവതികളോട് പരിപാടി കഴിഞ്ഞാല്‍ നമുക്ക് ഗോവയില്‍ പോയി രണ്ടു മൂന്നു ദിവസം താമസിക്കണമെന്നും പരിപാടിയുടെ ഭാഗമായുള്ള നിര്‍ബന്ധ താമസമാണെന്ന് വീട്ടില്‍ പറഞ്ഞാല്‍ മതിയെന്നും റോസ് എന്ന യുവതിയെ ചൂണ്ടിക്കാണിച്ചു അവളെ ഞാന്‍ എന്തായാലും വിടില്ല എന്നൊക്കെ രാഹുല്‍ ഈശ്വര്‍ പറഞ്ഞത് ചില്ലറക്കാര്യമാണോ? എത്ര ക്യാമറകള്‍ ഉണ്ടെങ്കിലും മനുഷ്യരുടെ പുറം പൂച്ച് ചില നേരങ്ങളില്‍ അവരറിയാതെ പുറത്തുചാടും എന്നല്ലേ ഇത് തെളിയിക്കുന്നത്? എന്തായാലും പ്രദീപും രാഹുല്‍ ഈശ്വറുമൊക്കെ വിവാഹിതരാണെങ്കില്‍ തിരിച്ചു വീട്ടില്‍ പോകുമ്പോള്‍ പൂമുഖ പടിയില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന പൂന്തിങ്കള്‍ ഭാര്യമാരെ കണി കാണാന്‍ ഒരു സാധ്യതയുമില്ല.

Article, Reality Shaw, Surya TV, Surya TV Malayali house and actors mask, Actors, Santhosh Pandit
Mary Lilly
(Writer)
മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ കൊണ്ട് ചാനല്‍ മുന്നോട്ട് വെക്കുന്ന ആശയം ഒരു വീട്ടില്‍ കഴിയുന്ന പല പല വ്യക്തികളുടെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുന്നത് പുറത്തു കൊണ്ട് വരിക എന്നത് തന്നെയാണ്. ഏറ്റവും അവസാനം വരെ മുഖം മൂടിയുമായി പിടിച്ചു നില്‍ക്കുന്നവരായിരിക്കും അതില്‍ വിജയിയാവുക. അതില്‍ സൂര്യാ ടി.വി. വിജയിച്ചു എന്നാണ് എനിക്കു തോന്നുന്നത്. അല്ലാതെ കേരളത്തിന്റെ സംസ്‌കാരം നശിച്ചു എന്നു പറഞ്ഞു മുറവിളി കൂട്ടാന്‍ അവിടെ നടക്കുന്നത് ആളുകളെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പരിപാടിയോ മാര്‍പാപ്പയെ തെരെഞ്ഞെടുക്കുന്ന ചടങ്ങോ ഒന്നുമല്ലല്ലോ.




Also Read:
പൂസായ ഡ്രൈവര്‍ ഓടിച്ച ബസ് ചീറിപ്പാഞ്ഞു; നാട്ടുകാര്‍ നിര്‍ത്തിച്ച് പോലീസിലേല്‍പിച്ചു

Keywords: Article, Reality Shaw, Surya TV, Surya TV Malayali house and actors mask, Actors, Santhosh Pandit, Channel, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:20 am | 0 comments

ഇന്ത്യ ആഘോഷമാക്കിയ മൂന്നു ലോക കപ്പ് വിജയങ്ങള്‍

Written By kvarthapressclub on Monday, May 13, 2013 | 8:28 am

മനോജ്‌

1975ല്‍ ലോക കപ്പ് നിലവില്‍ വന്നത് മുതല്‍ വമ്പന്‍ പരാജയങ്ങളാണ് ഇന്ത്യ കളിക്കളത്തില്‍ ഏറ്റു വാങ്ങിയത്. ആദ്യ ലോക കപ്പിലെ ആദ്യ മത്സരത്തില്‍ 202 റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റത്. ഈ മത്സരത്തിലാണ് സുനില്‍ ഗവാസ്‌ക്കറിന്റെ ഏറെ വിവാദമായ 36 റണ്‍സ് പിറന്നത്. 60 ഓവര്‍ ബാറ്റ് ചെയ്ത് 174 പന്തുകളില്‍ നിന്നാണ് ഗവാസ്‌ക്കര്‍ അത്രയും റണ്‍സ് നേടിയത്. ഇംഗ്ലണ്ടിന്റെ 334 റണ്‍സിന് മറുപടിയായി 132 റണ്‍സിന് ഇന്ത്യ പുറത്തായി. അടുത്ത ലോക കപ്പും വ്യത്യസ്തമായില്ല. 1979 ലെ ലോക കപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും ഇന്ത്യ തോറ്റു. രണ്ടു പ്രാവശ്യവും ഒരു കളി പോലും തോല്‍ക്കാത്ത വെസ്റ്റ് ഇന്റീസ് ആയിരുന്നു ചാമ്പ്യന്മാര്‍.

