Follow KVARTHA on Google news Follow Us!
ad

ഉപഭോക്താക്കള്‍ക്ക് കടിഞ്ഞാണ്‍ ഇടാനൊരുങ്ങി വാട്‌സ് ആപ്പ്; ഡിസംബര്‍ 31മുതല്‍ ഈ ഫോണുകളില്‍ സേവനം ലഭ്യമാവില്ല

ഉപഭോക്താക്കള്‍ക്ക് കടിഞ്ഞാണ്‍ ഇടാനൊരുങ്ങി വാട്‌സ് ആപ്പ്Kochi, News, Business, Technology, Whatsapp, Mobile Phone, Kerala,
കൊച്ചി: (www.kvartha.com 13.12.2019) ഉപഭോക്താക്കള്‍ക്ക് കടിഞ്ഞാണ്‍ ഇടാനൊരുങ്ങി വാട്‌സ് ആപ്പ്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സ്വീകാര്യത നേടിയിട്ടുള്ള മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സാപ്പ്. ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ വാട്സാപ്പ് പുതിയ മാറ്റം കൊണ്ടു വരാന്‍ പോവുകയാണ്. പഴയതുപോലെ എല്ലാ ഫോണുകളിലും വാട്സാപ്പ് സേവനം ഇനി ലഭ്യമാകില്ലെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ആദ്യം വിന്‍ഡോസ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്സാപ്പ് സേവനം നിര്‍ത്തിവെക്കുക. തുടര്‍ന്ന് 2020 ഫെബ്രുവരി ഒന്ന് മുതല്‍ ഐഫോണ്‍, ആന്‍ട്രേഡായിഡ് ഡിവൈസുകളിലുള്ള സേവനത്തിനും വാട്സാപ്പ് മാറ്റം വരുത്തും.

Whatsapp to stop working on some phones from January 2020: Check if you need to upgrade soon, Kochi, News, Business, Technology, Whatsapp, Mobile Phone, Kerala

ഐ ഒ എസ് 8നോ അതിനു താഴെയോ ഉള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളില്‍ അടുത്ത വര്‍ഷം മുതല്‍ വാട്സ് ആപ്പ് ലഭിക്കില്ല. ആന്‍ഡ്രോയിഡ് 2.3.7നോ അതിനു മുന്‍പോ പുറത്തിറങ്ങിയ പ്ലാറ്റുഫോമുകളിലും വാട്സാപ്പ് തങ്ങളുടെ ആപ്പ് നിര്‍ത്തലാക്കും. ഇക്കാര്യം വാട്സ് ആപ്പ് തങ്ങളുടെ ബ്ലോഗിലൂടെയും എഫ് എ ക്യൂ പേജിലൂടെയുമാണ് ഉപഭോക്താക്കളെ അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Whatsapp to stop working on some phones from January 2020: Check if you need to upgrade soon, Kochi, News, Business, Technology, Whatsapp, Mobile Phone, Kerala.