Follow KVARTHA on Google news Follow Us!
ad

ഇന്ദ്രപ്രസ്ഥത്തില്‍ ചരിത്രമെഴുതാന്‍ ആം ആദ്മി; ഡല്‍ഹി പിടിക്കാന്‍ ഇറങ്ങിത്തിരിച്ച മോദി-ഷാ കൂട്ടുകെട്ടിന് ചുവടുകള്‍ പിഴക്കുമെന്ന് സര്‍വെ; അഞ്ചില്‍ നാലുപേരുടെ പിന്തുണയും കെജ്‌രിവാളിന്

ഇന്ദ്രപ്രസ്ഥത്തില്‍ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍, ഡല്‍ഹി പിടിക്കാന്‍ ഇറങ്ങിത്തിരിച്ച മോദി-ഷാ കൂട്ടുകെട്ടി News, National, New Delhi, Survey, Politics, AAP, BJP, Narendra Modi, Election, Winner, Twenty two percentage of BJP's Lok Sabha voters like Kejriwal more than Modi, says Lokniti-CSDS survey
ന്യൂഡല്‍ഹി: (www.kvartha.com 15.12.2019) ഇന്ദ്രപ്രസ്ഥത്തില്‍ ചരിത്രമെഴുതാന്‍ തയ്യാറെടുക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍, ഡല്‍ഹി പിടിക്കാന്‍ ഇറങ്ങിത്തിരിച്ച മോദി-ഷാ കൂട്ടുകെട്ടിന് ചുവടുകള്‍ പിഴക്കുമെന്ന് സര്‍വെ റിപ്പോര്‍ട്ടുകള്‍. ലോക് നീതി പദ്ധതിയുടെ ഭാഗമായി സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ സര്‍വ്വേയിലാണ് ഡല്‍ഹിയില്‍ ബിജെപിക്ക് അടിതെറ്റിയതായുള്ള അഭിപ്രായങ്ങള്‍ പുറത്തു വന്നത്. സര്‍വെ പ്രകാരം അഞ്ചില്‍ നാലുപേരുടെ പിന്തുണയും കെജ്‌രിവാളിന് തന്നെ എന്നതും ശ്രദ്ധേയമാണ്.

2298 വോട്ടര്‍മാര്‍ക്കിടയില്‍ ചോദിച്ച ആഭിപ്രായ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍വ്വേയില്‍ ആംആദ്മി സര്‍ക്കാരിനും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മികച്ച പിന്തുണയാണ് ജനം നല്‍കുന്നത്. ഡല്‍ഹിയില്‍ ഭൂരിഭാഗം ആളുകളും ആം ആദ്മി സര്‍ക്കാരിന്റെ ഭരണത്തില്‍ പൂര്‍ണതൃപ്തരാണെന്ന് ഫലം തെളിയിക്കുന്നു.


മുഖ്യമന്ത്രിയെന്ന നിലയിലുള്ള അരവിന്ദ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനത്തില്‍ സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും സന്തുഷ്ടരാണ്. നാലു ശതമാനം ആളുകളാണ് കെജ്‌രിവാളിന്റെ പ്രവര്‍ത്തനം മോശമാണെന്ന് പ്രതികരിക്കുന്നത്.

മോദിയേക്കാള്‍ കെജ്‌രിവാളാണ് മികച്ചത് എന്ന് 42 ശതമാനം വോട്ടര്‍ പറയുമ്പോള്‍ 32 ശതമാനം പേര്‍ മോദിയെ പിന്തുണയ്ക്കുന്നു. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 3 വരെയാണ് സര്‍വ്വേ നടന്നത്. പോളിങ് സ്റ്റേഷനുകള്‍ അടക്കമുള്ള 115 സ്റ്റേഷനുകളിലാണ് സര്‍വ്വേ നടത്തിയത്. 23 നിയമസഭാ മണ്ഡലങ്ങളിലും സര്‍വ്വേ പ്രതികരണങ്ങള്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മള്‍ട്ട് സ്റ്റേജ് റാന്‍ഡം സാംപില്‍ മെത്തേഡ് ആണ് സര്‍വ്വേയ്ക്കായി ഉപയോഗിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, New Delhi, Survey, Politics, AAP, BJP, Narendra Modi, Election, Winner, Twenty two percentage of BJP's Lok Sabha voters like Kejriwal more than Modi, says Lokniti-CSDS survey