Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news
Showing posts with label Abdul Nasar Madani. Show all posts
Showing posts with label Abdul Nasar Madani. Show all posts

മഅദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം

Written By kvarthakgd1 on Sunday, May 19, 2013 | 11:22 am

ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.

From

Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To

His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News,
ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998 മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു.

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

PART 2 : 
തന്റേത് രോഗങ്ങള്‍ തളര്‍ത്തിയ ശരീരം

Keywords: Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:22 am | 0 comments

തന്റേത് രോഗങ്ങള്‍ തളര്‍ത്തിയ ശരീരം


മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം- 2


ജയിലില്‍ അടയ്ക്കപ്പെടുമ്പോള്‍ കാഴ്ചശക്തിക്ക് യാതൊരു തകരാറും ഇല്ലാതിരുന്ന എനിക്ക് 3 വര്‍ഷത്തോളമാകുന്ന ജയില്‍ വാസം എന്റെ വലതുകണ്ണിന്റെ കാഴ്ചശക്തി പൂര്‍ണ്ണമായും ഇടതുകണ്ണിന്റെ കാഴ്ചശക്തി 75 ശതമാനവും നഷ്ടപ്പെട്ടുകഴിഞ്ഞു.

എന്നെ ബാംഗ്ലൂര്‍ പോലീസ് കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിന്റെ അടുത്തദിവസം മുതല്‍ തന്നെ എന്റെ കുടുംബവും എനിക്ക് നീതി ലഭ്യമാക്കുവാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Justice for Madany Forum വും മുന്‍കൈയെടുത്ത് എനിക്ക് വേണ്ടി നിയമപോരാട്ടങ്ങള്‍ ആരംഭിച്ചു.

ബാംഗ്ലൂര്‍ സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവിടങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ജാമ്യാപേക്ഷകള്‍ തള്ളി.

ബോംബ് ബ്ലാസ്റ്റ് എന്നും തീവ്രവാദക്കേസ് എന്നും കേള്‍ക്കുമ്പോള്‍ തന്നെ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത് നിരപരാധിയാണോ കുറ്റവാളിയാണോ എന്നൊന്നും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ മുന്‍വിധിയോടുകൂടി മാത്രം കേസിനെ എടുക്കുകയും വിധിപറയുകയൂം ചെയ്യുന്ന നമ്മുടെ ജൂഡീഷ്യല്‍ സംവിധാനത്തിന്റെ ബലിയാടാണ് ഞാന്‍.

ജാമ്യാപേക്ഷ കര്‍ണ്ണാടകയിലെ കോടതികള്‍ തള്ളിയതിന് ശേഷം സുപ്രീംകോടതിയെ സമീപിച്ചപ്പോള്‍ എന്റെ ജാമ്യാപേക്ഷ ആദ്യം എത്തിയ ബെഞ്ചില്‍ ''പോലീസ് ഇങ്ങനെ ഒരു കേസ് എടുത്തതില്‍ സംശയവും അത്ഭുതവും തോന്നുന്നു എന്ന്'' പറഞ്ഞ് ഹോണറബിള്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു എനിക്ക് ജാമ്യം തരാന്‍ തയ്യാറായപ്പോള്‍ അതേബെഞ്ചിലെ ഹോണറബില്‍ ജസ്റ്റിസ് ജ്ഞാന്‍സുധാമിശ്ര ജാമ്യം നല്‍കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തുകയും ജഡ്ജിമാരുടെ ഇടയിലെ അഭിപ്രായവ്യത്യാസം കാരണം ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടുകൊടുക്കുകയും ചെയ്തു.

കേസ് നിരവധി ഹിയറിങ്ങ് തീയതികള്‍ മാറ്റിമാറ്റിവച്ച് ദീര്‍ഘകാലം നീണ്ടുപോയതിന് ശേഷം അവസാനം ഹോണറബിള്‍ ജസ്റ്റിസ് ജെ എം പഞ്ചാല്‍ ഹോണറബിള്‍ ജസ്റ്റിസ് എച്ച് ആര്‍ ഗോഖലെ എന്നിവരുടെ ബെഞ്ചില്‍ കേസ് വന്നു. എന്റെ അഡ്വക്കേറ്റിന്റെ വാദം കേട്ടപ്പോള്‍ ''ഈ കേസില്‍ കൂടുതല്‍ വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നാണ് തോന്നുന്നത്'' എന്ന് അഭിപ്രായപ്പെട്ടുകൊണ്ട് കേസ് സമ്മര്‍ വെക്കേഷന് ശേഷം 'വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റിവെച്ചു.

അവസാനം എന്റെ ജാമ്യാപേക്ഷ ഏകദേശം ഒരു വര്‍ഷത്തോളം സുപ്രീം കോടതിയിലെ വിവിധ ബെഞ്ചുകളില്‍ മാറിമാറി വന്നശേഷം അവസാനം മറ്റൊരു ബെഞ്ചിന്റെ പരിഗണനക്ക് വന്നു. എന്റെ അഡ്വക്കേറ്റുമാരായ സീനിയര്‍ അഡ്വ. ശ്രീ. സുശീല്‍കുമാര്‍, ശ്രീ ജവഹര്‍ ലാല്‍ ഗുപ്ത എന്നിവര്‍ കോടതിയില്‍ എഴുന്നേറ്റുനിന്നപ്പോള്‍ തന്നെ യാതൊരു വാദവും കേള്‍ക്കുന്നതിന് മുന്‍പ് തന്നെ ''ഈ കേസില്‍ ജാമ്യം തരാന്‍ ഉദ്ദേശിക്കുന്നില്ല. ചികിത്സയുടെയോ മറ്റോ കാര്യം ഉണ്ടെങ്കില്‍ പറയുക'' എന്ന് പറഞ്ഞുകൊണ്ട് അപ്പോള്‍ തന്നെ ജാമ്യാപേക്ഷ തള്ളുകയുമാണുണ്ടായത്.

Most Respected His Excellancy,
നിരപരാധിയായ ഒരാളെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുക, ജാമ്യത്തിന് വേണ്ടി സമീപിക്കുന്ന സെഷന്‍സ് കോടതിയും ഹൈക്കോടതിയും പ്രോസിക്യൂഷന്‍ പറയുന്നത് മാത്രം സ്വീകരിച്ച് ജാമ്യം തള്ളുക, ശേഷം ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ സമീപിക്കുകയും ജാമ്യാപേക്ഷ പരിഗണനക്ക് വന്ന ബെഞ്ചിലെ ഒരു ജഡ്ജി ഈ കേസ് ജാമ്യം നല്‍കാന്‍ തികച്ചും അര്‍ഹമായ കേസ് ആണെന്ന് പറയുകയും മറ്റൊരു ജഡ്ജി വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യുക, ശേഷം മറ്റൊരു ബെഞ്ചില്‍ വരിക അപ്പോള്‍ വിശദമായ വാദം കേള്‍ക്കാന്‍ വേണ്ടി മാറ്റി വെക്കുക, വീണ്ടും മാസങ്ങള്‍ക്കു ശേഷം മറ്റൊരു ബെഞ്ചില്‍ വരിക ആ ബെഞ്ച് ''നിങ്ങള്‍ ഒന്നും വാദിക്കേണ്ട. ജാമ്യം തരില്ല'' എന്ന് അഡ്വക്കേറ്റുമാര്‍ എഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ പ്രഖ്യാപിക്കുക, ഒരു നിരപരാധിയും കഠിനരോഗങ്ങള്‍ക്ക് വലയുന്നവുമായ ഒരു ഇന്ത്യന്‍ പൗരന്‍ നീതിക്കുവേണ്ടി ഒരു ജാമ്യാപേക്ഷയുമായി ഒരു വര്‍ഷത്തോളം സുപ്രീം കോടതിയില്‍ കറങ്ങേണ്ടിവരികയും ഓരോ അവധിക്കും ഹാജരാകുന്ന വക്കീലുമാര്‍ക്കുവേണ്ടി കടം വാങ്ങിയും ജനങ്ങളില്‍ നിന്ന് പിരിവെടുത്തും ലക്ഷകണക്കിന് രൂപ ഫീസ് കൊടുക്കുകയും അവസാനം ജാമ്യത്തെപ്പറ്റി സംസാരിക്കുകയേ വേണ്ട എന്ന് പറഞ്ഞ് ജാമ്യാപേക്ഷ തള്ളുകയും ചെയ്യുക എന്നത് എത്രത്തോളം വേദനാജനകമാണ്? 

Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News
ഒരു ഇന്ത്യന്‍ പൗരന്‍ അനുഭവിക്കേണ്ടിവരുന്ന ഈ ദുരവസ്ഥ ഈ രാജ്യത്തിന്റെ പ്രഥമപൗരനും രാഷ്ട്രപതിയുമായ അങ്ങ് മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീണ്ട ഒന്‍പതര വര്‍ഷം തമിഴ്‌നാട്ടിലെ ജയിലുകളില്‍ അടക്കപ്പെട്ട എനിക്കെതിരെ ഒരൊറ്റ സാക്ഷിയേയോ,മെറ്റീരിയല്‍ എവിഡന്‍സ് ആയി ഒരു കഷണം പേപ്പര്‍ എങ്കിലുമോ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാതെ അവസാനം പൂര്‍ണ്ണ നിരപരാധിയാണെന്ന് ട്രയല്‍ കോര്‍ട്ടും ഹൈക്കോടതിയും എല്ലാം പ്രഖ്യാപിച്ച് പുറത്തുവന്ന എനിക്ക് എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോയ ഒരു പതിറ്റാണ്ടാണ്.

തകര്‍ന്നുപോയ എന്റെ ആരോഗ്യത്തിനും വിധയവെപ്പോലെ നിരവധി പ്രയാസങ്ങളും സാമ്പത്തിക പരാധീനതകളും സഹിച്ച് ഒരു പതിറ്റാണ്ട് ജീവിച്ച എന്റെ ഭാര്യക്കും ജയിലിലേക്ക് പിടിച്ചുകൊണ്ടു പോകുമ്പോള്‍ 3 വയസ്സുണ്ടായിരുന്ന എന്റെ മൂത്തമകനും 6 മാസം പ്രായമുണ്ടായിരുന്ന ഇളയമകനും നഷ്ടപ്പെട്ടുപോയ പിതാവിന്റെ സ്‌നേഹത്തിനും പകരം ഒരു സോറിപോലും പറയാന്‍ നമ്മുടെ ഒരു രാജ്യത്തെ ഒരു സംവിധാനത്തിനും കഴിഞ്ഞിട്ടില്ല എന്നത് എത്രത്തോളം പ്രായസകരമായിരുന്നു.  
Keywords: Abdul Nasar Madani, Letter, President, Jail, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
7:58 am | 0 comments

കോയമ്പത്തൂരിലെ നീണ്ട പത്തു വര്‍ഷത്തെ പീഡനം

മഅ്ദനി രാഷ്ട്രപതിക്കയച്ച കത്തിന്റെ പൂര്‍ണ രൂപം. ഭാഗം-3

1998 മാര്‍ച്ച് മുതല്‍ ഒന്‍പതര വര്‍ഷം അകാരണമായി കോയമ്പത്തൂര്‍ സ്‌ഫോടനക്കേസിന്റെ പേര് പറഞ്ഞ് ജയിലില്‍ അടയ്ക്കപ്പെട്ട ഞാന്‍ 2009 ആഗസ്റ്റില്‍ ജയില്‍ മോചിതനായി കഴിഞ്ഞ് വീണ്ടും 2010 ആഗസ്റ്റില്‍ മറ്റൊരു കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത് ബാംഗ്ലൂരില്‍ ഒരാള്‍ കൊല്ലപ്പെടുന്നതിന് കാരണമായ മറ്റൊരു സ്‌ഫോടന കേസിന്റെ പേരു പറഞ്ഞായിരുന്നു.യഥാര്‍ത്ഥത്തില്‍ ഇങ്ങനെ നിരവധി കള്ളക്കേസുകള്‍ കുടുക്കി ജയിലില്‍ അടച്ചു പീഡിപ്പിക്കുന്നതിന് വേണ്ടി ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.

