Follow KVARTHA on Google news Follow Us!
ad

പിണറായി ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുത്തത് ന്യൂനപക്ഷങ്ങളോടുള്ള വഞ്ചന; കെ മുരളീധരന്‍

എസ്എന്‍സി ലാവ്ലിന്‍ കേസിന്റെ വിധി ഭയന്നാണ് പിണറായി ഗവര്‍ണറുമായിNews, Kerala, K.Muraleedaran, Pinarayi vijayan, Case, Governor, Inauguration, UDF
ന്യൂ മാഹി: (www.kvartha.com 28.01.2020) എസ്എന്‍സി ലാവ്ലിന്‍ കേസിന്റെ വിധി ഭയന്നാണ് പിണറായി ഗവര്‍ണറുമായി ഒത്തുതീര്‍പ്പില്‍ എത്തിയതെന്ന് കെ. മുരളീധരന്‍ എം പി ആരോപിച്ചു. മാഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വ്വം ലാവ്ലിന്‍ കേസ് നീട്ടിവെക്കുന്നത് ഇതിന്റെ ഭാഗമായാണ്.ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്ന നിലയിലാണ് നരേന്ദ്ര മോദി സര്‍ക്കാരിനോടുള്ള കേരള മുഖ്യമന്ത്രിപിണറായി വിജയന്റെ സമീപനം. കേരളത്തിലെ ന്യൂനപക്ഷങ്ങളെ പിണറായി തെറ്റിദ്ധരിപ്പിക്കുകയാണ്.

മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം ചേരുക എന്ന സമീപനമാണ് ന്യൂനപക്ഷങ്ങളോട് പിണറായി സ്വീകരിക്കുന്നത്. പൗരത്വ ബില്ലിനെതിരെ മനുഷ്യ ശൃംഖല തീര്‍ത്ത പിണറായി ഉടനെ തന്നെ പൗരത്വ ബില്ലിനെ അനുകൂലിക്കുന്ന ഗവര്‍ണറുടെ ചായ സല്‍ക്കാരത്തില്‍ പങ്കെടുക്കുകയാണ് ചെയതത്. യുഡിഎഫ് പ്രമേയം പാസായാല്‍ നാണമുണ്ടെങ്കില്‍ ഗവര്‍ണര്‍ രാജിവെക്കണം.

News, Kerala, K.Muraleedaran, Pinarayi vijayan, Case, Governor, Inauguration, UDF, Mahi, BJP, K Muraleedharan against Pinarayi Vijayan

ആത്മാര്‍ഥതയുണ്ടെങ്കില്‍ ഭരണകക്ഷിയായ എല്‍ഡിഎഫ് പ്രമേയത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ അച്ചടക്ക നടപടിക്കുള്ള നോട്ടീസ് ലഭിച്ചാല്‍ അറിയിക്കാമെന്നും യോഗത്തില്‍ പങ്കെടുക്കാത്തതിനാല്‍ അച്ചടക്ക സമിതിയെ കുറച്ച് അറിയില്ലെന്നും മുരളിധരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ മാഹിയിലെത്തിയതായിരുന്നു മുരളീധരന്‍ എം പി.

Keywords: News, Kerala, K.Muraleedaran, Pinarayi vijayan, Case, Governor, Inauguration, UDF, Mahi, BJP, K Muraleedharan against Pinarayi Vijayan