Follow KVARTHA on Google news Follow Us!
ad

ജീവന്‍ സുരക്ഷിതമാക്കാന്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കുമ്പോള്‍ വിപണി പിടിക്കാന്‍ വ്യാജന്‍മാരും; വഴിയോരത്ത് വില കുറച്ച് വില്‍പ്പന നടത്തിയ ഹെല്‍മറ്റുകള്‍ പിടിച്ചെടുത്തു

വ്യാജ ലേബല്‍ പതിച്ച് വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹെല്‍മെറ്റുകള്‍ പിടിച്ചെടുത്തു. തലസ്ഥാനത്ത് News, Kerala, Police, Seized, Helmet, Vehicle Inspectors, GST, ISI, Selling, Seized Selling Fake Helmet in Street
തിരുവനന്തപുരം: (www.kvartha.com 06.12.2019) വ്യാജ ലേബല്‍ പതിച്ച് വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹെല്‍മെറ്റുകള്‍ പിടിച്ചെടുത്തു. തലസ്ഥാനത്ത് തൈക്കാടിന് സമീപത്തെ വഴിയോരത്തുനിന്നുമാണ് പിടിച്ചെടുത്തത്.

കമ്പനികളുടെ വ്യാജ ലേബലില്‍ നിലവാരം കുറഞ്ഞ ഹെല്‍മെറ്റുകളാണ് വില്‍പ്പനയ്ക്ക് സൂക്ഷിച്ചത്. പലതിലും വ്യാജ ഐ എസ് ഐ മുദ്രകള്‍ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

News, Kerala, Police, Seized, Helmet, Vehicle Inspectors, GST, ISI, Selling, Seized Selling Fake Helmet in Street

കുറഞ്ഞ വിലയില്‍ വിറ്റിരുന്നതിനാല്‍ നിരവധിയാളുകള്‍ ഇവിടെനിന്ന് ഹെല്‍മെറ്റ് വാങ്ങിയിരുന്നു. അന്‍പതിലധികം ഹെല്‍മെറ്റുകള്‍ ഇവിടെനിന്നും കണ്ടെടുത്തു. ഹെല്‍മെറ്റുകള്‍ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്കു മാറ്റി.

കമ്മിഷണറേറ്റില്‍ ലഭിച്ച പരാതിയെത്തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റിലെ സ്‌പെഷ്യല്‍ സ്‌ക്വാഡിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരാണ് പരിശോധന നടത്തിയത്. കൂടുതല്‍ നടപടിക്കായി ജി എസ് ടി വകുപ്പിന് കൈമാറുമെന്ന് മ്യൂസിയം പോലീസ് വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Police, Seized, Helmet, Vehicle Inspectors, GST, ISI, Selling, Seized Selling Fake Helmet in Street