Follow KVARTHA on Google news Follow Us!
ad

മണല്‍ വില്‍പന ഇനി സര്‍ക്കാരിന് കീഴില്‍; രജിസ്റ്റര്‍ ചെയ്ത ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളില്‍ മാത്രം മണല്‍ കടത്ത്; മാര്‍ഗ നിര്‍ദേശങ്ങളുമായി കേന്ദ്ര വനം-പരിസ്ഥിതി

മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ. അനധികൃത മണല്‍ വാരലും വില്‍പനയും News, National, New Delhi, Sand, GPS, Online Portal, Sand sales are under State Government

ന്യൂഡെല്‍ഹി: (www.kvartha.com 28.01.2020) മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മാര്‍ഗരേഖ. അനധികൃത മണല്‍ വാരലും വില്‍പനയും തടഞ്ഞ് വില നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മണല്‍ കടത്തുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെയും വാഹനത്തിന്റെയും ഭൂമിയുടെയും ഉടമകള്‍ക്കെതിരെയും നിയമ നടപടി എടുക്കുന്നതിനും നിര്‍ദേശമുണ്ട്.

News, National, New Delhi, Sand, GPS, Online Portal, Sand sales are  under State Government

അനധികൃത മാര്‍ഗങ്ങളിലൂടെ മണല്‍ വാങ്ങുന്നവര്‍ക്കു പിഴ ചുമത്തണം. ജിപിഎസ് ഘടിപ്പിച്ച സര്‍ക്കാരില്‍ റജിസ്റ്റര്‍ ചെയ്ത വാഹനങ്ങളിലേ മണല്‍ കൊണ്ടുപോകാവൂ. ജില്ലയിലെ സിമന്റ് വില്‍പനയുടെ തോതുമായി മണല്‍ നീക്കം താരതമ്യം ചെയ്ത് തട്ടിപ്പു പിടികൂടണം എന്നും പറയുന്നു.

സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പണമടയ്ക്കുമ്പോള്‍ ലഭിക്കുന്ന രസീത് ഉപയോഗിച്ചാണു മണല്‍ വാങ്ങേണ്ടത്. സംസ്ഥാനത്തെ ഏതു സ്റ്റോക്യാര്‍ഡില്‍നിന്നു വാങ്ങിയാലും ഒരേ വില, വിപണിയടിസ്ഥാനത്തില്‍ വില എന്നിങ്ങനെ രണ്ടു സംവിധാനങ്ങളാവാം. ഒരേ നിരക്കാണെങ്കില്‍ വിലയും വിതരണവും ഫലപ്രദമായി നിയന്ത്രിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

Keywords: News, National, New Delhi, Sand, GPS, Online Portal, Sand sales are  under State Government