1966 ജനുവരി 18-ന് കേരളത്തിലെ കൊല്ലം ജില്ലയിലെ മൈനാഗപ്പള്ളി വില്ലേജില്‍ തോട്ടുവ മന്‍സിലില്‍ സ്‌കൂള്‍ അദ്ധ്യാപകനായ അബ്ദുസ്സമദ് മാസ്റ്ററുടെയും ഒരു ഹൗസ് വൈഫ് ആയ അസുമാ ബീവിയുടെയും മകനായിട്ടാണ് ഞാന്‍ ജനിച്ചത്.

എന്റെ പിതാവ് സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് അബൂബക്കര്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. എന്റെ പിതാവിന്റെ 2 സഹോദരിമാരും ഒരു സഹോദരനും സ്‌കൂള്‍ അദ്ധ്യാപകരായിരുന്നു. എന്റെ 4 സഹോദരന്മാരും ഒരു സഹോദരിയും സ്‌കൂള്‍ അദ്ധ്യാപകരാണ്. എന്റെ കുടുംബാംഗങ്ങളിലോ സഹോദരന്മാരിലോ ഏതെങ്കിലും ഒരാളുടെ പേരിലും ഇന്നുവരെ ഏതെങ്കിലും ഒരു തീവ്രവാദക്കേസോ അക്രമക്കേസോ ചുമത്തപ്പെടുകയോ ജയിലില്‍ അടയ്ക്കപ്പെടുകയോ ചെയ്തിട്ടില്ല. കറകളഞ്ഞ രാജ്യസ്‌നേഹത്തിന്റെയും സാമൂഹ്യപ്രതിബദ്ധതയുടെയും വിജ്ഞാനപ്രചാരണത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും ഉന്നതപാരമ്പര്യമുള്ള ഒരു കുടുംബത്തിലെ അംഗമാണ് ഞാന്‍.

എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ആരെയെങ്കിലും കൊലപ്പെടുത്തിയെന്നോ, ആക്രമിച്ചെന്നോ അതിന് പ്രേരിപ്പിച്ചെന്നോ ഏതെങ്കിലും സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നോ ഉള്ള യാതൊരു കേസും ഞാന്‍ ജനിച്ചുവളര്‍ന്ന നാട്ടിലോ എന്റെ സംസ്ഥാനമായ കേരളത്തിലോ എന്റെ മേല്‍ ചുമത്തപ്പെട്ടിട്ടില്ല.

എന്നെ നിരന്തരമായി കള്ളക്കേസില്‍ കുടുക്കുന്നവര്‍ക്കും “തീവ്രവാദത്തി”ന്റെ മേലങ്കി ചുമത്തി കല്ലെറിയുന്നവര്‍ക്കുമെല്ലാം എന്റെ മേല്‍പറയുവാന്‍ കഴിയുന്ന ഒരേയൊരു ആരോപണം 1990-92 കാലഘട്ടത്തില്‍ എനിക്ക് 25 വയസ്സുള്ളപ്പോള്‍ ഇസ്ലാമിക് സര്‍വ്വീസസ് സൊസൈറ്റി (ഐ.എസ്.എസ്) എന്ന ഒരു സംഘടന രൂപീകരിച്ച് ഞാന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ 153 (എ) വകുപ്പനുസരിച്ച് കേരളത്തിലെ ചില കേസുകള്‍ എന്റെ മേല്‍ ചുമത്തപ്പെടുകയും ചെയ്ത ഒരേയൊരു കാര്യം മാത്രമാണ്.

ബാബരി മസ്ജിദ് തകര്‍ക്കുവാനുള്ള ചില സംഘടനകളുടെ ശ്രമവും അതിനോടനുബന്ധപ്പെട്ട് ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന കലാപങ്ങളും മറ്റും ശക്തമായി ഞാന്‍ കേരളീയ സമൂഹത്തിന്റെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ''എന്റെ അന്നത്തെ പ്രസംഗങ്ങള്‍ ഒട്ടുമിക്കതും സംഘപരിവാറിനെ ആശയപരമായി വിമര്‍ശിക്കുന്നതും അവരുടെ ചില നേതാക്കള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നതും ആയിരുന്നു. പക്ഷേ എന്റെ പ്രസംഗങ്ങള്‍ ഒരിക്കലും ഹിന്ദുമതത്തെയോ ഹിന്ദുവിശ്വാസങ്ങളെയോ അവരുടെ ആരാധനാപുരുഷന്മാരെയോ ആക്ഷേപിക്കുന്നതു ആയിരുന്നില്ല. അക്കാലത്തെ എന്റെ പ്രസംഗയാത്രകളില്‍ മുഴുവന്‍ വണ്ടിയുടെ ഡ്രൈവര്‍ ജയന്‍ എന്ന ഹിന്ദുമതത്തിലെ നായര്‍ ജാതിക്കാരനായ യുവാവ് ആയിരുന്നു.

Abdul Nasar Madani, Letter, President, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health Newsഇന്ത്യയിലെ മുസ്ലിം സമുദായവും മതനേതാക്കളും വളരെയധികം വേദനിച്ചതും മുസ്ലിങ്ങള്‍ വളരെയധികം പ്രതിഷേധത്തിലായിരുന്നതുമായ സമയമാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയം. ഈ സമയത്തെ എന്റെ പ്രസംഗങ്ങളുടെ സി.ഡി.കള്‍ ഇന്നും കേരളത്തിലെ സി.ഡി. മാര്‍ക്കറ്റുകളില്‍ സുലഭമാണ്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതിരെ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിട്ടുള്ള ആ പ്രസംഗങ്ങളില്‍ പോലും ഞാന്‍ പറഞ്ഞിട്ടുള്ളത് ''ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു ക്ഷേത്രത്തെയും നാം ആക്രമിക്കുകയോ ഒരു ക്ഷേത്രത്തിന്റെ മുന്നില്‍ നിന്നും ഒരു പിടിമണ്ണ് പോലും വാരിമാറ്റുകയോ ചെയ്യരുത്'' എന്നായിരുന്നു.

PART 2: 
തന്റേത് രോഗങ്ങള്‍ തളര്‍ത്തിയ ശരീരം

Keywords: Abdul Nasar Madani, Letter, President, Kerala, Full Matter of Letter, Prime Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
7:56 am | 0 comments

തീവ്രവാദിയെങ്കില്‍ തൂക്കിക്കൊല്ലൂ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മഅദനിയുടെ കത്ത്

Written By kvarthakgd1 on Saturday, May 18, 2013 | 8:13 pm

ബാംഗ്ലൂര്‍: നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കത്തയച്ചു. സത്യം കേള്‍ക്കാന്‍ തയാറാകാതെയാണ് ജുഡീഷ്യറി പെരുമാറുന്നതെന്നും തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കില്‍ തൂക്കിലേറ്റാമെന്നും കത്തില്‍ പറയുന്നു.

പതിറ്റാണ്ടുകളായി താന്‍ പീഡനങ്ങള്‍ സഹിക്കുകയാണ്. രാഷ്ട്രീയമായി പകപോക്കാന്‍ ബാംഗ്ലൂര്‍ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. ശാരീരികമായി അവശതയിലാണ്. ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. മുമ്പ് താന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി അത്തരം പ്രസംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. ആ ഉറപ്പ് ഇപ്പോഴും നല്‍കുന്നുവെന്നും 39 പേജുളള കത്തില്‍ മഅദനി വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ മഅദനിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു പ്രമുഖ നേതാക്കളും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവും മഅദനിക്ക് നീതി ലഭ്യമാക്കാനായി കര്‍ണാടക കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.

Bangalore, Abdul Nasar Madani, Jail, Pranab Mukherjee, Manmohan Singh, Letter, National, Terrorist, Malayalam News, Kerala News, International News, National News, Gulf News, Health News2008 ജൂലൈ 25ന് ബാംഗ്ലൂരില്‍ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് മഅദനി വിചാരണ തടവുകാരനായി കഴിയുന്നത്. കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലാണ് മഅദനി ഇപ്പോഴുളളത്. 2011 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളപ്പെട്ടു.

Keywords: Bangalore, Abdul Nasar Madani, Jail, Pranab Mukherjee, Manmohan Singh, Letter, National, Terrorist, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:13 pm | 0 comments

അജിത്ത് കുമാര്‍ ആസാദും സുബൈറും ഗുരുതരമായ സംഘടനാവിരുദ്ധം നടത്തി: പി.ഡി.പി

Written By kvartha delta on Friday, May 10, 2013 | 12:45 pm

കൊല്ലം: ഗുരുതരമായ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് മൂന്ന് പി.ഡി.പി. നേതാക്കളെ പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയതെന്ന് പി.ഡി.പി. നെതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജിത്ത് കുമാര്‍ ആസാദ് (കാസര്‍കോട്). അഡ്വ. ഷംസുദ്ദീന്‍ (മലപ്പുറം) ഓര്‍ഗനൈസിംഗ് സെക്രട്ടറി സുബൈര്‍ പടുപ്പ് (കാസര്‍കോട്) എന്നിവരെയാണ് പാര്‍ട്ടി പ്രഥമിക അംഗത്തില്‍ നിന്നും പുത്താക്കിയത്.

അജിത്കുമാര്‍ ആസാദ് കാസര്‍കോട് കേന്ദ്രികരിച്ച് ഗ്രാമീണ്‍ സുപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ മണി ചെയിന്‍ കമ്പനി രൂപികരിച്ച് വഞ്ചിച്ചുവെന്ന് വ്യാപകമായ ആരോപണം ഉണ്ടാവുകയും ഇദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തിരുന്നു. ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌റുടെ നേതൃത്വത്തില്‍ നടന്നുവന്ന അന്വേഷണം ആക്ഷന്‍ കൗണ്‍സില്‍ ഇടപ്പെടലുകളെ തുടര്‍ന്ന് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പട്ടികയിലാണ്.

