Follow KVARTHA on Google news Follow Us!
ad

12ാം മത്സരത്തിന് ബ്ലാസ്റ്റേഴ്‌സും എടികെയുമിറങ്ങുന്നു; കേരളത്തിന് ജീവന്‍മരണ പോരാട്ടമെങ്കില്‍ കൊല്‍ക്കത്തയ്ക്കിത് ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരം; ലൈനപ്പ് അറിയാം

Kerala, Kolkata, India, News, Sports, ISL, Kerala Blasters, ATK's unbeaten home record on the line as Kerala come calling ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ 58ം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തങ്ങളുടെ 12ാം മത്സരത്തിനിറങ്ങുന്നു. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തില്‍ ഞായറാഴ്ച 7.30നാണ് കിക്കോഫ്. കേരളത്തി
കൊല്‍ക്കത്ത: (www.kvartha.com 12/01/2020) ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സീസണിലെ 58ം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തങ്ങളുടെ 12ാം മത്സരത്തിനിറങ്ങുന്നു. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി സ്റ്റേഡിയത്തില്‍ ഞായറാഴ്ച 7.30നാണ് കിക്കോഫ്. കേരളത്തിന് ഇത് ജീവന്‍മരണ പോരാട്ടമെങ്കില്‍ കൊല്‍ക്കത്തയ്ക്ക് ഒന്നാം സ്ഥാനത്തെത്താനുള്ള മത്സരമാണ്. കേരളത്തിന് ഇനിയൊരു തോല്‍വി പ്ലേ ഓഫ് സാധ്യത കെടുത്തും.

കേരള ബ്ലാസ്റ്റേഴ്‌സ്; ടി രഹ് നേഷ് (ഗോള്‍ കീപ്പര്‍), മുഹമ്മദ് റാകിപ്, ജെസ്സല്‍ കാര്‍ണേരോ, അബ്ദുല്‍ ഹക്ക്, വ്‌ളാറ്റ്‌കോ ഡ്രൊബറോവ്, ഹാളിചരണ്‍ നാര്‍സരി, മാരിയോ ആര്‍ക്കസ്, മുഹമ്മദ് ഗ്ണിംഗ്, സൈത്യാസെന്‍ സിംഗ്, മെസ്സി ബോളി, ബാര്‍ത്തലോമിയോ ഒഗ്‌ബെചെ

കൊല്‍ക്കത്ത: അരിന്ദം ബട്ടാചാര്യ (ഗോള്‍ കീപ്പര്‍), പ്രബീര്‍ ദാസ്, സുമിത് റാത്തി, അഗസ്റ്റിന്‍, വിക്ടര്‍, പ്രീതം കോട്ടല്‍, അര്‍മാന്‍ഡോ സോസോ പീന, ജാവിയര്‍ ഹെര്‍ണാണ്ടസ്, ബെല്‍വന്ത് സിംഗ്, റോയ് കൃഷ്ണ, മൈക്കല്‍ സൂസൈരാജ്.

കഴിഞ്ഞ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയിലെത്തുന്നത്. മുംബൈയെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി എത്തുന്ന എടികെയ്ക്ക് ഹോം ഗ്രൗണ്ടില്‍ കളിച്ച ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസം കൂടിയുണ്ട്.



Keywords: Kerala, Kolkata, India, News, Sports, ISL, Kerala Blasters, ATK's unbeaten home record on the line as Kerala come calling