Home » Posts filed under Alerts
കോഴിക്കോട്: എല്‍ഐസി-എഒഐ, എഐഎല്‍-ഐഎഎഫ് എന്നീ സംഘടനകള്‍ അടങ്ങുന്ന എല്‍ഐസി ഏജന്റ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ബിസിനസ് ബന്ദ് ഫെബ്രുവരി എട്ടിന് നടക്കും. എല്‍ഐസി മാനേജ് മെന്റിന്റെയും, കേന്ദ്ര സര്‍ക്കാരിന്റെയും എല്‍ഐസി വിരുദ്ധവും ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്നതുമായ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് എല്‍ഐസി എജന്റുമാരുടെ സംഘടനകള്‍ ബിസിനസ് ബന്ദ് നടത്തുന്നത്.
ഇന്‍ഷുറന്‍സ് ബില്‍ പിന്‍ വലിക്കുക, വിദേശനിക്ഷേപ പരിധി ഉയര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഡയറക്ട് സെയിത്സ് എക്‌സിക്യൂട്ടീവ് നിയമനം പിന്‍വലിക്കുക, ഡയറക്ട് മാര്‍ക്കറ്റിങ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്നത്. ദേശവ്യാപകമായി അന്ന് എല്‍ഐസിയുടെ ബ്രാഞ്ച് ഓഫീസുകള്‍ക്ക് മുന്നില്‍ പകല്‍ 9 മുതല്‍ 5 വരെ ധര്‍ണ്ണ നടത്തുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
Keywords:
Organization, LIC, Branch, Union, Agents, Kozhikkode, Kvartha, Malayalam News, Kerala Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:14 pm | 0
comments
കളനാട്(കാസര്‍കോട് ): ദ്രവരൂപത്തിലുള്ള കൊതുകുനാശിനി അകത്ത്‌ചെന്ന് പിഞ്ചുകുഞ്ഞിനെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കളനാട്ടെ പ്രവാസിയുടെ ഒന്നരവയസ്സുള്ള ആണ്‍കുട്ടിയെയാണ് ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടാതെ കുട്ടി കൊതുകുനാശിനിയെടുത്ത് കഴിക്കുകയായിരുന്നു. കൊതുകിനെ തുരത്താന്‍ വീടുകളില്‍ സൂക്ഷിക്കുന്ന കൊതുകുതിരി കഴിച്ചും നേരത്തെ കുട്ടികള്‍ ആശുപത്രിയിലായിട്ടുണ്ട്.
Keywords: Poison eating, Baby, Critical stage, Kalanad, Kasaragod, Anti-Mosquito Liquid, Goodnight-Allout
2:00 pm | 0
comments
പ്രഭാത സവാരിക്കാരുടെ ശ്രദ്ധയ്ക്ക്
ആരോഗ്യ പരിപാലനത്തിനായി പ്രഭാത സവാരി ജീവിത ശൈലിയില്‍ ഉള്‍പ്പെടുത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. സവാരിക്ക് ആവശ്യമായ മൈതാനങ്ങള്‍ പോലുള്ള സ്ഥലങ്ങളുടെ അഭാവം മൂലം റോഡുകളാണ് മിക്കവരും സവാരിക്കായി തെരഞ്ഞെടുക്കുന്നത്. റോഡില്‍ക്കൂടിയുള്ള സവാരിക്കിടയില്‍ വാഹന അപകടങ്ങളില്‍പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരുടേയും ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്നവരുടേയും എണ്ണം വര്‍ദ്ധിച്ചുവരുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍ കുറക്കുന്നതിന് 29-01-2011ന് ശ്രീ മാത്യു കോശി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.
1. പ്രഭാത സവാരിക്കാര്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് നടക്കുന്നത് ഒഴിവാക്കുക -
അതുമൂലം പുറകില്‍ നിന്നും വരുന്ന വാഹനങ്ങളെ കാണാന്‍ കഴിയാതെ വരികയും അത് റോഡപകടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു.
വലതുവശം ചേര്‍ന്ന് നടന്നാല്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയുകയും അത് ഒരു പരിധിവരെ റോഡപകടങ്ങള്‍ കുറക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
2. ഇരുണ്ടതും കറുത്തതുമായ വസ്ത്രങ്ങള്‍ ധരിച്ചുള്ള പ്രഭാത സവാരി ഒഴിവാക്കുക-
അത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പെടാതെ വരികയും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലുമാണ്.
പൊതുജന ബോധവത്ക്കരണം ഉദ്ദേശിച്ച് കേരള പോലീസിന് വേണ്ടി www.kvartha.com പ്രസിദ്ധീകരിക്കുന്നത്.
Keywords: Notice of morning walkers, Alerts, Kvartha,
1:23 pm | 0
comments
കൊച്ചി: മിലാദ് ആഘോഷക്കമ്മിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് ഹുബ്ബുറസൂല്‍ സമ്മേളനം മറൈന്‍ ഡ്രൈവില്‍ നടക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഹുബ്ബുറസൂല്‍ പ്രഭാഷണം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ മഹലുകളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന, രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശറഫല്‍ അനാം മൗലീദ് സദസും ഉണ്ടായിരിക്കും. സമ്മേളനത്തില്‍ ജില്ലാ ജം ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കല്‍ത്തറ പി. അബ്ദുള്‍ ഖാദര്‍ മദ്നി സ്വാഗതം പറയും. ഡോ. എ.പി അബ്ദുള്‍ ഹക്കിം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. താജുല്‍ ഉലമ സയ്യിദ് അബ്ദുള്‍ റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ ദുആയ്ക്ക് നേതൃത്വം നല്‍കും.
2:22 pm | 0
comments