PDP, Kollam, Abdul Nasar Madani, Kerala, Case, Ajithkumar Azad, Accused, Shahina, Malayalam newsകേസിലെ പല പ്രതികളും അറസ്റ്റ് ചെയ്യപ്പെടുകയും ചെയിതിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അജിത് കുമാര്‍ ആസാദിനെ നിര്‍ബന്ധിത ലീവ് എടുക്കാന്‍ പാര്‍ട്ടി നിര്‍ദേശിക്കുകയും, പ്രസ്തുത ആരോപണം അന്വേഷിക്കുവാന്‍ പാര്‍ട്ടി കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്തെയും ഗള്‍ഫ് മേഖലയിലേയും പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും ജനങ്ങളില്‍നിന്നും വ്യാപകമായി ഗ്രാമീണ്‍ സൂപ്പര്‍ മാര്‍ക്കറ്റ് എന്ന മണി ചെയിന്‍ കമ്പനിയുടെ പേരില്‍ പണം സ്വരൂപിക്കുകയും പ്രവര്‍ത്തകരെയും ജനങ്ങളെയും വഞ്ചിക്കുകയും ചെയ്തു വെന്ന് ബോധ്യമായതായി അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പിച്ച സാഹചര്യത്തിലും കൂടാതെ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി. ജെ. പി.യ്ക്ക് വിജയസാധ്യത ഉറപ്പ് വരുത്തുന്ന തരത്തില്‍ പാര്‍ട്ടി അനുമതി കൂടാതെ സ്വതന്ത്ര സാനാര്‍ത്ഥിയായി മത്സരിക്കുകയും വോട്ടര്‍മാര്‍ക്കിടയില്‍ പാര്‍ട്ടിയെക്കുറിച്ച് മോശമായ അഭിപ്രായങ്ങള്‍ ഉണ്ടാകുന്നതിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

മംഗലാപുരം മേലകളില്‍ ചെയര്‍മാന്റെയും മാധ്യമ പ്രവര്‍ത്തക ഷാഹിനയുടെ കേസിന്റെ പേരിലും വ്യാജപിരിവുകള്‍ നടത്തുന്നതായും ചെയര്‍മാന്റെ കേസ് സംബന്ധമായ കാര്യങ്ങളെ കുറിച്ചും പ്രവര്‍ത്തകരി ല്‍ ആശങ്കകള്‍ ഉളവാകുന്ന വര്‍ത്തമാനങ്ങളില്‍ നിരന്തരം ഇടപ്പെട്ടുവരുന്നതായും വ്യാപകമായി ആരോപണങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തിലും അജിത് കുമാര്‍ ആസാദിനെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയും സംഘടനാ പ്രവര്‍ത്തന രംഗത്ത് ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്ത അഡ്വ. ഷംസുദ്ദീനെയും, സുബൈര്‍ പടുപ്പിനെയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി ചെര്‍മാന്‍ അബ്ദൂന്നാസിര്‍ മഅ്ദനി അറിയിച്ചതായി പത്രകുറിപ്പില്‍ വ്യക്തമാക്കി.



Related News:
പി.ഡി.പിയില്‍ നിന്ന് കൂട്ടരാജി; മഅ്ദനിയെ ജയിലിലാക്കിയത് പൂന്തുറ സിറാജെന്ന് ആരോപണം

ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

Keywords: PDP, Kollam, Abdul Nasar Madani, Kerala, Case, Ajithkumar Azad, Accused, Shahina, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:45 pm | 0 comments

കര്‍ണാടകയില്‍ മതേതര സര്‍ക്കാര്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് മഅ്ദനി

Written By kvarthaksd on Thursday, May 09, 2013 | 1:10 pm

കാസര്‍കോട്: കര്‍ണാടകയില്‍ മതേതര കക്ഷികള്‍ അധികാരത്തില്‍ വരുന്നതില്‍ സന്തോഷമുണ്ടെന്ന് പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതോടെ, ജയിലില്‍ കഴിയുന്ന തന്റെ മോചനത്തിന് വഴിതെളിയുമെന്ന് പ്രതീക്ഷയുണ്ടെന്നും മഅ്ദനി അറിയിച്ചതായി അദ്ദേഹത്തെ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ സന്ദര്‍ശിച്ച അന്‍വാര്‍ വെല്‍ഫയര്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.എം. ബഷീറും പി.ഡി.പിയില്‍ ചേരാന്‍ തീരുമാനിച്ച കാസര്‍കോട്ട്‌നിന്നുള്ള നേതാക്കളെയും അറിയിച്ചു.

Karnataka, Election, Congress, BJP, Victory, Abdul Nasar Madani, PDP, Chairman, Jail, Bangalore, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsപി.ഡി.പിയില്‍ ചേര്‍ന്നവര്‍ കാസര്‍കോട് പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജനതാദളി (എസ്) ല്‍ നിന്ന് രാജിവെച്ച് പി.ഡി.പി.യില്‍ ചേര്‍ന്ന എം.കെ.ഇ. അബ്ബാസ്, എം.എം.കെ. സിദ്ദീഖ്, റഹ്മാന്‍ കുന്നുപാറ, സി.എച്ച്. അബ്ദുല്ല മൊഗ്രാല്‍, ഹമീദ് മൊഗ്രാല്‍പുത്തൂര്‍ എന്നിവരാണ് എസ്.എം. ബഷീറിനൊപ്പം മഅ്ദനിയെ സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നത്.

Related News:
ജനതാദള്‍ (എസ്) നേതാക്കള്‍ പി.ഡി.പിയില്‍ ചേര്‍ന്നു


Keywords: Karnataka, Election, Congress, BJP, Victory, Abdul Nasar Madani, PDP, Chairman, Jail, Bangalore, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
1:10 pm | 0 comments

കോണ്‍ഗ്രസിന്റെ വിജയം; പ്രതീക്ഷയോടെ മഅദനിയും കുടുംബവും

തിരുവനന്തപുരം: ബി ജെ പി യെ തൂത്തെറിഞ്ഞ് കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജയില്‍മോചനത്തിന് സാധ്യതയേറുന്നു. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ പ്രതി ചേര്‍ത്ത് ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ ജയില്‍വാസത്തിന് വരുന്ന ഓഗസ്റ്റില്‍ മൂന്ന് വര്‍ഷം തികയാനിരിക്കെയാണ് കര്‍ണാടകയില്‍ ഭരണമാറ്റം വന്നിരിക്കുന്നത്.

മഅ്ദനിയുടെ ഭാര്യ സൂഫിയയുംമക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയ്യൂബിയും കര്‍ണാടകയിലെ ഭരണമാറ്റം പ്രതീക്ഷയോടെയാണ് കാണുന്നത്. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ പ്രസംഗിച്ച കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ നീതിയുക്തമായ തീരുമാനം കൈക്കൊള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് വന്നാല്‍ മഅ്ദനിയുടെ മോചന കാര്യത്തില്‍ സത്വര നടപടി സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.

കേന്ദ്രം ഭരിക്കുന്ന യു പി എ സര്‍ക്കാറിന്റെ പിന്തുണയില്‍ കേരള കര്‍ണാടക സര്‍ക്കാറുകള്‍ കൈകോര്‍ത്താല്‍ ജയില്‍ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെയ് 13ന് പി ഡി പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിക്കുന്നുണ്ട്. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വവുമായി സംഘം ആശയവിനിമയം നടത്തും. നേരത്തേ, മഅ്ദനിയുടെ വിഷയത്തില്‍ കര്‍ണാടകയിലെ ബി ജെ പി സര്‍ക്കാറുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും ആശയവിനിമയം നടത്തിയിരുന്നു.

PDP, Abdul Nasar Madani, Karnataka, BJP, Congress, Election, Bangalore blast case, Jail, Bail, Soofiya Madani, ബാഗ്ലൂര്‍ സ്‌ഫോടന കേസില്‍ 31 ാം പ്രതിയായി മഅ്ദനിയെ കര്‍ണാടക പോലീസ് അന്‍വാര്‍ശേരിയില്‍ നിന്നും 2010 ഓഗസ്ത് 17ന് അറസ്റ്റ് ചെയ്യുകയായിരുന്നു. സുപ്രീം കോടതി മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു അറസ്റ്റ്. കടുത്ത രോഗബാധിതനായി കഴിയുന്ന മഅ്ദനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ പോലും കര്‍ണാടകയിലെ ബി ജെ പി ഭരണകൂടം തയ്യാറായിരുന്നില്ല.

Key Words: PDP, Abdul Nasar Madani, Karnataka, BJP, Congress, Election, Bangalore blast case, Jail, Bail, Soofiya Madani,
9:06 am | 0 comments

മഅ്ദനിക്കുവേണ്ടി ആദ്യം ശബ്ദമുയര്‍ത്തിയത് ലീഗാണെന്ന് മജീദ്

Written By kvarthaksd on Tuesday, April 23, 2013 | 11:07 am

കണ്ണൂര്‍: മഅ്ദനിക്ക് നീതി നിഷേധിക്കപ്പെട്ടപ്പോള്‍ ആദ്യം ശബ്ദമുയര്‍ത്തിയത് മുസ്‌ലിം ലീഗ് ആണെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. മുസ്‌ലിം ലീഗിനെ തകര്‍ക്കാന്‍ പിണറായി വിജയനെ കൂട്ടുപിടിച്ച് നാടുനീളെ പ്രചാരണം നടത്തിയ മഅ്ദനി പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്താന്‍ അഹോരാത്രം പണിപ്പെട്ടു.

 Muslim-League, Abdul Nasar Madani, E.T Muhammed Basheer, K.P.A.Majeed, Kannur, Kerala, Kerala News, International News, National News.
K.P.A. Majeed
എന്നാല്‍ ആ മുഹമ്മദ് ബഷീര്‍ തന്നെയാണ് മഅ്ദനിക്കു വേണ്ടി ആദ്യം പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തിയത്. ഇതു ലീഗിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനത്തെയാണ് കാണിക്കുന്നതെന്നും മജീദ് പറഞ്ഞു. മുസ്‌ലിം ലീഗ് തലശേരി മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Keywords: Muslim-League, Abdul Nasar Madani, E.T Muhammed Basheer, K.P.A.Majeed, Kannur, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:07 am | 0 comments

വിചാരണ തുറന്ന ജയിലിലേയ്ക്ക് മാറ്റണമെന്ന് മഅദനി

Written By kvarthakochi on Wednesday, April 17, 2013 | 9:55 pm

തിരുവനന്തപുരം: ബംഗളുരു സ്‌ഫോടനക്കേസിന്റെ വിചാരണ തുറന്ന കോടതിയിലേക്ക് മാറ്റണമെന്ന് അബ്ദുള്‍ നാസര്‍ മഅദനി. കോടതിക്കകത്ത് കുതന്ത്രങ്ങള്‍ പയറ്റുകയാണ്. പ്രോസിക്യൂഷന്‍ കൃത്രിമ സാക്ഷികളെ സൃഷ്ടിക്കുകയാണ്. വിചാരണ മാറ്റാന്‍ ആവശ്യമെങ്കില്‍ പ്രക്ഷോഭം നടത്തണമെന്നും മഅദനി ആവശ്യപ്പെട്ടു.

Kerala news, Bangalore blast, Abdul Nasar Madani, Court, Trial, Justice For Madani, Statement, Demand,മഅദനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് 'ജസ്റ്റിസ് ഫോര്‍ മഅദനി' സംഘടിപ്പിച്ച യോഗത്തിലാണ് മദനിയുടെ പ്രസ്താവന വായിച്ചത്.

Keywords: Kerala news, Bangalore blast, Abdul Nasar Madani, Court, Trial, Justice For Madani, Statement, Demand,
9:55 pm | 0 comments

മഅദനി: വിചാരണ വേഗത്തിലാക്കാനും കടുത്ത വകുപ്പുകള്‍ നീക്കാനും കേരളം ഇടപെടുന്നു

Written By kvartha delta on Thursday, March 14, 2013 | 10:40 am

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതി അബ്ദുല്‍ നാസര്‍ മഅ്ദനിയെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തില്‍ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് യു.എ.പി.എ.) നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചേക്കും. ഇക്കാര്യത്തില്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നിലപാട് ഒന്നാണെന്നു ചൂണ്ടിക്കാട്ടിയായിരിക്കും ഇതെന്നാണു സൂചന.

