Follow KVARTHA on Google news Follow Us!
ad

50 കിലോയുള്ള ഭീമന്‍ സ്രാവിനോടൊപ്പം കത്തിക്കാരയുടെ കൂട്ടവും ചൂണ്ടകൊളുത്തില്‍ കുടുങ്ങി; വള്ളത്തെയും വലിച്ച് ഏറെദൂരം ഓടിയ സ്രാവിനെ അതിസാഹസികമായി കരക്കെത്തിച്ച് മത്സ്യത്തൊഴിലാളികള്‍

കടലില്‍ പോകാന്‍ കാറ്റുണ്ടെന്നറിഞ്ഞ് ഭൂരിഭാഗം പേരും കരയ്ക്കിരുന്നപ്പോള്‍ ഭാഗ്യം തേടിയിറങ്ങിയ ചിലര്‍ക്ക് കടലമ്മ കനിഞ്ഞു. വള്ളമിറക്കിയവര്‍ക്ക് കടലമ്മNews, Kerala, Thiruvananthapuram, Fishermen, Fish, Boat, 50 kg Giant Shark was Trapped in a Hook
തിരുവനന്തപുരം: (www.kvartha.com 25.01.2020) കടലില്‍ പോകാന്‍ കാറ്റുണ്ടെന്നറിഞ്ഞ് ഭൂരിഭാഗം പേരും കരയ്ക്കിരുന്നപ്പോള്‍ ഭാഗ്യം തേടിയിറങ്ങിയ ചിലര്‍ക്ക് കടലമ്മ കനിഞ്ഞു. വള്ളമിറക്കിയവര്‍ക്ക് കടലമ്മ നല്‍കിയത് ഭീമന്‍ സ്രാവിനെ. ചൂണ്ടക്കൊളുത്തില്‍ കുരുങ്ങിയ 250 കിലോയുള്ള സ്രാവിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴടക്കാനായത്.

അച്ചിണി സ്രാവെന്നറിയുന്ന ഇനമാണ് ചൂണ്ടയില്‍ കുരുങ്ങിയത്. കുരുക്കിലായതോടെ രക്ഷപ്പെടുവാനായി വള്ളത്തെയും വലിച്ചുകൊണ്ട് കുറേ ദൂരം സ്രാവ് പാഞ്ഞു എന്നാല്‍ തോല്‍ക്കാന്‍ മനസില്ലാതെ മത്സ്യത്തൊഴിലാളികള്‍ ഒന്നായി നിന്നതോടെയാണ് ഭീമന്‍ സ്രാവ് കീഴടങ്ങിയത്.

സ്രാവിനു പുറമേ കത്തിക്കാരയും വള്ളത്തില്‍ പോയവര്‍ക്ക് ലഭിച്ചു. സ്രാവിനെ കരയ്ക്കെത്തിച്ചപ്പോള്‍ കാണാനായി നൂറുകണക്കിനാളുകള്‍ ചുറ്റും കൂടി. 59000 രൂപയ്ക്കാണ് സ്രാവിനെ വിറ്റത്.

News, Kerala, Thiruvananthapuram, Fishermen, Fish, Boat, 50 kg Giant Shark was Trapped in a Hook

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Thiruvananthapuram, Fishermen, Fish, Boat, 50 kg Giant Shark was Trapped in a Hook