Follow KVARTHA on Google news Follow Us!
ad

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്‍ നിയമസഭയും

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയംJaipur, News, Politics, Trending, Conference, Protesters, Religion, Parliament, National
ജയ്പൂര്‍: (www.kvartha.com 25.01.2020) കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി രാജസ്ഥാന്‍ നിയമസഭയും. പിന്നാലെ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ പശ്ചിമ ബംഗാള്‍ നിയമസഭയും നിയമം റദ്ദാക്കണമെന്ന പ്രമേയം കൊണ്ടുവരും.

കേരളമാണ് വിഷയത്തില്‍ നിയമസഭയില്‍ ആദ്യമായി പ്രമേയം പാസാക്കുന്നത്. തുടര്‍ന്ന് പഞ്ചാബും ഈ മാതൃക പിന്തുടര്‍ന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് ഇപ്പോള്‍ പ്രമേയം പാസാക്കുന്നതും.

Rajasthan Passes Resolution Against Citizenship Law After Kerala, Punjab, Jaipur, News, Politics, Trending, Conference, Protesters, Religion, Parliament, National

രാജ്യവ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നിയമം റദ്ദാക്കണമെന്ന് രാജസ്ഥാന്‍ നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. പ്രമേയം ചര്‍ച്ചയ്ക്കെടത്തതോടെ ബി ജെ പി അംഗങ്ങള്‍ പ്രതിഷേധവുമായി എഴുന്നേറ്റു. ഭേദഗതി നിയമത്തിന് അനുകൂലമായി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.

പാര്‍ലമെന്റ് പാസാക്കിയ നിയമം അനധികൃത കുടിയേറ്റക്കാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതാണെന്നും അത്തരം വിവേചനങ്ങള്‍ ഭരണഘടനയുടെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അനുഛേദം 14ന്റെ നഗ്‌നമായ ലംഘനമാണെന്നും പ്രമേയം പറയുന്നു.

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന ഒരു നിയമം ഇതാദ്യമായാണ് രാജ്യത്ത് നടപ്പാക്കുന്നതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ നിയമം വലിയ ആശങ്കകള്‍ സൃഷ്ടിക്കപ്പെട്ടതെന്നും രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു. അസമില്‍ കഴിഞ്ഞ വര്‍ഷം കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്റര്‍ പ്രകാരം 19 ലക്ഷം പേര്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ട കാര്യവും പ്രമേയത്തില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Rajasthan Passes Resolution Against Citizenship Law After Kerala, Punjab, Jaipur, News, Politics, Trending, Conference, Protesters, Religion, Parliament, National.