ബി.ജെ.പി.യുടെ പ്രഖ്യാപിത നിലപാട് മഅ്ദനിക്കെതിരും അദ്ദേഹത്തിനെതിരേ കേസ് എടുത്തതിനെ അനുകൂലിക്കുന്നതുമാണ്. എന്നാല്‍ കേരള  നിയമസഭയില്‍ പ്രാതിനിധ്യമുള്ള കക്ഷികളുടെ നിലപാട് പരിഗണിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ കര്‍ണാടക മുഖ്യമന്ത്രി ജഗ്ദീഷ് ഷെട്ടാറിനു കത്ത് അയയ്ക്കുകയോ സര്‍ക്കാരിനു വേണ്ടി ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കത്ത് അയയ്ക്കുകയോ ആയിരിക്കും ചെയ്യുക.

മഅ്ദനി ഉള്‍പെടെ മലയാളികള്‍ പ്രതികളായ ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് വിചാരണ വേഗത്തിലാക്കണമെന്നും അഭ്യര്‍ത്ഥിക്കുമെന്നാണു വിവരം. ഈ രണ്ടു കാര്യങ്ങളും സംബന്ധിച്ച് നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു പാസാക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്.

കടുത്ത വ്യവസ്ഥകള്‍ ഉള്‍പെടുന്ന യു.എ.പി.എയില്‍ പെടുത്തിയതുകൊണ്ടാണ് മഅ്ദനിക്ക് ജാമ്യം ലഭിക്കാതിരിക്കുന്നത്. മാത്രമല്ല, ഈ നിയമപ്രകാരം പ്രതികളായവര്‍ നിരപരാധിത്വം സ്വയം തെളിയിക്കേണ്ടി വരും. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസ് പ്രതിയായ തടിയന്റവിട നസീറുമായി ഫോണില്‍ സംസാരിച്ച തെളിവിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതിയാക്കിയ മഅ്ദനിയെ ഈ നിയമത്തില്‍ കുടുക്കിയത് നീതിരഹിതമാണെന്ന് കേരള സര്‍ക്കാര്‍ കത്തില്‍ വിശദീകരിക്കും. താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന അദ്ദേഹത്തിന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ് രണ്ടര വര്‍ഷത്തിനിടെ ആദ്യമായി അഞ്ചു ദിവസം ജാമ്യം ലഭിച്ചത്.

മഅ്ദനി ജസ്റ്റിസ് ഫോറവും മഅ്ദനിയുടെ കുടുംബവും പി.ഡി.പി. നേതൃത്വും വിവിധ മനുഷ്യാവകാശ സംഘടനകളുമെല്ലാം അഭ്യര്‍ത്ഥിച്ചത് അനുസരിച്ചുള്ള സര്‍ക്കാറിന്റെ ഇടപെടല്‍ മഅ്ദനിയുടെയും മറ്റു മലയാളി പ്രതികളുടെയും കാര്യത്തില്‍ അതീവ നിര്‍ണായകമാകും.

Abdul Nasar Madani, Kerala, Thiruvananthapuram, Karnataka Government, BJP, Case, Court, Dr. Sebastian Paul, അതേസമയം, മറ്റൊരു സംസ്ഥാനത്തെ പോലീസ് എടുത്ത, ദേശീയ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ ഈ വിധത്തിലുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാരിനു സാധ്യമാണോ എന്ന നിയമോപദേശവും തേടുന്നുണ്ട്. യുഎപിഎയില്‍ നിന്നു മഅ്ദനിയെ ഒഴിവാക്കണം എന്ന് ആവശ്യപ്പെടാനാകില്ലെന്നും മഅ്ദനിയുടെ ആരോഗ്യ സ്ഥിതിയും മറ്റും പരിഗണിച്ച് വിചാരണ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെടാമെന്നുമാണ് ഒരു വിഭാഗം നിയമ വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍, ഈ രണ്ടു കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതില്‍ തെറ്റില്ലെന്നാണ് ഡോ. സെബാസ്റ്റിയന്‍ പോള്‍ ഉള്‍പെടെ മറ്റൊരു വിഭാഗം നിയമജ്ഞര്‍ സര്‍ക്കാരിനെ ധരിപ്പിച്ചിട്ടുള്ളത്.

Keywords: Abdul Nasar Madani, Kerala, Thiruvananthapuram, Karnataka Government, BJP, Case, Court, Dr. Sebastian Paul, PDP, Bangalore Blast Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:40 am | 0 comments

നീ­തി­യു­ടെ പ്ര­കാ­ശ­കിര­ണം പ്രതീക്ഷിച്ച് മ­അദ­നി ബാംഗ്ലൂരിലേക്ക്

Written By kvarthakgd1 on Wednesday, March 13, 2013 | 6:11 pm

തി­രു­വ­ന­ന്ത­പുരം: അ­ഞ്ച് ദി­വ­സത്തെ കാ­ലാ­വ­ധി­ക്ക് ശേഷം അബ്ദുല്‍ നാസര്‍ മഅ്ദനി
ബാംഗ്ലൂരിലേക്ക് മടങ്ങി. വൈ­കു­ന്നേരം 5.45 നു­ള്ള ഇന്റിഗോ എ­യര്‍­വെ­യ്‌­സ് വി­മാ­ന­ത്തി­ലാ­ണ് മഅ്ദനി­യെ ബാം­ഗ്ലൂ­രി­ലേ­ക്ക് കൊണ്ടു­പോ­യ­ത്. കേ­ര­ള­ത്തില്‍ സുര­ക്ഷാ ചുമ­ത­ല ഉ­ണ്ടാ­യി­രു­ന്ന കേര­ളാ പോ­ലീ­സി­ന്റെയും കര്‍ണാടക പോ­ലീ­സിന്റെ­യും അകമ്പടിയോടെ ക­ന­ത്ത സുര­ക്ഷാ സ­ന്നാ­ഹ­ത്തോ­ടെ­യാ­യി­രുന്നു യാ­ത്ര.

നൂ­റു­ക­ണ­ക്കി­ന് പി­.ഡി.­പി. പ്ര­വര്‍­ത്ത­ക­രാ­ണ് തി­രു­വ­ന­ന്ത­പു­രം വി­മാ­ന­ത്താ­വ­ള­ത്തില്‍ അ­ദ്ദേ­ഹ­ത്തെ യാ­ത്ര­യ­യ­ക്കാ­നെ­ത്തി­യ­ത്. ഇവ­രെ വി­മാ­ന­ത്താ­വ­ള­ത്തി­ന് പുറ­ത്ത് വെ­ച്ച് പോ­ലീ­സ് ത­ട­ഞ്ഞു. ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളില്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളജില്‍ ചികി­ത്സ­യി­ലാ­യി­രു­ന്നു മഅ്ദനി. മാര്‍­ച് ഒ­മ്പ­തി­നാ­ണ് മ­ക­ളു­ടെ വി­വാ­ഹ­ത്തില്‍ പ­ങ്കെ­ടു­ക്കാന്‍ വി­ചാ­രണ കോട­തി അ­നു­വ­ദി­ച്ച അ­ഞ്ച് ദി­വസ­ത്തെ ജാ­മ്യ­ത്തില്‍ കേ­ര­ള­ത്തി­ലെ­ത്തി­യ­ത്.
Kollam, Abdul Nasar Madani, Thiruvananthapuram, Airport, Bangalore, Kerala, Karnataka, Police, PDP, Medical College, Marriage, Daughter, Bail, Court, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.
File Photo

Keywords: Kollam, Abdul Nasar Madani, Thiruvananthapuram, Airport, Bangalore, Kerala, Karnataka, Police, PDP, Medical College, Marriage, Daughter, Bail, Court, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News. 
6:11 pm | 0 comments

മഅദനിയുടെ ചികില്‍സയില്‍ വീഴ്ച വരുത്തരുത്: സി.കെ. പത്മനാഭന്‍

Written By kvarthapressclub on Tuesday, March 12, 2013 | 10:34 am

മുംബൈ: മഅ്ദനിക്ക് മതിയായ ചികിത്സ നല്‍കുന്നതില്‍ വീഴ്ചവരുത്തരുതെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍. മുംബൈ വസായില്‍ പ്രതീക്ഷാ ട്രസ്റ്റ് സംഘടിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. മഅ്ദനിക്കെതിരായ കേസ് ശൂന്യതയില്‍ നിന്നുണ്ടായതല്ല. നിരപരാധിത്വം തെളിയിക്കാന്‍ നിയമ സംവിധാനങ്ങളും അവകാശവും മഅ്ദനി പ്രയോജനപെടുത്തട്ടെയെന്നും പത്മനാഭന്‍ പറഞ്ഞു.

B.J.P,C.K.Pathmanabhan, Participate, Innocent,Function,Abdul Nasar Madani, Treatment, Mumbai, Programme, Daughter, Marriage, V.S Achuthanandan,മകളുടെ വിവാഹ വേദിയില്‍ മഅ്ദനി നടത്തിയ പ്രസംഗത്തിനെതിരായ വി.എസിന്റെ പ്രതികരണം പിണറായി വിജയനോടുള്ള എതിര്‍പുകൊണ്ടാണെന്ന് പത്മനാഭന്‍ പറഞ്ഞു. പഴയകാല അനുഭവങ്ങളില്‍ നിന്ന് മഅ്ദനി പാഠംപഠിച്ചില്ല. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് പുറത്തുവരുമ്പോള്‍ അനാഥാലയം നടത്തിപ്പിലും മത പ്രവര്‍ത്തനങ്ങളിലും മുഴുകുകയായിരുന്നു മഅ്ദനിയുടെ ലക്ഷ്യം. എന്നാല്‍, രാഷ്ട്രീയം കളിക്കാന്‍ ഇറങ്ങിയ മഅ്ദനിയെ രണ്ട് മുന്നണികളും ചൂഷണം ചെയ്യുകയാണ് ഉണ്ടായത് -പത്മനാഭന്‍ പറഞ്ഞു.


SUMMARY: B.J.P. national exective committe member C.K. Padmanabhan said in mumbai that Madani should get propert reatment. he said that Madani case shouldnt come from a day. Madani can prove his innocence using legal way.

Keywords:  B.J.P,C.K.Pathmanabhan, Participate, Innocent,Function,Abdul Nasar Madani, Treatment, Mumbai, Programme, Daughter, Marriage, V.S Achuthanandan, Pinarayi vijayan, Politics, National,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news.
10:34 am | 0 comments

ഇറ്റലിക്കാരുടെ ഉറപ്പും മഅദനിയുടെ ഖുത്തുബയും

വോട്ടു ചെയ്യാന്‍ നാട്ടില്‍ പോയി കടല്‍ക്കൊലക്കേസ് പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ തിരിച്ചു വരില്ലെന്ന് അവിടുത്തെ സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയത് ഈ ദിവസങ്ങളിലായതു നന്നായി. സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ഒമ്പതര വര്‍ഷത്തോളം കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ ശേഷം കുറ്റവിമുക്തനായി തിരിച്ചുവന്ന, ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട് രണ്ടര വര്‍ഷമായി കര്‍ണാടകയിലെ ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മഅ്ദനി, അഞ്ചു ദിവസത്തെ ജാമ്യത്തില്‍, ഇടത്തും വലത്തും പിന്നിലും മുന്നിലും പോലീസുമായി നാട്ടില്‍ വന്നിരിക്കുന്നത് ഈ ദിവസങ്ങളിലാണല്ലോ. മകളുടെ കല്യാണ ഖുത്തുബയില്‍ സ്വന്തം സങ്കടങ്ങള്‍ പറഞ്ഞുപോയതിന് സംഘപരിവാരത്തിന്റെ കുറ്റാരോപണം നേരിടുകയുമാണ് അദ്ദേഹം.

