തിരുവനന്തപുരം: ഫെയ്‌സ്ബുക്കിലൂടെ പ്രമുഖ സിനിമ-സീരിയല്‍ നടി അഞ്ജു അരവിന്ദിനോട് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് കുന്നുമ്പുറത്ത് അസിം(33)ആണ് അറസ്റ്റിലായത്. നടി അഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് ഫോട്ടോയിലും പ്രൊഫൈല്‍ പേജിലെ വിവരങ്ങളിലും കൃത്രിമം കാണിച്ചാണ് ഇയാള്‍ നടിയെ ശല്യം ചെയ്തിരുന്നത്. കൂടാതെ ഇവരുടെ അശ്ലീല ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ അയച്ചുകൊണ്ട് സ്ഥിരമായി ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ജു നല്‍കിയ പരാതിയില്‍ തൃപ്പൂണിത്തുറ പോലീസ് അസീമിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
യുവാവിന് അഞ്ജുവിനോട് തോന്നിയ കടുത്ത ആരാധനയാണ് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അസീം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ശല്യപ്പെടുത്തുന്ന ഇയാളെ നിരവധി തവണ അഞ്ജു താക്കീതു ചെയ്തിട്ടും അതൊന്നും ചെവികൊള്ളാതെ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് അഞ്ജു പരാതി നല്‍കിയത്.
സിഐ ബൈജു എം പൗലോസ്, എസ്.ഐ, പി. ആര്‍. സന്തോഷ് എന്നിവരുടെ
നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ ലഭിക്കാനായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.
യുവാവിന് അഞ്ജുവിനോട് തോന്നിയ കടുത്ത ആരാധനയാണ് ഇത്തരമൊരു കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് അസീം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികള്‍ ചെയ്ത് ശല്യപ്പെടുത്തുന്ന ഇയാളെ നിരവധി തവണ അഞ്ജു താക്കീതു ചെയ്തിട്ടും അതൊന്നും ചെവികൊള്ളാതെ വീണ്ടും ശല്യപ്പെടുത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്. സിറ്റി പോലീസ് കമ്മിഷണര്‍ക്കാണ് അഞ്ജു പരാതി നല്‍കിയത്.സിഐ ബൈജു എം പൗലോസ്, എസ്.ഐ, പി. ആര്‍. സന്തോഷ് എന്നിവരുടെ
നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ ലഭിക്കാനായി പോലീസ് സൈബര്‍ സെല്ലിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു.
Keywords: Actress, Facebook, Love Jihad, Youth, Arrest, Thiruvananthapuram, Police, Complaint, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:44 pm | 0
comments
























