Follow KVARTHA on Google news Follow Us!
ad

അകാലനരയാണോ പ്രശ്‌നം? വിഷമിക്കേണ്ട ഒടുവില്‍ അതിനും പരിഹാരമാകുന്നു! മുടി നരയ്ക്കാതിരിക്കാന്‍ ഉള്ള വഴി കണ്ടെത്തി ശാസ്ത്രഞ്ജര്‍

പ്രായഭേദമെന്യേ സൗന്ദര്യ സംരക്ഷണത്തില്‍ ഏവരെയും വിഷമത്തിലാക്കുന്ന കാര്യമാണ് മുടിയുടെ നര. മുടിക്ക് വേണ്ടിയാണ് മലയാളികള്‍ കൂടുതല്‍ പണം News, Kerala, Health, Beautiful, Technology, Scientists, Surgery, Science, Scientists have Figured Out Ways to Reduce Hair White

കൊച്ചി: (www.kvartha.com 28.01.2020) പ്രായഭേദമെന്യേ സൗന്ദര്യ സംരക്ഷണത്തില്‍ ഏവരെയും വിഷമത്തിലാക്കുന്ന കാര്യമാണ് മുടിയുടെ നര. മുടിക്ക് വേണ്ടിയാണ് മലയാളികള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നതെന്നുതന്നെ പറയാം. കേശാലങ്കാരം കലയായെടുത്ത ഇന്നത്തെ കാലത്ത് മുടി കളര്‍ ചെയ്യാനും മറ്റും നിരവധി മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത്. അപ്പോഴും മുടിയുടെ നര പ്രത്യേകിച്ച് അകാലനര ഒരു പ്രശ്‌നം തന്നെയാണ്.

News, Kerala, Health, Beautiful, Technology, Scientists, Surgery, Science, Scientists have Figured Out Ways to Reduce Hair White

എന്നാലിപ്പോള്‍ മുടിനരക്കുന്നത് തടയാന്‍ സഹായിക്കുന്ന ഒരു നൂതന മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകര്‍. നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് ഇവര്‍ റെസിനിഫെറാടോക്‌സിന്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ച് ചില കറുത്ത എലികളില്‍ വേദന ഉണ്ടാക്കി.

പതിയെ എലികളുടെ രോമങ്ങള്‍ പൂര്‍ണ്ണമായും വെളുക്കുകയും ചെയ്തു. 'സമ്മര്‍ദ്ദം കൂടിയാല്‍ മുടി വെളുക്കുമെന്ന് വളരെക്കാലമായി പറഞ്ഞുകേള്‍ക്കാറുണ്ട്, എന്നാല്‍ ഇതുവരെ ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലായിരുന്നു. പക്ഷെ ഞങ്ങളുടെ പഠനം അത് തെളിയിച്ചു, അത് എന്തുകൊണ്ടാണ് സംഭവിക്കുന്നത് എന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു,' യുഎസിലെ ഹാവാര്‍ഡ് സര്‍വകലാശാല ഗവേഷകനായ തിയാഗോ മാത്താര്‍ കന്‍ഹ പറഞ്ഞു.

കൂടാതെ, സമ്മര്‍ദ്ദം മൂലം മുടിയുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയയെ നിയന്ത്രിക്കാനുള്ള ഒരു മാര്‍ഗ്ഗവും ഞങ്ങള്‍ കണ്ടെത്തിയെന്ന് കന്‍ഹ. അപകടകരമായ സാഹചര്യങ്ങളോട് ശരീരത്തിന്റെ പെട്ടന്നുള്ള അനിയന്ത്രിതമായ പ്രതികരണത്തിന് കാരണമാകുന്ന സിംപതെറ്റിക് നാഡീവ്യൂഹം ഒരു വ്യക്തി സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴും പ്രവര്‍ത്തിക്കുന്നു.

സിംപതെറ്റിക് നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനം തടഞ്ഞപ്പോള്‍ മുടി നരയ്ക്കുന്നത് തടയാന്‍ കഴിഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു. 'എലികളിലേക്ക് റെസിനിഫെറാടോക്‌സിന്‍ കുത്തിവച്ചശേഷം, സിംപതെറ്റിക് നാരുകള്‍ വഴി ന്യൂറോ ട്രാന്‍സ്മിഷന്‍ തടയാന്‍ കഴിവുള്ള ഹൈപ്പര്‍ ടെന്‍സീവ് ഗ്വാനെത്തിഡിന്‍ ഉപയോഗിച്ച് ഞങ്ങള്‍ എലിയെ ചികിത്സിച്ചു. രോമങ്ങളുടെ നിറം നഷ്ടപ്പെടുന്ന പ്രക്രിയ ഈ ചികിത്സയിലൂടെ തടയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു' കന്‍ഹ പറഞ്ഞു.

മറ്റൊരു പരീക്ഷണത്തില്‍, ഗവേഷകര്‍ ഈ നാരുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തപ്പോള്‍, രോമങ്ങളുടെ നിറം വീണ്ടും പഴയത് പോലെയായി. ക്ലിനിക്കല്‍ പ്രാക്ടീസില്‍ നടന്ന ഈ വിജയം എന്നാണ് ഫലപ്രദമായ ഒരു മരുന്നായി മാറുമെന്ന കാര്യത്തില്‍ മാത്രം ഉറപ്പില്ല.

Keywords: News, Kerala, Health, Beautiful, Technology, Scientists, Surgery, Science, Scientists have Figured Out Ways to Reduce Hair White