നമ്മുടെ രാജ്യത്തെത്തന്നെ മറ്റൊരു സംസ്ഥാനത്തുനിന്ന് ഇവിടെയൊന്നുവന്നുപോകാന്‍ രക്തബന്ധത്തില്‍ പെട്ടവരുടെ മരണ സമയത്തുപോലും അനുമതി ലഭിക്കാതെയാണ് അദ്ദേഹം അത്രകാലവും കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞത്. ഒടുവില്‍, സമ്പൂര്‍ണമായും കുറ്റവിമുക്തനാക്കേണ്ടി വരികയും ചെയ്തു. ബാംഗ്ലൂര്‍ കേസിലാകട്ടെ, ജാമ്യം തേടി അദ്ദേഹം സമീപിച്ച കോടതികളെല്ലാം കൈയൊഴിയുകയാണു ചെയ്തത്. ഒടുവിലാണ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്.

ഇനി തിരിച്ചു പോയിക്കഴിഞ്ഞാല്‍, കോയമ്പത്തൂരിലെപ്പോലെതന്നെ കാലങ്ങളോളം ജയില്‍വാസം തന്നെയായിരിക്കും വിധി എന്നും അനന്തമായി നീണ്ടുപോകുന്ന വിചാരണക്കാലത്ത് തനിക്ക് ഇനിയൊരു ജാമ്യത്തിനു സാധ്യതയില്ലെന്നും മറ്റാരേക്കാളും നന്നായി മഅ്ദനിക്ക് അറിയുമായിരിക്കാം. നീതിയുടെ നേരിയ കിരണം പോലും കാണാന്‍ തനിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചതും അതുകൊണ്ടുതന്നെയാകാം.

Article, Italian marine, Accused, Abdul Nasar Madani, Jail, Marriage, Jail, Bangalore Blast Case, ജാമ്യം അനുവദിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ച വ്യവസ്ഥകള്‍ പ്രകാരം മഅ്ദനിക്ക് മാധ്യമങ്ങളോടു സംസാരിക്കാനോ പൊതുപരിപാടികളില്‍ പ്രസംഗിക്കാനോ അനുവാദമില്ല. അതിന്റെ അടിസ്ഥാനത്തിലാണ് ഖുത്തുബ പ്രസംഗത്തിനു മൈക്ക് കൈയിലെടുത്തപ്പോള്‍ മഅ്ദനിക്കൊപ്പം വന്ന കര്‍ണാടകയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ അദ്ദേഹത്തെ വിലക്കിയത്.

എന്നാല്‍ ഖുത്തുബപ്രസംഗമാണു നടത്താന്‍ പോകുന്നതെന്ന് പറഞ്ഞപ്പോള്‍ ജാഫര്‍ ഷെരീഫ് എന്ന എ.സി.പിക്ക് മനസിലായി. പക്ഷേ, പ്രസംഗിച്ചപ്പോള്‍ കോടതിയലക്ഷ്യം പറഞ്ഞെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നുമാണ് വി. മുരളീധരനും ഒ. രാജഗോപാലുമൊക്കെ പറയുന്നത്. ചാനലുകാര്‍ മൈക്ക് നീട്ടിയപ്പോള്‍ വി.എസ്. അച്യുതാനന്ദനും പറഞ്ഞുപോയി, മഅ്ദനിയുടെ പ്രസംഗം ഇന്റലിജന്‍സ് പരിശോധിക്കണം എന്ന്. കാര്യങ്ങള്‍ അങ്ങനെയങ്ങുപോവുകയും മാതാപിതാക്കളുടെയും താന്‍ നേതൃത്വം കൊടുക്കുന്ന സ്ഥാപനം പോറ്റി വളര്‍ത്തുന്ന അനാഥക്കുട്ടികളുടെയും സാന്നിധ്യത്തില്‍ മഅ്ദനി വിങ്ങിപ്പൊട്ടി നിരപരാധിത്വം ആവര്‍ത്തിക്കുകയും ചെയ്ത ദൃശ്യം കേരളം കാണുകയും ചെയ്തതിന് പിന്നാലെയാണ്, ആ വാര്‍ത്ത വന്നുവീണത്. ഇറ്റാലിയന്‍ നാവികര്‍ ഇനി തിരിച്ചുവരില്ല.

അവധിക്ക് നാട്ടിലെത്തിയ ഗള്‍ഫുകാരന്‍, ഇനി ഞങ്ങള്‍ അങ്ങോട്ടു  വരുന്നില്ല നാട്ടില്‍ തന്നെ വേറെ എന്തെങ്കിലും ജോലി കിട്ടുമോയെന്നു ശ്രമിക്കുകയാണ് എന്ന് സ്‌പോണ്‍സറെയോ കമ്പനി അധികൃതരെയോ വിളിച്ച് പറയുന്നതുപോലെ നിസ്സാരമായാണ് ഇറ്റലി സര്‍ക്കാര്‍ ഇന്ത്യയോടു പറഞ്ഞത്.

വേണമെങ്കില്‍ നമുക്ക് ഈ കേസ് അന്താരാഷ്ട്ര സമുദ്ര നിയമങ്ങള്‍ക്കനുസരിച്ച് തീര്‍പാക്കാന്‍ നോക്കാമെന്നും നയതന്ത്ര ചര്‍ചകളിലൂടെ തീര്‍ക്കാമെന്നും ഞങ്ങള്‍ പറഞ്ഞതല്ലേ, നിങ്ങളല്ലേ സമ്മതിക്കാതിരുന്നത് എന്ന് കുറ്റപ്പെടുത്തിയിട്ടുമുണ്ട്. അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടും പട്ടിക്ക് പിന്നെയും മുറുമുറുപ്പ്തന്നെ.

നമ്മുടെ പൗരനായ മഅ്ദനിക്കു ലഭിക്കാത്ത സൗകര്യമാണിത്. അദ്ദേഹത്തിന് ഇവിടെ വന്നിട്ട് കര്‍ണാടക സര്‍ക്കാരിനെ വിളിച്ച്, ഞാനിനി അങ്ങോട്ടില്ലെന്നു പറയാന്‍ നിയമപരമായി സാധിക്കില്ലല്ലോ. പക്ഷേ, ഇറ്റലി മറ്റൊരു രാജ്യമായതുകൊണ്ട് അവിടെച്ചെന്ന് പിടിച്ചുകൊണ്ടുവരാനൊന്നും കഴിയില്ല. അഥവാ അങ്ങനെ രണ്ടു കുറ്റവാളികളെ പിടിക്കണം എങ്കില്‍ ആ രാജ്യത്തെ സര്‍ക്കാരിന്റെ അനുമതിയും സഹായവും വേണം. ഇതിപ്പോള്‍ സര്‍ക്കാര്‍ തന്നെയാണ് അവരെ ഇങ്ങോട്ടു വിടുന്നില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

Article, Italian marine, Accused, Abdul Nasar Madani, Jail, Marriage, Jail, Bangalore Blast Case,
സുപ്രീം കോടതിക്കും അതിനു മുമ്പ് കേന്ദ്ര സര്‍ക്കാരിനും ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി കൊടുത്ത ഉറപ്പുകള്‍ വെള്ളത്തില്‍ വരച്ചതുപോലെയായി. കഴിഞ്ഞ ഡിസംബറില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ ഈ നാവികരെ അനുവദിച്ചിരുന്നു. അവര്‍ അന്ന് കോടതി പറഞ്ഞതിലും ദിവസങ്ങള്‍ക്കു മുമ്പേ തിരിച്ചുവരികയും ചെയ്തു. അങ്ങനെ കോടതിയുടെയും രാജ്യത്തിന്റെയും വിശ്വാസ്യതനേടുകയും ചെയ്തു. അതിനു ശേഷമാണ് ഇറ്റലിയിലെ തെരഞ്ഞെടുപ്പിനു വോട്ടു ചെയ്യാന്‍ അനുമതി ചോദിച്ചതും കോടതി അതു നല്‍കിയതും. ആ പോയ പോക്കാണ്, ഒരുപ്പോക്കായത്.

മഅ്ദനി പറഞ്ഞത് കോടതിയെ ധിക്കരിക്കലാണോ ജാമ്യ വ്യവസ്ഥ ലംഘിച്ചോ എന്നു ചര്‍ച ചെയ്യുന്നതിനിടയില്‍, ഒരു രാജ്യത്തിനു കൊടുത്ത ഉറപ്പ് കാറ്റില്‍ പറത്തിയ ഇറ്റാലിയന്‍ അംബാസിഡറെ എന്തു ചെയ്യുമെന്നും നമ്മുടെ രണ്ടു പാവം മല്‍സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയവരെ നമ്മുടെ നിയമം അനസരിച്ച് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷിക്കാന്‍ ഇനിയെന്തു വഴിതേടും എന്നുകൂടി ആലോചിക്കുന്നതു നന്നായിരിക്കും.

മഅ്ദനി ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നു കണ്ടെത്തിയാല്‍തന്നെ തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ല. ഇനി ജാമ്യത്തിന് അപേക്ഷിക്കുമ്പോള്‍ മുന്‍ അനുഭവം ചൂണ്ടിക്കാട്ടി നിഷേധിക്കുമായിരിക്കും. ഇത്രകാലവും ജാമ്യാപേക്ഷകള്‍ തള്ളിക്കൊണ്ടേയിരിക്കുക തന്നെയായിരുന്നല്ലോ.

-എസ്.എ. ഗഫൂര്‍

Keywords: Article, Italian marine, Accused, Abdul Nasar Madani, Jail, Marriage, Jail, Bangalore Blast Case, Karnataka Police, Italian Government, Supreme Court, Gulf, Job, Sponsor, Fishermen, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:59 am | 0 comments

തീ­വ്ര­വാ­ദി­യാ­യി മു­ദ്ര­കു­ത്തുന്നു; പ്രാര്‍­ഥ­ന­യ്­ക്കി­ടെ മ­അദ­നി പൊ­ട്ടി­ക്കരഞ്ഞു

Written By kvarthakgd1 on Monday, March 11, 2013 | 6:09 pm

കൊല്ലം: കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അന്‍വാര്‍ശേരിയില്‍ എത്തിയ അബ്ദുല്‍ നാസര്‍  മഅ്ദനി കു­ടും­ബാം­ഗ­ങ്ങ­ളെയും പാര്‍­ട്ടി പ്ര­വര്‍­ത്ത­ക­രെയും സാ­ക്ഷി­ക­ളാക്കി പ്രാര്‍ത്ഥനക്കിടെ പൊട്ടി­ക്ക­ര­ഞ്ഞു. തന്നെ തീവ്രവാദിയായി മുദ്ര കുത്തുകയാ­ണെന്ന് അദ്ദേഹം പ്രാര്‍ത്ഥനയില്‍ പറ­ഞ്ഞു. ചി­കി­ത്സയില്‍ ക­ഴി­യുന്ന പിതാവിനെയും മാതാവിനെയും സന്ദര്‍ശിക്കാന്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് മഅ്ദനി തന്റെ തട്ടകമായ അന്‍വാര്‍ശേരിയിലെത്തി­യ­ത്.

