Follow KVARTHA on Google news Follow Us!
ad

ഇറാനില്‍ 180 യാത്രക്കാരുമായി പോയ യുക്രൈന്‍ വിമാനം തകര്‍ന്നുവീണു; യുഎസ്-ഇറാന്‍ സംഘര്‍ഷവുമായി ബന്ധമില്ലെന്ന് റിപ്പോര്‍ട്ട്; ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

ഇറാനില്‍ 180 യാത്രക്കാരുമായി പോയ യുക്രൈന്‍ വിമാനം തകര്‍ന്നുവീണു. സാങ്കേതിക തകരാറാണ് അപകടത്തിന് News, Iran, Flight, Accident, Death, World,
തെഹ്‌റാന്‍:(www.kvartha.com 08/01/2020) ഇറാനില്‍ 180 യാത്രക്കാരുമായി പോയ യുക്രൈന്‍ വിമാനം തകര്‍ന്നുവീണു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ടെഹ്‌റാനിലെ ഇമാം ഖൊമൈനി വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്.

News, Iran, Flight, Accident, Death, World, Ukrainian airplane with 180 aboard crashes in Iran

ഇമാം ഖൊമൈനി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ബോയിങ് 737 ജെറ്റ് വിമാനമാണ് തെഹ് റാനിന്റെ പ്രാന്ത പ്രദേശമായ പരാന്തില്‍ തകര്‍ന്നുവീണത്. തെഹ്‌റാനില്‍ നിന്ന് യുക്രെയ്‌നിലേക്ക് പോവുകയായിരുന്നു വിമാനം.

യുഎസ്-ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു വിമാന അപകടം നടന്നിരിക്കുന്നത്. എന്നാല്‍ ഈ അപകടത്തിന് ഇതുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറാഖ്, ഇറാന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കരുതെന്ന് യുഎസ് യാത്രാവിമാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Iran, Flight, Accident, Death, World, Ukrainian airplane with 180 aboard crashes in Iran