Follow KVARTHA on Google news Follow Us!
ad

ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകിയെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലി ചാര്‍ത്തി യുവാവ്; വിവാഹത്തിന് പിന്നാലെ മുങ്ങിയ കാമുകന് മുട്ടന്‍ പണി നല്‍കി ഭാര്യ

ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാമുകിയെPune, News, Local-News, Maharashtra, Suicide Attempt, Marriage, hospital, Treatment, Complaint, National,
പൂനെ: (www.kvartha.com 06.12.2019) ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കാമുകിയെ അത്യാഹിത വിഭാഗത്തില്‍ വെച്ച് താലി ചാര്‍ത്തി യുവാവ്. മഹാരാഷ്ട്ര പൂനെയിലെ ആശുപത്രിയില്‍ കഴിഞ്ഞദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കാമുകന്‍ പിന്മാറിയതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എന്നാല്‍ വിവാഹത്തിനു പിന്നാലെ യുവാവ് അവിടെ നിന്നും മുങ്ങുകയും ചെയ്തു.

ഇതോടെ കാമുകനെതിരെ പീഡനശ്രമത്തിന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൂനെ സ്വദേശിയായ സൂരജ് അല്‍വാഡെയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അന്വേഷണം ആരംഭിച്ചുവെന്നും, പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പ്രകാശ് റാത്തോര്‍ വ്യക്തമാക്കി.

Man Marries Girlfriend In ICU After She Attempts Suicide, Escapes: Cops,Pune, News, Local-News, Maharashtra, Suicide Attempt, Marriage, Hospital, Treatment, Complaint, National

നിര്‍ബന്ധിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം വിവാഹം കഴിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചപ്പോള്‍ കാമുകന്‍ അത് നിരസിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.

Man Marries Girlfriend In ICU After She Attempts Suicide, Escapes: Cops,Pune, News, Local-News, Maharashtra, Suicide Attempt, Marriage, Hospital, Treatment, Complaint, National

താന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതായതിനാലാണ് കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നവംബര്‍ 27 നാണ് യുവതി വിഷം കഴിച്ച് ആത്ഹത്യയ്ക്ക് ശ്രമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man Marries Girlfriend In ICU After She Attempts Suicide, Escapes: Cops,Pune, News, Local-News, Maharashtra, Suicide Attempt, Marriage, Hospital, Treatment, Complaint, National.