Follow KVARTHA on Google news Follow Us!
ad

ഭാര്യ തൂങ്ങിമരിച്ചത് കണ്ട് അതേ സാരിയുടെ ബാക്കി കഷ്ണത്തില്‍ ഭര്‍ത്താവും തൂങ്ങിമരിച്ചു

Kerala, Kannur, News, Dead, Husband, Wife, Police, Medical College, Couples found dead hanged തളിപ്പറമ്പില്‍ ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിക്കോല്‍ വെട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ
കണ്ണൂര്‍: (www.kvartha.com 12/01/2020) തളിപ്പറമ്പില്‍ ഭാര്യ തൂങ്ങിമരിച്ചത് കണ്ട് പിന്നാലെ ഭര്‍ത്താവും തൂങ്ങിമരിച്ചു. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കുറ്റിക്കോല്‍ വെട്ടക്കൊരുമകന്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ താമസിച്ചുവരുന്ന കുറ്റിക്കോലിലെ പ്രേമരാജന്റെ മകന്‍ തേരുകുന്നത്ത് വീട്ടില്‍ സുധീഷ് (30), ഭാര്യ തമിഴ്‌നാട് ശിവകാശിയിലെ രേഷ്മ(25) എന്നിവരാണ് മരിച്ചത്.

കുടുംബ വഴക്കിനെ തുടര്‍ന്ന് രേഷ്മ തൂങ്ങിയ നിലയില്‍ കണ്ട് കുരുക്കിട്ട സാരി മുറിച്ചിട്ടെങ്കിലും മരിച്ചതായി കണ്ട് അതേ സാരിയുടെ ബാക്കി കഷണത്തിലാണ് സുധീഷും സമീപത്തുതന്നെ തൂങ്ങിയത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളൂ. ഇരുവരുടെയും കുടുംബാംഗങ്ങല്‍ പരസ്പരം അലോചിച്ചാണ് വിവാഹം നടത്തിയത്. സുധീഷ് കൂലിപ്പണിക്കാരനാണ്.

ദമ്പതികള്‍ തമ്മില്‍ സ്ഥിരം വഴക്കടിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ധര്‍മ്മശാലയിലുള്ള രേഷ്മയുടെ സഹോദരന്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

സുധീഷ് അര്‍ദ്ധരാത്രി തന്നെ സംഭവം സുഹൃത്തിനെ വിളിച്ചു പറഞ്ഞിരുന്നു. സുഹൃത്ത് ഞായറാഴ്ച രാവിലെ എത്തിയപ്പോഴാണ് ഇരുവരും മരിച്ച നിലയില്‍ കണ്ടതും നാട്ടുകാര്‍ വിവരമറിഞ്ഞതും. തളിപ്പറമ്പ് പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി.



Keywords: Kerala, Kannur, News, Dead, Husband, Wife, Police, Medical College, Couples found dead hanged