Follow KVARTHA on Google news Follow Us!
ad

കേരളത്തിന്റെ അതിര്‍ത്തിക്ക് തൊട്ടടുത്ത് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച; പൊലീസ് അന്വേഷണം ആരംഭിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ജ്വല്ലറി കുത്തിത്തുറന്ന് News, Tamilnadu, National, Border, Gold, theft, Police, Dog, Investigates, Crime, Jewellery, Theft in Jewellery Marthandam
തിരുവനന്തപുരം: (www.kvartha.com 15.12.2019) കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറം തമിഴ്‌നാട് മാര്‍ത്താണ്ഡത്ത് ജ്വല്ലറി കുത്തിത്തുറന്ന് വന്‍മോഷണം. പോലീസ് സ്റ്റേഷന് തൊട്ടുത്തുള്ള ജ്വല്ലറിയിലെ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച്ച രാത്രിയാണ് മോഷണം നടന്നത്.

News, Tamilnadu, National, Border, Gold, theft, Police, Dog, Investigates, Crime, Jewellery, Theft in Jewellery Marthandam

മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷനടുത്തുള്ള ചിലങ്ക ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്ത് കടക്കുകയായിരുന്നു. ജ്വല്ലറിയില്‍ നിന്ന് 140 പവന്‍ സ്വര്‍ണ്ണം കവര്‍ന്നുവെന്നാണ് ഉടമസ്ഥന്‍ ക്രിസ്റ്റഫര്‍ പറയുന്നത്.

ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മാര്‍ത്താണ്ഡം പൊലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് സ്‌റ്റേഷനുസമീപത്ത് തന്നെ വന്‍ കവര്‍ച്ച നടന്നതിനാല്‍ പൊലിസ് അന്വേഷണം ഉര്‍ജിതമാക്കി. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Tamilnadu, National, Border, Gold, theft, Police, Dog, Investigates, Crime, Jewellery, Theft in Jewellery Marthandam