Follow KVARTHA on Google news Follow Us!
ad

പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരം; സൈബര്‍ അധിക്ഷേപത്തില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാം, നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

Police, Governor, Kerala governor signs controversial police act amendment ordinance #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 21.11.2020) പോലീസ് നിയമ ഭേദഗതിയില്‍ ചട്ട ഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഇതോടെ സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യം തടയാനുള്ള പോലീസ് ആക്ടിലെ ഭേദഗതിക്ക് അംഗീകാരമായി.  സൈബര്‍ അധിക്ഷേപം തടയാന്‍ പോലീസിന് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതി. 

വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് ഭേദഗതി. പോലീസ് ആക്ടില്‍ 118 (എ) എന്ന ഉപവകുപ്പ് ചേര്‍ത്താണ് ഭേദഗതി. സ്ത്രീകള്‍ക്കെതിരായി തുടരുന്ന സൈബര്‍ അതിക്രമങ്ങളെ ചെറുക്കാന്‍ പര്യാപത്മായ നിയമം കേരളത്തിലില്ലാത്ത സാഹചര്യത്തിലാണ് ഭേഗഗതിയെന്നാണ് വ്യാഖ്യാനം. 

News, Kerala, State, Thiruvananthapuram, Police, Governor, Kerala governor signs controversial police act amendment ordinance


പുതിയ ഭേദഗതി പ്രകാരം ഏതെങ്കിലും തരത്തിലുള്ള വിനിമയ മാര്‍ഗത്തിലൂടെ അപകീര്‍ത്തികരമായ വാര്‍ത്തവന്നാല്‍ അഞ്ച് വര്‍ഷം വരെ തടവോ 10,000 പിഴയോ രണ്ടും കൂടിയോ ചുമത്താം. ഈ ഭേദഗതി ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് നിയമ വിദഗ്തര്‍ ചൂണ്ടികാട്ടികാണിച്ചിരുന്നു.

ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് തടയിടും എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. അധിക്ഷേപം തടയാന്‍ വാറന്റ് ഇല്ലാതെ തന്നെ പോലീസിന് ഇനി അറസ്റ്റ് ചെയ്യാം. പുതിയ ഭേദഗതി പ്രകാരം ഒരു വാര്‍ത്തക്കെതിരെ ആര്‍ക്കുവേണണെങ്കിലും മാധ്യമത്തിനോ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയോ ഏത് പോലീസ് സ്റ്റേഷനിലും പരാതി നല്‍കാം. 

ജാമ്യം ലഭിക്കാത്ത കുറ്റമായതിനാല്‍ പരാതി ലഭിച്ചാല്‍ പോലീസിന് കേസെടുക്കേണ്ടിവരും. അറസ്റ്റും ചെയ്യാം. അതേസമയം വാര്‍ത്ത വ്യാജമാണോ സത്യസന്ധമാണോയെന്ന് പോലീസിന് എങ്ങനെ കണ്ടെത്താനാകുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

Keywords: News, Kerala, State, Thiruvananthapuram, Police, Governor, Kerala governor signs controversial police act amendment ordinance

Post a Comment