തിരുവനന്തപുരം: ഗണേഷിനെ വീണ്ടും മന്ത്രിയാക്കാന്‍ കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പിന്റെ നീക്കം തകൃതി. പാര്‍ട്ടിക്ക് വഴങ്ങി പ്രവര്‍ത്തിക്കാന്‍ ഗണേഷ് കുമാര്‍ തയാറാണെന്നും അതിനാല്‍ മന്ത്രിസ്ഥാനത്ത് തിരികെ എടുക്കണമെന്നുമുള്ള പാര്‍ട്ടി നിലപാട് മുഖ്യമന്ത്രിയെയും കെ.പി.സി.സി പ്രസിഡന്റിനെയും പിള്ള ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി നേരില്‍കണ്ട് അറിയിച്ചു. എന്‍.എസ്.എസ്. നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ആര്‍. ബാലകൃഷ്ണപിള്ള തലസ്ഥാനത്ത് മടങ്ങിയെത്തിയതിന് പിന്നാലെയാണ് നിലപാട് മാറ്റം മുഖ്യമന്ത്രിയെയും കെ.പി.സി.സി. പ്രസിഡന്റിനെയും അറിയിച്ചത്.
അതിനിടെ ഗണേഷിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. ഗണേഷിന്റെ രാജി മുന്നണിയിലെ പ്രശ്‌നങ്ങള്‍ മൂലമല്ലെന്നും വ്യക്തിപരമായ പ്രത്യേക സാഹചര്യങ്ങള്‍ മൂലമാണെന്നുമാണ് ഇവരുടെ വാദം. ഈ സാഹചര്യങ്ങള്‍ വീണ്ടും നിലനില്‍ക്കുന്നതിനാല്‍ ഗണേഷിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച ഗണേഷും പിള്ളയും രണ്ട് തവണ ചര്‍ചകള്‍ നടത്തിയതോടെ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ഗണേഷ് കൈകാര്യംചെയ്ത വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന മുന്‍ നിലപാടില്‍ പിള്ള മാറ്റംവരുത്തിയിരുന്നു. കൂടിക്കാഴ്ചക്ക് തൊട്ടടുത്ത ദിവസം നടന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ പാര്‍ട്ടിക്കനുവദിച്ച വകുപ്പും മന്ത്രിയും തല്‍ക്കാലത്തേക്ക് വേണ്ടെന്നറിയിക്കാന്‍ മാത്രമാണ് പിള്ള സന്നദ്ധനായത്.
എന്‍.എസ്.എസ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗണേഷുമായി യോജിച്ച് പോകാന്‍ പിള്ള വീണ്ടും സന്നദ്ധനായത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെതുടര്‍ന്ന് ഏപ്രില്‍ ഒന്നിനാണ് ഗണേഷ് മന്ത്രിസ്ഥാനം ഒഴിഞ്ഞത്.
അതിനിടെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബാലകൃഷ്ണപിള്ള സന്നദ്ധനാണെങ്കിലും കാബിനറ്റ് റാങ്ക് വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗത്തില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിള്ളക്ക് നല്‍കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. ഈ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ പേരില്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരില്ലെന്നും പിള്ള ഉറപ്പാക്കിയിട്ടുണ്ട്.
Summary: Kerala congress pillai group yesterday demands to re induct Ganesh kumar as minister. This move comes after Party chairman balakrishna pillai met with Nss leaders.
Keywords: Balakrishna pillai, Ganesh Kumar, NSS
അതിനിടെ ഗണേഷിനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നീക്കം തുടങ്ങിയിട്ടുണ്ട്. ഗണേഷിന്റെ രാജി മുന്നണിയിലെ പ്രശ്‌നങ്ങള്‍ മൂലമല്ലെന്നും വ്യക്തിപരമായ പ്രത്യേക സാഹചര്യങ്ങള്‍ മൂലമാണെന്നുമാണ് ഇവരുടെ വാദം. ഈ സാഹചര്യങ്ങള്‍ വീണ്ടും നിലനില്‍ക്കുന്നതിനാല്‍ ഗണേഷിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് ഇവര്‍ പറയുന്നത്.
കഴിഞ്ഞയാഴ്ച ഗണേഷും പിള്ളയും രണ്ട് തവണ ചര്‍ചകള്‍ നടത്തിയതോടെ മഞ്ഞുരുക്കത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ഗണേഷ് കൈകാര്യംചെയ്ത വകുപ്പുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന മുന്‍ നിലപാടില്‍ പിള്ള മാറ്റംവരുത്തിയിരുന്നു. കൂടിക്കാഴ്ചക്ക് തൊട്ടടുത്ത ദിവസം നടന്ന യു.ഡി.എഫ്. നേതൃയോഗത്തില്‍ പാര്‍ട്ടിക്കനുവദിച്ച വകുപ്പും മന്ത്രിയും തല്‍ക്കാലത്തേക്ക് വേണ്ടെന്നറിയിക്കാന്‍ മാത്രമാണ് പിള്ള സന്നദ്ധനായത്.
എന്‍.എസ്.എസ്. നേതൃത്വം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഗണേഷുമായി യോജിച്ച് പോകാന്‍ പിള്ള വീണ്ടും സന്നദ്ധനായത്. ഭാര്യയുമായുള്ള പ്രശ്‌നങ്ങളെതുടര്‍ന്ന് ഏപ്രില്‍ ഒന്നിനാണ് ഗണേഷ് മന്ത്രിസ്ഥാനം ഒഴിഞ്ഞത്.
അതിനിടെ മുന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ബാലകൃഷ്ണപിള്ള സന്നദ്ധനാണെങ്കിലും കാബിനറ്റ് റാങ്ക് വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് നേതൃയോഗത്തില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം പിള്ളക്ക് നല്‍കണമെന്ന നിര്‍ദേശമുയര്‍ന്നിരുന്നു. ഈ സ്ഥാനം ഏറ്റെടുക്കുന്നതിന്റെ പേരില്‍ സജീവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരില്ലെന്നും പിള്ള ഉറപ്പാക്കിയിട്ടുണ്ട്.Summary: Kerala congress pillai group yesterday demands to re induct Ganesh kumar as minister. This move comes after Party chairman balakrishna pillai met with Nss leaders.
Keywords: Balakrishna pillai, Ganesh Kumar, NSS
11:55 am | 0
comments