പാര്‍­ട്ടി പ്ര­വര്‍­ത്ത­ക­രട­ക്കം വന്‍ ജനക്കൂട്ടമാ­ണ് നാനാഭാഗങ്ങളില്‍ നി­ന്നായി മഅ്ദനിയെ കാണാന്‍ അന്‍­വാര്‍­ശേ­രി­യില്‍ എത്തിയ­ത്. ദഫ് മുട്ടോടു കൂടിയാണ് യതീംഖാനയുടെ ഉള്ളി­ലേ­ക്ക് മഅ്ദനി­യെ സ്വീ­ക­രി­ച്ച­ത്. ബ­ന്ധുക്ക­ളെ സ­ന്ദര്‍­ശി­ച്ച ശേഷം അദ്ദേഹം സമീപത്തെ പള്ളിയിലേക്ക് പ്രാര്‍ത്ഥനയ്ക്കായി പോയി. നമസ്‌കാരത്തിനു ശേഷം പ്രാര്‍ത്ഥനയിലാണ് മഅ്ദനി പൊട്ടിക്കരഞ്ഞ­ത്. രണ്ടര വര്‍ഷങ്ങള്‍ക്കു ശേ­ഷ­മാ­ണ് മ­അ്ദ­നി അന്‍­വാര്‍­ശേ­രി­യി­ലെ­ത്തു­ന്നത്. തുടര്‍ന്ന് അന്‍വാര്‍ശേരിയില്‍ നിന്ന് മദനിയെ അസീസിയ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ചവരെ ആശുപത്രിയില്‍ ചികിത്സ തുടരുന്ന അദ്ദേഹം ബുധനാഴ്ച ബാംഗ്ലൂരിലേക്ക് തിരിച്ചുപോകും.
Kottayam, Abdul Nasar Madani, Family, Kerala, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News,  
ഞാ­യ­റാഴ്­ച കൊ­ട്ടിയ­ത്ത് ന­ട­ന്ന മ­കള്‍ ഷ­മീ­റ­യു­ടെ വിവാ­ഹ വേ­ള­യില്‍ ന­ടത്തി­യ ഖു­ത്തു­ബ (പ്ര­സംഗം) യിലും മഅ്ദനി­  വികാരഭരിതനായിരുന്നു.

Keywords: Kottayam, Abdul Nasar Madani, Family, Kerala, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
6:09 pm | 0 comments

മഅദനി കുടുംബാംഗങ്ങളെ കാണാന്‍ അന്‍വാര്‍ശേരിയിലെത്തി

കൊല്ലം: കുടുംബാംഗങ്ങളെ കാണാനായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി   അന്‍വാര്‍ശേരിയിലെത്തി. പി.ഡി.പി പ്രവര്‍ത്തകരടങ്ങുന്ന വന്‍ ജനസഞ്ചയം മഅ്ദനിയെ സ്വീകരിച്ചു. ബന്ധുക്കളെ മാത്രം സന്ദര്‍ശിച്ച് മടങ്ങാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ആരോഗ്യ സ്ഥിതി കണക്കിലെടുത്താണ് ഡോക്ടര്‍മാര്‍ ഈ നിര്‍ദേശം നല്‍കിയത്. ചികിത്സയ്ക്കായി മഅ്ദനിയെ പ്രവേശിപ്പിച്ച അസീസിയ മെഡിക്കല്‍ കോളജില്‍ നിന്നും പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലാണ് മഅ്ദനി അന്‍വാര്‍ശേരിയില്‍ എത്തിയത്.

രണ്ടര വര്‍ഷത്തിനു ശേഷമാണ് മഅ്ദനി ജന്മനാടായ അന്‍വാര്‍ശേരിയില്‍ എത്തിയിരിക്കുന്നത്. അന്‍വാര്‍ശേരിയിലെ ഓഫീസില്‍ വെച്ചാണ് മഅ്ദനി അടുത്ത ബന്ധുക്കളെ മാത്രം കാണുക. ബന്ധുക്കളെ കണ്ട ശേഷം  പള്ളിയില്‍ പ്രാര്‍ത്ഥന നടത്തും. പി.ഡി.പി പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പോലീസ് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തിരിച്ച് വൈകിട്ട് മൂന്ന് മണിയോടെ മഅ്ദനി അസീസിയ ആശുപത്രിയിലേക്ക് പോകും. ചൊവ്വാഴ്ചയും ആശുപത്രിയില്‍ ചികിത്സ തുടരും.

Abdul Nasar Madani, PDP, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News, International News.ബുധനാഴ്ചയായിരിക്കും മഅ്ദനിയെ ബംഗളൂരുവിലേക്ക് തിരിച്ചുകൊണ്ടുപോകുക. മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മഅ്ദനി ഖുത്വുബ പ്രസംഗത്തില്‍ തനിക്ക് കര്‍ണാടകയില്‍ നീതിയുടെ പ്രകാശം അകലെയാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഅ്ദനിയുടെ പരാമര്‍ശം ബി.ജെ.പിയും മറ്റും വിവാദമാക്കുകയാണ് ചെയ്തത്. തനിക്കൊപ്പം കേരളീയ സമൂഹം ഉണ്ടെന്നതില്‍ അഭിമാനിക്കുന്നൂവെന്ന് മഅ്ദനി വ്യക്തമാക്കിയിരുന്നു.


Keywords: Abdul Nasar Madani, PDP, Doctor, Medical College, Marriage, Treatment, Kollam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:17 am | 0 comments

പാര്‍ട്ടി പറഞ്ഞു, പിണറായി പങ്കെടുക്കട്ടെ മഅദനിയുടെ മകളുടെ വിവാഹത്തില്‍

തിരുവനന്തപുരം: അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മകളുടെ വിവാഹത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഡോ. തോമസ് ഐസക് എം.എല്‍.എയും പങ്കെടുത്തത് പാര്‍ട്ടി തീരൂമാനത്തിന്റെ ഭാഗം. ക്ഷണമുണ്ടായിട്ടും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നതാകട്ടെ, സി.പി.എം. ഔദ്യോഗിക പക്ഷത്തിന്റെ പി.ഡി.പി. - മഅ്ദനി അനുകൂല നിലപാടിനെതിരെ കേന്ദ്ര കമ്മിറ്റിക്ക് പരാതി അയച്ചതിന്റെ തുടര്‍ചയും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായി സി.പി.എം. ഔദ്യോഗിക പക്ഷം ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ ഭാഗമായി പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ പി.ഡി.പി. നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെയാണ് സി.പി.എം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാക്കിയത്. പൊന്നാനിയിലെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ മഅ്ദനിയുമൊത്ത് പിണറായി വേദി പങ്കിടുകയും ചെയ്തു. മഅ്ദനി എത്താന്‍ വൈകിയിട്ടും ഒരു മണിക്കൂറോളം പിണറായി കാത്തിരുന്നു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും പി.ഡി.പിക്ക് കാര്യമായ ചലനം ഉണ്ടാക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ, ആ സഖ്യത്തിന്റെ പേരില്‍ സി.പി.എം. ഔദ്യോഗിക പക്ഷം ഒറ്റപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി കൂടിയായിരുന്ന വി.എസ്. അച്യുതാനന്ദന്‍, ഔദ്യോഗിക പക്ഷത്തിന്റെ മഅ്ദനി ബന്ധത്തിനെതിരേ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിക്ക് പരാതി നല്‍കുകയും ചെയ്തു.

പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വിശദമായി അവലോകനം ചെയ്ത സി.പി.എം. കേന്ദ്ര നേതൃത്വം പൊന്നാനിയിലെ സി.പി.എം.- പി.ഡി.പി. സഖ്യത്തെ തള്ളിപ്പറഞ്ഞു. മാത്രമല്ല, പിണറായി വിജയന്‍ മഅ്ദനിയുമായി വേദി പങ്കിട്ടത് നിഷേധാത്മക ഫലം ഉണ്ടാക്കിയെന്ന നിരീക്ഷണം നടത്തുകയും ചെയ്തു. അത് അംഗീകരിച്ച സംസ്ഥാന കമ്മിറ്റിയും പിന്നീട് പി.ഡി.പി. ബാന്ധവത്തെ തള്ളിക്കളയുന്ന നിലപാടാണ് സ്വീകരിച്ചത്.

എന്നാല്‍ ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടകയിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു രണ്ടര വര്‍ഷമായിട്ടും ജാമ്യം നല്‍കാതിരിക്കുകയും അദ്ദേഹത്തിന്റെ ആരോഗ്യ നില അതീവ മോശമാവുകയും ചെയ്തതോടെ, സി.പി.എം. ഔദ്യോഗിക പക്ഷം മഅ്ദനിയോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ആലോചിച്ചുതന്നെ തീരുമാനിക്കുകയാണ് ഉണ്ടായത്. കേന്ദ്ര നേതൃത്വത്തിന്റെ കൂടി അറിവോടെയും സമ്മതത്തോടെയുമുള്ള ഈ നിലപാടു മാറ്റത്തിന്റെ ഭാഗമായാണ്, മഅ്ദനിക്ക് സമാന്യ നീതി നല്‍കണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ നേരത്തേ പ്രസ്താവന പുറപ്പെടുവിച്ചതും പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി ജയിലില്‍ പോയി മഅ്ദനിയെ കണ്ടതും.
Thiruvananthapuram, Kerala, Pinarayi vijayan, Abdul Nasar Madani, CPM, PDP, Marriage, V.S Achuthanandan, Prakash Karat,

മകള്‍ ഷമീറയുടെ വിവാഹത്തിന് മഅ്ദനിക്കു വേണ്ടി ഭാര്യ സൂഫിയയും മക്കളായ ഉമര്‍ മുഖ്താര്‍, സലാഹുദ്ദീന്‍ അയ്യൂബി എന്നിവരും വി.എസും പിണറായിയും ഉള്‍പെടെയുള്ള നേതാക്കളെ ക്ഷണിച്ചിരുന്നു. വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കും എന്നുറപ്പായതോടെ, ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായിക്കൂടി ആലോചിച്ചാണ് സംസ്ഥാന സെക്രട്ടറിതന്നെ പങ്കെടുക്കാന്‍ തീരുമാനിച്ചത്. ക്ഷണമുണ്ടായിരുന്ന എം.എ. ബേബിക്കും കോടിയേരിക്കും പങ്കെടുക്കാന്‍ വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്ക് കൂടി പങ്കെടുത്തു.

അതേസമയം, മഅ്ദനി ബന്ധത്തെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിമര്‍ശിക്കുകയും ആ ബന്ധം തെറ്റായിപ്പോയെന്ന് പാര്‍ട്ടിയെക്കൊണ്ട് വിലയിരുത്തിക്കുന്നതില്‍ വിജയിക്കുകയും ചെയ്ത വി.എസ്. ആകട്ടെ, വിവാഹത്തില്‍ നിന്നു വിട്ടുനില്‍ക്കുകയും ചെയ്തു.

