Follow KVARTHA on Google news Follow Us!
ad

ജി എസ് ടി രജിസ്‌ട്രേഷനുള്ള വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ കീശ കാലിയാകും

ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ ശ്രദ്ധിക്കുക. ജനുവരി 10നുള്ളില്‍ ഫയല്‍ ചെയ്യാത്ത ജി.എസ്.ടി News, Kerala, Kochi, GST, Fine, Authority, Attention of Traders for GST Registration

കൊച്ചി: (www.kvartha.com 11.01.2020) ജി.എസ്.ടി രജിസ്‌ട്രേഷനുള്ള വ്യാപാരികള്‍ ശ്രദ്ധിക്കുക. ജനുവരി 10നുള്ളില്‍ ഫയല്‍ ചെയ്യാത്ത ജി.എസ്.ടി ആര്‍ വണ്‍ തിരിച്ചടവുകള്‍ ഫൈനോട് കൂടി അടക്കണം. വൈകുന്നപക്ഷം ദിനംപ്രതി 100 (50 under CGST+ 50 UNDER SGST) രൂപയാണ് ഫൈന്‍ അടക്കേണ്ടത്.

2017 ജൂലൈ മുതല്‍ 2019 നവംബര്‍ വരെ ഫയല്‍ ചെയ്യാത്ത എല്ലാ ജി എസ് ടി ആര്‍ വണ്‍ ബാക്ക് ലോഗ് ക്ലിയര്‍ ചെയ്യാന്‍ നികുതിദായകരെ പ്രാപ്തമാക്കുന്നതിന്റെ ഭാഗമായി അതിനുള്ള ഒറ്റത്തവണ നടപടിയായി എല്ലാ ഫയലിങ്ങും പിഴകൂടാതെ ചെയ്യാനുള്ള അവസാന അവസരം 2020 ജനുവരി 10വരെ ജിഎസ്ടി കൗണ്‍സില്‍ നല്‍കിയിരുന്നു.

ഇത് ചെയ്യാത്തതിനാല്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ച് ഒരു തിരിച്ചടവിന്  പ്രതിദിനം 100 രൂപ അല്ലെങ്കില്‍ പതിനായിരം രൂപ വരെ ഏതാണോ കുറവു, അത് ഫൈന്‍ ആയി ഈടാക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


News, Kerala, Kochi, GST, Fine, Authority, Attention of Traders for GST Registration

അങ്ങനെ വരുമ്പോള്‍ ഫൈന്‍ അടക്കേണ്ടി വരുന്നത് ജനുവരി 11 മുതല്‍ ആയിരിക്കില്ല. ഫയല്‍ ചെയ്യേണ്ടിയിരുന്ന ഒറിജിനല്‍ ഡ്യൂ ഡേറ്റ് മുതലാണ്.

അതായത് 2017 ജൂലൈ മുതല്‍ 2019 ഓഗസ്റ്റ് വരെയുള്ള ഏതെങ്കിലും മാസങ്ങളില്‍ ബാക്കി ഉണ്ടെങ്കില്‍ ജനുവരി പതിനൊന്നാം തീയതി ഫയല്‍ ചെയ്താല്‍ പോലും ഒരു മാസത്തെ തിരിച്ചടവിന് പതിനായിരം രൂപ ഫൈന്‍ അടയ്‌ക്കേണ്ടി വരും.

അതിനാല്‍ 2020 ജനുവരി 10ന് ഉള്ളില്‍ ജി.എസ്.ടി ആര്‍ വണ്‍, ഏതെങ്കിലും മുന്‍ മാസങ്ങളിലെ ഫയല്‍ ചെയ്യാന്‍ നികുതിദായകര്‍ ഉണ്ടെങ്കില്‍ ഉടനെ വേണ്ട നടപടികള്‍ എടുക്കണമെന്നാണ് അധികൃതരുടെ അറിയിപ്പ്.

എന്നാല്‍ ഏതെങ്കിലും ഇടയ്ക്കുള്ള മാസം വിട്ടു വേണമെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ ജി എസ് ടി ആര്‍ വണ്‍ ഫയല്‍ ചെയ്യാം. അതിനാല്‍ കഴിഞ്ഞ മാസം വരെ ഫയല്‍ ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നവര്‍ 2017 ജൂലൈ മാസം മുതല്‍ ഏതെങ്കിലും മാസം വിട്ടു പോയിട്ടുണ്ടോ എന്ന് ഒന്നുകൂടി പരിശോധിക്കാനൊരവസരമാണിത്. അല്ലാത്തപക്ഷം പിന്നീട് ഇടയ്ക്കുള്ള ഏതെങ്കിലും മാസം വിട്ടുപോയിട്ടുണ്ടെങ്കില്‍ അതിന് ഫൈനും പിഴയും വരുമ്പോള്‍ മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kochi, GST, Fine, Authority, Attention of Traders for GST Registration