» » » » » » » » കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ് തൊട്ടടുത്ത ദിവസം അറസ്റ്റില്‍; കുടുങ്ങിയത് 23കാരനെ നഗ്‌നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണമോതിരവും കവര്‍ന്ന കേസില്‍

വരന്തരപ്പിള്ളി: (www.kvartha.com 11.12.2019) കോടതിയുടെ സഹായത്തോടെ വിവാഹം കഴിച്ച യുവാവ് തൊട്ടടുത്ത ദിവസം അറസ്റ്റില്‍. മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞ കാമുകിയെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലൂടെ കോടതിയിലെത്തിച്ച് വിവാഹം ചെയ്ത യുവാവ് സദാചാര ഗുണ്ട ചമഞ്ഞ കേസിലാണ് തൊട്ടടുത്ത ദിവസം തന്നെ അറസ്റ്റിലായത്.

വേലൂപ്പാടം എടകണ്ടന്‍ വീട്ടില്‍ ഗഫൂര്‍ (31) ആണ് അറസ്റ്റിലായത്. വയനാട് സ്വദേശിയായ 23കാരനെ ഗഫൂറും സംഘവും നഗ്‌നനാക്കി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണവും സ്വര്‍ണമോതിരവും കവര്‍ന്ന കേസിലാണ് അറസ്റ്റിലായത്.

Youth arrested for cheating, harassing 23 year old man,News, Local-News, Arrested, Cheating, Court, Kerala

ഗഫൂറിനൊപ്പം മേലേപുരയിടത്തില്‍ ഹഫീസ് (30), എടകണ്ടന്‍ വീട്ടില്‍ മുഹമ്മദ് റഫീഖ് (29), കാരികുളം കടവ് നൊച്ചി ശ്രുതീഷ് കുമാര്‍ (25) എന്നിവരും അറസ്റ്റിലായി. ഏപ്രില്‍ ഏഴിന് വേലൂപ്പാടത്തെ കാമുകിയുടെ അടുത്തെത്തിയ വയനാട് സ്വദേശിയെ തടഞ്ഞുനിര്‍ത്തിയാണ് അതിക്രമം നടത്തിയത്.

അരപ്പവന്റെ സ്വര്‍ണമോതിരം കൈക്കലാക്കിയ സംഘം ഇയാളുടെ എടിഎം കാര്‍ഡ് ഉപയോഗിച്ച് 4900 രൂപ പിന്‍വലിച്ചു. പിന്നീട് ബന്ധുവിനെക്കൊണ്ട് 15,000 രൂപ ബാങ്കില്‍ അടപ്പിച്ച് ആ തുകയും പിന്‍വലിച്ചു.

കഴിഞ്ഞ മാസമാണ് യുവാവ് പരാതി നല്‍കിയത്. എസ് എച്ച് ഒ ജയകൃഷ്ണന്‍, എസ്ഐ ഐ സി ചിത്തരഞ്ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പ്രണയബന്ധം മുടക്കാന്‍ ബന്ധുക്കള്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച പെരിന്തല്‍മണ്ണ സ്വദേശിനിയെ കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മോചിപ്പിച്ച് കഴിഞ്ഞ ദിവസമാണ് ഗഫൂര്‍ വിവാഹം ചെയ്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth arrested for cheating, harassing 23 year old man,News, Local-News, Arrested, Cheating, Court, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal