Follow KVARTHA on Google news Follow Us!
ad

വിവാഹ പരിപാടിയില്‍ നൃത്തം നിര്‍ത്തിയ നര്‍ത്തകിക്ക് നേരെ അതിഥി വെടിയുതിര്‍ത്തു; മുഖത്ത് വെടിയേറ്റ് അത്യാസന്നനിലയിലായ യുവതി ആശുപത്രിയില്‍

വിവാഹ പരിപാടിയില്‍ നൃത്തം നിര്‍ത്തിയതിന് നര്‍ത്തകിക്ക് News, Local-News, Video, Marriage, Dance, Injured, Gun attack, hospital, Treatment, National,
ലക്നൗ: (www.kvartha.com 06.12.2019) വിവാഹ പരിപാടിയില്‍ നൃത്തം നിര്‍ത്തിയതിന് നര്‍ത്തകിക്ക് നേരെ അതിഥി വെടിയുതിര്‍ത്തു. ലക്നൗവിലാണ് സംഭവം. മുഖത്ത് വെടിയേറ്റ് അത്യാസന്നനിലയിലായ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സമീപത്ത് നിന്നും ഒരു യുവതി പകര്‍ത്തിയ സംഭവത്തിന്റെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൃത്തസംഘത്തിലെ മറ്റൊരാള്‍ക്കൊപ്പം സ്റ്റേജില്‍ നില്‍ക്കുകയായിരുന്ന യുവതിയുടെ മുഖത്താണ് വെടിയേറ്റത്.

 UP Woman Shot In Face When She Stopped Dancing, Shows Chilling Video,News, Local-News, Video, Marriage, Dance, Injured, Gun attack, Hospital, Treatment, National

നര്‍ത്തകര്‍ നൃത്തം അവസാനിപ്പിച്ച് നില്‍ക്കുമ്പോള്‍ മദ്യലഹരിയില്‍ ഒരാള്‍ വെടിവെയ്ക്കുമെന്ന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് സീധീര്‍ ഭയ്യാ നിങ്ങള്‍ വെടിവെയ്ക്കൂ എന്നുള്ള മറ്റൊരാളുടെ മറുപടിയും കേള്‍ക്കാം. ഇയാള്‍ പെട്ടെന്ന് പെണ്‍കുട്ടിയുടെ മുഖത്തേക്ക് വെടിയുതിര്‍ക്കുന്നതും പെണ്‍കുട്ടി മുഖം പൊത്തി താഴേയ്ക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.

ഡിസംബര്‍ ഒന്നിന് സുധീര്‍ സിംഗ് പട്ടേല്‍ എന്നയാളുടെ മകളുടെ വിവാഹചടങ്ങിലാണ് സംഭവം നടന്നത്. ഗ്രാമത്തലവന്റെ കുടുംബാംഗമാണ് വെടിവെച്ചതെന്നാണ് വിവരം. ഇതുസംബന്ധിച്ച് ഞായറാഴ്ച വരന്റെ മറ്റൊരമ്മാവന്‍ യുവാവിനെതിരെ കേസ് കൊടുത്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്. വരന്റെ അമ്മാവന്‍മാരായ മിഥിലേഷ്, അഖിലേഷ് എന്നിവരും സ്റ്റേജില്‍ ഉണ്ടായിരുന്നു.

കാണ്‍പൂരിലെ ആശുപത്രിയിലാണ് വെടിയേറ്റ യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 2016 ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. പഞ്ചാബിലെ ബതിന്‍ഡയില്‍ ഗര്‍ഭിണിയായ നര്‍ത്തകിക്ക് നേരെയായിരുന്നു വെടിവെയ്പ്പ് ഉണ്ടായത്. വയറില്‍ വെടിയേറ്റ യുവതി സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: UP Woman Shot In Face When She Stopped Dancing, Shows Chilling Video,News, Local-News, Video, Marriage, Dance, Injured, Gun attack, Hospital, Treatment, National.