പൊന്നാനിയില്‍ പിണറായി-മഅ്ദനി സഖ്യത്തിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു വിജയിച്ച മുസ്്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ വിവാഹത്തില്‍ പങ്കെടുത്തത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ലീഗ് സംസ്ഥാന നിര്‍വാഹക സമിതിയുടെ തീരുമാനപ്രകാരം മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ച സംഘത്തെ നയിച്ചതും ഇ.ടി. ആയിരുന്നു.

Keywords: Thiruvananthapuram, Kerala, Pinarayi vijayan, Abdul Nasar Madani, CPM, PDP, Marriage, V.S Achuthanandan, Prakash Karat, E.T Muhammed Basheer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
11:17 am | 0 comments

പിണറായിയെ മഅദനി വലതുഭാഗത്തിരുത്തിയതെന്തിന്...?

അ്ദനിയുടെ മകള്‍ ഷമീറ ജൗഹറും കരുനാഗപ്പള്ളി നമ്പരുവികാല മേടയില്‍ വീട്ടില്‍ നിസാമും തമ്മിലുള്ള വിവാഹചടങ്ങിനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയെ അബ്ദുല്‍ നാസര്‍ മഅ്ദനി തന്റെ വലതുഭാഗത്ത് നിര്‍ബന്ധപൂര്‍വം പിടിച്ചിരുത്തി. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയെ ഇടത് ഭാഗത്തും, സി. ദിവാകരനെ പിന്നിലുമിരുത്തി.

യേശുക്രിസ്തുവിനെ ക്രൂശിച്ചതോര്‍മ്മയുണ്ടോ. അന്ന് ബറാബാസ് എന്ന ഒരു കള്ളനും ഇടത് ഭാഗത്ത് ഒരു സത്യസന്ധനേയും കുരിശിലേറ്റിയിരുന്നു. വീണ്ടും ചരിത്രം ആവര്‍ത്തിക്കുകയാണ്. നിരപരാധിയെ ഇരുട്ടറയില്‍ അടയ്ക്കാന്‍ കൊണ്ടുപോകുമ്പോള്‍ അയാളുടെ മുതുകിന് അവസാന ചവിട്ടുകൂടി കൊടുത്ത ആള്‍തന്നെയാണത്. ഞായറാഴ്ച നടന്നത് വിവാഹ വിരുന്നല്ലായിരുന്നു. രാഷ്ട്രീയ വിരുന്നായിരുന്നു. വോട്ടിനു വേണ്ടിയുള്ള ചിലരുടെ നാടകം. അത് മഅ്ദനിയോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി ആരും തെറ്റിദ്ധരിക്കേണ്ട.

അല്ലെങ്കില്‍ രണ്ടരവര്‍ഷം ഇരുട്ടറയില്‍ കഴിഞ്ഞ അദ്ദേഹത്തെ തിരിഞ്ഞുനോക്കാന്‍ ഇവരില്‍ ആരെങ്കിലുമുണ്ടായിരുന്നോ. ഇല്ല.... ഞായറാഴ്ച കണ്ടത് സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും, മതേതരത്വത്തിന്റേയും പച്ചക്കൊടിയായിരുന്നില്ല. ഉള്ളിലുറങ്ങുന്ന കണ്ടാമൃഗത്തെ ഉള്ളിലൊളിപ്പിച്ച് മുഖത്ത് തേച്ചുവച്ച ചിരിയുമായി വന്ന ഒരുകൂട്ടം ചെന്നായ്ക്കളായിരുന്നു. അവരുടെ ആവശ്യം കൂടിനിന്ന അണികളുടെ വോട്ട്. ഇരുട്ടറയില്‍ വര്‍ഷങ്ങള്‍ തള്ളിനീക്കിയ ആ മനുഷ്യന്റെ ആരോഗ്യനില തീര്‍ത്തും വഷളായി. കാഴ്ച്ച മങ്ങിത്തുടങ്ങി. രോഗശയ്യയിലാണ്. ഇനി രണ്ടുദിവസം കൂടി കഴിഞ്ഞാല്‍ വീണ്ടും കാരാഗൃഹത്തിന്റെ ഇരുണ്ട ഇടനാഴിയിലേക്ക്. അപ്പോള്‍ ഏകനായ അദ്ദേഹത്തിന് ആരും തുണയുണ്ടാവില്ല.
Article, Pinarayi Vijayan, Marriage, Abdul Nasar Madani, BJP, CPM, Congress, Muslim-League, PDP Chairman, Karnataka,

പണ്ട് കോടിയേരി ബാലകൃഷ്ണന്റെ പോലീസ് അന്‍വാര്‍ശേരിയില്‍നിന്നും പിടിച്ചുകൊണ്ടുപോയി കര്‍ണാടകയിലെ ജയിലിലടയ്ക്കുമ്പോഴും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍തന്നെയായിരുന്നു. ആ പാര്‍ട്ടിയില്‍ ഒരു സത്യസന്ധനുണ്ട്. മഅ്ദനിയുടെ വിവാഹവേദിയിലെ പ്രസംഗ കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിക്കുന്നതാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ എടുത്ത് ചോദിച്ചപ്പോള്‍ അതൊക്കെ കോടതി പരിശോധിക്കട്ടെ എന്നായിരുന്നു വി.എസിന്റെ പ്രതികരണം. അദ്ദേഹത്തിന് 80ാം വയസിലും നട്ടെല്ലിന് കുഴപ്പമില്ല. മുഖം വക്രിച്ചതല്ല. അല്ലെങ്കില്‍ മുഖത്ത് കാപട്യമില്ല. ഉള്ളത് ഉള്ളതുപോലെ പറയും.

മഅ്ദനിക്ക് അദ്ദേഹത്തെ കണ്ണടച്ച് വിശ്വസിക്കാം. പക്ഷേ ആട്ടിന്‍തോലിട്ടുവന്ന ചില ചെന്നായ്ക്കളെ നിങ്ങള്‍ തിരിച്ചറിയണം. വിവാഹത്തിനുശേഷം വധൂവരന്മാര്‍ക്ക് ആശംസ നേര്‍ന്നു മന്ത്രിമാരും നേതാക്കളും പോയപ്പോള്‍ അണികള്‍ തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്കുകാണാന്‍ വേദിയിലേക്ക് വന്നു. അവര്‍ അണികളല്ല. മഅ്ദനിയെ സ്‌നേഹിക്കുന്ന ആട്ടിന്‍പറ്റമാണ്. അവരായിരുന്നു തങ്ങളുടെ പ്രിയ നേതാവിനെ ആദ്യം കാണേണ്ടിയിരുന്നത്.

പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിവാദ പ്രസംഗം കര്‍ണാടക ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. വിവാഹച്ചടങ്ങിന്റെ ഭാഗമായ പ്രസംഗമായിരുന്നില്ല മഅ്ദനിയുടേത്. വിവാഹത്തിന്റെ മറവില്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനു സാക്ഷികളായിരുന്ന സി.പി.എം., കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഇതേക്കുറിച്ചു പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് പറയുമ്പോള്‍ നിയമമാണോ നമ്മുടെ നാട്ടില്‍ നടക്കുന്നതെന്ന് അദ്ദേഹമൊന്ന് ഓര്‍മിച്ചാല്‍ നന്ന്. വിചാരണ തടവുകാരനായി ഒരാളെ വര്‍ഷങ്ങള്‍ ഇരുട്ടറയില്‍ തള്ളിയത് നിയമമാണോ...? അദ്ദേഹത്തിന്റെ പേരില്‍ യാതൊരു കുറ്റവും കണ്ടുപിടിക്കാന്‍ സാധിക്കാതിരുന്നത് ആരുടെ തെറ്റാണ്. പിന്നെ വിവാഹവേദിയില്‍വച്ച് അദ്ദേഹം അനാവശ്യമൊന്നും പറഞ്ഞില്ലല്ലോ... അദ്ദേഹം എന്തെങ്കിലും പറയുന്നതും കാത്ത് തക്കം പാര്‍ത്തിരുന്ന ചില കഴുകന്‍മാരല്ലെ യഥാര്‍ത്ഥത്തിലുള്ള കള്ളന്‍മാര്‍?

-എം.കെ. ജോസഫ്

Keywords: Article, Pinarayi Vijayan, Marriage, Abdul Nasar Madani, BJP, CPM, Congress, Muslim-League, PDP Chairman, Karnataka, High Court, E.T. Muhammed Basheer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:22 am | 0 comments

മ­അ­ദ­നി­യു­ടെ പ്ര­സം­ഗം പരി­ശോ­ധിക്കണം: വി.എസും വി. മു­ര­ളീ­ധ­രനും

Written By kvarthakgd1 on Sunday, March 10, 2013 | 4:50 pm

കൊല്ലം: മ­അ­ദ­നി­ കോ­ട­തി­യെ വി­മര്‍­ശി­ച്ച് ന­ടത്തിയ പ്ര­സം­ഗം പരി­ശോ­ധി­ക്ക­ണ­മെ­ന്ന് പ്രതിപ­ക്ഷ നേ­താ­വ് വി.എസ്. അ­ച്യു­താ­ന്ദന്‍ ആ­വ­ശ്യ­പ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ചുകൊണ്ട് മ­അ­ദ­നി­ നടത്തിയ പ്രസംഗം ഇന്റലിജന്‍സിനെ  കൊണ്ടോ, മറ്റു ഏജന്‍സികളെ കൊണ്ടോ പരിശോധിപ്പിക്കണമെന്നും വി.എസ്. ആ­വ­ശ്യ­പ്പെ­ട്ടു.

രാ­ജ്യ­ദ്രോ­ഹ പ്ര­സം­ഗ­മാ­ണ് മ­അദ­നി വിവാ­ഹ ച­ട­ങ്ങില്‍ ന­ട­ത്തി­യ­തെന്നും മ­അ­ദ­നി­യു­ടെ ജാമ്യം റ­ദ്ദാ­ക്ക­ണ­മെന്നും ബി.ജെ.പി. നേ­താ­വ് വി. മു­ര­ളീ­ധ­രന്‍ ആ­വ­ശ്യ­പ്പെട്ടു. 

Kollam, Abdul Nasar Madani, V.S Achuthanandan, V.Muraleedaran, Kerala, Court, Bail, PDP, Leader, Marriage, Function, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
Kollam, Abdul Nasar Madani, V.S Achuthanandan, V.Muraleedaran, Kerala, Court, Bail, PDP, Leader, Marriage, Function, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. മകളുടെ നി­ക്കാ­ഹി­ന് കാര്‍­മി­കത്വം വ­ഹി­ച്ച് അ­ദ്ദേ­ഹം ന­ട­ത്തി­യ ഖു­ത്തുബ­യെ­യാ­ണ് ഇ­പ്പോള്‍ പ്ര­തി­പ­ക്ഷ നേ­താ­വ് വി.എസ്. അ­ച്യു­താ­ന്ദനും വി. മു­ര­ളീ­ധ­രനും വി­വാ­ദ­മാ­ക്കി­യ­ത്. പ്ര­സം­ഗ­ത്തില്‍ തനിക്ക് വേണ്ടി പ്രവര്‍ത്തിക്കു­ന്ന വി.എസ്. ഉള്‍­പെ­ടെ­യു­ള്ള­വര്‍­ക്ക് മ­അദ­നി ന­ന്ദി പ­റ­ഞ്ഞി­രു­ന്നു. 

