Follow KVARTHA on Google news Follow Us!
ad

ഇറാനില്‍ തകര്‍ന്നുവീണ യുക്രൈന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ലഭിച്ചു; അമേരിക്കയ്ക്ക് കൈമാറില്ലെന്ന് ഇറാന്‍

ഇറാനില്‍ തകര്‍ന്നുവീണ യുക്രൈന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ലഭിച്ചുWorld, Iran, News, plane, Accident, America, Ukraine plane's 'black boxes' found after Iran crash
തെഹ്‌റാന്‍: (www.kvartha.com 09.01.2020) ഇറാനില്‍ തകര്‍ന്നുവീണ യുക്രൈന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് ലഭിച്ചു. കഴിഞ്ഞദിവസമാണ് യുക്രെയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ വിമാനം ഇമാം ഖാംനഈ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. 176 പേരാണ് അപകടത്തില്‍ മരിച്ചത്.

തെഹ്റാന് തെക്ക് പടിഞ്ഞാറ് പ്രാന്ത പ്രദേശമായ പരാന്തിലായിരുന്നു അപകടം. തെഹ്റാനില്‍ നിന്ന് യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ് പില്‍ രാജ്യാന്തര വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു വിമാനം. പുലര്‍ച്ചെ 5.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറോളം വൈകി 6.12നാണ് പുറപ്പെട്ടത്.


അപകടകാരണം അറിയാന്‍ കഴിയുന്ന വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് അമേരിക്കക്ക് കൈമാറില്ലെന്ന് ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വിമാന നിര്‍മ്മാതാക്കളായ ബോയിങ്ങിനോ അമേരിക്കക്കോ ബ്ലാക്‌ബോക്‌സ് നല്‍കില്ലെന്നാണ് ഇറാന്‍ വ്യോമയാനമന്ത്രാലയം വ്യക്തമാക്കിയത്.

അപകടത്തില്‍ മരിച്ചവരില്‍ 63 പേര്‍ കനേഡിയന്‍ പൗരന്മാരായിരുന്നു. സംഭവത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. കനേഡിയക്കാര്‍ക്ക് ഈ സംഭവത്തില്‍ ചില ചോദ്യങ്ങളുണ്ട്, അതിന് ഉത്തരം കിട്ടേണ്ടതുണ്ടെന്ന് ട്രൂഡോ പറഞ്ഞു. വിമാനം വെടിവെച്ചിട്ടതാണോ എന്ന ചോദ്യത്തിന്, ഇപ്പോള്‍ അതേക്കുറിച്ച് ഒന്നും പറയാനാവില്ലെന്നായിരുന്നു ട്രൂഡോയുടെ മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Iran, News, plane, Accident, America, Ukraine plane's 'black boxes' found after Iran crash