Follow KVARTHA on Google news Follow Us!
ad

ഷുഹൈബ് രക്തസാക്ഷിത്വദിനാചരണത്തിന് വിപുലമായ പരിപാടികള്‍

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്നKannur, News, Kerala, Programme, Conference, Inauguration
കണ്ണൂര്‍: (www.kvartha.com 28.01.2020) യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന ഷുഹൈബിന്റെ രണ്ടാം രക്തസാക്ഷിത്വ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഫെബ്രവരി 12ന് മട്ടന്നൂരില്‍ നടത്താന്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ഫെബ്രവരി 12ന് വൈകുന്നേരം നാല് മണിക്ക് മട്ടന്നൂര്‍ കേന്ദ്രീകരിച്ച് അനുസ്മരണ റാലിയും പൊതുസമ്മേളനവും നടക്കും.

12ന് രാവിലെ യൂത്ത് കോണ്‍ഗ്രസ്സ് ബൂത്ത്, മണ്ഡലം, നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ പരിപാടിയും നടത്താനും യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയില്‍ 500 പ്രവര്‍ത്തകരെ ദിവസേന പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. നേതൃയോഗം കെപിസിസി നിര്‍വ്വാഹക സമിതി അംഗം അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. റിജില്‍ മാക്കുറ്റി അധ്യക്ഷത വഹിച്ചു.

Kannur, News, Kerala, Programme, Conference, Inauguration, Youth congress, Shuaib Martyrs' Day, Shuaib, Committee, Grand program conducted for Shuaib Martyrs' Day

യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ ജോഷി കണ്ടത്തില്‍, നൗഷാദ് ബ്ലാത്തൂര്‍, ഒ കെ പ്രസാദ്, ജൂബിലി ചാക്കോ, കെ കമല്‍ജിത്ത്, സുദീപ് ജയിംസ്, വിനീഷ് ചുള്ളിയാന്‍, എം അജേഷ്, രാഹുല്‍ ദാമോധരന്‍, ഷമേജ് പെരളശ്ശേരി, തേജസ് മുകുന്ദ്, കെഎസ്‌യു ജില്ലാ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Kannur, News, Kerala, Programme, Conference, Inauguration, Youth congress, Shuaib Martyrs' Day, Shuaib, Committee, Grand program conducted for Shuaib Martyrs' Day