Follow KVARTHA on Google news Follow Us!
ad

സുഹൃത്ത് കൊന്ന് കാട്ടില്‍തള്ളിയ 17കാരിയുടെ മൃതദേഹം കണ്ടെത്തി; കാരണം പ്രണയനൈരാശ്യമെന്ന് നിഗമനം

ചാലക്കുടി മലക്കപ്പാറക്ക് സമീപം വരട്ടപ്പാറയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ 17കാരിയുടെ മൃതദേഹം News, Thrissur, Kerala, Dead Body, Police, Arrested, Investigates, Accused, Complaint,
തൃശൂര്‍:(www.kvartha.com 08/01/2019) ചാലക്കുടി മലക്കപ്പാറക്ക് സമീപം വരട്ടപ്പാറയില്‍ സുഹൃത്ത് കൊലപ്പെടുത്തിയ 17കാരിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം കലൂര്‍ സ്വദേശി ഈവയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് കാരണം പ്രണയ നൈരാശ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയായ സുഹൃത്ത് സഫര്‍ ഷാ(26)യെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

News, Thrissur, Kerala, Dead Body, Police, Arrested, Investigates, Accused, Complaint,17 year old girls deadbody found in malapara

ചൊവ്വാഴ്ചയായിരുന്നു സംഭവം. എറണാകുളത്തുനിന്നും കാറിലാണ് ഇരുവരും മലക്കപ്പാറയില്‍ എത്തിയത്. ഇവര്‍ ഉപയോഗിച്ച കാര്‍ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി അതിരപ്പിളളി റൂട്ടില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മലക്കപ്പാറയില്‍ വച്ച് കാറില്‍ ഒരു പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടതായുളള വിവരം പൊലീസിന് ലഭിച്ചത്. ഇതനുസരിച്ച് തമിഴ്നാട് പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് തമിഴ്നാട് ഭാഗത്തുളള മലക്കപ്പാറയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ കാറില്‍ പെണ്‍കുട്ടി ഉണ്ടായിരുന്നില്ല. കാറിനകത്തെ രക്തക്കറ കണ്ട് സംശയം തോന്നിയ പൊലീസ് സഫറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്. യുവാവ് പോലീസിനോട് കുറ്റസമ്മതം നടത്തിയതായാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Thrissur, Kerala, Dead Body, Police, Arrested, Investigates, Accused, Complaint,17 year old girls deadbody found in malapara