Follow KVARTHA on Google news Follow Us!
ad

ജീവിക്കാന്‍ മറ്റുമാര്‍ഗമില്ലായിരുന്നു, കൃഷി നശിപ്പിക്കുന്നവരെ ഓടിക്കുന്നതിനായി വളര്‍ത്തുനായയെ പെയിന്റടിച്ച് കടുവയാക്കി; കര്‍ഷകര്‍ക്ക് താൽക്കാലികാശ്വാസം

കൃഷി നശിപ്പിക്കുന്നവരെ ഓടിക്കുന്നതിനായി വളര്‍ത്തു നായയെ പെയിന്റടിച്ച് കര്‍ഷകന്‍ വ്യാജ India, National, News, Bangalore, Dog, tiger, Farmers, Agriculture, There was No Other way to Live; Temporary Relief to Farmers

ബെംഗളുരു: (www.kvartha.com 03.12.2019) കൃഷി നശിപ്പിക്കുന്നവരെ ഓടിക്കുന്നതിനായി വളര്‍ത്തു നായയെ പെയിന്റടിച്ച് കര്‍ഷകന്‍ വ്യാജ കടുവയാക്കി. കുരങ്ങന്‍മാര്‍ നിരന്തരം കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് കര്‍ഷകന്റെ ഈ സൂത്രപ്പണി. കര്‍ണാടകയിലെ ശിവമോഗയിലാണ് ഈ വിചിത്ര സംഭവം അരങ്ങേറിയത്. തീര്‍ത്തഹള്ളി താലൂക്കിലെ നളൂരു ഗ്രാമത്തിലെ കര്‍ഷകനായ ശ്രീകാന്ത് ഗൗഡയാണ് വളര്‍ത്തുനായയെ പെയിന്റടിച്ച് കടുവയാക്കിയത്.

India, National, News, Bangalore, Dog, tiger, Farmers, Agriculture, There was No Other way to Live; Temporary Relief to Farmers

തീര്‍ത്തഹള്ളിയിലും സമീപഗ്രാമങ്ങളിലും കുരങ്ങുകളുടെ നിരന്തരശല്ല്യം ഉണ്ടാകാറുണ്ട്. കുരങ്ങനെ തുരത്താന്‍ കടുവയുടെ പാവകള്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്. ഇതിന് പരിഹാരമായാണ് ഇപ്പോള്‍ കര്‍ഷകന്‍ വളര്‍ത്തുനായയെ വ്യാജ കടുവയാക്കിയത്. ഈ പരീക്ഷണം ഒരു പരിധിവരെ വിജയിച്ചുവെന്ന് കര്‍ഷകനായ ശ്രീകാന്ത് പറയുന്നു.

കൃഷിയിടത്തിന്റെ പലയിടങ്ങളിലായി കടുവയുടെ രൂപത്തിലുള്ള പാവ മാറ്റി വെച്ചു നോക്കി. ആ പ്രദേശത്തേക്ക് കുരങ്ങന്മാര്‍ വന്നില്ല. എന്നാല്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ തന്റെ വളര്‍ത്തുനായക്ക് കടുവയുടെ നിറം കൊടുക്കുകയായിരുവെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഹെയര്‍ ഡൈ ആണ് നിറത്തിനായി ഉപയോഗിച്ചത്. ഒരു മാസം വരെ ഈ നിറം നിലനില്‍ക്കുമെന്ന് ശ്രീകാന്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: India, National, News, Bangalore, Dog, tiger, Farmers, Agriculture, There was No Other way to Live; Temporary Relief to Farmers