Follow KVARTHA on Google news Follow Us!
ad

പോലീസ് ചമഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളെ കൊള്ളയടിച്ച എട്ട് യുവാക്കള്‍ അറസ്റ്റില്‍

തളിപ്പറമ്പ് നഗരത്തിനടുത്തെ പെരുമ്പടവില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുNews, Kerala, Arrest, Youth, Crime, Police, Robbery, Court, Remanded

തളിപ്പറമ്പ്: (www.kvartha.com 28.01.2020) തളിപ്പറമ്പ് നഗരത്തിനടുത്തെ പെരുമ്പടവില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു നേരെ പോലീസ് ചമഞ്ഞ് അക്രമവും കൊള്ളയും നടത്തിയ സംഭവത്തില്‍ എട്ടുപേരെ പെരിങ്ങോം പോലീസ് അറസ്റ്റു ചെയ്തു. കരിപ്പാല്‍ ചാത്തമംഗലത്തെ മാണിക്കോത്ത് പട്ടുവക്കര സ്വരാജ് (24), വെള്ളക്കാട്ടെ ചീയഞ്ചേരി വാഴവളപ്പില്‍ അജേഷ് (32), പെരുമ്പടവ് തയ്യില്‍ ഹൗസില്‍ ടി ജെ ജിജോ (29), അടുക്കം വാറ്റുപാറയില്‍ സജോ (29), വെള്ളോറ ചെക്കന്റകത്ത് ഷുഹൈബ് (38), അടുക്കത്തെ വേങ്ങയില്‍ കുപ്പാടകത്ത് ഷിബു (38), പാറത്തോട്ടത്തില്‍ മനോജ് (40), വെള്ളോറയിലെ ദീപക് ലോറന്‍സ് (20) എന്നിവരെയാണ് പെരിങ്ങോം എസ്‌ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.

ശനിയാഴ്ച അര്‍ധ രാത്രിയോടെ പെരുമ്പടവ് കരിപ്പാല്‍ റോഡിലെ കപ്പൂര് ബിനോയിയുടെ ഉടമസ്ഥതയിലുള്ള ക്വാട്ടേഴ്സില്‍ താമസിക്കുന്ന അഞ്ച് ഇതര സംസ്ഥാന തൊഴിലാളിക്കു നേരെയാണ് അക്രമം നടന്നത്. അക്രമത്തില്‍ ആസാം സ്വദേശി രഞ്ജന്‍ അലി(30)ക്ക് പരിക്കേറ്റു. ക്വാര്‍ട്ടേഴ്സില്‍ നിന്നും 54,000 രൂപയും തിരിച്ചറിയല്‍ കാര്‍ഡും അക്രമികള്‍ കവര്‍ന്നതായി പരാതിയുണ്ട്. ശനിയാഴ്ച വൈകിട്ട് തൊഴിലാളികള്‍ക്കു കൂലി കിട്ടയതറിഞ്ഞാണ് സംഘം എത്തിയത്. രാത്രിയില്‍ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് അക്രമികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിച്ചത്. അറസ്റ്റിലാവരെ കോടതി റിമാന്‍ഡ് ചെയ്തു.

News, Kerala, Arrest, Youth, Crime, Police, Robbery, Court, Remanded, Youths, cheating and robbery; 8 youths arrested

ഇക്കഴിഞ്ഞ ദേശീയ പണിമുടക്ക് ദിനത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് അക്രമികള്‍ 40,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. അന്ന് ഭയം കൊണ്ട് തൊഴിലാളികള്‍ പരാതി പറഞ്ഞിരുന്നില്ല. നിരന്തരം ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ ഈ മേഖലയില്‍ അക്രമണം ഉണ്ടാവാറുണ്ട്. നേരത്തെ അക്രമത്തില്‍ പരിക്കേറ്റ ഒരു തൊഴിലാളിയെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. പെരുമ്പടവ് മേഖലയില്‍ വ്യാജ മദ്യവില്‍പ്പനയും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്നവരാണ് അക്രമത്തിനു പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: News, Kerala, Arrest, Youth, Crime, Police, Robbery, Court, Remanded, Youths, cheating and robbery; 8 youths arrested