അതുവരെ നടന്ന ലോകകപ്പ് മത്സരങ്ങളില്‍ ഒരു കളി മാത്രം ജയിച്ച് താര തിളക്കത്തോടെയാണ് ഇന്ത്യ 1983 ലെ ലോക കപ്പിനെത്തിയത്. ഹാട്രിക്ക് നേട്ടം ആവര്‍ത്തിക്കാനെത്തിയ വെസ്റ്റ് ഇന്റീസിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ. ലോയ്ഡിന്റെ കുട്ടികള്‍ ചരിത്രം കുറിക്കും എന്നുതന്നെ എല്ലാവരും പ്രതീക്ഷിച്ചു. മൊത്തം എട്ടു ടീമുകളാണ് ഇംഗ്ലണ്ടില്‍ നടന്ന ആ ലോക കപ്പില്‍ പങ്കെടുത്തത്. വെസ്റ്റ് ഇന്റീസിനും ആസ്‌ത്രേലിയക്കും ഒപ്പം ബി ഗ്രൂപ്പിലായിരുന്നു ഇന്ത്യയുടെ സ്ഥാനം.

Cricket, 1983 world cup win, Twenty twenty world cup in 2007, Cricket world cup 2011, Kapil Dev, Sachin Tendulkar,ആദ്യ മല്‍സരത്തില്‍ തന്നെ നിലവിലുള്ള ചാമ്പ്യന്മാരായ വിന്റീസിനെ തകര്‍ത്ത് കൊണ്ട് ഇന്ത്യ എല്ലാവരെയും ഞെട്ടിച്ചു. 34 റണ്‍സിനാണ് ഇന്ത്യ മത്സരം ജയിച്ചത്. രണ്ടാം മത്സരത്തില്‍ ഇന്ത്യ സിംബാബ് വേയെ അഞ്ച്  വിക്കറ്റിന് തോല്‍പിച്ചെങ്കിലും അടുത്ത മത്സരത്തില്‍ ആസ്‌ത്രേലിയയോട് 162 റണ്‍സിന്റെ തോല്‍വി ഏറ്റു വാങ്ങി. നാലാം മത്സരത്തില്‍ ഇന്ത്യയെ 62 റണ്‍സിന് തോല്‍പിച്ച് വിന്റീസ് പകരം വീട്ടി. അവസാന രണ്ടു മല്‍സരങ്ങളില്‍ സിംബാബ്‌വേയെയും ആസ്‌ത്രേലിയയെയും തോല്പിച്ചു
ഇന്ത്യ സെമി ഉറപ്പിച്ചെങ്കിലും കപിലിന്റെ ചെകുത്താന്‍മാര്‍ ചരിത്രം കുറിക്കുമെന്ന് അപ്പോഴും ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു.

സെമിയില്‍ ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ ആറ് വിക്കറ്റിന് തോല്‍പിച്ച് അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചു. ഇംഗ്ലണ്ടിന്റെ 213 റണ്‍സ് 32 പന്തുകള്‍ ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. മോഹിന്ദര്‍ അമര്‍നാഥ് ആയിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്. സെമിയില്‍ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊണ്ടാണ് വിന്റീസ് ഫൈനലിലെത്തിയത്. ഇന്ത്യയുടെ പടയോട്ടം സെമി കൊണ്ടവസാനിച്ചു എന്നാണ് വിഖ്യാത ക്രിക്കറ്റ് നിരൂപകര്‍ പോലും വിലയിരുത്തിയത്. കപ്പ് വിന്റീസിന് തന്നെ എന്ന് ഏറെക്കുറെ എല്ലാവരും ഉറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റ് ചെയ്തു. വിന്റീസ് ബൗളര്‍മാരുടെ ആക്രമണത്തിന് മുന്നില്‍ ശ്രീകാന്തിനും അമര്‍നാഥിനും സന്ദീപ് പാട്ടിലിനും മാത്രമാണ് പിടിച്ച് നില്‍ക്കാനായത്. 183 റണ്‍സ് എടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. മൂന്ന് സിക്‌സ് മാത്രമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ പിറന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്റീസ് ബാറ്റ്‌സ്മാന്മാരെ ഒന്നും നഷ്ടപ്പെടാനില്ലാത്ത കപിലിന്റെ ചെകുത്താന്‍മാര്‍ വരിഞ്ഞു കെട്ടി. അമര്‍നാഥും മദന്‍ലാലും മൂന്നു വിക്കറ്റ് വീതമെടുത്തു. വിന്റീസിന്റെ ടോപ് സ്‌കോറര്‍ ആയ റിച്ചാര്‍ഡ്‌സ് ഉയര്‍ത്തിയടിച്ച പന്ത് 20 വാര പുറകിലേക്കോടി കപില്‍ കയ്യിലൊതുക്കിയതോടെ അവരുടെ അവസാന പ്രതീക്ഷയും അറ്റു. വിന്റീസിനെ 43 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ ചരിത്രം കുറിച്ചു. ലോകം മുഴുവന്‍ കീഴടക്കിയ പ്രതീതിയാണ് അന്ന് ഇന്ത്യന്‍ തെരുവുകളിലും ഇന്ത്യക്കാര്‍ ഉള്ള ലോകത്തിന്റെ മുക്കിലും മൂലയിലും കണ്ടത്. ഒരൊറ്റ കളിയിലൂടെ ലോകത്തിന്റെ നെറുകയിലെത്തുന്ന അത്ഭുതമാണ് ആ ദിവസങ്ങളില്‍ കണ്ടത്.

