Follow KVARTHA on Google news Follow Us!
ad

നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍മോഷണം; കാറിലെത്തിയ നാലംഗസംഘം സെറ്റിലെത്തി; പിന്നീട് നടന്നത്!

നിവിന്‍ പോളി നായകനായെത്തുന്ന 'പടവെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് Mattannur, News, theft, Cine Actor, Cinema, Food, attack, Injured, hospital, Treatment, Complaint, Police, Probe, Kerala,
മട്ടന്നൂര്‍: (www.kvartha.com 25.01.2020) നിവിന്‍ പോളി നായകനായെത്തുന്ന 'പടവെട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ മോഷണം. വെള്ളിയാഴ്ച രാത്രി പത്തരമണിയോടെ മട്ടന്നൂര്‍ കഞ്ഞിലേരിയിലായിരുന്നു സംഭവം. കാറിലെത്തിയ നാലംഗസംഘം സെറ്റിലെത്തി പൊറോട്ടയും ചിക്കനും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

അഭിനേതാക്കള്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും കഴിക്കാന്‍ വച്ച ഭക്ഷണവുമായാണ് സംഘം കടന്നത്. ഏകദേശം എണ്‍പതുപേര്‍ക്കുള്ള ഭക്ഷണമാണ് സംഘം മോഷ്ടിച്ചതെന്നും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതിനിടെ ഭക്ഷണം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സമീപവാസിയായ അമല്‍ എന്ന യുവാവിനെ സംഘം മര്‍ദിച്ചതായി പൊലീസില്‍ പരാതി നല്‍കി.

Porotta and chicken stole from Nivin Paulys shooting location at Kannur Mattanur, Mattannur, News, theft, Cine Actor, Cinema, Food, Attack, Injured, Hospital, Treatment, Complaint, Police, Probe, Kerala

അമലിനെ ആക്രമിച്ചതിന് ശേഷമാണ് സംഘം പ്രദേശത്തുനിന്നും കടന്നത്. പരിക്കേറ്റ അമല്‍ കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് മാലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

നിവിനെ നായകനാക്കി സണ്ണി വെയ്ന്‍ നിര്‍മിക്കുന്ന ചിത്രമാണ് പടവെട്ട്. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ലിജു കൃഷ്ണന്‍ ആണ് സംവിധാനം ചെയ്യുന്നത്. 'അരുവി' എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ അഥിതി ബാലന്‍ ആണ് ചിത്രത്തിലെ നായിക.

അതേസമയം സെറ്റില്‍ നിന്നും ഭക്ഷണം മോഷ്ടിച്ച സംഭവത്തെ സംവിധായകന്‍ അനുരാജ് മനോഹര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ രോഷം പ്രകടിപ്പിച്ചത്. 'വിശപ്പാണ് പ്രശ്‌നമെങ്കില്‍ പൊറുക്കണം, മറിച്ചാണെങ്കില്‍ സിനിമ പ്രവര്‍ത്തകരുടെ വിശപ്പ് പരിഗണിച്ച് അര്‍ഹമായ ശിക്ഷ കൊടുക്കണം' എന്ന് അദ്ദേഹം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.

പോസ്റ്റ് ഇങ്ങനെ;

വിശാപ്പാണ് പ്രശ്‌നമെങ്കില്‍ പരിഹരിക്കാമെന്നും മറിച്ച് കുത്തിക്കഴപ്പാണ് പ്രശ്‌നമെങ്കില്‍ രാപ്പകല്‍ അധ്വാനിക്കുന്ന സിനിമ പ്രവര്‍ത്തകരുടെ വിശപ്പ് പരിഗണിച്ച് അര്‍ഹമായ ശിക്ഷ കൊടുക്കണം എന്നും അനുരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മോഷ്ടാക്കളെ കണ്ടെത്തണമെന്നും നാടിന് അപമാനമാണെന്നും അനുരാജ് കുറിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Porotta and chicken stole from Nivin Paulys shooting location at Kannur Mattanur, Mattannur, News, theft, Cine Actor, Cinema, Food, Attack, Injured, Hospital, Treatment, Complaint, Police, Probe, Kerala.