Follow KVARTHA on Google news Follow Us!
ad

ജനങ്ങള്‍ സാക്ഷി.. ഈ നാട് സാക്ഷി; ഒരു തടങ്കല്‍ പാളയങ്ങളും കേരളത്തിലുണ്ടാവില്ല, ഇവിടെ സിഎഎ നടപ്പാക്കില്ല, എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ഒരു തടങ്കല്‍ പാളയങ്ങളും കേരളത്തിലുണ്ടാവില്ലന്നും ദേശീയ പൗരത്വ രജിസ്റ്ററോ എന്‍പിആറോ എന്‍ആര്‍സിയോ ഇവിടെ നടപ്പാക്കില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച്Video, Kerala, Malappuram, News, CM, Anti CAA protest in Malappuram
മലപ്പുറം: (www.kvartha.com 16.01.2020) ഒരു തടങ്കല്‍ പാളയങ്ങളും കേരളത്തിലുണ്ടാവില്ലന്നും ദേശീയ പൗരത്വ രജിസ്റ്ററോ എന്‍പിആറോ എന്‍ആര്‍സിയോ ഇവിടെ നടപ്പാക്കില്ലെന്നും ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവെയാണ് ജനങ്ങള്‍ സാക്ഷിയാക്കി അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ജനങ്ങള്‍ സാക്ഷി.. ഈ നാട് സാക്ഷി; ഒരു തടങ്കല്‍ പാളയങ്ങളും കേരളത്തിലുണ്ടാവില്ല, ഇവിടെ സിഎഎ നടപ്പാക്കില്ല, എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ല. വര്‍ഗീയ-തീവ്രവാദ ശക്തികളെ മാറ്റിനിര്‍ത്തി നമുക്ക് മുന്നോട്ട് നീങ്ങാം. ഇത് മതനിരപക്ഷതയുടെ കോട്ടയാണ്. ആ കോട്ടയെ തകര്‍ക്കാന്‍ ഒരു ശക്തിയെയും സമ്മതിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.



ഇവയെല്ലാം ആര്‍എസ്എസിന്റെ നിയമമാണെന്നും ആര്‍എസ്എസിന്റെ നിയമം കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 'പശുവിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ നടന്ന കൊലകള്‍ രാജ്യത്തിന്റെ ഭരണ കര്‍ത്താക്കള്‍ അപലപിച്ചില്ല. മതനിരപേക്ഷത ഇല്ലാതാക്കി മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ചെയ്യുന്നതാണ് ആര്‍എസ്എസ് ഇവിടെ ചെയ്യുന്നത്. മുത്തലാഖ് നിയമത്തില്‍ മുസ്ലീമിന്റെ വിവാഹ മോചനകാര്യം മാത്രം ക്രിമിനല്‍ നിയമത്തില്‍ പെടുത്തി. മറ്റെല്ലാവരുടെ വിവാഹ മോചനം സിവില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തി,' ഇത് വിവേചനമാണ്. മുഖ്യമന്ത്രി പറഞ്ഞു.

'ദേശീയ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിന്റെ മുന്നോടിയായുള്ളതാണ്. ഇത് രാജ്യത്തിന്റെ നിയമമല്ല. ദേശീയ ജനസംഖ്യ രജിസ്റ്റര്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല,' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



സമാപന സമ്മേളനത്തില്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. 'ജനങ്ങള്‍ ഭയത്തിലും അവ്യക്തതയിലുമാണ്. ഒരു കാലത്തും ഒരു ഭരണകൂടവും ചെയ്യാന്‍ പാടില്ലാത്തതാണത്. ഭയമില്ലാതാക്കാനുള്ള പ്രസ്താവനകളും പ്രവര്‍ത്തനങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്നത്. ഒരു നേതാവിന് അണികള്‍ക്ക് ധൈര്യം കൊടുക്കാനുള്ള കഴിവാണ് വേണ്ടത്, അത് മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്തയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി.



Keywords: Video, Kerala, Malappuram, News, CM, Anti CAA protest in Malappuram