Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label ലോകം. Show all posts
Showing posts with label ലോകം. Show all posts

സ്വവര്‍ഗ വിവാഹ ബില്ലിന് ബ്രിട്ടീഷ് ജനസഭയുടെ അംഗീകാരം

Written By Kvartha Thalasthanam on Wednesday, May 22, 2013 | 10:35 am

ലണ്ടന്‍: ബ്രിട്ടനിലും സ്വര്‍വര്‍ഗ വിവാഹം നിയമവിധേയമാവുന്നു. ഇതിന് മുന്നോടിയായി സ്വവര്‍ഗ വിവാഹ ബില്‍ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമണ്‍സ് പാസാക്കി. ഇംഗ്ലണ്ടിനും വെയില്‍സിനും ഇത് ബാധകമായിരിക്കും.

പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ സര്‍ക്കാര്‍ 161ന് എതിരെ 366 വോട്ടുകള്‍ക്കാണ്  സ്വവര്‍ഗ വിവാഹ ബില്‍ പാസാക്കിയത്. ബില്‍ ഇനി പ്രഭുസഭയുടെ പരിഗണനയ്ക്ക് അയക്കും. ജൂലൈയിലാണ് പ്രഭുസഭ ബില്‍ പരിഗണിക്കുക.
Britain, House of Commons, Same-sex marriage
പ്രഭുസഭയുടെ അംഗീകാരം ലഭിച്ചാല്‍ രണ്ടായിരത്തി പതിനഞ്ചോടെ  സ്വവര്‍ഗ വിവാഹ നിയമം പ്രാബല്യത്തില്‍ വരും. കഴിഞ്ഞയാഴ്ച ഫ്രാന്‍സില്‍  സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു.

Key Words: Britain, House of Commons, Same-sex marriage, England and Wales,  Prime Minister,  David Cameron, House of Lords.
10:35 am | 0 comments

ഇമ്രാന്‍ ഖാന്‍ നടന്ന് തുടങ്ങി

Written By Kvartha Thalasthanam on Tuesday, May 21, 2013 | 10:56 pm

ലാഹോര്‍: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സ്റ്റേജ് തകര്‍ന്ന് വീണ പരിക്കേറ്റ മുന്‍ ക്രിക്കറ്ററും തെഹ്രീക് ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍ നടന്നു തുടങ്ങി. ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്ച ആശുപത്രി മോചിതനാവുമെന്നാണ് കരുതുന്നത്.

പ്രത്യേകം തയ്യാറാക്കിയ നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെ 300 മീറ്ററോളം ദൂരമാണ് ഇമ്രാന്‍ നടന്നത്. അപകടത്തിന് ശേഷം ആദ്യമായാണ് ഇമ്രാന്‍ നടക്കുന്നത്. ഷൗഖത് ഖാനം ആശുപത്രിയിലാണ് ചികിത്സ.

Pakistan, Tehrik-e-Insaf Chief, Imran Khan, Doctors, Shaukat Khanam Hospital, Cricketer-turned-politician, Khan, Kerala, Kerala Newsഅടുത്ത ആറാഴ്ചകൂടി നടപ്പ് ഉപകരണത്തിന്റെ സഹായത്തോടെയേ ഇമ്രാന് നടക്കാന്‍ കഴിയൂ. മെയ് 11ന് നടന്ന പൊതുകതിരഞ്ഞെടുപ്പിന് മുന്നോടിയായുളള പൊതു പരിപാടിയിലാണ് ഇമ്രാന് പരിക്കേറ്റത്.

Keywords: Pakistan, Tehrik-e-Insaf Chief, Imran Khan, Doctors, Shaukat Khanam Hospital, Cricketer-turned-politician, Khan, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:56 pm | 0 comments

അമേരിക്കയിലെ ഒക്ലഹോമയിലുണ്ടായ ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു

വാഷിങ്ടണ്‍: അമേരിക്കയിലെ ഒക്ലഹോമയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 51 പേര്‍ മരിച്ചു. അറുപതോളം പേര്‍ക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ഒക്ലഹോമയെ കൂടാതെ അമേരിക്കയുടെ മധ്യ സംസ്ഥാനങ്ങളായ കന്‍സാസ്, ലോവ, ഇല്ലിനോയിസ് എന്നിവിടങ്ങളിലും ചുഴലിക്കാറ്റുണ്ടായി. ഒക്ലഹോമയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് ഏറ്റവും അധികം നാശനഷ്ടം വരുത്തിയത്.

America, Cyclone, Death, Washington, Mobil, Media, Report, Obituary,Kerala News, International നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. മരങ്ങള്‍ കടപുഴകുകയും നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തിട്ടുണ്ട്. അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലെ വിച്ചിത നഗരത്തെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ . ഡബ്ല്യൂ.എസ്) റിപോര്‍ട്ട് ചെയ്തിരുന്നു. ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഒക്ലഹോമയില്‍ തിങ്കളാഴ്ച ഉണ്ടായത് 15 വര്‍ഷത്തിനിടയിലെ ഏറ്റവും
ശക്തമായ അഞ്ചാമത്തെ ചുഴലിക്കാറ്റാണെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നു. ഞായറാഴ്ച ഇവിടെ വീശിയടിച്ച കാറ്റില്‍ രണ്ടു പേര്‍ മരിക്കുകയും, 21പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related News:  
മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം

Keywords: America, Cyclone, Death, Washington, Mobil, Media, Report, Obituary,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
7:09 pm | 0 comments

രാഷ്ട്രപിതാവിന്റെ രക്തതുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍

ലണ്ടന്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തതുള്ളി അടങ്ങിയ മൈക്രോസ്‌കോപ്പ് സ്ലൈഡ് ലണ്ടനില്‍ ലേലത്തില്‍. ബിര്‍ല ഹൗസില്‍ ഗാന്ധിജി വെടിയേറ്റു മരിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സുബേദാര്‍ പി.പി.നമ്പ്യാര്‍ സൂക്ഷിച്ചിരുന്ന രക്തസാമ്പിളാണ് ലേലത്തില്‍ വെക്കാന്‍ പോകുന്നത്.

കാലങ്ങളോളം കൈവശം വെച്ചിരുന്ന രക്തസാമ്പിള്‍ നമ്പ്യാര്‍ പിന്നീട് കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് കേരളത്തിലെ പത്രങ്ങളില്‍ പരസ്യം നല്‍കുകയും പരസ്യം ശ്രദ്ധയില്‍പെട്ട അധ്യാപകനായ ആന്റണി ചിറ്റാത്തുകര രക്തസാമ്പിള്‍ ഏറ്റെടുക്കുകയും ചെയ്തു. ബാങ്ക് ലോക്കറില്‍ 20 വര്‍ഷത്തോളം സൂക്ഷിച്ച ശേഷമാണ് ആന്റണി ചിറ്റാത്തുകര  ഇപ്പോള്‍ ഇത് ലേലത്തിനായി കൈമാറിയത്. രക്തസാമ്പിള്‍ കൂടാതെ ഗാന്ധിജി കഴുത്തില്‍ അണിഞ്ഞിരുന്ന ഷാള്‍, അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ റിക്കാര്‍ഡിംഗ് ശേഖരം എന്നിവയും ലേലത്തിനായി കൊടുത്തിരിക്കുകയാണ്.

Blood,Mahathmagandhi,England, Teacher, World, Kerala News, International ലണ്ടനിലെ ലൂഡ്‌ലോ റേസ്‌കോഴ്‌സിലുള്ള ലേലപ്പുരയിലാണ് ഇവ ലേലം ചെയ്യുന്നത്. അതിനിടെ അമൂല്യങ്ങളായ ഈ വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട്  ഗാന്ധി അനുയായികള്‍ ഉള്‍പെടെയുള്ള പലരും രംഗത്തെത്തിയിട്ടുണ്ട്. ലേലം താല്‍ക്കാലികമായി വൈകിപ്പിക്കാനോ
ലേലം വിളിച്ച് വസ്തുക്കള്‍ ഏറ്റെടുക്കാനോ സര്‍ക്കാര്‍ ശ്രമിക്കുമെന്നാണ് സൂചന.

Keywords: Blood, Mahathmagandhi, England, Teacher, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
1:37 pm | 0 comments

ഭൂട്ടോവധം: മുഷറഫിന് ജാമ്യം

ഇസ്ലാമബാദ്: ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് കോടതി ജാമ്യം അനുവദിച്ചു. 2007ല്‍ കൊല്ലപ്പെടുന്നതിന്റെ മുമ്പ്
ജീവന് ഭീഷണിയുണ്ടന്ന ബേനസീറിന്റെ പരാതി ഗൗനിക്കാത്തതിനാണ് അന്നത്തെ പ്രസിഡന്റായ പര്‍വേസ് മുഷറഫിനെതിരെ കേസെടുത്തത്.

Pakistani court , Pervez Musharraf , Benazir Bhutto, Security to Bhutto, , Rawalpindi,  Musharraf ,  Pakistan, Kerala News.വീട്ടു തടങ്കലിലായ മുഷറഫ് കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു. റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് മുഷാറഫിന് ജാമ്യം അനുവദിച്ചത്. 10 ലക്ഷം രൂപ വിലയുള്ള രണ്ട് ആള്‍ ജാമ്യത്തിലാണ് മുഷറഫിന്റെ അപേക്ഷ പരിഗണിച്ചത്.

Keywords: Pakistani court , Pervez Musharraf , Benazir Bhutto, Security to Bhutto, , Rawalpindi,  Musharraf ,  Pakistan, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
11:23 am | 0 comments