വിവാ­ഹ ച­ട­ങ്ങില്‍ സം­സാ­രി­ക്കാന്‍­ മൈ­ക്കെ­ടു­ക്കു­മ്പോള്‍ ത­ന്നെ കര്‍­ണാ­ട­ക അ­സി­സ്റ്റന്റ് പോ­ലീ­സ് ക­മ്മീ­ഷ­ണര്‍ വി­ല­ക്കാന്‍ ശ്ര­മി­ച്ചി­രുന്നു. എ­ന്നാല്‍ വിവാ­ഹ ച­ട­ങ്ങി­ന്റെ ഭാ­ഗ­മാ­യു­ള്ള ഖു­ത്തു­ബ­യാ­ണെ­ന്ന്  മ­അദ­നി പ­റ­യു­ക­യാ­യി­രുന്നു.


Related News: 
നീതിയുടെ പ്രകാശം അകലെ; എങ്കിലും നിരാശയില്ല: മഅദനി

മ­അദ­നി­യു­ടെ അ­റ­സ്റ്റി­ന് പി­ന്നില്‍ വി.എ­സി­ന്റെ ക­ടും­പി­ടുത്തം?

Keywords: Kollam, Abdul Nasar Madani, V.S Achuthanandan, V.Muraleedaran, Kerala, Court, Bail, PDP, Leader, Marriage, Function, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News. 
4:50 pm | 0 comments

നീതിയുടെ പ്രകാശം അകലെ; എങ്കിലും നിരാശയില്ല: മഅദനി

കൊല്ലം: തനിക്കുമുന്നില്‍ നീതിയുടെ പ്രകാശം അകലെയാണെന്നും എങ്കിലും താന്‍ നിരാശനോ, ദുഃഖിതനോ അല്ലെന്നും പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പറഞ്ഞു. ജാമ്യം ലഭിച്ച് കേരളത്തിലെത്തിയ മഅദനി കൊട്ടിയത്ത് മകളുടെ വിവാഹ പന്തലില്‍ ഖുത്തുബ(പ്രഭാഷണം) നടത്തുകയായിരുന്നു

പീഡനങ്ങള്‍ സഹിക്കുമ്പോഴും കേരളീയ സമൂഹം തനിക്ക് പിന്നില്‍ ഒറ്റക്കെട്ടാണെന്നത് അഭിമാനം പകരുന്നു. താന്‍ മാത്രമല്ല ലോകത്ത് പീഡിപ്പിക്കപ്പെടുന്നത്. ലോകത്തിന്റെ പലഭാഗത്തും നിരപരാധികള്‍ കടുത്ത പീഡനത്തിന് ഇരയാകുന്നു. മലപ്പുറത്തെ സക്കറിയ എന്ന യുവാവ് ബാംഗ്ലൂരിലെ ജയിലില്‍ അടക്കപ്പെട്ട് ദുരിത ജീവിതം നയിക്കുകയാണ്.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
തന്നില്‍ നിന്ന് എന്തെങ്കിലും പരുഷ വാക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയ്ക്ക് കഴിഞ്ഞ തവണ ജയില്‍ മോചിതനായി വന്നപ്പോള്‍ ശംഖുമുഖത്ത് നല്‍കിയ സ്വീകരണത്തില്‍ പരസ്യമായി മാപ്പ് ചോദിച്ചിട്ടുണ്ട്. പരമ കാരുണികനായ അല്ലാഹുവിന്റെ പരീക്ഷണമാണ് ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. അതിനാല്‍ എനിക്കിപ്പോള്‍ യാതൊരു ദുഃഖവുമില്ല. എന്റെ വലത് കണ്ണിന്റെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടു- മഅദനി വികാരാധീനനായി പറഞ്ഞു.

തനിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും, പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും, നേതാക്കളായ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.ഐ.ഷാനവാസ് എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍, പി.ഡി.പി നേതാവ് പൂന്തുറ സിറാജ്, സെബാസ്റ്റ്യന്‍ പോള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പെടെയുള്ള മതനേതാക്കള്‍ തുടങ്ങിയ എല്ലാവര്‍ക്കും മഅദനി നന്ദി രേഖപ്പെടുത്തി.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് മഅദനി കൊട്ടിയത്തെ വിവാഹ വേദിയിലെത്തിയത്. മഅദ്‌നിയെ സ്വീകരിക്കാനും വിവാഹത്തില്‍ പങ്കെടുക്കാനും പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തന്നെ കൊട്ടിയത്ത് എത്തിയിരുന്നു. കര്‍ണാടയില്‍ നീതിയുടെ പുതിയ സൂര്യോദയം ഉണ്ടായതുകൊണ്ടല്ല മകളുടെ വിവാഹ വേദിയില്‍ എത്താന്‍ കഴിഞ്ഞത്. സാഹചര്യങ്ങള്‍ ഒത്തു വന്നതുകൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുമാണ്.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsവിവാഹ പന്തലില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരോട് പ്രതികരണം ഹൃദയത്തിലൊതുക്കാന്‍ മഅദ്‌നി ആവശ്യപ്പെട്ടു. ജാമ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ഉപാധിയുണ്ടായിരുന്നതിനാല്‍ മകളുടെ വിവാഹചടങ്ങിന്റെഭാഗമായി നടക്കുന്ന ഖുത്തുബ എന്നരീതിയിലാണ് അദ്ദേഹം സംസാരിച്ചത്.

മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി. ദിവാകരന്‍, തോമസ് ഐസക്, ജമാഅത്തെ ഇസ്‌ലാമി അമീര്‍ പി.ആരിഫലി തുടങ്ങി രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വിവാഹചടങ്ങില്‍ സന്നിഹിതരായിരുന്നു.

Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Keywords: Abdul Nasar Madani, Speak, Daughter, Marriage, Bangalore, Jail, Bail, PDP, Kollam, Kerala, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
.
1:25 pm | 0 comments

ജാമ്യം നീട്ടിച്ചോദിക്കാന്‍ മഅദനി; ശക്തമായി എതിര്‍ക്കാന്‍ കര്‍ണാടക സര്‍ക്കാര്‍

തിരുവനന്തപുരം: മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കോടതി അനുവദിച്ച അഞ്ചു ദിവസത്തെ ജാമ്യത്തില്‍ നിന്ന് ഒരു ദിവസം ബംഗളൂരു വിമാനത്താവളത്തില്‍ നഷ്ടപ്പെട്ട അബ്ദുല്‍ നാസര്‍ മഅദനിക്ക് ആ ദിവസത്തിന് പകരം ഒരു ദിവസം കൂടി ജാമ്യം നീട്ടി നല്‍കണം എന്നപേക്ഷിക്കാന്‍ മഅദനിയുടെ അഭിഭാഷകനും എതിര്‍ക്കാന്‍ കര്‍ണാടക സര്‍ക്കാരും ഒരുങ്ങുന്നു.

 13നാണ് അദ്ദേഹത്തിന്റെ ജാമ്യ കാലാവധി അവസാനിക്കുന്നത്. 11ന് തിങ്കളാഴ്ച പുതിയ ഹര്‍ജി നല്‍കാനാണ് നീക്കം. മഅദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ ആയിരിക്കും ഹര്‍ജി നല്‍കുക. മഅദനിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവില്‍ നിന്ന് എത്തുന്ന അഡ്വ. ഉസ്മാന്‍ തിങ്കളാഴ്ച രാവിലെ അവിടെ തിരിച്ചെത്തും. മഅദനിയുടെ ഒപ്പം യാത്ര ചെയ്യുന്ന പോലീസുകാര്‍ക്ക് ആയുധവുമായി വിമാനത്തില്‍ സഞ്ചരിക്കാന്‍ ആവശ്യമായ രേഖകള്‍ നല്‍കാതെ മഅദനിയുടെ യാത്ര വൈകിപ്പിച്ച കര്‍ണാടക പോലീസിന്റെ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ടുകൂടിയായിരിക്കും ഹര്‍ജി. ഇത് സംബന്ധിച്ച സൂചന ലഭിച്ച കര്‍ണാടക സര്‍ക്കാര്‍, ജാമ്യം നീട്ടി നല്‍കുന്നതിനെ എതിര്‍ക്കാന്‍ ഒരുങ്ങുകയാണ്.

 കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കത്ത് പരിഗണിച്ച് കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാതിരുന്ന പ്രോസിക്യൂഷന്‍ ഇത്തവണ ജാമ്യം നീട്ടി നല്‍കരുതെന്ന് ശക്തമായി വാദിക്കും. കര്‍ണാടക ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്നാണ് ഈ സൂചന ലഭിക്കുന്നത്. അതുകൊണ്ടുതന്നെ, കര്‍ണാടക പോലീസിനെ കുറ്റപ്പെടുത്തി മഅദനിക്ക് ഒരു ദിവസം പോലും ജാമ്യം നീട്ടി നല്‍കുന്നത് രാഷ്ട്രീയമായും സംഘപരിവാര്‍ എതിര്‍ക്കുന്നുവെന്ന് വ്യക്തം. ജാമ്യം നീട്ടി നല്‍കണം എന്ന് കേരള മുഖ്യമന്ത്രിയോ മറ്റു രാഷ്ട്രീയ കേന്ദ്രങ്ങളോ കര്‍ണാടക മുഖ്യമന്ത്രിയോട് മുമ്പത്തെപ്പോലെ ആവശ്യപ്പെടും എന്ന് പി.ഡി.പി കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷയില്ല.

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണം എന്നാവശ്യപ്പെട്ട് ജഗ്ദീഷ് ഷെട്ടാറിന് കത്തെഴുതിയ ഉമ്മന്‍ ചാണ്ടിയോട് ഒരു ദിവസത്തേക്കു കൂടി ജാമ്യം നീട്ടിക്കിട്ടാന്‍ ഇടപെടണം എന്നാവശ്യപ്പെടാന്‍ മഅദനിക്കും മടിയുണ്ട് എന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. അതുകൊണ്ടുതന്നെ, കോടതിയെ കാര്യം ബോധിപ്പിക്കുകയും അതിലൂടെ ജാമ്യത്തിനു ശ്രമിക്കുകയും ചെയ്യുന്നതാണ് നല്ലതെന്നാണ് അദ്ദേഹം അഭിഭാഷകനോടു നിര്‍ദേശിച്ചിരിക്കുന്നത്.

Abdul Nasar Madani, Bail, Daughter, Marriage, Bangalore, Jail, Court, Extend, PDP, Oommenchandy, Thiruvananthapuram, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold Newsയാത്രാ രേഖകള്‍ നല്‍കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം നഷ്ടപ്പെട്ട ദിവസം വകവച്ചു നല്‍കാന്‍ സ്വാഭാവികമായും കോടതി തയ്യാറാകും എന്ന മഅദനിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കാന്‍ ഒരുങ്ങുന്നത്.

 അതിനിടെ, മഅദനി നേരിട്ട് ആവശ്യപ്പെട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളും പാര്‍ട്ടിക്കാരും മഅദനി ജസ്റ്റിസ് ഫോറവും മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ബന്ധപ്പെട്ട്, ഇക്കാര്യത്തില്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിക്കും എന്ന് അറിയുന്നു. മഅദനിയുടെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രണ്ടര വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം താല്‍ക്കാലികമായി അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്.

Keywords: Abdul Nasar Madani, Bail, Daughter, Marriage, Bangalore, Jail, Court, Extend, PDP, Oommenchandy, Thiruvananthapuram, Kvartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
8:00 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash