Hi guest ,  welcome  |  Sign in  |  Visit KeralaFlash  |  Download Font
Showing posts with label അറബിനാടുകള്‍. Show all posts
Showing posts with label അറബിനാടുകള്‍. Show all posts

സൗദിയിലെ ഇളവ് കാലാവധി പ്രയോജനപ്പെടുത്തണം: സല്‍മാന്‍ ഖുര്‍ഷിദ്

Written By Kvartha Thalasthanam on Saturday, May 25, 2013 | 8:23 pm

റിയാദ്: നിതാഖത് നിയമം കര്‍ശനമായി നടപ്പാക്കുംമുന്‍പ് സൗദി അറേബ്യയില്‍ നിയമവിരുദ്ധമായി താമസിക്കുകയും ജോലിയെടുക്കുകയും ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരും സൗദി രാജാവ് പ്രഖ്യാപിച്ചിട്ടുള്ള ഇളവ് കാലാവധിക്കുള്ളില്‍ നാട്ടിലേക്കു മടങ്ങുണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അല്ലാത്തവര്‍ താമസവും ജോലിയും നിയമവിധേയമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിതാഖത് പ്രശ്‌നം ചര്‍ച്ച ചെയ്യാനായി സൗദിയില്‍ എത്തിയതായിരുന്നു ഖുര്‍ഷിദ്.
Salman Khurshid

ഖുര്‍ഷിദ് ഞായറാഴ്ച സൗദി കിരീടവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസുമായി കൂടിക്കാഴ്ച നടത്തും. സൗദി ജവാസത് അധികൃതര്‍ സൗദി ഇന്ത്യന്‍ എംബസിയില്‍ ഏല്‍പിച്ച 15,100 അനധികൃത താമസക്കാരുടെ പാസ്‌പോര്‍ട്ടുകള്‍ മിക്കവയും ഉടമസ്ഥര്‍ സ്വീകരിക്കാന്‍ എത്തിയിട്ടില്ലെന്നത് എംബസി അധികൃതര്‍ക്ക് തലവേദനയായിട്ടുണ്ട്.

പാസ്‌പോര്‍ട്ട് നഷ്ടമായവരില്‍ പലരും നേരത്തെ തന്നെ ഔട്ട്പാസ് മുഖേന നാട്ടില്‍ പോയിരിക്കാമെന്നും വിദൂര പ്രദേശങ്ങളിലുള്ളവര്‍ പാസ്‌പോര്‍ട്ട് വിതരണ വിവരം അറിഞ്ഞിട്ടില്ലായരിക്കണമെന്നുമാണ് അധികൃതര്‍ കരുതുന്നത്.

SUMMARY:  External Affairs Minister Salman Khurshid arrived in Jeddah on Saturday for talks with the Saudi Arabian leadership on a wide range of issues, including the controversial 'Nitaqat law' and on counter terrorism cooperation.

Key Words: External Affairs Minister, Salman Khurshid, Jeddah, Saudi Arabian leadership, Nitaqat law, Khurshid, Saudi Arabia, Deputy Foreign Minister , Abdul Aziz Bin Abdullah Bin Abdul Aziz , Abu Dhabi, Khurshid highlighted , Indian Government, Middle East
8:23 pm | 0 comments

താന്‍ കയ്യേറ്റക്കാരനല്ല; ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി എം.എ യൂസഫലി

ദുബൈ: തന്നെ ഒരു കയ്യേറ്റക്കാരനെന്ന് ആരും പറയാനിടയില്ലെന്നും ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്റര്‍ പദ്ധതിയില്‍ നിന്നും പിന്‍മാറിയതായും പ്രമുഖ വ്യവസായിയും ലുലു മാള്‍ ഉടമയുമായ എം.എ യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലുലുമാളിനായി സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നും ഇടപ്പള്ളിയില്‍ പണിയാന്‍ ഉദ്ദേശിക്കുന്ന മേല്‍പാലത്തിന്റെ നിര്‍മാണ ചിലവ് യൂസഫിലിയുടെ കീഴിലുള്ള എം.കെ ഗ്രൂപ്പ് വഹിക്കണമെന്നും കഴിഞ്ഞ ദിവസം സി.പി.എം. എറണാകുളം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ എം.കെ. ഗ്രൂപ്പിന്റെ ലുലുമാള്‍ ഭൂമി കയ്യേറിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേകുറിച്ചുള്ള നിലപാട് വിശദമാക്കാനാണ് യൂസഫലി ദുബൈയില്‍ വാര്‍ത്താ സമ്മേളനം നടത്തിയത്.

ആരോപണം ഉന്നയിച്ചവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ലുലുമാള്‍ നിര്‍മിക്കാനാവശ്യമായ എല്ലാ അനുമതികളും വാങ്ങിയിട്ടുള്ള രേഖകള്‍ ഹാജരാക്കാന്‍ തയാറാണ്. എന്നാല്‍ തന്നോട് ഇതേക്കുറിച്ച് വിശദീകരണം ചോദിക്കാന്‍ ആരും വന്നിട്ടില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യുകയായിരുന്നു. കേരളത്തില്‍ ഇനി നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് പുനരാലോചിക്കും. ലുലു മാള്‍ നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചത് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ്. അഞ്ച് കൊല്ലം കൊണ്ടാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാള്‍ കൊച്ചിയില്‍ യാഥാര്‍ഥ്യമാക്കിയത്. ഈ അഞ്ച് കൊല്ലത്തിനിടയ്ക്ക് ആരും ആരോപണം ഉന്നയിച്ചില്ല. ഒടുവില്‍ മാളിന്റെ ഉദ്ഘാടനം കഴിഞ്ഞാണ് ആരോപണം ഉയരുന്നത്.

ഇടപ്പള്ളിയില്‍ ലുലുമാളിന്റെ നിര്‍മാണത്തിനുള്ള എല്ലാ അനുമതിയും നിയമാനുസൃതമായിത്തന്നെ നേടിയിരുന്നു. കേരളത്തിന് വേണ്ടി നിലകൊണ്ട തന്നെ അവഹേളിക്കുന്നതരത്തിലുള്ള നിലപാടാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലുലുമാളിനെതിരെ ഉയര്‍ന്നുവന്നിരിക്കുന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍നിന്ന് ലുലുഗ്രൂപ്പ് പിന്മാറുന്നതായി അദ്ദേഹം അറിയിച്ചത്.

കൊച്ചിയിലെ ബോള്‍ഗാട്ടി പാലസും സ്ഥലവും ഏറ്റെടുത്ത് 800 കോടി രൂപ ചെലവില്‍ രാജ്യാന്തര കണ്‍വെന്‍ഷന്‍ സെന്റര്‍, ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടല്‍ എന്നിവയുടെ നിര്‍മാണമാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിട്ടത്. ബോള്‍ഗാട്ടിയിലെ പദ്ധതിക്കായി 72 കോടി രൂപ ഇതിനോടകം ചെലവഴിച്ചുകഴിഞ്ഞു. ആ നഷ്ടം എങ്ങനെയാണ് സഹിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. എന്തുവന്നാലും ഇനി പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Gulf, Dubai, M.A.Yusafali, CPM, Lulu Mall, Press Meet, Press Conference, P. Rajeev MP, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.പദ്ധതി സംബന്ധിച്ച് കേരളത്തില്‍ വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ബോള്‍ഗാട്ടി പദ്ധതിയില്‍ നിന്നുള്ള ലുലുവിന്റെ പിന്മാറ്റം. പദ്ധതിക്കായുള്ള ലേലത്തില്‍ പങ്കെടുത്ത ഏകസ്ഥാപനം 'ലുലു' വായിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ കേസും രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വിവാദവും ഉടലെടുത്തതിനെത്തുടര്‍ന്നാണ് മാറിനില്‍ക്കാനുള്ള തീരുമാനം. നാലായിരം പേര്‍ക്ക് നേരിട്ടും പതിനായിരം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാന്‍ കഴിയുന്ന സംരംഭമായിരുന്നു ലുലുഗ്രൂപ്പ് വിഭാവനം ചെയ്തിരുന്നത്.