ഇറാഖില്‍ കാര്‍ബോംബ് ആക്രമണ പരമ്പര: 34 പേര്‍ മരിച്ചു

Written By kvarthaksd on Monday, May 20, 2013 | 4:16 pm

ബാഗ്ദാദ്: ബാഗ്ദാദിലെ ശിയാമേഖലകളിലും തെക്കന്‍ നഗരമായ ബസ്‌റയിലും 11 സ്ഥലങ്ങളില്‍ ഉണ്ടായ കാര്‍ബോംബ് ആക്രമണങ്ങളില്‍ 34 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബാഗ്ദാദില്‍ ഒമ്പത് സ്ഥലത്താണ് ബോംബുകള്‍ പൊട്ടിയത്. ഷിയാ മേഖലകളിലെ ബസ് സ്റ്റോപ്പുകളിലും മാര്‍ക്കറ്റ് മേഖലകളിലും മറ്റുമുണ്ടായ സ്‌ഫോടനത്തില്‍ 24 പേര്‍ മരിക്കുകയും 112 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബസ്‌റയില്‍ ബസ് സ്‌റ്റോപ്പിന് സമീപവും ഹോട്ടലിന് സമീപവുമാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനങ്ങളില്‍ 10 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Iraq blasts, Bsara, Shiite, Malayalam news, Kerala News, International News, National NewsSummary: A wave of car bombings across Baghdad's Shiite neighborhoods and in the southern city of Basra killed at least 34 people and wounded dozens on Monday, Iraqi officials said.
In the Iraqi capital, nine car bombs went off, striking at bus stops, marketplaces and in the streets of Shiite areas during the busy morning hours, killing 24 people and wounding 112, according to police officials.
In the southern city of Bsara, two car bombs one near a restaurant and the other at a bus stop killed at least 10 people and wounded 27, according to police officials.

Keywords: Iraq blasts, Bsara, Shiite, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:16 pm | 0 comments

മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റ്: കനത്ത നാശനഷ്ടം

വാഷിങ്ടണ്‍:  മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ ഞായറാഴ്ച വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യ അമേരിക്കന്‍ സംസ്ഥാനങ്ങളായ , ഒക്ലഹോമ, ലോവ, കന്‍സാസ്, ഇല്ലിനോയിസ് എന്നിവിടങ്ങളിലാണ്  ചുഴലിക്കാറ്റുണ്ടായത്.

ഓക്ലഹോമ സിറ്റിയില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള ഷോനീ പ്രദേശത്താണ് ചുഴലിക്കാറ്റ് കൂടുതല്‍ നാശനഷ്ടം ഉണ്ടാക്കിയത്. നഗരത്തിലെ മൊബൈല്‍ ഹോംപാര്‍ക്ക് ചുഴലിക്കാറ്റില്‍ പൂര്‍ണമായും തകര്‍ന്നു. ഒക്ലഹോമയിലാണ് ഒരാളുടെ മരണം റിപോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീഴുകയും  നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടുകയും ചെയ്തു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒക്ലഹോമയിലെ 16 കൗണ്ടികളില്‍ ഗവര്‍ണര്‍ മാരി ഫാലിന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

Washington, America, Cyclone, Death, Report, House, World, Kerala News, International News, National അപകടകരമായ ചുഴലിക്കാറ്റ് കന്‍സാസിലേക്കും വ്യാപിക്കുന്നതായി   നാഷണല്‍ വെതര്‍ സര്‍വീസ് (എന്‍ . ഡബ്ല്യൂ.എസ്) റിപോര്‍ട്ട് ചെയ്തു. ചുഴലിക്കാറ്റുണ്ടായ സ്ഥിതിക്ക് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച ടെക്‌സാസിലുണ്ടായ
ചുഴലിക്കാറ്റില്‍ ആറു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Keywords: Washington, America, Cyclone, Death, Report, House, World, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
4:15 pm | 0 comments

വടക്കന്‍ കൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി

Written By Kvartha Thalasthanam on Sunday, May 19, 2013 | 10:05 pm

സിയൂ: രണ്ടു ദിവസത്തിനിടെ വടക്കന്‍ കൊറിയ നാലാമത്തെ മിസൈല്‍ പരീക്ഷണം നടത്തി. ഹ്വസ്വദൂര മിസൈല്‍ പരീക്ഷണമാണ് വടക്കന്‍ കൊറിയ ഇത്തവണ നടത്തിയത്. കിഴക്കന്‍ സമുദ്രതീരത്ത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷണം.

ശനിയാഴ്ച കൊറിയ മൂന്ന് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ദക്ഷിണ കൊറിയയുടമായുളള ബന്ധം മോശമായിരിക്കേയാണ് വടക്കന്‍ കൊറിയയുടെ മിസൈല്‍ പരീക്ഷണം. ഇതോടൊപ്പം സൈനികശക്തിയും വടക്കന്‍ കൊറിയ പരിശോധിച്ചു.

അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ വടക്കന്‍ കൊറിയയുടെ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തി.

Keywords: North Korea , Short-range missil, Guided missile , East Sea , Sea of Japan, Communist state, US forces, Musudan missiles, Washington, Kim Hyung-Seok
10:05 pm | 0 comments

ഹിലാരി ക്ലിന്റന്റെ യോനിയില്‍ വെടിവയ്ക്കണമെന്ന് റേഡിയോ അവതാരകന്‍

വാഷിംഗ്ടണ്‍: ഹിലാരി ക്ലിന്‍നെതിരെ രൂക്ഷവിമര്‍ശനവുമായി റേഡിയോ അവതാര
കന്‍ പീറ്റ് സാന്റിലി രംഗത്ത്. അമേരിക്കന്‍ സൈനികരെ കൊലയ്ക്ക് കൊടുത്ത ഹിലാരിയുടെ യോനിയില്‍ വെടിവയ്ക്കണമെന്നായിരുന്നു പീറ്റിന്റെ പരാമര്‍ശം. തന്റെ വെബ്‌സൈറ്റിലൂടെയാണ് പീറ്റ് ഞെട്ടിക്കുന്ന പരാമര്‍ശം നടത്തിയത്.

തന്റെ സത്യസന്ധതയെ പിന്തുണയ്ക്കുമെങ്കില്‍ പ്രമുഖ എഫ് എം റേഡിയോകളില്‍ തന്റെ അഭിപ്രായം വീണ്ടും പറയാമെന്നും പീറ്റ് വെളിപ്പെടുത്തി.

ബിന്‍ ലാദനെ വ്യജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയത്. ലിബിയയിലെ യു എസ് കോണ്‍സുലേറ്റില്‍ ഉണ്ടായ ആക്രമണത്തിനും ഹിലാരിയാണ് ഉത്തരവാദി. എല്ലാ അമേരിക്കക്കാര്‍ക്കും വേണ്ടി ഹിലരിയെ കൊല്ലണം. വെടിയേറ്റ ഉടനെ ഹിലരി മരിക്കരുതെന്നും പീറ്റ് പറയുന്നു. ഹിലരിക്കുളള അതേ ശിക്ഷ ബരാക് ഒബാമയ്ക്ക് നല്‍കണമെന്നും പീറ്റ് ആവശ്യപ്പെടുന്നു.

Keywords: Radio host, Pete Santilli . Shocking comments ,  Hillary Clinton,  US troops, Vagina, FCC regulated , AM/FM radio , Santilli , Americans ,  Navy SEAL Team Six
10:03 pm | 0 comments

ഇസ്രായേലിന്റേയും അമേരിക്കയുടെയും ചാരന്‍മാരെ ഇറാനില്‍ തൂക്കിക്കൊന്നു

ടെഹ്‌റാന്‍: ഇസ്രായേലിനും അമേരിക്കയ്ക്കും വേണ്ട് ചാരപ്രവര്‍ത്തനം  നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഇറാനില്‍ തൂക്കിക്കൊന്നു. മുഹമ്മദ് ഹൈദരി, കൊറൗഷ് അഹ്മദി എന്നിവരെയാണ് തൂക്കിക്കൊന്നത്.

പ്രതിഫലം പറ്റി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന് വിവരങ്ങള്‍ കൈമാറി എന്നാണ് മുഹമ്മദ് ഹൈദരിയുടെ മേല്‍ ചുമത്തിയ കുറ്റം. ഇതില്‍ ദേശീയ സുരക്ഷാ വിവരങ്ങളും ഉള്‍പ്പെടുന്നുവത്രേ.

Iran hanged , Spies , Israel, United States, Tehran prosecutor, Mohammad Heydari , Mossad, Koroush Ahmadi , CIA, Nuclear programme , Amir Mirzai Hekmati,  US Marine,സി ഐ എയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നതാണ് കൊറൗഷ് അഹ്മദിയെ തൂക്കിക്കൊല്ലാന്‍ കാരണം. കഴിഞ്ഞ വര്‍ഷം മേയിലും മൊസാദിന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ ആളെ ഇറാന്‍ തൂക്കിക്കൊന്നിരുന്നു.

Keywords: Iran hanged , Spies , Israel, United States, Tehran prosecutor, Mohammad Heydari , Mossad, Koroush Ahmadi , CIA, Nuclear programme , Amir Mirzai Hekmati,  US Marine,
8:55 pm | 0 comments

അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സൈനിക സഹായം തേടിയേക്കും

കാബൂള്‍: പാകിസ്ഥാനുമായുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ഇന്ത്യയുടെ സഹായം തേടുന്നു. അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കുന്ന അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇക്കാര്യം ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച ചെയ്യും.

നവാസ് ഷരീഫ് പാകിസ്ഥാനില്‍ അധികാരമേല്‍ക്കാന്‍ തയ്യാറെടുക്കവേയാണ് കര്‍സായി ഇന്ത്യയുടെ സഹായം തേടുന്നത്. ഇന്ത്യയുമായുളള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഷെരീഫ് വെളിപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ കര്‍സായിയുടെ നീക്കം വളരെ ശ്രദ്ധേയമാണ്.

Afghan President , Hamid Karza, Indian officials, Afghanistan, Pakistan, Kabul, Nawaz Sharif , Aimal Faizi , Afghan leader , Durand Line, Afghan security institutions, Afghan security, Afghan military officersഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയിലാണ് ഇരുരാജ്യങ്ങലും തമ്മിലുളള തര്‍ക്കം നിലനില്‍ക്കുന്നത്. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കുണ്ട്. അഫ്ഗാന്റെ സൈനികശക്തി മെച്ചപ്പെടുത്താനുളള സഹായവും കര്‍സായി ഇന്ത്യയോട് ആവശ്യപ്പെടും. ഇന്ത്യയില്‍ നിന്ന് ആയുധങ്ങളും സൈനിക വാഹനങ്ങളും വാങ്ങാനും അഫ്ഗാന്‍ പദ്ധതിയിടുന്നു.

Keywords: Afghan President , Hamid Karza, Indian officials, Afghanistan, Pakistan, Kabul, Nawaz Sharif , Aimal Faizi , Afghan leader , Durand Line, Afghan security institutions, Afghan security, Afghan military officers
8:12 pm | 0 comments

സരബ്ജിത്തിന്റെ മരണം: പാക് ജഡ്ജ് ഇന്ത്യ സന്ദര്‍ശിച്ചേക്കും

ലാഹോര്‍: സരബ്ജിത് സിംഗ് പാകിസ്ഥാന്‍ ജയിലില്‍ ആക്രമണത്തിന് ഇരയായി മരണപ്പെട്ട കേസില്‍ നടക്കുന്ന ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ഭാഗമായി ജസ്റ്റജ് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ഇന്ത്യ സന്ദര്‍ശിച്ചേക്കും. ലാഹോര്‍ ഹൈക്കോടതിയിലെ ജഡ്ജാണ് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി. മെയ് രണ്ടിനാണ് സരബ്ജിത് സിംഗ് മരിച്ചത്.

ഏപ്രില്‍ 26ന് സഹതടവുകാരുടെ ആക്രമണമേറ്റ് മാരകമായി പരിക്കേറ്റ സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ഇന്ത്യയോട് സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴുദിവസത്തിനകം ആണ് ഇവ ഹാജരേക്കണ്ടത്. ഇവ തൃപ്തികരമല്ലെങ്കില്‍ സയീദ് മസഹര്‍ അലി അക്ബര്‍ നഖ്വി ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഓഫീസര്‍ റിയാസ് അഹ്മദ് വ്യക്തമാക്കി.

 Pakistani judge ,SyedMazahar Ali Akbar Naqvi, Indian death row , Sarabjit Singh , Judicial inquiry, Justice Naqvi , Lahore high court , Kot Lakhpat Jail , Computerised National Identity Card,ഇതേസമയം, സരബ്ജിത്തിനെ ജയിലില്‍ ആക്രമിച്ച ആറുപേരില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

Keywords: Pakistani judge ,SyedMazahar Ali Akbar Naqvi, Indian death row , Sarabjit Singh , Judicial inquiry, Justice Naqvi , Lahore high court , Kot Lakhpat Jail , Computerised National Identity Card
7:49 pm | 0 comments

കറാച്ചിയില്‍ വനിതാ നേതാവ് വെടിയേറ്റു മരിച്ചു

കറാച്ചി: പാകിസ്താനില്‍ മുതിര്‍ന്ന വനിതാ നേതാവ് വെടിയേറ്റ് മരിച്ചു. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്റെ തെഹ്‌രികി ഇന്‍സാഫ് പാര്‍ട്ടിയുടെ വനിതാ നേതാവ് സാഹിറാ ഷാഹിദ് ഹുസൈനാണ് കൊല്ലപ്പെട്ടത്. കറാച്ചിയില്‍ വെച്ചായിരുന്നു ഇവര്‍ക്ക് അക്രമികളുടെ വെടിയേറ്റത്.

അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തി. രാഷ്ട്രീയ പകപോക്കലാണ് കൊലപാതകത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. എം.ക്യു.എമ്മാണ് കൊലപാതകത്തിന് പിന്നിലെന്നും ഇമ്രാന്‍ഖാന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം എം.ക്യു.എം നിഷേധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം ഇംമ്രാന്‍ ഖാന്റെ തെഹ്‌രീകി ഇന്‍സാഫും എം.ക്യു.എമ്മും പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വനിതാ നേതാവിന്റെ കൊലപാതകം.

Karachi, Pakistan, Woman Leader, Killed, World, Imran Khan, Politics, Election, Kerala News, International News, National News,
വീടിന് സമീപത്തുവെച്ച് ബൈക്കിലെത്തിയ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നുവെന്നാണ് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. തലക്കേറ്റ രണ്ട് വെടിയുണ്ടകളാണ് മരണകാരണമെന്ന് ഡോക്ടര്‍ാര്‍ അറിയിച്ചു.

Keywords: Karachi, Pakistan, Woman Leader, Killed, World, Imran Khan, Politics, Election, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
10:33 am | 0 comments

ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമമായി

Written By Kvartha Thalasthanam on Saturday, May 18, 2013 | 9:30 pm

പാരിസ്: കടുത്ത പ്രതിഷേധങ്ങള്‍ക്കിടെ ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സിസ് ഹോളണ്ടെ സ്വവര്‍ഗ വിവാഹ നിയമത്തില്‍ ഒപ്പുവച്ചു. ഇതോടെ ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായി. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്ന പതിനാലാമത്തെ രാജ്യമാണ് ഫ്രാന്‍സ്. ഒന്‍പതാമത്തെ യൂറോപ്യന്‍ രാജ്യവും.

പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ മറികടന്നാണ് പ്രസിഡന്റ് ഐതിഹാസിക തീരുമാനമെടുത്ത് ബില്ലില്‍ ഒപ്പുവച്ചത്. സമീപകാലത്ത് ഫ്രാന്‍സ് സര്‍ക്കാര്‍ സ്വീകരിച്ച ഏറ്റവും ശ്രദ്ധേയമായ നടപടിയാണിത്.

France gay marriage: Hollande signs bill into lawസ്വവര്‍ഗവിവാഹ ബില്ലില്‍ ഒപ്പുവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇനിമുതല്‍ ഇത് രാജ്യത്തെ പരമോന്നത നിയമത്തിന്റെ ഭാഗമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് ഹോളണ്ടെയുടെ പാര്‍ട്ടി സാമൂഹിക മാറ്റം ഉറപ്പ് നല്‍കിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇതിനിടെ വിവിധ മതവിശ്വാസികളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പലേടത്തും സമരങ്ങള്‍ അക്രമാസക്തമായി. ഫ്രാന്‍സിന് മുന്‍പ് ന്യൂസിലാന്‍ഡാണ് അവസാനമായി സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയ രാജ്യം.

KEYWORDS: France's president , Europe,  Constitutional Council , Francois Hollande,  Parliamentary Relations Minister, Alain Vidalies , French TV , Gay groups, France, World Day, Homophobia, Gay weddings, Same-sex marriage
9:30 pm | 0 comments

സിറിയയ്ക്ക് റഷ്യ മിസൈലുകള്‍ നല്‍കിയ നടപടിയെ അമേരിക്ക വിമര്‍ശിച്ചു

ഡമാസ്‌കസ്: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയ്ക്ക് മിസൈലുകള്‍ നല്‍കിയ നടപടിയെ അമേരിക്ക വിമര്‍ശിച്ചു. റഷ്യയുടെ തീരുമാനം നിരാശാജനകമാണെന്നും അമേരിക്ക പ്രതികരിച്ചു.

കപ്പല്‍വേധ മിസൈലുകളാണ് റഷ്യ സിറിയയ്ക്ക് നല്‍കിയിരിക്കുന്നത്. റഷ്യയുടെ തീരുമാനം സിറിയയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കാനേ ഉപകരിക്കൂ എന്ന് അമേരിക്ക കുറ്റപ്പെടുത്തി. സിറിയയില്‍ ഇതിനോടകം 80000 ആളുകള്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, ആഭ്യന്തര കലാപം രൂക്ഷമായതോടെ സിറിയയിലെ ആഭ്യന്തര ഉല്‍പാദനത്തില്‍ നാല്‍പത് ശതമാനം കുറവ് വന്നു. രാജ്യത്തെ ജനങ്ങള്‍ ജോര്‍ദാനിലേക്കും ലബനനിലേക്കും തുര്‍ക്കിയിലേക്കും പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്.
Russia , Syria, Yakhont missiles, Syria conflict, Chemical attack

Key Words: Russia , Syria, Yakhont missiles, Syria conflict, Chemical attack,  US has chided Russia,  Syrian governmen, Martin Dempsey, Jordan and Lebanon.
8:41 pm | 0 comments

ഖുര്‍ആനെ നിന്ദിച്ച ചൈനക്കാരനെ കശ്മീരില്‍ അറസ്റ്റ് ചെയ്തു

മുസാഫറാബാദ്: പാക് അധീന കശ്മീരില്‍ ഖുര്‍ആനെ നിന്ദിച്ചുവെന്ന് ആരോപിച്ച് ചൈനീസ് വംശജനെതിരെ ആയിരക്കണക്കിന് ആളുകള്‍ ആക്രമണം നടത്തി. ആക്രമികളെ നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ചൈനക്കാരനായ ലീ പിങിനെ മുന്‍കരുതലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ചൈനയുടെ സഹകരണത്തോടെ പാക് അധീന കശ്മീരില്‍ സ്ഥാപിക്കുന്ന നീലം ഝലം ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരാണ് ലീ പിങ്.

വെള്ളിയാഴ്ച വൈകിട്ട് കമ്പനിയിലെ ജോലിക്കാരനായ ഡോ. സാജ്ജാദിന്റെ കൈവശമുണ്ടായിരുന്ന ഖുര്‍ആന്‍ പിങ് വാങ്ങി വലിച്ചെറിഞ്ഞതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഉടന്‍ തന്നെ കമ്പനിയിലെ പാകിസ്ഥാന്‍ വംശജരായ ആളുകള്‍ സംഘടിച്ച് പിങിനെ ആക്രമിക്കുകയായിരുന്നു.
Chinese , Pakistani-administered Kashmir , Protective custody ,  Koran,  Lee, Chinese consortium

സാജിദിനോട് മുറി ഒഴിഞ്ഞു നല്‍കണമെന്ന് നേരത്തെ കമ്പനി ആവശ്യപ്പെട്ടിരുന്നെങ്കിലും അയാള്‍ വഴങ്ങിയില്ലത്രേ. ഇതില്‍ ക്ഷുഭിതനായ പിങ് സാജ്ജാദിന്റെ സാധനങ്ങള്‍ വാരി പുറത്തിട്ടതിനൊപ്പം ഖുര്‍ആനും വലിച്ചെറിയുകയായിരുന്നു. ഇതു കണ്ട മറ്റു ജോലിക്കാര്‍ പുറത്തു നിന്നുള്ളവരുമായി സംഘടിച്ച് പിങിനെ ആക്രമിക്കുകയായിരുന്നു. കമ്പനിയിലെ ഓഫീസിലെ ഗ്‌ളാസുകളും കസേരകളും മറ്റും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.

Key Words: Chinese , Pakistani-administered Kashmir , Protective custody ,  Koran,  Lee, Chinese consortium, Kashmir, Angry mob, Blasphemy , Kashmir's chief of police
7:53 pm | 0 comments

ബില്‍ ഗേറ്റ്‌സ് വീണ്ടും ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യനെന്ന പദവി മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സ് വീണ്ടെടുത്തു. മെക്‌സിക്കന്‍ കോടീശ്വരന്‍ കാര്‍ലോസ് സ്ലിമ്മില്‍ നിന്നാണ് ബില്‍ഗേറ്റ്‌സ് ഒന്നാം സ്ഥാനം വീണ്ടെടുത്തത്. ബ്ലൂംബര്‍ഗ് പുറത്തിറക്കിയ പട്ടികയിലാണ് ബില്‍ ഗേറ്റ്‌സ് ഒന്നാമനായത്.

2007ന് ശേഷം ആദ്യമായാണ് ബില്‍ ഗേറ്റ്‌സ് ധനിക പട്ടികയില്‍ ഒന്നാമനാവുന്നത്. 72.7 ബില്യണ്‍ ഡോളറിന്റെ ആസ്ഥിയാണ് ബില്‍ഗേറ്റ്‌സിനുളളത്. 16 ശതമാനം വളര്‍ച്ച നേടിയാണ് ബില്‍ഗേറ്റ്‌സ് കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനം വീണ്ടെടുത്തത്.

Bill Gates , World’s richest man, , America Movilഅമേരിക്കയിലെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ കമ്പനിയായ അമേരിക്ക മോവിലിന്റെ ഉടമയാണ് കാര്‍ലോസ് സ്ലിം. സ്ലിമ്മിന് 14 ശതമാനം നഷ്ടമാണ് ഉണ്ടായത്.

Key Words: Bill Gates , World’s richest man, , America Movil, Mobile-phone operator , Mexico’s Congress , Bloomberg , Richest person, Mexican investor, Carlos Slim ,  Bloomberg Billionaires Index, Software , Deltec Asset Management, Slim's flagship company
7:36 pm | 0 comments

അഫ്ഗാനിസ്ഥാനില്‍ പൊലീസ് മേധാവി വെടിയേറ്റ് മരിച്ചു

കാബുള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പൊലീസ് മേധാവി വെടിയേറ്റ് മരിച്ചു. മോട്ടോര്‍ സൈക്കിളിലെത്തിയ തോക്കുധാരികളാണ് പൊലീസ് മേധാവിയായ അബ്ദുള്‍ ഖാനിയെ വധിച്ചത്. ഖാനിയുടെ കാര്‍ പിന്തുടര്‍ന്നാണ് കൊലപാതകികള്‍ വെടിയുതിര്‍ത്തത്.

കാബൂളിലെ ഫറ പ്രവിശ്യയിലാണ് സംഭവം. വെടിയേറ്റ ഉടനെ ഖാനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
Gun shot
ജീവന്‍ രക്ഷിക്കാനായില്ല. അടുത്തിടെ ഖാനിയുടെ നേതൃത്വത്തില്‍ നിരവധി താലിബാന്‍കാരെ പിടികൂടിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടാണ് ഖാനിയുടെ വധമെന്നാണ് പൊലീസ് നിഗമനം.

Key Words: Afghanistan, Motorcycle-riding gunmen , Police chief, Anti-Taliban campaign , Western Afghanistan, Abdul Ghani , Farah province, Abdul Rahman Zhawandai ,Taliban leaders, Taliban retaliated.
7:21 pm | 0 comments

ചൈനയില്‍ കാറ്റിലും മഴയിലും പെട്ട് 55 പേര്‍ കൊല്ലപ്പെട്ടു: 14 പേരെ കാണാതായി

ബെയ്ജിംഗ്: ദക്ഷിണ ചൈനയില്‍ ഒരാഴ്ച്ചയായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും 55 പേര്‍ കൊല്ലപ്പെടുകയും 14 പേരെ കാണാതാവുകയും ചെയ്തതതായി  ചൈനീസ് അധികൃതര്‍ അറിയിച്ചു. ചൈനയിലെ ഒന്‍പത് പ്രവിശ്യകളിലാണ്  കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതെന്ന് ചൈനീസ് മിനിസ്ട്രീ ഓഫ് സിവില്‍ അഫയെർസ്ഴ്‌സ് വെബ്‌സൈറ്റ് വെളിപ്പെടുത്തി.

ഗുവാംഗ്‌ഡോംഗ് പ്രവിശ്യയിലാണ് മഴ കൂടുതല്‍  നാശം വിതച്ചത്. ഇവിടെ
China, Beijing, Killed, Missing, Obituary36 പേര്‍ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. അതേസമയം ശക്തമായ മഴയും കാറ്റും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും വരും ദിവസങ്ങളിലും ഉണ്ടാവുമെന്നും ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും  ഗുവാംഗ്‌ഡോംഗ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: China, Beijing, Killed, Missing, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


1:39 pm | 0 comments

കുഞ്ഞുണ്ടാകാന്‍ ഇനി അച്ഛനും അമ്മയും വേണ്ട

ലണ്ടന്‍: മനുഷ്യ ക്ലോണിംഗിന് ആദ്യപടിയെന്നോണം കൃത്രിമ ബീജം ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചു. അല്‍ഷിമേഴ്‌സ് അടക്കമുള്ള ജനിതക രോഗങ്ങളുടെ ഒരു പരമ്പരയെത്തന്നെ ഇല്ലാതാക്കാന്‍ ഈ കണ്ടുപിടിത്തത്തിനു കഴിയും. കുട്ടിയെ നഷ്ടപ്പെടുന്ന ദമ്പതികള്‍ക്ക് അതുപോലെതന്നെ മറ്റൊന്നിനെ സൃഷ്ടിക്കാം എന്ന സാധ്യതയും ഇതു മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍, മനുഷ്യ ക്ലോണിംഗിനെതിരേ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും എതിര്‍പ്പുമായി രംഗത്തെത്തി. ഇതിനുമുമ്പ് കൃത്രിമ മനുഷ്യഭ്രൂണങ്ങള്‍/ബീജങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതൊന്നും അതിജീവനശേഷിയുളളതായിരുന്നില്ല.

ക്ലോണ്‍ ചെയ്ത കുട്ടിയെ സൃഷ്ടിക്കാനും മാത്രം കരുത്തുളള ഭ്രൂണമാണ് ഇപ്പോള്‍ വികസിപ്പിച്ചതെന്നു ശാസ്ത്രജ്ഞര്‍ പറഞ്ഞു. അമേരിക്കന്‍ ശാസ്ത്ര സംഘമാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. ചികിത്സയില്ലാത്ത നിരവധി രോഗങ്ങള്‍ക്ക് ഈ കണ്ടുപിടിത്തം പ്രതിവിധിയാകുമെന്നു ചൂണ്ടിക്കാട്ടുന്നു. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്ര സംഘമാണ് നിര്‍ണായകമായ കണ്ടുപിടിത്തം നടത്തിയത്.

നേരത്തേ, ക്ലോണ്‍ ചെയ്തു ഡോളി എന്ന ആടിനെ സൃഷ്ടിച്ചിരുന്നു. ഇതേ സാങ്കേതിക രീതിതന്നെയാണ് നാമമാത്രമായ മാറ്റംവരുത്തി ഉപയോഗിച്ചത്. എന്നാല്‍, പുതിയ കണ്ടുപിടിത്തത്തിന്റെ ടെക്‌നിക് വെളിപ്പെടുത്തിയാല്‍ അത് അങ്ങേയറ്റം ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയായിരിക്കുമെന്ന് ഹ്യൂമെന്‍ ജെനിറ്റിക് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ഡോ. ഡേവിഡ് കിംഗ് പറഞ്ഞു.

ആരോഗ്യവതിയായ യുവതിയുടെ അണ്ഡത്തില്‍നിന്നും ഡി.എന്‍.എ. മാറ്റിയശേഷമാണ് പരീക്ഷണങ്ങള്‍ ആരംഭിച്ചത്. ഇതിനുശേഷം അണ്ഡത്തില്‍ സ്‌കിന്‍ സെല്ലുകള്‍ സ്ഥാപിച്ചു. ഇതിനുശേഷം നിയന്ത്രിത വൈദ്യുതി ഉപയോഗിച്ച് ഭ്രൂണമാക്കി വളര്‍ത്തിയെടുത്തു. അഞ്ചോ ആറോ ദിവസം പ്രായമാകുമ്പോള്‍ ഭ്രൂണത്തിനു ചെറിയൊരു മൊട്ടുസൂചിയുടെ മുകള്‍ഭാഗത്തിന്റെ വലുപ്പം മാത്രമാകും ഉണ്ടാകുക. ഡോ. ഷൗക്ക്‌റാത്ത മിതാലിപോവിന്റെ നേതൃത്വത്തിലായിരുന്നു ഗവേഷണം.

മാസ്റ്റര്‍ സെല്ലുകള്‍ എന്നു വിളിക്കുന്ന ഇത് ശരീരത്തിലെ ഏതുതരം കോശമാക്കിയും വളര്‍ത്തിയെടുക്കാവുന്നതാണ്. ശരീരത്തെ ബാധിക്കുന്ന ഗുരുതര രോഗങ്ങള്‍ക്ക് ഇങ്ങനെ പ്രതിവിധി കാണാമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരവധി വര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് കണ്ടുപിടിത്തം. കോശങ്ങള്‍ നശിക്കുന്നതുകൊണ്ടുണ്ടാകുന്ന ഒട്ടുമിക്ക രോഗങ്ങള്‍ക്കും ചികിത്സ നല്‍കാന്‍ ഇതുകൊണ്ടുകഴിയുമെന്നു ഡോ. മിതാലിപോവ് പറഞ്ഞു. റീജനറേറ്റീവ് മെഡിസിന്‍ മേഖലയില്‍ ഇതു വളരെ പ്രയോജനപ്പെടും. ഏതു തരത്തിലുളള സ്‌കിന്‍ സെല്ലാണ് കൂട്ടിച്ചേര്‍ക്കുന്നത് എന്നതിന് അനുസരിച്ചു വ്യക്തിയുടെ ശരീരത്തോട് ഇണങ്ങുന്ന കോശങ്ങള്‍ വികസിപ്പിക്കാന്‍ സാധിക്കും.

Key Words: Cloning , CloningIn biology, Stem Cell Advance Reignites, Ethics Debate, Human Cloning, Human Embryonic Stem Cells , Stem Cells , Biology , Cloning , Cloning Animals , Cloning People , Embryonic Stem Cells , Human Cloning , Stem Cell Cloning , Science News
12:15 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash