Follow KVARTHA on Google news Follow Us!
ad

ഐ വി ദാസ് മാധ്യമ പുരസ്‌കാരം ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് കെ ടി ശശിക്ക്

കതിരൂര്‍ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഐ വി ദാസ് മാധ്യമ Thalassery, News, Media, Declaration, Award, Kerala,
തലശേരി: (www.kvartha.com 11.01.2020) കതിരൂര്‍ സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ ഐ വി ദാസ് മാധ്യമ പുരസ്‌ക്കാരത്തിന് ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോ ചീഫ് കെ ടി ശശി അര്‍ഹനായി. 25,000 രൂപയും പൊന്ന്യം ചന്ദ്രന്‍ രൂപകല്‍പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്‌കാരം ഏപ്രില്‍ ആദ്യവാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കാരായി ബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി വി കെ സ്മാരക സമിതിയാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. 1987 മുതല്‍ ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന കെ ടി ശശി കേരളം ശ്രദ്ധിച്ച ഒട്ടേറെ റിപ്പോര്‍ട്ടുകളും വാര്‍ത്താപരമ്പരയും എഴുതിയിട്ടുണ്ട്.

Desihimani Kannur Bureau Chief KT Sasi elected  IV Das Media Award, Thalassery, News, Media, Declaration, Award, Kerala

അന്വേഷണാത്മക പത്രപ്രവര്‍ത്തന ശൈലി കൈമുതലായുള്ള ഇദ്ദേഹം ജില്ലയിലെ വികസന സാധ്യതകള്‍ പൊതു സമൂഹത്തിന്റെ മുമ്പാകെ എത്തിക്കുന്നതില്‍ മുന്നിലായിരുന്നു. മികച്ച റിപ്പോര്‍ട്ടിനുള്ള സംസ്ഥാന ഫാം ജേര്‍ണലിസം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

കാസര്‍കോട് ജില്ലയിലെ കുറ്റിക്കോലില്‍ പരേതനായ കോട്ടയില്‍ അപ്പയുടെയും ടി പാര്‍വതിയുടെയും മകനാണ്.

ഭാര്യ: സി ചന്ദ്രിക കണ്ണൂര്‍ ദേശാഭിമാനിയില്‍ പരസ്യ വിഭാഗം അസി. മാനേജരാണ്. മകന്‍: അക്ഷയ് ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥി.

വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ പൊന്ന്യം ചന്ദ്രന്‍, ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയന്‍, സെക്രട്ടറി എം മോഹനന്‍, അഡ്വ കെ കെ രമേശ്, കാട്ട്യത്ത് പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Desihimani Kannur Bureau Chief KT Sasi elected  IV Das Media Award, Thalassery, News, Media, Declaration, Award, Kerala.