ലുലു മാള്‍ തോട് കൈയ്യേറ്റം ഉള്‍പെടെയുള്ള ചട്ടലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചുകൊണ്ടാണ് സി.പി.എം. രംഗത്തെത്തിയത്. എം.കെ. ഗ്രൂപ്പിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് എറണാകുളം ജില്ലാ സെക്രട്ടറി സി.എം. ദിനേശ്മണിയും സംസ്ഥാന കമ്മറ്റിയംഗം പി. രാജീവ് എം.പി.യും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Also read:
എം.എ. യൂസുഫലിയുടെ വളര്‍ച്ചയില്‍ അസൂയപ്പെടേണ്ടതുണ്ടോ ?
Keywords: Gulf, Dubai, M.A.Yusafali, CPM, Lulu Mall, Press Meet, Press Conference, P. Rajeev MP, CPM, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:00 am | 0 comments

അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് മരിച്ചു

അബുദാബി: അബുദാബിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് മരിച്ചു. ചാവക്കാട് തിരുവത്ര വെങ്കളത്ത് വി.കെ. രണദേവ് (47) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴുമണിക്ക് പാസ്‌പോര്‍ട്ട് റോഡില്‍ സിഗ്നല്‍ മുറിച്ചുകടക്കുന്നതിനിടെ വാനിടിച്ചാണ്  അപകടം.

 തുടര്‍ന്ന് അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. മൂന്ന് മാസം മുമ്പ് അബുദാബിയിലെത്തിയ  രണദേവ് അബുദാബി ബനിയാസില്‍ ലൈഫ് കെയര്‍ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയി ജോലിനോക്കുകയായിരുന്നു.

Abu Dhabi, Vehicles, Accident, C.P.I.(M), Leader, Death, Treatment, Hospital, Passport, Obituaryഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജില്‍ എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ ജീവിതം ആരംഭിച്ച രണദേവ് സി.പി.ഐയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.  കുറച്ചുകാലം സി.എം.പി യിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. എ.ഐ.ടി.യു.സി ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറിയും സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗവുമായിരുന്നു.

ചുമട്ടു തൊഴിലാളി യൂണിയന്‍  ഭാരവാഹി , ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് മുന്‍ ഡയറക്ടര്‍, തിരുവത്ര ഗ്രാമക്കുളം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: സുഷമ. മക്കള്‍: രുഗ്മ, ദേവനന്ദ.
മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Keywords: Abu Dhabi, Vehicles, Accident, C.P.I.(M), Leader, Death, Treatment, Hospital, Passport, Obituary, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

9:26 am | 0 comments

നിതാഖത്: ഒരുലക്ഷത്തോളം ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും

ജിദ്ദ: സൗദി അറേബ്യ നിതാഖത് നിയമം നടപ്പാക്കുന്നതോടെ ഒരുലക്ഷത്തോളം പ്രവാസി ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങേണ്ടിവരും. ജൂലൈ മൂന്നോടെഅനധികൃത തൊഴിലാളികളും നിതാഖത് നിയമത്തിന് കീഴില്‍ വരുന്നവരും നാട്ടിലേക്ക് മടങ്ങേണ്ടിവരുക.

പ്രശ്‌ന പരിഹാത്തിനായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സൗദി അറേബ്യയില്‍ എത്തിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സൗദിയിലെത്തുന്നത്. നിതാഖത് നിയമം നടപ്പാക്കുന്നതിന് മൂന്ന് മാസത്തെ സാവകാശംകൂടി വേണമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് സൗദിയോട് ആവശ്യപ്പെടും.

Saudi Arabia, Controversial naturalisation law, Nitaqat, Foreigners in companies, Saudi Arabiaജൂലൈ മൂന്നാണ് സൗദി ഭരണകൂടം നല്‍കിയ അന്ത്യശാസനം. ജൂലൈ മൂന്നിന് ഇവര്‍ നാട്ടിലേക്ക് മടങ്ങിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യും. നിശ്ചിത ശതമാനം തദ്ദേശീയരെ ചെറുകിട കമ്പനികളില്‍ ഉള്‍പെടെ നിയമിക്കണം എന്നതാണ് നിതാഖത് നിയമം. എമര്‍ജന്‍സി എക്‌സിറ്റിനായ ഇതിനോടകം 57000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.

SUMMARY; As Saudi Arabia implements its controversial naturalisation law or Nitaqat, which seeks to replace foreigners in companies with its own people, India is in the midst of a gigantic effort to bring back over 75,000 people in the next few months. After having failed to regularise their work status, these people have applied for emergency exit certificates to leave the country by July 3, the deadline set by Saudi Arabia for deportation of illegal workers.

Key Words: Saudi Arabia, Controversial naturalisation law, Nitaqat, Foreigners in companies, Saudi Arabia, Illegal workers, Saudi Arabia, Salman Khurshid, Prince Saud Al Faisal
8:43 am | 0 comments

ദുബൈ ബീച്ചില്‍ മലയാളി മുങ്ങിമരിച്ചു; മറ്റൊരാളെ കാണാതായി

ദുബൈ: ദുബൈയിലെ ജുമൈറ ബീച്ചില്‍ മലയാളികളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‌പെട്ടു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മറ്റൊരാള്‍ക്കുവേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. അല്‍ റിയാമി ഗ്രൂപ്പിലെ ജീവനക്കാരാണ് അപകടത്തില്‌പെട്ടത്.

വെള്ളിയാഴ്ച സുഹൃത്തുക്കളായ അഞ്ച് പേര്‍ ചേര്‍ന്ന് കടലില്‍ കുളിക്കാനിറങ്ങവേയായിരുന്നു അപകടം. ഇതില്‍ മൂന്ന് പേരെ സുരക്ഷാ ഗാര്‍ഡുകള്‍ രക്ഷപ്പെടുത്തി. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. കണ്ണൂര്‍ സ്വദേശിയായ റിജേഷ് പുതിയപുരയിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഷിനില്‍ പുതിയപുരയിലിനുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണ്. ഇയാളും കണ്ണൂര്‍ സ്വദേശിയാണ്.
Gulf news, Obituary, Two Indian expatriate, Drowned, Bathing, Sea, Jumeirah Open Beach, Friday, Evening.

SUMMARY: Two Indian expatriate youths are believed to have drowned while bathing in the sea near the Jumeirah Open Beach on Friday evening.

Keywords: Gulf news, Obituary, Two Indian expatriate, Drowned, Bathing, Sea, Jumeirah Open Beach, Friday, Evening.
8:30 am | 0 comments

ഷാര്‍ജയില്‍ മുഖം മൂടി ആക്രമണം: തലയ്ക്ക് വെട്ടേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

Written By kvartha delta on Friday, May 24, 2013 | 8:45 am

ഷാര്‍ജ: ഷാര്‍ജയില്‍ മുഖം മൂടി ധരിച്ച ഒരു സംഘം, പോലീസുകാര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വാളും വടികളുമുപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തിനിടയില്‍ തലയ്ക്ക് വെട്ടേറ്റ പോലീസുകാരന്റെ നില അതീവഗുരുതരമാണ്.

അല്‍ നഖേലാത്തില്‍ പോലീസുകാര്‍ തമ്മില്‍ സംസാരിച്ചിരിക്കേയായിരുന്നു ആക്രമണം.
വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്കായിരുന്നു ആക്രമണം. പരിക്കേറ്റവരെ അല്‍ കുവൈറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേരുടെ പരിക്കുകള്‍ നിസാരമാണ്. അതേസമയം ഗുരുതരമായി പരിക്കേറ്റ പോലീസുദ്യോഗസ്ഥനെ അല്‍ ഖാസിമി ആശുപത്രിയിലേയ്ക്ക് മാറ്റി. തീവ്രപരിചരണവിഭാഗത്തില്‍ ചികില്‍സയിലാണ് അദ്ദേഹം.

മാരകമായ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ പോലീസുദ്യോഗസ്ഥന്റെ തലയോട്ടിക്ക് പരിക്കേറ്റതായി സീനിയര്‍ ന്യൂറോളജിക്കല്‍ സര്‍ജന്‍ സതീശ് കൃഷ്ണന്‍ പറഞ്ഞു. തലച്ചോര്‍ പുറത്തുവന്ന നിലയിലായിരുന്നു പോലീസുദ്യോഗസ്ഥനെ ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹം അറിയിച്ചു. പോലീസുദ്യോഗസ്ഥനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Gulf, Sharjah, Police, Attack, Injured, Hospital, Police OfficerSUMMARY: Sharjah: Sharjah Police are hunting for a group of masked men after the group, using swords and sticks fitted with nails, attacked a police officer and his five friends, Gulf News has learnt.

Keywords: Gulf, Sharjah, Police, Attack, Injured, Hospital, Police Officer, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
8:45 am | 0 comments

ദുബൈ സെക്‌സ് റാക്കറ്റ്: ദമ്പതികള്‍ അറസ്റ്റില്‍

ദുബൈ: ദുബൈയില്‍ അനാശാസ്യകേന്ദ്രം നടത്തിവന്ന ബംഗ്ലാദേശുകാരായ ദമ്പതികള്‍ അറസ്റ്റില്‍. ധാക്കയില്‍ നിന്നും വീട്ടുജോലിക്കെന്നുപറഞ്ഞ് ദുബൈയിലെ അനാശാസ്യകേന്ദ്രത്തിലെത്തിച്ച് പെണ്‍ വാണിഭം നടത്തിവരികയായിരുന്ന ദമ്പതികളാണ് അറസ്റ്റിലായത്. അനാശാസ്യ കേന്ദ്രത്തിലകപ്പെട്ട ബംഗ്ലാദേശുകാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് യുവതി ദുബൈയിലെത്തിയത്. ഭര്‍ത്താവില്‍ നിന്നും 3300 ദിര്‍ഹം ദമ്പതികള്‍ കൈപറ്റിയെന്ന് യുവതി ആരോപിച്ചു. വീട്ടുജോലിക്കായാണ് യുവതി ദുബൈയിലെത്തിയത്. എന്നാല്‍ അപാര്‍ട്ട്‌മെന്റിലെത്തിയപ്പോഴാണ് യുവതിക്ക് താന്‍ വഞ്ചിക്കപ്പെട്ടതായി മനസിലായത്. ദമ്പതികളുടെ നിര്‍ദ്ദേശം അനുസരിക്കാതിരുന്ന യുവതിയെ ഭര്‍ത്താവ് ബലാല്‍സംഗത്തിനിരയാക്കി. ഭാര്യ ക്രൂരമായി മര്‍ദ്ദിക്കുകയും വെട്ടിനുറുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറയുന്നു.
Gulf news, Bangladeshi, Couple, Running, Human trafficking, Ring, Charged, Luring, Young women, Dhaka, False, Job, Promises, Turning, Prostitutes, Dubai.
പിന്നീട് അപാര്‍ട്ട്‌മെന്റിലെത്തിയ പലര്‍ക്കും തന്നെ കാഴ്ചവെച്ചുവെന്നും യുവതി വ്യക്തമാക്കി. കേസിന്റെ വിചാരണ കോടതിയില്‍ ആരംഭിച്ചു.

SUMMARY: DUBAI A Bangladeshi couple running a human trafficking ring were charged with luring young women from Dhaka with false job promises and turning them into prostitutes in Dubai. A victim brought by the suspects into the UAE told the court: “I came into the country three months ago to work as a maid. My husband had to pay 70,000 taka (Dh3,300) as placement fee,” said S.A., 18.

Keywords: Gulf news, Bangladeshi, Couple, Running, Human trafficking, Ring, Charged, Luring, Young women, Dhaka, False, Job, Promises, Turning, Prostitutes, Dubai.
8:30 am | 0 comments

ഒമാനികളെ കൊലപ്പെടുത്തിയ മൂന്ന് സഹോദരന്മാര്‍ക്ക് വധശിക്ഷ

അബൂദാബി: സഹോദരനെ കൊലപ്പെടുത്തിയ രണ്ട് ഒമാനികളെ വെടിവെച്ചുകൊന്ന മൂന്ന് സഹോദരന്മാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അല്‍ ഐനില്‍ വച്ചാണ് സഹോദരന്മാര്‍ ഒമാനികളെ കൊലപ്പെടുത്തിയത്. 2009 ആഗസ്റ്റില്‍ എമിറേറ്റി സഹോദരന്മാരുടെ ഇളയ സഹോദരനെ അല്‍ ബുറേമിയില്‍ ക്ഷണിച്ചുവരുത്തി ബന്ധുക്കളായ രണ്ട് ഒമാനികള്‍ എമിറേറ്റി യുവാവിനെ കൊലപ്പെടുത്തുകയായിരുന്നു. ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. ഈ കേസില്‍ ഇരുവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഒമാനികള്‍ക്ക് നേരെ അല്‍ ഐനില്‍ വച്ച് സഹോദരന്മാര്‍ കാറോടിച്ച് കയറ്റുകയായിരുന്നു. ശേഷം ചോരവാര്‍ന്ന് കിടന്ന ഒമാനികളെ സഹോദരങ്ങള്‍ വെടിവെച്ചു കൊലപ്പെടുത്തി. കേസില്‍ ഇളയ സഹോദരനെ കോടതി വെറുതേ വിട്ടു. സഹോദരനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇവര്‍ ഒമാനികളെ കൊലപ്പെടുത്തിയത്. പ്രതികളുടെ ഫോണ്‍ കോളുകളുടെ വിശദാംശങ്ങളും ട്രാഫിക് പോലീസിന്റെ പക്കലുള്ള തെളിവുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു.
Gulf news, Abu Dhabi, Three, Emirati, Brothers, Sentenced, Death, Murdering, Two Omanis, Al Ain, Abu Dhabi Criminal Court, Thursday.

SUMMARY: Abu Dhabi: Three Emirati brothers have been sentenced to death for murdering two Omanis in Al Ain, the Abu Dhabi Criminal Court announced on Thursday.

Keywords: Gulf news, Abu Dhabi, Three, Emirati, Brothers, Sentenced, Death, Murdering, Two Omanis, Al Ain, Abu Dhabi Criminal Court, Thursday.
8:00 am | 0 comments

ദുബൈയില്‍ അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കിയാല്‍ 100 ദിര്‍ഹം പിഴ

Written By kvarthakochi on Thursday, May 23, 2013 | 10:20 am

ദുബൈ: അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയാല്‍ 100 ദിര്‍ഹം പിഴ. ടെലിവിഷന്റെ ശബ്ദം കൂട്ടി അയല്‍ക്കാര്‍ക്ക് ശല്യമുണ്ടാക്കിയ യുവതിക്ക് ദുബൈ മുനിസിപ്പാലിറ്റി 100 ദിര്‍ഹം പിഴ ശിക്ഷയായി നല്‍കി. റഷ്യക്കാരിയായ അയല്‍ വാസിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്.

ടെലിവിഷന്റെ ഉയര്‍ന്ന ശബ്ദം മൂലം ഉറങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു പരാതി. ശെയ്ഖ് സയദ് റോഡിലെ അപാര്‍ട്ട്‌മെന്റിലാണ് സംഭവം നടന്നത്. ശിക്ഷ ലഭിച്ച അല്‍ജീരിയക്കാരിയായ യുവതി ടെലിവിഷന്‍ നിറുത്താതെ മുറിവിട്ട് പുറത്തുപോയതാണ് പ്രശ്‌നമായത്. ഉച്ചത്തിലുള്ള ശബ്ദം മൂലം ഉറങ്ങാന്‍ കഴിയാതെ വിഷമിച്ച അയല്‍ വാസി വാച്ച്മാന്റെ സഹായത്തോടെ അപാര്‍ട്ട്‌മെന്റിലേയ്ക്കുള്ള വൈദ്യുതിബന്ധം വിഛേദിക്കുകയായിരുന്നു.
Gulf news, 41-year-old, Russian, Neighbour, Complained, Building’s management, Dubai Police, Sleep, Because, Loud music, 27-year-old, Algerian neighbour, Apartment.

SUMMARY: Dubai: A woman who kept her neighbour awake by having her television on at top volume has been fined Dh100 for creating a public nuisance.

Keywords: Gulf news, 41-year-old, Russian, Neighbour, Complained, Building’s management, Dubai Police, Sleep, Because, Loud music, 27-year-old, Algerian neighbour, Apartment.
10:20 am | 0 comments

അനധികൃതമായി മൃതദേഹം മറവ് ചെയ്ത ആറ് പേര്‍ അറസ്റ്റില്‍

ദെയ്ദ്: അനധികൃതമായി ഇന്ത്യക്കാരന്റെ മൃതദേഹം മറവ് ചെയ്ത ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ ആറ് പേരും നിര്‍മ്മാണ തൊഴിലാളികളാണ്. ഉറങ്ങുന്നതിനിടയില്‍ ജനറേറ്ററില്‍ നിന്നും വമിച്ച പുക ശ്വസിച്ച് മരിച്ച യുവാവിനെയാണ് അധികൃതരെ അറിയിക്കാതെ സുഹൃത്തുക്കള്‍ മറവ് ചെയ്തത്.

അതേസമയം മരിച്ച യുവാവ് അനധികൃത താമസക്കാരനായതുകൊണ്ടാണ് അധികൃതരെ അറിയിക്കാതിരുന്നതെന്ന് യുവാക്കള്‍ പോലീസില്‍ മൊഴി നല്‍കി. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപത്തുതന്നെയാണ് യുവാവിനെ സുഹൃത്തുക്കള്‍ മറവ് ചെയ്തത്.

ജോലിക്കിടയില്‍ മണ്ണിനടിയില്‍ രക്തം കണ്ടതിനെതുടര്‍ന്ന് ഒരു തൊഴിലാളിയാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെടുത്തത്. 2008ല്‍ തൊഴിലുടമയുടെ കീഴില്‍ നിന്നും രക്ഷപ്പെട്ട യുവാവിനെ സുഹൃത്തുക്കള്‍ കമ്പനിയില്‍ ജോലി നല്‍കുകയായിരുന്നു.
Gulf news, Police, Dhaid, Arrested, Six, Asian construction workers, Charges, Burying, Indian colleague, Site, Without, Permission, Authorities, Victim, Suffocated, Death, Engine smoke, Asleep.

SUMMARY: Police in Dhaid arrested six Asian construction workers on charges of burying an Indian colleague at the site without permission from the authorities after the victim suffocated to death by engine smoke while asleep.

Keywords: Gulf news, Police, Dhaid, Arrested, Six, Asian construction workers, Charges, Burying, Indian colleague, Site, Without, Permission, Authorities, Victim, Suffocated, Death, Engine smoke, Asleep.
10:00 am | 0 comments

പതിമൂന്നാമത് ദോഹ ഫോറത്തിന് തുടക്കമായി

Written By Kvartha Thalasthanam on Tuesday, May 21, 2013 | 12:51 pm

ദോഹ: പതിമൂന്നാമത് ദോഹ ഫോറത്തിന് ദോഹയില്‍ തുടക്കമായി. റിട്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി  ദോഹ ഫോറം ഉദ്ഘാടനം ചെയ്തു.
അറബ് ജനതയുമായി നേരിട്ട് ഏറ്റുമുട്ടാന്‍ അറബ് വിപ്ലവം ഇസ്രായേലിന് പ്രേരണയായെന്ന്  ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫാ അല്‍താനി പറഞ്ഞു.

അറബ് വിപ്ലവം ഇസ്രായേലിന്റെ എല്ലാവിധത്തിലുമുള്ള ശത്രുതയ്ക്ക് കാരണമായി. ഇസ്രായേല്‍ ഫലസ്തീന്‍ വിഷയത്തില്‍ ഒരു തരത്തിലുമുള്ള പരിഹാരത്തിന് തയ്യാറാവാതാരിക്കുകയാണ്. ഫലസ്തീനിലെയും പശ്ചിമേഷ്യയിലേയും സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കിയാല്‍ മാത്രമെ അറബ് മേഖലയ്ക്ക് സുസ്ഥിരത കൈവരൂ. 1976ല്‍ ഇസ്രായേല്‍ കീഴടക്കിയ ഫലസ്തീന്‍ പ്രദേശം തിരിച്ചുനല്‍കുകയും അല്‍ഖുദ്‌സ്  ആസ്ഥാനമായി അവര്‍ക്ക് സ്വതന്ത്രരാഷ്ട്രമെന്ന ന്യായമായ അവകാശം അഗീകരിച്ചുകൊടുക്കുകയും വേണം.  മൂന്നു വര്‍ഷമായി കലാപത്തിന്റെ രക്തപങ്കിലമായ സാഹചര്യത്തില്‍ തുടരുന്ന സിറിയ നമ്മുടെ ദു:ഖമാണ്. രക്തം ചീറ്റുന്നത് ഇല്ലാതാക്കാന്‍ അന്താരാഷ്ട്രാ സമൂഹവും അറബ് സമിതിയുമെല്ലാം ശ്രമിച്ചിട്ടും കഴിയാത്ത നിസ്സഹായാവസ്ഥ അവിടെയുണ്ട്. അന്തര്‍ദേശീയ സമൂഹത്തില്‍ ശക്തരായ രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ അടിയന്തിരമായി മുന്നിട്ടിറങ്ങേണ്ടതുണ്ടെന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു.
Doha Forum

വോട്ടെടുപ്പിലൂടെയുള്ള തെരെഞ്ഞെടുപ്പ് ജനാധിപത്യം കൊണ്ടുമാത്രം സുസ്ഥിരമായ രാഷ്ട്രീയ സാഹചര്യമുണ്ടാവുമെന്ന് വിശ്വാസമില്ല. ജനങ്ങളുടെ താത്പര്യം പരിഗണിക്കുന്ന ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ മറ്റു ഘടകങ്ങളും ഒത്തുവരേണ്ടതുണ്ട്. നീതിയും പൊതുജനത്തിന് പരിഗണനയും നല്‍കുന്ന ഇസ്‌ലാമികമായ വിശ്വാസത്തിലൂന്നിയുള്ള ജനാധിപത്യത്തിന്റെ സമാന വഴി ഏറെ പ്രാധാന്യമുള്ളതാണെന്ന് ഈ സന്ദര്‍ഭത്തില്‍ തിരിച്ചറിയുകയാണെന്നും അമീര്‍ പറഞ്ഞു.ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജബര്‍ അല്‍താനി സ്വാഗതം പറഞ്ഞു.

സെനഗല്‍ പ്രസിഡന്റ് മാ ക്കി സാല്‍, തുനീഷ്യന്‍ പ്രധാനമന്ത്രി അലി ലാരിയാത് സംസാരിച്ചു. ഖത്തര്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോള്‍ ആന്റ് ട്രാന്‍സാപരന്‍സ് അഥോറിറ്റി ചെയര്‍മാന്‍ അബ്ദുല്ലാ ബിന്‍ ഹമദ് അല്‍അതിയ്യ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു. സമ്മേളനം 22 വരെ തുടരും.

Key Words:    Emir, H H Sheikh Hamad bin Khalifa Al Thani , 13th Doha Forum, Prime Minister, Foreign Minister,  H E Sheikh Hamad bin Jassem bin Jabor Al Thani , Qatar, International relations, Arab world, Middle East
12:51 pm | 0 comments

കര്‍ണാടകയിലെ ഭരണമാറ്റത്തില്‍ മഅ്ദനിക്ക് നീതികിട്ടുമെന്ന് പ്രതീക്ഷ: കാന്തപുരം

Written By kvartha delta on Monday, May 20, 2013 | 10:35 am

അബൂദാബി: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനാല്‍ അവിടെ ജയിലില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി  അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. അബൂദബിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്ന ആവശ്യം പുതിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പ്രത്യേക സന്ദേശം വഴി ഉന്നയിച്ചിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ രാഷ്ട്രീയ പ്രവേശനമൊന്നും ഉണ്ടാവില്ലെന്നും എന്നാല്‍, വേണ്ടിവന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാറുണ്ടെന്നും കര്‍ണാടകയില്‍ നന്നായി ഇടപെട്ടുവെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയില്‍ ഇടപെട്ടതിന് 100 ശതമാനം ഫലം കിട്ടുകയും ചെയ്തു. ഇത് ഞങ്ങളുടെ മാത്രം അവകാശവാദവുമല്ല. മറ്റ് സംഘടനകളുടെ ഇടപെടലുകളും അവിടെ ഫലം കണ്ടിട്ടുണ്ട് - കാന്തപുരം വ്യക്തമാക്കി.

നിതാഖാതിന്റെ പശ്ചാത്തലത്തില്‍ രേഖകളില്ലാതെ കഴിയുന്ന വിദേശികള്‍ക്ക് സൗദിയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങാന്‍ അബ്ദുല്ല രാജാവ് പ്രഖ്യാപിച്ച പ്രത്യേക ഇളവുകള്‍ക്ക് അര്‍ഹരായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ചാര്‍ട്ടേര്‍ഡ് വിമാനം ഏര്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.  പാലത്തിന്റെ ചുവട്ടിലും മറ്റും നരകിച്ച് കഴിയേണ്ട അവസ്ഥയില്‍ നിന്ന് പ്രവാസികളെ രക്ഷിക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്.

രണ്ടാഴ്ച മുമ്പ് സൗദി സന്ദര്‍ശിച്ച വേളയില്‍ ഭരണാധികാരികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 'ഹുറൂബ്' പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് സ്‌പോണ്‍സര്‍മാരെ കണ്ടുപിടിച്ച് നിയമാനുസൃതം സൗദിയില്‍ കഴിയാന്‍ സമയം കൊടുക്കുക, അവരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി നാട്ടില്‍ പോകാന്‍ അനുവദിക്കുക, നിയമവിധേയരായി തിരികെ വരാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ താന്‍ ഉന്നയിച്ചിരുന്നു.  അതില്‍ അനുകൂലമായ തീരുമാനം ഉണ്ടായിട്ടുണ്ട്്. അതിന്റെ പ്രയോജനം പാവപ്പെട്ട ഇന്ത്യന്‍ പ്രവാസികള്‍ക്ക് ലഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം - കാന്തപ്പുരം ആവശ്യപ്പെട്ടു.

കോഴിക്കോട് - വയനാട് റോഡില്‍ പുതുപ്പാടിയില്‍ നിര്‍മിക്കുന്ന നിര്‍ദിഷ്ട മര്‍കസ് നോളജ് സിറ്റിയുടെ വിവിധ വിഭാഗങ്ങളുടെ തറക്കല്ലിടല്‍ ജൂണ്‍ 22ന് നടക്കും. മെഡിക്കല്‍ സിറ്റിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഐ.ടി. സിറ്റിക്ക് വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയും ഫ്‌ളാറ്റിനും ഹോസ്റ്റലുകള്‍ക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും തറക്കല്ലിടും.

എന്‍ജിനീയറിങ് കോളജ്, യൂനാനി മെഡിക്കല്‍ കോളജ്, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ആശുപത്രി എന്നിവയെല്ലാമടങ്ങിയ 300 കോടി രൂപയുടെ പദ്ധതി പത്ത് വര്‍ഷം കൊണ്ട് യാഥാര്‍ഥ്യമാകും. നിയമവിധേയമായി സ്വീകരിച്ച പണം മാത്രമാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്. 10,000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കും. ഇവിടെ തൊഴിലവസരങ്ങളും ഉണ്ടാകും.
Gulf, Kanthapuram A.P. Aboobaker Musliyar, Press meet, Abdul Nasar Madani, Jail, Karnataka Government

ഭൂചലനം, ജലക്ഷാമം തുടങ്ങിയ വിപത്തുകള്‍ക്ക് കാരണം ജനങ്ങള്‍ ധാര്‍മികമായി അധ:പതിച്ചതും ദൈവചിന്തയില്‍ നിന്ന് അകന്നുനിന്നതുമാണ്. അതിനാല്‍ ജനങ്ങള്‍ ദൈവമാര്‍ഗത്തിലേക്ക് മടങ്ങണം. നിസാര കാര്യങ്ങളുടെ പേരില്‍ ഭിന്നിക്കുകയും തമ്മിലടിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്തിനും മനുഷ്യര്‍ക്കും നന്മ ഉണ്ടാക്കില്ല. അതിനാല്‍ രാഷ്ട്രീയ - മത - ഭരണ രംഗങ്ങളില്‍ ഇത്തരം അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കപ്പെടണം -  കാന്തപുരം ആവശ്യപ്പെട്ടു.

മര്‍കസ് അബൂദബി പ്രസിഡന്റ് ഉസ്മാന്‍ സഖാഫി തിരുവത്ര, ഐ.സി.എഫ്. അബൂദബി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, മര്‍കസ് ദുബൈ പി.ആര്‍.ഒ. സലാം സഖാഫി എന്നിവരും കാന്തപുരത്തോടൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Gulf, Kanthapuram A.P. Aboobaker Musliyar, Press meet, Abdul Nasar Madani, Jail, Karnataka Government, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
10:35 am | 0 comments

എമിറേറ്റി യുവാവ് മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

ഫുജൈറ: എമിറേറ്റി യുവാവ് മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഫുജൈറയിലെ ഫാം ഹൗസില്‍ വച്ചുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 24കാരനായ യുവാവിനെ പോലീ
സ് അറസ്റ്റ് ചെയ്തു.

അവധിക്കാലം ആഘോഷിക്കാനായി അബൂദാബിയില്‍ നിന്നും ഫുജൈറയിലെ മുറൈഷീദ് ഏരിയയിലെ ഫാം ഹൗസിലെത്തിയതായിരുന്നു ഇരുവരും. മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് തലയ്ക്കടിയേറ്റ യുവതിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Gulf news, Obituary, 24-year-old, Emirati man, Killed, Mother, Holiday, Farm, Fujairah, Hitting, Head, Sharp object, Argument,SUMMARY: A 24-year-old Emirati man killed his mother while holidaying at their farm in Fujairah by hitting her on the head with a sharp object following an argument, a newspaper reported on Monday.

Keywords: Gulf news, Obituary, 24-year-old, Emirati man, Killed, Mother, Holiday, Farm, Fujairah, Hitting, Head, Sharp object, Argument,
10:31 am | 0 comments

ഉയര്‍ന്ന വേതനം ആവശ്യപ്പെട്ട് ദുബൈയില്‍ തൊഴിലാളി സമരം

ദുബൈ: തൊഴിലാളി യൂണിയനുകള്‍ നിരോധിക്കപ്പെട്ട എമിറേറ്റ്‌സ് അപൂര്‍വ്വ തൊഴിലാളി സമരത്തിന് വേദിയായി. ദുബൈയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ അറബ് ടെക്കിലെ തൊഴിലാളികളാണ് വേതനമാവശ്യപ്പെട്ട് ഞായറാഴ്ച ജോലിയില്‍ നിന്നും വിട്ടുനിന്നത്. നിര്‍മ്മാണകമ്പനികളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികളും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അതിനാല്‍ തന്നെ തൊഴില്‍ സമരങ്ങളും ഇവിടെ അപൂര്‍വ്വമാണ്.

പാശ്ചാത്യരാജ്യങ്ങളിലെ നിര്‍മ്മാണതൊഴിലാളികള്‍ക്ക് നല്‍കുന്ന വേതനത്തേക്കാള്‍ കുറഞ്ഞ കൂലിയാണ് അറബ് രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് നല്‍കിവരുന്നത്. നിലവാരമില്ലാത്ത താമസ സൗകര്യമാണ് കമ്പനികള്‍ തൊഴിലാളികള്‍ക്കായി ഒരുക്കുന്നത്.

Gulf news, Dubai, Thousands of workers, Employed, Dubai, Largest construction firm, Arabtec, Stayed, Work, Sunday, Back wage demands, Rare labour protest, Gulf emirate,അറബ് ടെക്കിലെ തൊഴിലാളികള്‍ ഞായറാഴ്ച ജോലിക്ക് ഹാജരാകാതിരുന്നതിനെതുടര്‍ന്ന് മറ്റ് സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ജോലിചെയ്യാന്‍ സാധിച്ചില്ലെന്ന് ഒരു കരാറുകാരന്‍ വെളിപ്പെടുത്തി. നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തൊഴില്‍ മന്ത്രാലയവുമായി ചര്‍ച്ച നടത്തിവരികയാണെന്ന് അറബ് ടെക് വക്താവ് അറിയിച്ചു.

SUMMARY: Dubai: Thousands of workers employed by Dubai's largest construction firm, Arabtec, stayed away from work on Sunday to back wage demands, a rare labour protest in the Gulf emirate, where trade unions are banned, staff said.

Keywords: Gulf news, Dubai, Thousands of workers, Employed, Dubai, Largest construction firm, Arabtec, Stayed, Work, Sunday, Back wage demands, Rare labour protest, Gulf emirate,
10:30 am | 0 comments

കുവൈറ്റില്‍ 55 കഴിഞ്ഞ വീട്ടമ്മമാര്‍ക്ക് മാസം തോറും 7,250 ദിര്‍ഹം നല്‍കും

മനാമ: കുവൈറ്റില്‍ 55 വയസ് കഴിഞ്ഞ, തൊഴിലില്ലാത്ത വീട്ടമ്മമാര്‍ക്ക് സര്‍ക്കാര്‍ മാസം തോറും 5590 കുവൈറ്റ് ദിനാര്‍ (7,250 ദിര്‍ഹം) നല്‍കും. ഏതാണ്ട് 7000ത്തോളം സ്ത്രീകളാണ് ഈ ആനുകൂല്യത്തിനായി സര്‍ക്കാരില്‍ അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ജോലിയുണ്ടെന്ന കാരണത്താല്‍ പത്ത് ശതമാനം പേരുടെ അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളിയിരുന്നു.

അടുത്തയാഴ്ച മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. ഭര്‍ത്താക്കന്മാര്‍ സമ്പാദ്യമുള്ളവരാണെങ്കിലും സ്വന്തമായി വരുമാനമില്ലാത്ത സ്ത്രീകള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക കുവൈറ്റ് സാമൂഹ്യക്ഷേമ മന്ത്രാലയ സെക്രട്ടറി മുനീറ അല്‍ ഫദ്‌ലി പറഞ്ഞു. വിവാഹമോചിതരായ സ്ത്രീകള്‍ക്ക് വാടകയിനത്തില്‍ ലഭിക്കുന്ന തുകയില്‍ 50 ശതമാനം വര്‍ദ്ധനവുണ്ടായതായും സെക്രട്ടറി അറിയിച്ചു. 100 കുവൈറ്റ് ദീനാറിന് പകരം 150 ദീനാറാകും ഇത്തരത്തില്‍ വിവാഹമോചിതരായ സ്ത്രീകള്‍ക്ക് ലഭിക്കുക. അഞ്ച് കുട്ടികളുള്ള വിവാഹമോചിതരായ സ്ത്രീകള്‍ക്ക് 900 കുവൈറ്റ് ദീനാര്‍ (11,700 ദിര്‍ഹം) മാസം തോറും ലഭിക്കും.

Gulf news, Kuwait, Decided, Lavish, KD559 (Dh7,250), Month, Unemployed, Housewife, 55 years, Husband, Social security law, Massive increase, Divorced women.
SUMMARY: Kuwait has decided to lavish KD559 (Dh7,250) a month to each unemployed housewife aged at least 55 years even if her husband is rich within a new social security law that also includes a massive increase in aid for divorced women.

Keywords: Gulf news, Kuwait, Decided, Lavish, KD559 (Dh7,250), Month, Unemployed, Housewife, 55 years, Husband, Social security law, Massive increase, Divorced women.
10:20 am | 0 comments

ബീച്ചുകളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ

ഷാര്‍ജ: ഷാജയിലെ മംസാര്‍ ബീച്ചില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ. നിയമം ലംഘിക്കുന്നവരില്‍ നിന്നും സംഭവസ്ഥലത്തുവച്ചുതന്നെ പിഴ ഇടാക്കുകയാണ് മുനിസിപ്പാലിറ്റി അധികൃതര്‍. എന്നാല്‍ ഇതിനെതിരെ പരിസരവാസികള്‍ രംഗത്തെത്തി. ബാക്കിവരുന്ന ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കാന്‍ പറ്റിയ ഇടമില്ലാത്തതിനാല്‍ പിഴയില്‍ നിന്നും ഒഴിവാക്കണമെന്നാണ് തദ്ദേശവാസികള്‍ ആവശ്യപ്പെടുന്നത്.

നിരോധിതമേഖലകളില്‍ ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നതിന് 500 ദിര്‍ഹം പിഴ ഈടാക്കാന്‍ തുടങ്ങിയത് കഴിഞ്ഞ മാസം മുതലാണ്. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഒരു സംഘം പരിസരവാസികളും രംഗത്തെത്തിയിട്ടുണ്ട്. അല്‍ മംസാര്‍ ബീച്ച്, അല്‍ മജാസ് വാട്ടാര്‍ ഫ്രണ്ട്, ഖലീദ് ലഗൂണ്‍, ഷാര്‍ജ കോര്‍ണിക് പബ്ലിക് പാര്‍ക്ക് എന്നിവിടങ്ങളിലാണ് മുനിസിപ്പാലിറ്റി ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയുന്നത് വിലക്കിയിരിക്കുന്നത്.

Gulf news, Visitors, Mamzar Beach, Sharjah, Urging, Municipaltiy, Fine, Barbecuing, Prohibitedഎന്നാല്‍ ഇവിടങ്ങളില്‍ നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടില്ല. ബീച്ചുകളിലും പാര്‍ക്കുകളിലുമെത്തുന്ന സന്ദര്‍ശകര്‍ക്കും കുട്ടികള്‍ക്കും ഈ മാലിന്യങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്നാണ് അധികൃതര്‍ ശിക്ഷാ നടപടികളിലേയ്ക്ക് കടന്നത്.
അതേസമയം എയര്‍പോര്‍ട്ടിന് സമീപത്തുള്ള നാഷണല്‍ പാര്‍ക്കില്‍ ബാക്കിവരുന്ന ഭക്ഷണസാധനങ്ങള്‍ നിക്ഷേപിക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ അനുവാദം നല്‍കിയിട്ടുണ്ട്.

SUMMARY: Visitors to Mamzar Beach in Sharjah are urging the municipaltiy not to fine them for barbecuing in prohibited areas of the beach without prior warning, according the 'Al Ittihad' newspaper.

Keywords: Gulf news, Visitors, Mamzar Beach, Sharjah, Urging, Municipaltiy, Fine, Barbecuing, Prohibited, Areas, Beach, Prior warning, Al Ittihad, Newspaper.
10:03 am | 0 comments

അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന് സ്വപ്നസാഫല്യം

അബൂദാബി: അബൂദാബി പോലീസ് ക്യാപ്റ്റനായി അഞ്ച് വയസുകാരന്‍ അമീര്‍ മുഹമ്മദ് അല്‍ ഫലാഹിക്ക് സ്വപ്നസാഫല്യം. ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്. ജനറല്‍ ശെയ്ഖ് സെയ്ഫ് ബിന്‍ സയദ് അല്‍ നഹ്യാന്റെ സന്മനസാണ് ഫലാഹിയുടെ സ്വപ്നം പൂവണിയുന്നതിന് കാരണമായത്. തലസേമിയ എന്ന അപൂര്‍വരോഗത്തിന് അടിമയായ ഫലാഹിയുടെ ജീവിതാഭിലാഷമായിരുന്നു പോലീസ് ക്യാപ്റ്റനാവുക എന്നത്. എന്നാല്‍ രോഗം മൂര്‍ഛിച്ചതോടെ പഠനം തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞുഫലാഹി.

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനാല്‍ ശക്തമായ പനി ഫലാഹിയെ വിട്ടുമാറുന്നില്ല. ഫലാഹിയുടെ ആഗ്രഹമറിഞ്ഞ ശെയ്ഖ് സെയ്ഫ് കുട്ടിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള കാര്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു.

അബൂദാബിയിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെത്തില്‍ യൂണിഫോമണിഞ്ഞെത്തിയ ഫലാഹിയെ ശെയ്ഖ് സെയ്ഫ് മിലിറ്ററി സല്യൂട്ട് നല്‍കി സ്വീകരിച്ചു. പോലീസ് ക്യാപ്റ്റനായി മണിക്കൂറുകള്‍ ഓഫീസില്‍ ചിലവഴിച്ച ഫലാഹി പിന്നീട് നഗരത്തിലൂടെ പട്രോളിംഗ് നടത്തി. ട്രാഫിക് നിയമം തെറ്റിച്ച ഒരു ്രൈഡവറില്‍ നിന്നും ഫലാഹി പിഴയും ഈടാക്കി.

പിന്നീട് അബൂദാബി പോലീസ് ജനറല്‍ കമാന്റില്‍ വച്ച് നടന്ന പരിപാടിയില്‍ ഫലാഹി തന്റെ സന്തോഷം ഉദ്യോഗസ്ഥരുമായി പങ്കുവെച്ചു.

Amir-Muhammad-Al-Falahi, Gulf news, Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister, Minister of Interior

Amir-Muhammad-Al-Falahi, Gulf news, Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister, Minister of Interior

SUMMARY: Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister and Minister of Interior, made the wish of Amir Muhammad Al Falahi, a 5-year old with Thalassemia, comet rue.

Keywords: Gulf news, Lt General Sheikh Saif bin Zayed Al Nahyan, Deptuy Prime Minister, Minister of Interior, Made, Wish, Amir Muhammad Al Falahi, 5-year old, Thalassemia.
8:55 am | 0 comments

ട്രാഫിക് നിയമലംഘനം നടത്തിയ ആയിരത്തിലധികം വിദേശികളെ കുവൈറ്റ് നാടുകടത്തി

Written By kvarthakochi on Sunday, May 19, 2013 | 12:00 pm

കുവൈറ്റ്: ട്രാഫിക് നിയമലംഘനം നടത്തിയ ആയിരത്തിലധികം വിദേശികളെ കുവൈറ്റ് നാടുകടത്തിയതായി റിപോര്‍ട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ കോടതി ഉത്തരവ് ഇല്ലാതെ 1,258 വിദേശികളെ നാടുകടത്തിയതായി അല്‍അന്‍ബാ ദിനപത്രം റിപോര്‍ട്ട് ചെയ്തു. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, സ്വകാര്യകാറില്‍ യാത്രക്കാരെ കൊണ്ടു പോകുക, ചുമപ്പ് ലൈറ്റ് രണ്ടു തവണ മറികടക്കുക, മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനം ഓടിക്കുക തുടങ്ങിയ ട്രാഫിക് കുറ്റകൃത്യങ്ങളിലാണ് നാടുകടത്തുന്നത്.

അതേസമയം സമാനകുറ്റകൃത്യങ്ങള്‍ നടത്തുന്ന സ്വദേശികളുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത്, കേസ് കോടതിയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. വിദേശികളെ നാടുകടത്തുന്ന നടപടിക്കെതിരെ കുവൈറ്റിലെ മനുഷ്യാകാശ സംഘടനകള്‍ രംഗത്തു വന്നു. സര്‍ക്കാര്‍ നടപടി ക്രൂരമാണെന്ന് കുവൈറ്റ് സൊസൈറ്റി ഓഫ് ഹ്യൂമന്റൈറ്റ്‌സ് പ്രതികരിച്ചു.

പ്രവാസികള്‍ക്ക് നേരെ സ്വീകരിക്കുന്ന ഇത്തരം നടപടികള്‍ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് സംഘടന വ്യക്തമാക്കി. 3.8 മില്യണ്‍ വരുന്ന കുവൈറ്റ് ജനസംഖ്യയുടെ 68 ശതമാനവും (2.6 മില്യണ്‍) വിദേശികളാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് കുവൈറ്റ് അധികൃതര്‍ ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. നാടുകടത്തപ്പെട്ടവരില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപോര്‍ട്ട്.
Gulf news, Kuwait, Deported, Hundreds of, Foreign residents, Traffic, Offenses, Past month, Report, Sunday, Drawing, Condemnation, Human rights group.

SUMMARY: Kuwait has deported hundreds of foreign residents for traffic offenses in the past month, a report said on Sunday, drawing condemnation from a human rights group.

Keywords: Gulf news, Kuwait, Deported, Hundreds of, Foreign residents, Traffic, Offenses, Past month, Report, Sunday, Drawing, Condemnation, Human rights group.
12:00 pm | 0 comments

പട്ടാപകല്‍ 4.5 കിലോ സ്വര്‍ണം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി

ഷാര്‍ജ: ഷാര്‍ജയിലെ ജ്വല്ലറി വര്‍ക്ക് ഷോപ്പില്‍ നിന്നും 4.5 കിലോ സ്വര്‍ണം മോഷ്ടിച്ച യുവാവിനെ പോലീസ് പിടികൂടി. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. സെയില്‍സ്മാനെ ആക്രമിച്ച് സ്വര്‍ണവുമായി കടന്നുകളഞ്ഞ യുവാവിനെ ദുബൈയിലെ ഹോട്ടലില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

പട്ടാപകല്‍ ജ്വല്ലറിയില്‍ നടന്ന മോഷണം സ്വര്‍ണവ്യാപാരികളില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. ജ്വല്ലറികളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും അവയെ പോലീസ് കണ്ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഷാര്‍ജയില്‍ നിലവിലുള്ളത്. എന്നാല്‍ മോഷണം നടന്ന ജ്വല്ലറിയില്‍ ഈ സംവിധാനം സ്ഥാപിക്കാഞ്ഞത് പ്രതികൂലമായി ഭവിക്കുകയായിരുന്നു.

സെയില്‍സ്മാന്‍ വിളിച്ചറിയിച്ച് സ്ഥലത്തെത്തിയ പോലീസിന് പ്രതിയെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിരുന്നു.

ഇതിനിടെ ദുബൈയിലെ ഒരു ഹോട്ടല്‍ റിസെപ്ഷനില്‍ നിന്നും മോഷണം പോയ 4.5 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തിരുന്നു. ആഫ്രിക്കക്കാരനായ സ്വര്‍ണവ്യാപാരിയാണ് ഇതിനെക്കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മോഷ്ടാവിനെ പിടികൂടിയത്. ഒരു അറബ് വനിതയില്‍ നിന്നും 4 ലക്ഷം ദിര്‍ഹം വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്.
Gulf news, Gold traders, Sharjah, Shock, Daylight, Robbery, Jewellery, Workshop, Robbed, 4.5 kilogrammes, Gold, Salesman, Attacked, Robbed, Pretending, Customer.
കഴിഞ്ഞ വര്‍ഷം ഷാര്‍ജയിലെ ലുലു സെന്ററില്‍ നിന്നും 10 കിലോ സ്വര്‍ണം പോയ കേസില്‍ പ്രതികളായ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

SUMMARY: Gold traders in Sharjah are in shock after a daylight robbery in which a jewellery workshop was robbed of 4.5 kilogrammes of gold.

Keywords: Gulf news, Gold traders, Sharjah, Shock, Daylight, Robbery, Jewellery, Workshop, Robbed, 4.5 kilogrammes, Gold, Salesman, Attacked, Robbed, Pretending, Customer.
10:00 am | 0 comments

എവറസ്റ്റ് കീഴടക്കി സൗദി വനിത ചരിത്രം കുറിച്ചു

Written By kvarthakochi on Saturday, May 18, 2013 | 10:00 am

ദുബൈ: ലോകത്തിലെ ഏറ്റവും പൊക്കമുള്ള എവറസ്റ്റ് കൊടുമുടി കീഴടക്കി സൗദി വനിത ചരിത്രം കുറിച്ചു. റാഹ മുഹറക് (25) എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത മാത്രമല്ല, എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ അറബ് വംശജയും ഇവരാണ്. എവറസ്റ്റ് കീഴടക്കാനെത്തിയ നാലംഗസംഘത്തിലെ അംഗമായിരുന്നു റാഹ മുഹറക്. സൗദി നഗരമായ ജിദ്ദയില്‍ ജനിച്ച റാഹ ദുബൈയിലാണ് താമസം. തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായാണ് റാഹ യാഥാസ്ഥിതീക രാജ്യമായ സൗദി വിട്ട് യുഎഇയിലെത്തിയത്. എവറസ്റ്റ് കീഴടക്കുക എന്ന ജീവിത ലക്ഷ്യത്തിനായി നിരവധി തടസങ്ങളെ ഇവര്‍ സധൈര്യം അതിജീവിച്ചു.

റാഹയുടെ കുടുംബാംഗങ്ങളെ പറഞ്ഞു സമ്മതിപ്പിക്കാനായിരുന്നു ഏറേ ബുദ്ധിമുട്ടിയതെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു. ഒന്നാമതാവുക എന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ രണ്ടാമതാകാന്‍ മറ്റൊരാള്‍ക്ക് പ്രചോദനമാവുക എന്നത് ഒരു വലിയ കാര്യമാണ് റാഹ പറയുന്നു. നേപ്പാളിന്റെ ഭാഗത്തുനിന്നും എവറസ്റ്റ് കീഴടക്കാനെത്തിയവരില്‍ ഇതുവരെ 64 പേര്‍ വിജയം കണ്ടതായി കാഠ്മണ്ഡുവിലെ പര്‍വതാരോഹകന്‍ അറിയിച്ചു. നേപ്പാളില്‍ നിന്നും ടിബറ്റില്‍ നിന്നുമാണ് പര്‍വതാരോഹകര്‍ക്ക് എവറസ്റ്റില്‍ കയറാന്‍ കഴിയുക. മേയ് മാസമാണ് പര്‍വതാരോഹണത്തിന് ഏറ്റവും അനുയോജ്യമായ മാസം.

Gulf news, Saudi Arabia, Raha Moharrak, 25, Became, First, Saudi, Woman, Attempt, Climb, Youngest Arab, Top of Everest.
SUMMARY: Dubai: A Saudi woman has made history by reaching the summit of the world’s highest mountain, reports said.

Keywords: Gulf news, Saudi Arabia, Raha Moharrak, 25, Became, First, Saudi, Woman, Attempt, Climb, Youngest Arab, Top of Everest.
10:00 am | 0 comments

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Follow us in Linkdin

kerala-vartha latest malayalam news

FREE News by Email വാര്‍ത്തകള്‍ ഇമെയിലില്‍ ലഭ്യമാകാന്‍ ഇമെയില്‍ ഐ.ഡി സബ്മിറ്റ് ചെയ്യുക

Poem

Read More Poems
Get our toolbar!

News Videos

Stories

Read More Stories

Entertainment

കൂടുതല്‍ വായിച്ചത് | Most Read Stories

Sports

Kerala Flash