Follow KVARTHA on Google news Follow Us!
ad

വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി വഴക്ക്; നാലു മാസം ഗര്‍ഭിണിയായ യുവതിയെ കാലില്‍ തോര്‍ത്തുകൊണ്ടു കെട്ടി വായില്‍ തുണി തിരുകി കഴുത്തു ഞെരിച്ചു കൊന്നു; കൊല നടന്നത് മൂന്നു വയസുകാരനായ മകന്റെ മുന്നിലിട്ട്; ക്രൂരമായ കൊലപാതകത്തില്‍ നടുങ്ങി ഗ്രാമം; പ്രതി പിടിയില്‍

വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ളThiruvananthapuram, Local-News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala,
കാഞ്ഞിരംകുളം (തിരുവനന്തപുരം): (www.kvartha.com 12.01.2020) വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വഴക്കിനിടെ നാലു മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവ് കാലില്‍ തോര്‍ത്തുകൊണ്ടു കെട്ടി വായില്‍ തുണി തിരുകി കഴുത്തു ഞെരിച്ചു കൊന്നു.

കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു ഭര്‍ത്താവിന്റെ കൈകളാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിധീഷിന്റെ ലഹരി ഉപയോഗവും സംശയ രോഗവുമാണ് ഷൈനിയുടെ മരണത്തില്‍ കലാശിച്ചത്.

Husband killed wife in Thiruvananthapuram Pulluvila, Thiruvananthapuram, Local-News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala

സംഭവത്തില്‍ ഭര്‍ത്താവ് നിധീഷിനെ(33) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വയസ്സുള്ള മകന്‍ സംഭവം കണ്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ പരിസരവാസികള്‍ കേട്ടില്ല. മണിക്കൂറുകള്‍ കഴിഞ്ഞു നിധീഷ് തന്നെ ബന്ധുവിനെ വിളിച്ചു കൊലപാതകവിവരം പറഞ്ഞപ്പോഴാണു സംഭവം പുറത്തറിയുന്നതും പൊലീസ് എത്തുന്നതും.

ശനിയാഴ്ച രാവിലെ മുതല്‍ ഇരുവരും തമ്മില്‍ വഴക്കായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ നിധീഷിന്റെ മര്‍ദനമേറ്റ ഷൈനി ബോധരഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോള്‍ സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രകോപിതനായ നിധീഷ് കാലില്‍ തോര്‍ത്തുകൊണ്ടു കെട്ടി വായില്‍ തുണി തിരുകി കഴുത്തു ഞെരിക്കുകയായിരുന്നു.

സംഭവമറിഞ്ഞു ഷൈനിയുടെ ബന്ധുക്കള്‍ എത്തി ബഹളം വച്ചതു സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. തുടര്‍ന്ന് കൂടുതല്‍ പൊലീസ് എത്തി. ആര്‍ഡിഒ: മോഹനന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

കൊലപാതകത്തിനു കാരണം ഷൈനിയെപ്പറ്റിയുള്ള പ്രതിയുടെ സംശയമാണെന്നു പൊലീസ് പറഞ്ഞു. ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന നിധീഷ് മൂന്നു മാസം മുന്‍പാണു മടങ്ങിയെത്തി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപനത്തില്‍ ജോലിക്കു ചേര്‍ന്നത്. സംശയത്തെത്തുടര്‍ന്നു വഴക്കു പതിവായതോടെ വിവാഹബന്ധം പിരിയാമെന്നു വരെ ചര്‍ച്ചയായെന്നും പൊലീസ് അറിയിച്ചു.

സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഷൈനിയുടെ കുടുംബം നിധീഷിന്റെ ലഹരിയുപയോഗം അറിയാതെ ആണ് ഷൈനിയെ വിവാഹം ചെയ്തു കൊടുത്തത്. വിവാഹത്തിന് ഏറെ മുന്‍പ് തന്നെ നിധീഷ് കഞ്ചാവിനും മയക്കു മരുന്നിനും അടിമയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവര്‍ ചാവടിയിലെ വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു. കുറച്ചുനാള്‍ ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്ത നിധീഷ് ജോലി മതിയാക്കി അടുത്തിടെ തിരികെ നാട്ടിലെത്തി.

ലഹരിയുപയോഗത്തിന് ശേഷം നിധീഷ് ഷൈനിയെ മര്‍ദിക്കാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. മൂന്ന് മാസം മുന്‍പാണ് നിധീഷ് വിദേശത്ത് നിന്ന് നാട്ടില്‍ തിരിച്ചെത്തിയത്. പൊലീസിന്റെ പരിശോധനയില്‍ കണ്ടെത്തിയ സ്‌കാനിങ് റിപ്പോര്‍ട്ടില്‍ ഷൈനി നാലു മാസം ഗര്‍ഭിണിയാണെന്ന് പറയുന്നു.

സ്‌കാനിങ് റിപ്പോര്‍ട്ടുകളാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതെന്ന് പൊലീസ് പറയുന്നു. സംഭവ ദിവസവും ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെ ചൊല്ലി ഇരുവര്‍ക്കും ഇടയില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് വിശ്വാസം ഇല്ലെങ്കില്‍ മുന്നോട്ട് ഒരുമിച്ചു ജീവിക്കാതെ വിവാഹമോചനം നടത്താം എന്ന് ഷൈനി പറഞ്ഞത് നിധീഷിനെ പ്രകോപിക്കുകയായിരുന്നു.

മകന്റെ മുന്നില്‍ വെച്ച് നിധീഷ് ഷൈനിയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഷൈനിയെയും വയറ്റില്‍ വളരുന്ന കുഞ്ഞിനെയും ഷൈനിയുടെ കാമുകനെയും വകവരുത്താന്‍ ആണ് തീരുമാനിച്ചത് എന്ന് നിധീഷ് പൊലീസിനോട് പറഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോള്‍ ഇരുവരുടെയും മൂന്ന് വയസുകാരന്‍ മകന്‍ കെവിന്‍ അച്ഛന്‍ അമ്മയെ കൊല്ലുന്നത് കണ്ട ഞെട്ടലില്‍ നിന്ന് മാറിയിട്ടിലായിരുന്നു.

സംഭവത്തില്‍ ഒന്നില്‍കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്ന് ഷൈനിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും മറ്റാര്‍ക്കും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. കസ്റ്റഡിയിലുള്ള നിധീഷിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Husband killed wife in Thiruvananthapuram Pulluvila, Thiruvananthapuram, Local-News, Local-News, Murder, Crime, Criminal Case, Police, Arrested, Kerala.