1983 നു ശേഷം സമാനമായ ഒരു വിജയം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കു 2007 ലെ ആദ്യ ട്വെന്റി  ട്വെന്റി ലോക കപ്പ് വരെ കാത്തിരിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ പാക്കിസ്ഥാനും സ്‌കോട്ട്‌ലന്റിനുമൊപ്പം ഡി ഗ്രൂപ്പിലായിരുന്നു ഇന്ത്യ. സ്‌കോട്ട്‌ലന്റുമായുള്ള ഇന്ത്യയുടെ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടിവന്നു. പാക്കിസ്ഥാനുമായുള്ള മത്സരം സമനിലയിലായത് കൊണ്ട് ബൗള്‍ ഔട്ട് പരീക്ഷിക്കേണ്ടി വന്നു. അതില്‍ വിജയിച്ച് ഇന്ത്യ സൂപ്പര്‍ എട്ടില്‍ കടന്നു.

Cricket, 1983 world cup win, Twenty twenty world cup in 2007, Cricket world cup 2011, Kapil Dev, Sachin Tendulkar,
ആദ്യ മത്സരത്തില്‍ ന്യൂസിലന്റിനോട് തോറ്റെങ്കിലും അടുത്ത മത്സരങ്ങളില്‍ ഇന്ത്യ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്കയെയും തോല്പിച്ചു. ഇന്ത്യയ്ക്കും ന്യൂസിലന്റിനും ദക്ഷിണാഫ്രിക്കയ്ക്കും പോയിന്റ് തുല്യമായിരുന്നുവെങ്കിലും നെറ്റ് റണ്‍ റേറ്റ് കുറവായിരുന്നത് ആതിഥേയര്‍ക്ക് പുറത്തേക്കുള്ള വഴി തുറന്നു. സെമിയില്‍ ഇന്ത്യ 15 റണ്‍സിന് ആസ്‌ത്രേലിയയെ തോല്പിച്ചു. ഇന്ത്യയുടെ 188 റന്‍സിന് മറുപടിയായി 173 റണ്‍സ് എടുക്കാനേ ഓസീസിന് കഴിഞ്ഞുള്ളൂ.

മറുവശത്ത് ന്യൂസിലന്റിനെ തോല്‍പിച്ച് പാക്കിസ്ഥാനും ഫൈനലിലെത്തി. അത്യന്തം ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 157 റണ്‍സാണെടുത്തത്. 75 റണ്‍സ് എടുത്ത ഗൗതം ഗംഭീര്‍ ആയിരുന്നു ടോപ് സ്‌കോറര്‍. പാക്കിസ്ഥാന്റെ മറുപടി പോരാട്ടം അവസാന ഓവര്‍ വരെ നീണ്ടു നിന്നു. അവരുടെ അവസാന വിക്കറ്റ് മിസ്ബായുടെ രൂപത്തില്‍ ശ്രീശാന്തിന്റെ കയ്യിലൊതുങ്ങുമ്പോള്‍ 152 ആയിരുന്നു പാക്കിസ്ഥാന്റെ സ്‌കോര്‍. ഇന്ത്യക്കു അഞ്ച് റണ്‍സ് വിജയവും ആദ്യ ട്വെന്റി ട്വെന്റി ലോകക്കപ്പും. ആദ്യ ലോക കപ്പ് പോലെ തന്നെ ഈ വിജയവും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റി. മിസ്ബായുടെ പന്ത് കയ്യിലൊതുക്കിയ ശ്രീശാന്ത് കുറെ കാലത്തെക്കെങ്കിലും ആരാധകരുടെ ഹീറോയുമായി.

2011 ല്‍ ഇന്ത്യ, പാക്കിസ്താന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ലോക കപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പാക്കിസ്ഥാനിലെ തീവ്രവാദി ആക്രമണം കാരണം അവിടത്തെ വേദികള്‍ റദ്ദാക്കുകയും ആ മത്സരങ്ങള്‍ കൂടി മറ്റു മൂന്നു രാജ്യങ്ങളില്‍ നടത്തുകയും ചെയ്തു. ഗ്രൂപ്പ് തല മത്സരങ്ങളില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു മാത്രമാണു തോറ്റത്. ഇംഗ്ലണ്ടുമായുള്ള മത്സരം സമനിലയിലാകുകയും ചെയ്തു. ക്വാര്‍ട്ടറില്‍ ആസ്‌ത്രേലിയയെ 5 വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ ഫൈനലുകള്‍ക്ക് മുമ്പുള്ള
Cricket, 1983 world cup win, Twenty twenty world cup in 2007, Cricket world cup 2011, Kapil Dev, Sachin Tendulkar,
ഫൈനല്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന പാക്കിസ്ഥാനുമായുള്ള പോരാട്ടത്തിനായി സെമിയില്‍ എത്തുകയും ചെയ്തു. 29 റണ്‍സിനാണ് ആവേശോജ്വലമായ മത്സരത്തില്‍ ധോണിയുടെ പട്ടാളം പാക്കിസ്ഥാനെ തകര്‍ത്തത്. 85 റണ്‍സെടുത്ത സച്ചിനായിരുന്നു മാന്‍ ഓഫ് ദ മാച്ച്. കൊളംബോയില്‍ നടന്ന രണ്ടാം സെമിയില്‍ ന്യൂസിലന്റിനെ 5 വിക്കറ്റിന് തകര്‍ത്ത ശ്രീലങ്കയും കലാശപ്പോരാട്ടത്തിനായി മുബൈ യില്‍ എത്തി.

ആദ്യം ബാറ്റ് ചെയ്ത ലങ്ക ജയവര്‍ദനയുടെ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 274 റണ്‍സാണ് എടുത്തത്. ആദ്യമായി രണ്ടു ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ലോക കപ്പ് ഫൈനല്‍, 1992 നുശേഷം ആസ്‌ത്രേലിയ ഇല്ലാത്ത ഒരു ലോകക്കപ്പ് ഫൈനല്‍ എന്നിവ 2011 ലെ ഫൈനല്‍ മത്സരത്തിന്റെ പ്രത്യേകതകളായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യം കണ്ടു. ധോണിയായിരുന്നു മാന്‍ ഓഫ് ദ മാച്ച്. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച യുവരാജ് സിങ്ങ് മാന്‍ ഓഫ് ദ ടൂര്‍ണമെന്റുമായി. ആദ്യമായി ഒരു ആതിഥേയ രാജ്യം ലോക കപ്പ് നേടുന്നത് ആ വര്‍ഷമാണ്.

ക്രിക്കറ്റ് ഒരു മതമായി കാണുന്ന നൂറു കോടി ജനത ആവേശത്തോടെ ലോക വിജയം ഏറ്റു വാങ്ങി. 28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ലോക കപ്പ് വിജയം ധോണിയെയും കൂട്ടരെയും ക്രിക്കറ്റ് പ്രേമികളുടെ ഹൃദയങ്ങളില്‍ അത്യുന്നതങ്ങളിലാണ് പ്രതിഷ്ഠിച്ചത്. അല്ലെങ്കിലും ക്രിക്കറ്റ് എന്നത് ഭാരതീയര്‍ക്ക് ഒരു സാധാരണ കായിക വിനോദമല്ല, ഒരു വികാരം തന്നെയാണ്. അതുകൊണ്ടാണ് ആ കളിയിലെ വിജയങ്ങളില്‍ ഓരോരുത്തരും അത്യധികം സന്തോഷിക്കുകയും പരാജയങ്ങളില്‍ വളരെ വ്യസനിക്കുകയും ചെയ്യുന്നത്. രാജ്യങ്ങള്‍ തമ്മില്‍, തീവ്രവാദത്തിന്റെ പേരിലുള്ള മുറിവുണക്കാന്‍ ക്രിക്കറ്റിന് കഴിയും എന്നു പൊതുവേ കരുതുന്നതിന് കാരണവും വേറൊന്നല്ല.

SUMMARY: Indians celebrated their national team's sports title win, thrice in the history. Worldcup win in 1983,2011 and twenty twenty world cup win 2007 created high enthusaisam and joviality among Indians anywhere in the world.

Keywords: Cricket, 1983 world cup win, Twenty twenty world cup in 2007, Cricket world cup 2011, Kapil Dev, Sachin Tendulkar, MS Dhoni, Sports, Pakistan, Australia, Sri Lanka, Article, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

8:28 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash