Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
kvartha latest news
Showing posts with label ദേശീയം. Show all posts
Showing posts with label ദേശീയം. Show all posts

ത്രിപുര പത്രമോഫീസില്‍ മൂന്ന് പേര്‍ കുത്തേറ്റുമരിച്ചു

Written By kvarthakochi on Sunday, May 19, 2013 | 11:16 pm

അഗര്‍ത്തല: അഗര്‍ത്തലയില്‍ പ്രാദേശിക ബംഗാളി പത്രമോഫീസില്‍ മൂന്ന് പേര്‍ കുത്തേറ്റുമരിച്ചു. ദൈനിക് ഗനദൂത് എന്ന പത്ര സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേര്‍ മൂന്ന് മണിയോടെ പാലസ് കോമ്പൗണ്ടില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറുകയായിരുന്നു.

ഓഫീസ് മാനേജര്‍ രഞ്ജിത് ചൗധരി, പ്രൂഫ് റീഡര്‍ സുജിത് ഭട്ടാചാര്യ, ഡ്രൈവര്‍ ബല്‍റാം ഘോഷ് എന്നിവരാണ് കൊല്ലപ്പെട്ടവര്‍. ഞായറാഴ്ച ഉച്ചയായതിനാല്‍ ഒരു റിപ്പോര്‍ട്ടര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്. ഇയാള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അക്രമികളെക്കുറിച്ചോ ആക്രമണത്തിനുപിന്നിലെ കാരണത്തെക്കുറിച്ചോ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
National news, Obituary, Agartala, Three employees, Local Bengali daily, Stabbed to death, Inside, Office, Two unidentified assailants,

SUMMARY: Agartala: Three employees of a local Bengali daily were stabbed to death inside its office by two unidentified assailants in Agartala today.

Keywords: National news, Obituary, Agartala, Three employees, Local Bengali daily, Stabbed to death, Inside, Office, Two unidentified assailants,
11:16 pm | 0 comments

മകന്‍ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയെ പിതാവ് ജീവനോടെ കത്തിച്ചു

ഭോപാല്‍: മകന്‍ ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയുടെ യുവാവിന്റെ പിതാവ് ജീവനോടെ കത്തിച്ചു. 90 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടിയെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 വയസായ ദളിത് പെണ്‍കുട്ടിയാണ് ക്രൂരതയ്ക്കിരയായി മരണവുമായി മല്ലടിക്കുന്നത്.
വീടിനുപുറത്ത് ജോലിചെയ്യുന്നതിനിടയിലാണ് ഗ്രാമവാസിയായ യുവാവ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

മകനെ അറസ്റ്റ് ചെയ്തതില്‍ ക്രുദ്ധനായ പിതാവ് ശനിയാഴ്ച പെണ്‍കുട്ടിയുടെ വീട്ടിലെത്തി. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തി. 

കൊലപാതകശ്രമത്തിന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

National news, Bhopal, Shocking incident, 15-year-old, Dalit girl, Set afire, Youth, Father, Son, Arrested, Police, Molestation charges, Filed, Victim, Reports, Indicate, Dalit girl, SufferedSUMMARY: Bhopal: In a shocking incident, a 15-year-old Dalit girl was set afire by a youth’s father whose son was arrested by police on molestation charges filed by the victim.

Keywords: National news, Bhopal, Shocking incident, 15-year-old, Dalit girl, Set afire, Youth, Father, Son, Arrested, Police, Molestation charges, Filed, Victim, Reports, Indicate, Dalit girl, Suffered
10:30 pm | 0 comments

മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ കൊല്ലാന്‍ ശ്രമിച്ചു

വിജയവാഡ: വിജയവാഡയില്‍ ദിവസം പ്രായമായ കുഞ്ഞിനെ അച്ഛന്‍ നിലത്തടിച്ച് കൊല്ലാന്‍ ശ്രമിച്ചു. കുടുംബത്തില്‍ പെണ്‍കുട്ടി വേണ്ടെന്ന് പറഞ്ഞായിരുന്നു ഇയാളുടെ ഹീനകൃത്യം. കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മ ഓടിയെത്തി നിലിവളിക്കുകയായിരുന്നു.

അമ്മയുടെ നിലവിളി കേട്ട് ഓടിക്കൂടിയ അയല്‍വാസികളാണ് കുട്ടിയെ രക്ഷിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയല്‍ക്കാര്‍ കുട്ടിയുടെ അച്ഛനെ പോലീസില്‍ ഏല്‍പിച്ചു.

Shocking incident, Man tried to kill  baby girl ,Wynchpet, Girl child , Infant's cry, , Neighbours,  P Arjuna,  Lakshmi , Government general hospitalപി അര്‍ജുന എന്നയാളാണ് സ്വന്തം കുട്ടിയെ കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ ഭാര്യ ലക്ഷ്മി പരാതി നല്‍കാത്തതിനാല്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ല. ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ലക്ഷ്മി ഭര്‍ത്താവനെതിരെ പരാതി നല്‍കാതിരുന്നത്.

Keywords: Shocking incident, Man tried to kill  baby girl ,Wynchpet, Girl child , Infant's cry, , Neighbours,  P Arjuna,  Lakshmi , Government general hospital
10:06 pm | 0 comments

വനിതാ ഓഫീസര്‍ പാമ്പുകടിയേറ്റ് മരിച്ചു

ചെന്നൈ: പരിശീലനത്തിനിടെ വനിതാ സൈനിക ഓഫീസര്‍ പാമ്പുകടിയേറ്റ് മരിച്ചു. 23കാരിയായ സ്റ്റാന്‍സിന്‍ ഓഡ്‌സസാണ് മരിച്ചത്. ചെന്നൈയിലെ ഓഫീസേഴ്‌സ് ട്രെയ്‌നിംഗ് അക്കാഡമിയില്‍ പരിശീനത്തിനെത്തിയ ഇവര്‍ തിരുംപൊരൂര്‍ കാട്ടില്‍ വച്ചാണ് പാമ്പുകടിയേറ്റ് മരിച്ചത്.

ലഡാക്ക് സ്വദേശിയായ സ്റ്റാന്‍സിന്‍ ഓഡ്‌സ് 49 ആഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലനത്തിന് എത്തിയതായിരുന്നു. ഏഴംഗ ടീം പരിശീലത്തിന്റെ ഭാഗമായി കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. മാപ് റീഡിംഗ് പരിശീലനത്തിടെയായിരുന്നു മരണം.

Woman officer cadet, Ladakh , Snakebite, Thiruporur, , Stanzin Odzes , Officers Training Academy, , Thiruporur police , Chengalpet Government Hospital ,  OTA,  Short Service Commission, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.കൂടെയുണ്ടായിരുന്ന സഹ പരിശീലകര്‍ മരിച്ച നിലയിലാണ് സ്റ്റാന്‍സിന്‍ ഓഡ്‌സസിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെപ്പോഴാണ് പാമ്പ് കടിയേറ്റതാണ് മരണകാരണമെന്ന് വ്യക്തമായത്.

Keywords: Woman officer cadet, Ladakh , Snakebite, Thiruporur, , Stanzin Odzes , Officers Training Academy, , Thiruporur police , Chengalpet Government Hospital ,  OTA,  Short Service Commission, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:35 pm | 0 comments

ചികിത്സ തേടിയെത്തിയ യുവതിയെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തു

മുംബൈ: ചികിത്സ തേടി ക്ലിനിക്കിലെത്തിയ 26കാരിയെ ഡോക്ടര്‍ ബലാല്‍സംഗം ചെയ്തു. ഭര്‍ത്താവിനൊപ്പമെത്തിയ സ്ത്രീയെ പരിശോധനാറൂമില്‍ വച്ചാണ് ബലാല്‍സംഗം ചെയ്തത്. ഭര്‍ത്താവ് പുറത്ത് കാത്തിരിക്കെയായിരുന്നു സംഭവം. യുവതി പോലീസില്‍ പരാതി നല്‍കി.

വെളളിയാഴ്ച വൈകുന്നേരം ആറരയ്ക്കായിരുന്നു സംഭവം. പരാതിയെ തുടര്‍ന്ന് പോലീസ് ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തി. സ്വന്തം കാറില്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കോളാം എന്ന് പറഞ്ഞ ഡോക്ടര്‍ മുങ്ങുകയായിരുന്നു.

Woman , Raped , Physician, Khar clinic, Victim , Treatment , Police team , Police station, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഒറീസ സ്വദേശിയാണ് ബലാല്‍സംഗത്തിന് ഇരയായത്. പീഡിപ്പിക്കപ്പെട്ട ക്ലിനിക്കില്‍ നിന്നാണ് ഇവര്‍ സ്ഥിരമായി മരുന്ന് വാങ്ങിയിരുന്നത്. സംഭവ സമയത്ത് ക്ലിനിക്കില്‍ ഉണ്ടായിരുന്ന മറ്റ് രോഗികളെയും പോലീസ് ചോദ്യം ചെയ്തു.

Keywords: Woman , Raped , Physician, Khar clinic, Victim , Treatment , Police team , Police station, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:27 pm | 0 comments

ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് ഇന്ത്യയില്‍

ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൈനീസ് പ്രധാനമന്ത്രി ലി കെചിയാങ് ഇന്ത്യയിലെത്തി. ലഡാക്കിലെ നുഴഞ്ഞുകയറ്റം ഉള്‍പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ അദ്ദേഹം പ്രധാനമന്ത്രി മന്‍മോഹന്‍സിങുമായി ചര്‍ച്ച ചെയ്യും.

ചൈനീസ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷമുള്ള ആദ്യ വിദേശ സന്ദര്‍ശനമായാണ് ലിയുടേത്. ഡല്‍ഹിയിലെത്തിയ ലിയെ കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹ്മദിന്റെ നേതൃത്വത്തിലുള്ള സംഘം സ്വീകരിച്ചു. വൈകിട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വസതിയില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ലി കെചിയാങ്ങിനു അത്താഴവിരുന്ന് നല്‍കും.

തിങ്കളാഴ്ച രാവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ലി രാജ്ഘട്ടിലെ ഗാന്ധി സമാധി സന്ദര്‍ശിക്കും. ഹൈദരാബാദ് ഹൗസിലാണ് ഉന്നതതല ചര്‍ചകള്‍ നടക്കുന്നത്. വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

China, Prime Minister, India, Visit, National, Li Keqiang, Manmohan Singh, Kerala News, International News, National News,
ചരിത്രത്തിലാദ്യമായാണ് ഒരു ചൈനീസ് പ്രധാനമന്ത്രി അധികാരമേറ്റതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനത്തിനായി ഇന്ത്യ തിരഞ്ഞെടുക്കുന്നത്. പാകിസ്താനിലേക്കായിരുന്നു ആദ്യ സന്ദര്‍ശനം നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു.

Keywords: China, Prime Minister, India, Visit, National, Li Keqiang, Manmohan Singh, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
5:55 pm | 0 comments

സ്‌ഫോടനക്കേസ് പ്രതിയുടെ മരണം: 42 പോലീസുകാര്‍ കസ്റ്റഡിയില്‍

ലഖ്‌നൗ: വിചാരണകോടതിയില്‍ നിന്നും ജയിലിലേയ്ക്കുള്ള യാത്രാമദ്ധ്യേ മരണമടഞ്ഞ സ്‌ഫോടനക്കേസ് പ്രതിയുടെ മരണവുമായി ബന്ധപ്പെട്ട് 42 പോലീസുകാരെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2007ലെ ഫൈസാബാദ് സ്‌ഫോടനപരമ്പര കേസിലെ പ്രതിയായ ഖാലിദ് മുജാഹിദ് ആണ് മരണമടഞ്ഞത്.

ഫൈസാബാദ് കോടതിയില്‍ നിന്നും ലഖ്‌നൗ ജയിലിലേയ്ക്ക് കൊണ്ടുവരുന്നതിനിടയിലായിരുന്നു ഖാലിദിന്റെ മരണം. സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലേയും ആന്റി ടെറര്‍ സ്‌ക്വാഡിലേയും ഉദ്യോഗസ്ഥരേയാണ് മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്.

യാത്രാമദ്ധ്യേ ബരാബങ്കി അതിര്‍ത്തിയില്‍ വച്ച് ഖാലിദ് ബോധരഹിതനായി വീഴുകയായിരുന്നു. ഖാലീദിനെ ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ശനിയാഴ്ച വൈകിട്ട് ഖാലീദ് മരണമടഞ്ഞതായി ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. കഠിന ചൂടാണ് മരണകാരണമെന്ന് ഫൈസാബാദ് ഡിഐജി ധര്‍മേന്ദ്ര സിംഗ് യാദവ് അറിയിച്ചു.

National news, Khalid Mujahid, Accused, Serial blasts, Uttar Pradesh, Faizabad, 2007, Died, Being taken back, Lucknow prison, Hearing, Faizabad court, Police, Ordered,ഓരോ പ്രാവശ്യവും വിചാരണയ്ക്കായി ഖലീദിനേയും മറ്റ് പ്രതികളായ തരീഖ് ഖാസ്മി, മുഹമ്മദ് അക്തര്‍, സജ്ജാദുര്‍ റഹ്മാന്‍ എന്നിവരെയും കനത്ത സുരക്ഷാവലയത്തിലാണ് ഫൈസാബാദ് കോടതിയില്‍ എത്തിച്ചിരുന്നത്. ഖലീദ് അടക്കമുള്ളവര്‍ക്കെതിരെയുള്ള കേസ് പിന്‍ വലിക്കണമെന്നാവശ്യപ്പെട്ട് അഖിലേഷ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചെങ്കിലും വിചാരണ പൂര്‍ത്തിയാക്കാതെ കേസില്‍ യാതൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് ബരാബങ്കി കോടതി കഴിഞ്ഞയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ഖലീദിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് സാധ്യതകള്‍ തേടുകയാണ് അഖിലേഷ് സര്‍ക്കാര്‍.

SUMMARY: Lucknow: A day after an accused in a serial blasts case in Uttar Pradesh died of 'heat stroke', 42 policemen were booked on Sunday in the case.

Keywords: National news, Khalid Mujahid, Accused, Serial blasts, Uttar Pradesh, Faizabad, 2007, Died, Being taken back, Lucknow prison, Hearing, Faizabad court, Police, Ordered,
12:08 pm | 0 comments

വാള്‍മാര്‍ട്ട്: അന്വേഷണ റിപോര്‍ട്ട് സമര്‍പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപണനത്തിന് അനുമതി ലഭിക്കുന്നതിനായി അമേരിക്കന്‍ റീട്ടെയില്‍ ഭീമന്‍മാരായ വാള്‍മാര്‍ട്ട് ലോബിയിംഗ് നടത്തിയെന്ന ആരോപണത്തില്‍ അന്വേഷണ റിപോര്‍ട്ട്
സമര്‍പ്പിച്ചു. മുന്‍ ഹരിയാനാ ചീഫ് ജസ്റ്റിസ് മുകുല്‍ മുദ്ഗല്‍ അധ്യക്ഷനായ സമിതി കോര്‍പറേറ്റ് അഫെയേഴ്സ് മന്ത്രി സച്ചിന്‍ പൈലറ്റിന് കഴിഞ്ഞ ദിവസമാണ് റിപോര്‍ട്ട് നല്‍കിയത്.

റിപോട്ടിന്‍െറ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ പ്രവേശനം ലഭിക്കുന്നതിനായി 2008 മുതല്‍ വാള്‍മാര്‍ട്ട് ലോബിയിംഗ് നടത്തി വന്നതായ റിപോര്‍ട്ടുകള്‍ കഴിഞ്ഞ വര്‍ഷമാണ് പുറത്തുവന്നത്. പാര്‍ലമെന്‍റ് ബഹളമയമായതിനെ തുടര്‍ന്ന് 2012 ഡിസംബറിലാണ് സര്‍ക്കാര്‍ റിട്ട. ജഡ്ജിയെ കൊണ്ടുള്ള അന്വേഷണം പ്രഖ്യാപിച്ചത്.

Walmart Lobbying, Walmart probe panel, Walmart probe report, Mukul Mudgal, Kerala News, International News, National News, Gulf News,SUMMARY: A committee looking into U.S. giant Walmart’s lobbying activities to enter India submitted its report to Corporate Affairs Minister Sachin Pilot on Saturday.
Former Chief Justice of Punjab and Haryana High Court Mukul Mudgal, who headed the panel set up to look into lobbying activities in contravention of any Indian law and any other matter relevant to this issue by Walmart, submitted the report to Mr. Pilot at his residence.
No details of the report were immediately available.

Keywords: Walmart Lobbying, Walmart probe panel, Walmart probe report, Mukul Mudgal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:00 am | 0 comments

പോലീസ് പെട്രോളും ആസിഡും കുത്തിവെച്ച യുവാവ് മരിച്ചു

Written By kvarthakochi on Saturday, May 18, 2013 | 11:39 pm

ഈറ്റ: പോലീസുകാര്‍ പെട്രോളും ആസിഡും കുത്തിവെച്ചതിനെതുടര്‍ന്ന് യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ ഈറ്റ ജില്ലയിലാണ് സംഭവം നടന്നത്. ബല്‍ബീര്‍ ആണ് മരിച്ചത്. അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനിടയില്‍ യുവാവ് തന്നെയാണ് പോലീസ് ആസിഡും പെട്രോളും കുത്തിവെച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കഴിഞ്ഞ മാസം നടന്ന ഒരു കൊലപാതകക്കേസുമായി ബന്ധപ്പെട്ടാണ് ബല്‍ബീര്‍, ബനിഖാന്‍, എന്നിവരേയും മറ്റ് രണ്ട് പേരേയും പോലീസ് കസ്റ്റഡിയിലെടുത്തത്.

കുറ്റം സമ്മതിക്കാനായി ബല്‍ബീറിനേയും ബനിഖാനേയും പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഇതിനിടയിലാണ് പോലീസുകാര്‍ ഇരുവരുടേയും ദേഹത്ത് പെട്രോളും ആസിഡും കുത്തിവെച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തതോടെ ഇവരെ ജയിലിലേയ്ക്ക് മാറ്റി. ജയില്‍ വച്ച് ആരോഗ്യനില വഷളായതോടെ ബല്‍ബീറിനേയും ബനിഖാനേയും ഈറ്റയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബല്‍ബീറിന്റെ അവസ്ഥ മോശമായതോടെ അദ്ദേഹത്തെ ആഗ്രയിലേയ്ക്കും പിന്നീട് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളേജിലേയ്ക്കും മാറ്റി. ഇതിനിടയിലാണ് ബല്‍ബീര്‍ മരണത്തിന് കീഴടങ്ങിയത്.
National news, Obituary, Etah, Alleged, Police brutality, Friday, Declaration, Western, UP, District, Etah, Injecting, Acid, Petrol, Reportedly, Extract, Confession,
സംഭവവുമായി ബന്ധപ്പെട്ട് നാലു പോലീസുകാരെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

SUMMARY: Etah: In a case of alleged police brutality, a man who died on Friday morning has, in a declaration to the media, accused cops in the western UP district of Etah of injecting him with acid and petrol, reportedly to extract a confession from him. He made this statement on camera from his hospital bed.

Keywords: National news, Obituary, Etah, Alleged, Police brutality, Friday, Declaration, Western, UP, District, Etah, Injecting, Acid, Petrol, Reportedly, Extract, Confession,
11:39 pm | 0 comments

മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അമേരിക്ക സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ക്ഷണം ലഭിച്ചതിനെ തുടര്‍ന്നാണ് മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക് പോകുന്നതെന്ന്  പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

അമേരിക്കയുടെ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേണ്‍സിന്റെ  ഇന്ത്യ സന്ദര്‍ശന വേളയിലാണ് ഒബാമയുടെ ക്ഷണക്കത്ത് മന്‍മോഹന്‍ സിംഗിന് ലഭിച്ചത്. മന്‍മോഹന്‍ സിംഗ് ഒബാമയുടെ ക്ഷണം സ്വീകരിച്ചെന്നും വാഷിംഗ്ടണിലേയ്ക്ക് പോകുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.

 Prime Minister, Manmohan Singh , Washington, US Presidentഒബാമ പ്രസിഡന്‍ഡായിരിക്കെ രണ്ടാംതവണയാണ് മന്‍മോഹന്‍ സിംഗ് അമേരിക്കയിലേക്ക് പോവുന്നത്. ഇന്ത്യ - അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ യാത്ര.

Key Words: Prime Minister, Manmohan Singh , Washington, US President,  Barack Obama, Obama's invitation , US deputy secretary of state,  William Burns ,  New Delhi,  Prime Minister's visit to Washington,  United Nations General Assembly,  Obama's tenure.
9:21 pm | 0 comments

തീവ്രവാദിയെങ്കില്‍ തൂക്കിക്കൊല്ലൂ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മഅദനിയുടെ കത്ത്

ബാംഗ്ലൂര്‍: നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കും പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനും കത്തയച്ചു. സത്യം കേള്‍ക്കാന്‍ തയാറാകാതെയാണ് ജുഡീഷ്യറി പെരുമാറുന്നതെന്നും തനിക്ക് തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവുണ്ടെങ്കില്‍ തൂക്കിലേറ്റാമെന്നും കത്തില്‍ പറയുന്നു.

പതിറ്റാണ്ടുകളായി താന്‍ പീഡനങ്ങള്‍ സഹിക്കുകയാണ്. രാഷ്ട്രീയമായി പകപോക്കാന്‍ ബാംഗ്ലൂര്‍ പോലീസ് തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. ശാരീരികമായി അവശതയിലാണ്. ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. മുമ്പ് താന്‍ നടത്തിയ ചില പ്രസംഗങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി അത്തരം പ്രസംഗങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതാണ്. ആ ഉറപ്പ് ഇപ്പോഴും നല്‍കുന്നുവെന്നും 39 പേജുളള കത്തില്‍ മഅദനി വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ വന്നതോടെ മഅദനിക്ക് അനുകൂല നിലപാട് സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മറ്റു പ്രമുഖ നേതാക്കളും കര്‍ണാടക കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നു. കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവും മഅദനിക്ക് നീതി ലഭ്യമാക്കാനായി കര്‍ണാടക കോണ്‍ഗ്രസിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിരുന്നു.

Bangalore, Abdul Nasar Madani, Jail, Pranab Mukherjee, Manmohan Singh, Letter, National, Terrorist, Malayalam News, Kerala News, International News, National News, Gulf News, Health News2008 ജൂലൈ 25ന് ബാംഗ്ലൂരില്‍ നടന്ന സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ടാണ് മഅദനി വിചാരണ തടവുകാരനായി കഴിയുന്നത്. കര്‍ണാടക പരപ്പന അഗ്രഹാര ജയിലിലാണ് മഅദനി ഇപ്പോഴുളളത്. 2011 ല്‍ കര്‍ണാടക ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. കേസ് കേരളത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയും തള്ളപ്പെട്ടു.

Keywords: Bangalore, Abdul Nasar Madani, Jail, Pranab Mukherjee, Manmohan Singh, Letter, National, Terrorist, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
8:13 pm | 0 comments

കര്‍ണാടകയില്‍ 28 അംഗ മന്ത്രിസഭ അധികാരത്തില്‍ വന്നു

ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 28 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബാംഗ്ലൂരിലെ രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 28 അംഗ മന്ത്രിസഭയില്‍ പുതുമുഖങ്ങളും മുന്‍ കാല മന്ത്രിമാരും ഉള്‍പ്പെടും. ആര്‍ വി ദേശ്പാണ്ഡെ, അഭിനേതാവും പ്രമുഖ രാഷ്ട്രീയനേതാവുമായ അംബരീഷ്, ദിനേശ് ഗുണ്ടു റാവു, കൃഷ്ണ ബൈറേ ഗൗഡ എന്നിവരും മന്ത്രിസഭയിലെ സജീവ സാന്നിദ്ധ്യങ്ങളാണ്.

National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.പ്രമുഖ അഭിനേത്രി ഉമാശ്രീ മാത്രമാണ് മന്ത്രിസഭയിലെ ഏക പെണ്‍താരം. അതേസമയം മുതിര്‍ന്ന നേതാവ് ഡികെ ശിവകുമാറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നത് ശ്രദ്ധേയമായി. രണ്ടു മലയാളികളും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ സ്ഥാനം പിടിച്ചു. കെ.ജെ.ജോര്‍ജും യു.റ്റി.ഖാദറുമാണ് മന്ത്രിസഭയിലെ മലയാളി സാന്നിധ്യം. ജോര്‍ജ് ഇതു മൂന്നാം തവണയാണ് മന്ത്രിയാകുന്നത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരില്‍ 20 പേര്‍ക്ക് ക്യാബിനറ്റ് പദവി ലഭിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ആദ്യ മന്ത്രിസാഭായോഗം നടക്കും. കഴിഞ്ഞ ദിവസം സിദ്ധരാമയ്യ മുഖ്യമന്ത്രിയായി അധികാരമേറ്റിരുന്നു.

Related News:
യു.ടി. ഖാദര്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
SUMMARY: Bangalore: Karnataka's new government headed by Chief Minister Siddaramaiah took shape today when 28 ministers were sworn into the state Cabinet by Governor HR Bhardwaj at Raj Bhavan in Bangalore.

Keywords: National news, Bangalore, Karnataka, Government, Chief Minister, Siddaramaiah, 28 ministers, Sworn, State Cabinet, Governor, HR Bhardwaj, Raj Bhavan, Bangalore.
4:00 pm | 0 comments

ലക്ഷദ്വീപില്‍ യാത്രാബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു: മൂന്നു പേര്‍ക്ക് ഗുരുതരം

കവരത്തി: ലക്ഷദ്വീപില്‍ യാത്രാബോട്ട് മുങ്ങി ആറു പേര്‍ മരിച്ചു. അല്‍ അമീന്‍ എന്ന സ്വകാര്യ ബോട്ട് അമനി ദ്വീപില്‍ നിന്നും കടമത്ത് ദ്വീപിലേക്കുപോകുന്നതിനിടയിലാണ് അപകടം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പെടുന്നു. മൂന്നു പേരുടെ നില ഗുരുതരമാണ്.

27 യാത്രക്കാരെയും കൊണ്ടാണ്  ബോട്ട് പുറപ്പെട്ടത്. ബോട്ടിലകപ്പെട്ട മറ്റു യാത്രക്കാരെ രക്ഷപെടുത്തിയിട്ടുള്ളതായി ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നാവികസേനയുടെയും തീരദേശസേനയുടെയും സഹായം തേടിയിട്ടുണ്ട്. ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ലക്ഷദ്വീപ് കലക്ടര്‍ ഉള്‍പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കടമത്തെത്തിയിട്ടുണ്ട്.


Lakshadweep, Boat Accident, Death, Injured, Helicopter
File Photo
ശനിയാഴ്ച രാവിലെ 9.30നാണ് സംഭവം. കടല്‍ ക്ഷോഭത്തിനു സാധ്യതയുള്ളതിനാല്‍  മെയ് 15ന് ശേഷം സ്പീഡ് ബോട്ടുകള്‍ക്ക് നിയന്ത്രണംഏര്‍പ്പെടുത്തിയിരുന്നു. ലക്ഷദ്വീപിന്റെ യാത്രാ ദുരിതങ്ങള്‍ ഒരിക്കല്‍കൂടി വിളിച്ചറിയിക്കുന്നതാണ് അപകടം.

Keywords: Lakshadweep, Boat Accident, Death, Injured, Helicopter, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:16 pm | 0 comments

കല്‍ക്കരി അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. ഉദ്യോഗസ്ഥര്‍ കൈകൂലിയുമായി അറസ്റ്റില്‍

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതി ഇടപാടിനെ കുറിച്ച അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിലെ പോലീസ് സൂപ്രണ്ടും ഇന്‍സ്‌പെക്ടറും കോഴ വാങ്ങുന്നതിനിടയില്‍ അറസ്റ്റിലായി. സി.ബി.ഐ.യുടെ  വിജിലന്‍സ് സംഘമാണ് ഇവരെ  അറസ്റ്റുചെയ്തത്. ഭൂമി തര്‍ക്കം സംബന്ധിച്ച് ഡെല്‍ഹി പോലീസില്‍ നല്‍കിയ പരാതി തന്റെ സ്വാധീനമുപയോഗിച്ച് പിന്‍വലിക്കുന്നതിന് വേണ്ടി  ബിസിനസുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിവേക് ദത്ത്  അറസ്റ്റിലായത്.

 ഏഴ് ലക്ഷം രൂപയാണ് കൊക്കൂലിയായി ഇയാള്‍ ബിസിനസുകാരനോട് ആവശ്യപ്പെട്ടത്. സി.ബി.ഐയുടെ സാമ്പത്തിക അന്വേഷണ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് വിവേക് ദത്ത. എസ്.പി.യായ വിവേക് ദത്ത് കൈക്കൂലി വാങ്ങാന്‍ സാധ്യതയുള്ളതായി സി.ബി.ഐ. ആഭ്യന്തര വിജിലന്‍സ് സംഘത്തിന് നേരത്തേ രഹസ്യവിവരം കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ഇദ്ദേഹം വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.  വെള്ളിയാഴ്ച രാത്രി വിവേക് ദത്ത് കൈക്കൂലി വാങ്ങുന്നതിനിടയില്‍ സി.ബി.ഐ. കൈയോടെ പിടികൂടുകയായിരുന്നു. സംഭവത്തിന് കല്‍ക്കരി ഇടപാട് അന്വേഷണവുമായി ബന്ധമില്ലെന്ന്
സി.ബി.ഐ. വ്യക്തമാക്കി.

Coal-scam, Corruption, Case, CBI, Arrest, New Delhi, Police, Complaint, Secret, അതിനിടെ സി.ബി.ഐ.യുടെ ആസ്ഥാനത്തിനു സമീപം വെച്ച് വിവേകിനുവേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയില്‍  ഇന്‍സ്‌പെക്ടര്‍ രാജേഷിനെയും സി.ബി.ഐ അറസ്റ്റുചെയ്തു. കല്‍ക്കരി ഇടപാട് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ സുപ്രീംകോടതി അറിയാതെ മാറ്റരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍  സുപ്രീംകോടതിയെ ഇക്കാര്യം അറിയിക്കേണ്ടതുണ്ടെന്ന് സി.ബി.ഐ. വ്യക്തമാക്കി.

Keywords: Coal-scam, Corruption, Case, CBI, Arrest, New Delhi, Police, Complaint, Secret, Message, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
12:13 pm | 0 comments

അധ്യാപികയുടെ പീഡനമേറ്റ് വിദ്യാര്‍ഥി മരിച്ചു

കൊല്‍ക്കത്ത: അധ്യാപികയുടെ പീഡനമേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസ്സുകാരന്‍ മരിച്ചു. ക്ലാസ്മുറിയില്‍ മറ്റ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചാണ് അധ്യാപികയായ ചംപ മൊണ്ഡല്‍ മൂന്നാം ക്ലാസുകാരനായ ബാപി ജോര്‍ദാറിനെ മര്‍ദിച്ചത്. കുട്ടിയുടെ തല ഭിത്തിയില്‍ ശക്തമായി ഇടിക്കുകയും ചെവി അടിച്ച് പൊട്ടിക്കുകയും ചെയ്തിരിരുന്നു.
Doctors
ബുധനാഴ്ചയാണ് സംഭവം. രക്തസ്രാവം നിലയ്ക്കാതെയാണ് കുട്ടി മരിച്ചത്. നരഹത്യക്ക് ടീച്ചറുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ രണ്ടുകുട്ടികളുടെ അമ്മയാണ്.

മാരകമായി പരിക്കേല്‍പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാനോ ആശുപത്രിയിലെത്തിക്കാനോ  അധ്യാപിക ശ്രമിച്ചില്ല. സ്‌കൂള്‍ വിട്ടതിന് ശേഷം മാത്രമാണ് കുട്ടിയെ വിട്ടയച്ചത്. ബസന്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

Key Words: A teacher, Slapping, Class-III student,  Bapi Jourdar, Champa Mondal, Culpable homicide, School, Sunita Jouardar, Crime, Police, Case, Kolkata.
12:12 pm | 0 comments

സി.പി.എം. നേതാവിന്‍െറ കൊലപാതകം: പപ്പുയാദവിനെ വെറുതെവിട്ടു

പാറ്റ്ന: സി.പി.എം. നേതാവ് അജിത്ത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ ആര്‍.ജെ.ഡി എം.പി. പപ്പു യാദവിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 15 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ യാദവിനൊപ്പം മറ്റു രണ്ടുപേരെയും പാറ്റ്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വെറുതെ വിട്ടു.

Former RJD MP, Pappu Yadav, Patna high court, Murder chargesമറ്റു കേസുകളില്‍ ഒന്നും പ്രതിയല്ലെങ്കില്‍ യാദവിനെ ജയില്‍ മോചിതനാക്കാനും കോടതി നിര്‍ദേശിച്ചു.
1998ല്‍ പൂര്‍ണിയ ജില്ലയില്‍ വെച്ചാണ് കൊലപാതകം നടന്നത്. കേസില്‍ ശിക്ഷ വിധിച്ച കീഴ്കോടതി വിധിക്കെതിരെ 2008 ഫെബ്രുവരിയിലാണ് പപ്പുയാദവ് അടക്കം മൂന്നുപേര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Summary: Former RJD MP Pappu Yadav has been acquitted by the Patna high court on Friday due to lack of evidence in connection with the murder charges of Communist Party of IndiaMarxist (CPIM) leader Ajit Sarkar, said reports
The court acquitted Yadav and two others of the charges of murdering Sarkar that happened nearly 15 years ago.
A division bench comprising justices V N Singh and K K Lal set aside the February 2008 conviction of Yadav and two other accused Rajan Tiwari and Anil Kumar Yadav by a lower court.

Keyword: Former RJD MP, Pappu Yadav, Patna high court, Murder charges




10:09 am | 0 comments

രാജ്യത്ത് തൊഴിലില്ലായ്മ 6.6 ശതമാനമായി കുറഞ്ഞു

ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 6.6 ശതമാനമായതായി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്. ന്യൂദല്‍ഹിയില്‍ 45- ാമത്‌ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2004-05, 2009-10 കാലഘട്ടങ്ങളിലായാണ് തൊഴിലില്ലായ്മ 8.3 ശതമാനത്തില്‍ നിന്ന് 6.3 ശതമാനമായത്.

ഇക്കാലയളവില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം രാജ്യത്ത് 20 മില്യണ്‍ അധിക ജോലികളാണ് സൃഷ്ടിക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. വികസിത രാജ്യങ്ങളിലും വികസ്വര രാജ്യങ്ങളിലും ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നപ്പോഴാണ് രാജ്യത്ത് അധിക തൊഴില്‍ സൃഷ്ടിക്കാനായത്. സംഘടിത മേഖലയില്‍ 2005നെ അപേക്ഷിച്ച് ഒമ്പത് ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. 2005ല്‍ 26 മില്യണായിരുന്ന തൊഴിലവസരം 2011ല്‍ 29 മില്യണായാണ് വളര്‍ന്നത് -പ്രധാനമന്ത്രി പറഞ്ഞു.

Manmohan Singh, Unemployment rate, Came downSummary: Prime Minister Manmohan Singh on Friday said unemployment rate came down from 8.3% to 6.6% during the period 200405 and 200910.
Addressing the 45th session of the Indian Labour Conference here, Singh said: "According to some available data, we created 20 million additional job opportunities during the period 200405 and 200910. The unemployment rate came down from 8.3% to 6.6% during the same period." "This period suffered from one of the worst global meltdowns in history and most of the countries, developed and developing, have registered increases in their unemployment rates while we were still able to create additional jobs."

Keyword: Manmohan Singh, Unemployment rate, Came down
10:09 am | 0 comments

ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൂട്ടിയിട്ട ഭര്‍ത്താവിന് 10 വര്‍ഷം കഠിന തടവ്

ഇന്‍ഡോര്‍:  ഭാര്യയുടെ സ്വകാര്യഭാഗങ്ങള്‍ പൂട്ടിയ ഭര്‍ത്താവിനെ കോടതി 10 വര്‍ഷം കഠിന തടവിന് വിധിച്ചു. സോഹന്‍ ലാല്‍ ചൗഹാന്‍ എന്ന 45കാരനാണ് പ്രതി. ഇന്‍ഡോറിലാണ് സംഭവം.

ഐ പി സിയിലെ 326, 488 എ, വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പതിനായിരം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

കേസുമായി ബന്ധപ്പെട്ട് 201 ജൂലൈയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൗഹാന്റെ രണ്ട് മക്കളടക്കം 14 പേരെയാണ് പ്രതിക്കെതിരായ സാക്ഷികളായി പബ്ലിക് പ്രോസിക്യൂട്ടര്‍ ജ്യോതി തോമര്‍ കോടതിയില്‍ ഹാജരാക്കിയത്.

The district court , Rigorous imprisonment, Chastity lock, Special additional sessions judgeചൗഹാന്റെ ക്രൂരതയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയിലായി. ഇതോടെയാണ് ക്രൂരകൃത്യങ്ങള്‍ പുറത്തായത്. ഭാര്യയുടെ വിവാഹേതര ബന്ധങ്ങള്‍ തടയാനാണ് സ്വകാര്യ ഭാഗങ്ങള്‍ പൂട്ടിയിട്ടതെന്നായിരുന്നു പ്രതിയുടെ വിശദീകരണം.

Key Words: The district court, Rigorous imprisonment, Chastity lock, Special additional sessions judge,  A K Singh , Sohan Lal Chouhan,  IPC, Public prosecutor, Jyoti Tomar,  Chouhan , Chouhan's cruelty, Extramarital relationship.
8:29 am | 0 comments

ഉത്തര്‍പ്രദേശില്‍ കൂട്ട ബലാല്‍സംഗത്തിന് ശേഷം തീ കൊളുത്തിയ 15 വയസുകാരി മരിച്ചു

Written By Kvartha Beta on Friday, May 17, 2013 | 2:45 pm

ബാലിയ (യു.പി): ഉത്തര്‍പ്രദേശില്‍ കൂട്ട ബലാല്‍സംഗത്തിന് ശേഷം തീകൊളുത്തിയ 15 വയസുകാരി മരിച്ചു. ബാലിയ ഗ്രാമത്തിലെ ചിത്ത്ബാദഗോണ്‍ മേഖലയിലാണ് സംഭവം.

കഴിഞ്ഞ 11നാണ് കേസിനാസ്പദമായ സംഭവം. 15 കാരിയെ തേജ്നാഥ് പാല്‍, ഉപേന്ദ്ര, കേദാര്‍നാഥ് എന്നിവര്‍ ചേര്‍ന്നുകൂട്ട ബലാല്‍സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. 75 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉപേന്ദ്ര മാത്രമാണ് അറസ്റ്റിലായത്. മറ്റുരണ്ടുപേര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

Summary: A teenage girl succumbed to her injuries at a hospital in Ballia village after she was allegedly gang raped and set ablaze by three men in Chitbadgaon area, police said.
The 15 year old was allegedly gang raped by Tejnath Pal, Upendra and Kedarnath on May 11 and subsequently burnt, they said. Following the incident, the girl was admitted to the hospital with 75% burn injuries. She died on Friday during treatment.

Keyword: Teenage girl, Gang raped, U.P
2:45 pm | 0 comments

മഹാസെന്‍ ബംഗ്ലാദേശില്‍ സംഹാരതാണ്ഡവമാടി: 45 മരണം

കോക്‌സ് ബാസാര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത് ശക്തിപ്രാപിച്ച മഹാസെന്‍ ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ വീശിയടിച്ചു. മ്യാന്മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലും മഹാസെന്‍ സംഹാരതാണ്ഡവമാടി. 45 പേരാണ് കൊടുങ്കാറ്റിലും പേമാരിയിലും മരണമടഞ്ഞത്. മഹാസെന്‍ വന്‍ നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെതുടര്‍ന്ന് ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളില്‍ നിന്ന് ഏതാണ്ട് പത്ത് ലക്ഷത്തോളം ജനങ്ങളെ മാറ്റിപാര്‍പ്പിച്ചു. 82 ലക്ഷം ജനങ്ങളുടെ ജീവന് മഹാസെന്‍ ഭീഷണി ഉയര്‍ത്തുമെന്നായിരുന്നു യുഎന്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടതോടെ കാറ്റിന്റെ ശക്തി ക്ഷയിച്ചതിനാല്‍ വന്‍ ദുരന്തങ്ങളാണ് ഒഴിവായത്.

മഹാസെന്‍ ചുഴലിക്കാറ്റ് തീരങ്ങളില്‍ വന്‍ നാശനഷ്ടം വരുത്താന്‍ ശേഷിയുള്ളതാണെന്നും ഇത് അപകടകാരിയാണെന്നും ബംഗ്ലാദേശ് അധികൃതര്‍ തീരനിവാസികള്‍ക്ക് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബേ ഓഫ് ബംഗാളില്‍ വടക്ക് കിഴക്ക് ദിശയിലായി സഞ്ചരിക്കുന്ന കാറ്റ് വ്യാഴാഴ്ച്ച ബംഗ്ലാദേശ് തീരത്തെത്തുകയായിരുന്നു.

ബംഗ്ലാദേശിനോട് ചേര്‍ന്ന് കിടക്കുന്ന മ്യാന്‍മറിലും ചുഴലിക്കാറ്റ് നാശം വിതച്ചു. മ്യാന്‍മാറില്‍ താഴ്ന്ന പ്രദേശമായ രാഖിനെ ജില്ലയിലെ അഭയാര്‍ത്ഥി ക്യാംപുകളില്‍ താമസിക്കുന്ന നൂറു കണക്കിന് റോഹിങ്ക്യകളെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിരുന്നു. ഇതിനിടെ റോഹിങ്യകള്‍ സഞ്ചരിച്ചിരുന്ന ബോട്ട് പാറയിലിടിച്ച് തകര്‍ന്ന് 200 പേര്‍ കൊല്ലപ്പെട്ടിരുന്നു.

SUMMARY: Cox's Bazar, Bangladesh: Cyclone Mahasan weakened by Thursday afternoon into a tropical storm and then dissipated, causing far less damage than had been feared as it passed over Bangladesh and spared Myanmar almost entirely, meteorological officials said.

World news, Obituary, 45 deaths, Mahasen, Bangladesh, Myanmar, Sri Lanka, Officials, Bangladesh, Evacuated, 1 million people, Coastal areas, United Nations, Warned, 8.2 million people, Face life-threatening conditions.
Keywords: World news, Obituary, 45 deaths, Mahasen, Bangladesh, Myanmar, Sri Lanka, Officials, Bangladesh, Evacuated, 1 million people, Coastal areas, United Nations, Warned, 8.2 million people, Face life-threatening conditions.
2:00 pm | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

Google+ Followers

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash