Follow KVARTHA on Google news Follow Us!
ad

കുടുംബശ്രീ മാട്രിമോണിയല്‍; ജീവിതപങ്കാളിയെ കണ്ടെത്താന്‍ പെണ്ണുതേടി ആദ്യമെത്തിയത് പഞ്ചായത്ത് പ്രസിഡന്റ്

ആലപ്പുഴ ജില്ലയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കുടുംബശ്രീ മാട്രിമോണിക്ക് News, Kerala, Alappuzha, President, Marriage, Dowry, Caste, Matrimony, Inauguration, Register, Fee, Kudumbashree Matrimonial Programme
ആലപ്പുഴ: (www.kvartha.com 16.12.2019) ആലപ്പുഴ ജില്ലയില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള കുടുംബശ്രീ മാട്രിമോണിക്ക് തുടക്കമായി. വിവാഹ തട്ടിപ്പുകള്‍ തടയുക, നിര്‍ധന കുടുംബങ്ങളിലെയടക്കം വിവാഹ പ്രായമായവര്‍ക്ക് മംഗല്യഭാഗ്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പദ്ധതി. ഓരോരുത്തരുടെയും ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചുള്ള ജീവിതപങ്കാളിയെ കണ്ടെത്താന്‍ ഇനി കുടുംബശ്രീ സഹായിക്കും.

കുമാരപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്‌കുമാറാണ് ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആദ്യം രജിസ്റ്റര്‍ ചെയ്തത്. സ്ത്രീധനം വേണ്ടെന്നും ജാതി പ്രശ്‌നമല്ലെന്നും രജിസ്‌ട്രേഷന്‍ സമയത്ത് സുരേഷ്‌കുമാര്‍ വ്യക്തമാക്കി.

 News, Kerala, Alappuzha, President, Marriage, Dowry, Caste, Matrimony, Inauguration, Register, Fee, Kudumbashree Matrimonial Programme

മാട്രിമോണിയില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെക്കുറിച്ച് കുടുംബശ്രീ ശൃംഖല വഴി തന്നെ അന്വേഷണം നടത്തിയശേഷമായിരിക്കും നടപടികള്‍ മുന്നോട്ടുപോകുക. സ്ത്രീകള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യവും പുരുഷന്മാര്‍ക്ക് 1,000 രൂപയും നല്‍കണം. അതത് പഞ്ചായത്തുകളിലെ സി ഡി എസ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Alappuzha, President, Marriage, Dowry, Caste, Matrimony, Inauguration, Register, Fee, Kudumbashree Matrimonial Programme