Follow KVARTHA on Google news Follow Us!
ad

108 ആംബുലന്‍സ് തുണയായി; ഗര്‍ഭിണിക്ക് സുഖപ്രസവം

ദേശീയ പണിമുടക്ക് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം Kannur, Kerala, News, Ambulance, Pregnant Woman, Delivery in 108 ambulance
കണ്ണൂര്‍: (www.kvartha.com 08.01.2020) ദേശീയ പണിമുടക്ക് ദിനത്തില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതിക്ക് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. കണ്ണൂര്‍ നെടുംപോയില്‍ പുത്തന്‍പുരയില്‍ വീട്ടില്‍ വൈശാഖിന്റെ ഭാര്യ അമൃത(25) യാണ് ആംബുലന്‍സിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ അമൃതയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു.

ഇടത്തൊട്ടിയിലെ വീട്ടില്‍ നിന്ന് തലശേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് വീട്ടുകാര്‍ ഓട്ടോറിക്ഷയില്‍ അമൃതയുമായി തിരിച്ചു. എന്നാല്‍ ഇടയാര്‍ എത്തിയപ്പോള്‍ ആരോഗ്യനില മോഷമായതിനാല്‍ അമൃതയുമായി മുന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലായി. ഹര്‍ത്താല്‍ ദിനത്തില്‍ മറ്റു വാഹനങ്ങള്‍ കിട്ടാതെ എന്ത് ചെയ്യണമെന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് ഫേസ്ബുക്കില്‍ 108 ആംബുലന്‍സില്‍ പ്രസവം നടന്നു എന്ന പോസ്റ്റ് വൈശാഖിന്റെ ഓര്‍മയില്‍ വന്നത്.

ഉടന്‍ തന്നെ വൈശാഖ് 108 ആംബുലന്‍സിന്റെ സഹായം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സര്‍വീസ് നടത്തുന്ന 108  ആംബുലന്‍സ് ഉടന്‍ തന്നെ ഇടയാര്‍ എത്തി. അമൃതയുടെ ആരോഗ്യനില മോശമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആംബുലന്‍സ് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ ഹണിമോള്‍ മാനുവല്‍ അമൃതയെ ആംബുലന്‍സിലേക്ക് മാറ്റി.

ഉടന്‍ തന്നെ ആംബുലന്‍സ് പൈലറ്റ് ധനേഷ് അമൃതയുമായി ആശുപത്രിയിലേക്ക് തിരിച്ചു. എന്നാല്‍ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് 5.10ന് ആംബുലന്‍സിനുള്ളില്‍ വെച്ച് ഹണിയുടെ പരിചരണത്തില്‍ അമൃത പ്രസവിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍ തന്നെ അമ്മയെയും കുഞ്ഞിനെയും ധനേഷ് കൂത്തുപറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. വൈശാഖ് അമൃത ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kannur, Kerala, News, Ambulance, Pregnant Woman, Delivery in 108 ambulance