Follow KVARTHA on Google news Follow Us!
ad

കാസര്‍കോട് സി പി സി ആര്‍ ഐയില്‍ റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ

സി പി സി ആര്‍ ഐ കാസര്‍കോടും കേരള സ്റ്റാര്‍ട്ടപ് മിഷനും സംയുക്തമായി നടത്തുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ സി പി സി ആര്‍ ഐ Kerala, News, kasaragod, Business, Rural India Business Conclave Feb 27 to March 3
കാസര്‍കോട്: (www.kvartha.com 28.01.2020) സി പി സി ആര്‍ ഐ കാസര്‍കോടും കേരള സ്റ്റാര്‍ട്ടപ് മിഷനും സംയുക്തമായി നടത്തുന്ന റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ്   ഫെബ്രവരി 27 മുതല്‍ മാര്‍ച്ച് മൂന്ന് വരെ സി പി സി ആര്‍ ഐ കാസര്‍കോട് വെച്ച് നടക്കും. ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയായി വളരണമെങ്കില്‍ ഇന്ത്യയിലെ ഗ്രാമങ്ങള്‍ സാങ്കേതികമായും സാമ്പത്തികമായും ശക്തിപ്പെടണം, കാര്‍ഷിക മേഖലകളില്‍ കൂടുതല്‍ സാങ്കേതികത സംയോജിപ്പിച്ചു കൊണ്ടുള്ള മുന്നേറ്റങ്ങള്‍ ഉണ്ടാവണം, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുതാനവശ്യമായ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചെടുക്കണം. ഈ മൂന്നു കാര്യങ്ങള്‍ പ്രമേയമാക്കിയാണ് റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവിന്റെ ആദ്യ പതിപ്പ് കാസര്‍കോട് നടക്കാന്‍ വേണ്ടി പോവുന്നത്.

ഗ്രാമങ്ങളില്‍ നടക്കുന്ന അനൗപചാരിക കണ്ടുപിടുത്തങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക, കാര്‍ഷിക രംഗത്തെ നൂതന സാങ്കേതിക വിദ്യകള്‍ പൊതു ജനങ്ങളിലെത്തിക്കുക, വിപണിയിലുള്ള മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുക എന്നിവ ലക്ഷ്യം വെച്ച് കൊണ്ട് അഗ്രി-ഹോര്‍ട്ടി ഫെയര്‍ ആന്‍ഡ് എസ് ഐ ടി ഐ (സയന്‍സ്, ഇന്‍വെന്‍ഷന്‍, ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍) എക്‌സ്‌പോയില്‍ ഇരുനൂറോളം പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടാവും.

കാര്‍ഷിക രംഗത്തെ പ്രശ്‌നങ്ങള്‍ക്കു സാങ്കേതിക പരിഹാരം കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന അഗ്രി-ടെക് ഹാക്കത്തോണ്‍ ആണ് മറ്റൊരു ആകര്‍ഷണീയത. മനുഷ്യ സഹായമില്ലാതെ പൂര്‍ണമായും സാങ്കേതികമായി തേങ്ങയുടെ പാകത കണ്ടു പിടിക്കുക,റോബോട്ട് അസ്സിസ്റ്റഡ് ഗ്രാഫ്റ്റിങ്, വ്യത്യസ്ത കാര്‍ഷിക വിളകള്‍ക്കനുയോജ്യമായ രീതിയില്‍ ഡ്രിപ് ഇറിഗേഷന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉപയോഗിച്ച്  നിരീക്ഷിക്കാനും നിയന്ത്രിക്കാനും, കാര്‍ഷിക ഉത്പന്നങ്ങളും മറ്റു മൂല്യ വര്‍ധിത ഉത്പന്നങ്ങളും എളുപ്പത്തില്‍ കര്‍ഷകര്‍ക്ക് തന്നെ അന്താരാഷ്ട്ര കമ്പോളത്തില്‍ വില്‍ക്കാന്‍ സഹായിക്കുന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം, മാലിന്യ ശേഖരണവും നിര്‍മാര്‍ജനവും ഏകോപിപ്പിക്കുന്നതിനും എളുപ്പമാക്കുന്നതിനും ആവശ്യമായ സാങ്കേതികത തുടങ്ങിയ പ്രശ്‌നങ്ങളാണ് ഹാക്കത്തോണിന് വിഷയമാക്കിയിട്ടുള്ളത്. ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് രണ്ടു വരെ 50 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഹാക്കത്തോണിനു ശേഷം മത്സരാര്‍ത്ഥികള്‍ മേല്‍ പറഞ്ഞ പ്രശനങ്ങള്‍ പരിഹരിക്കാനാവശ്യമായ പ്രോട്ടോ ടൈപ്പുകള്‍ വികസിപ്പിച്ചെടുക്കണം. മികച്ച പ്രോട്ടോടൈപ്പ് ഉണ്ടാക്കുന്നവര്‍ക്കു 50,000 രൂപ ക്യാഷ് പ്രൈസും കേരള സ്റ്റാര്‍ട്ടപ് മിഷന്റെ മറ്റു സ്റ്റാര്‍ട്ടപ് ആനുകൂല്യങ്ങളും ലഭിക്കും.

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ഫറന്‍സില്‍ ഗ്രാമീണ മേഖലകളില്‍ നിന്നും ഉയര്‍ന്നു വന്ന സ്റ്റാര്‍ട്ടപ് സംരംഭകര്‍, കാര്‍ഷിക രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചെടുത്തവര്‍, ഗ്രാമീണ-കാര്‍ഷിക മേഖലകളിലെ സംരംഭകരെ സഹായിക്കുന്ന എന്‍.ജി.ഒകള്‍, നിക്ഷേപകര്‍, ബിസിനസ് കൂട്ടായ്മകള്‍ എന്നിവര്‍ പങ്കെടുക്കും. കാര്‍ഷിക രംഗത്ത് വിവിധ ഐ സി എ ആര്‍ സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതിനും ആവശ്യമുള്ളവര്‍ക്ക് അത് നല്‍കുന്നതിനും വേണ്ടി 'ഡ്രീം ബിഗ് കല്‍പ' എന്ന പേരില്‍ സെമിനാറും നടക്കും. ഇത്തരം സംരംഭകര്‍ക്ക് സര്‍ക്കാര്‍- സര്‍ക്കാരിതര മേഖലകളില്‍ നിന്നും ലഭിക്കുന്ന സാമ്പത്തിക-സാങ്കേതിക-നിയമ സഹായങ്ങള്‍ കുറിച്ച് കോണ്‍ഫറന്‍സ് ചര്‍ച്ച ചെയ്യും. നിക്ഷേപരേയും സംരംഭകരെയും ഉള്‍പ്പെടുത്തി നെറ്റ് വര്‍ക്ക് ഡിന്നറും ഉണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9562911181/ 7736495689 എന്നീ നമ്പറില്‍ ബന്ധപ്പെടുക.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, kasaragod, Business, Rural India Business Conclave Feb 27 to March 3