Follow KVARTHA on Google news Follow Us!
ad

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡില്‍ ആവേശപ്പോരാട്ടത്തിന്റെ ട്വന്റി 20; ഇന്ത്യയും വിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ സുരക്ഷയുടെ ഫീല്‍ഡ് ഒരുക്കി കേരള പോലീസ്

ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി - 20 ക്രിക്കറ്റ് മത്സരത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളുമായി കേരള പോലീസ് Kerala, Thiruvananthapuram, News, Competition, Police, Road, Vehicles, India-Windies 2nd T20 on Sunday; Kerala police with heavy security measures
തിരുവനന്തപുരം: (www.kvartha.com 08.12.2019) ഞായറാഴ്ച തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി - 20 ക്രിക്കറ്റ് മത്സരത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളുമായി കേരള പോലീസ്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി 11.00 മണി വരെ കഴക്കൂട്ടം ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു.

ദേശീയപാതയിലെ കഴക്കൂട്ടം മുതല്‍ ശ്രീകാര്യം വരെയുള്ള റോഡില്‍ ഉച്ചയ്ക്ക് രണ്ട് മണി മുതലുള്ള ഗതാഗതം യാത്രക്കാര്‍ ഒഴിവാക്കണം. ഈ റോഡിന് സമാന്തരമായോ ഗതാഗതതടസം ഉണ്ടാക്കുന്ന രീതിയിലോ മറ്റു വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിന് തടസം ഉണ്ടാക്കുന്ന രീതിയിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ അനുവദിക്കില്ല. ക്രിക്കറ്റ് മത്സരം കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ മാത്രമെ കഴക്കൂട്ടം ഭാഗത്തുനിന്നും ചാവടിമുക്ക് ഭാഗത്തുനിന്നും കാര്യവട്ടത്തേക്ക് കടത്തിവിടുകയുള്ളൂ.

Kerala, Thiruvananthapuram, News, Competition, Police, Road, Vehicles, Cricket, India-Windies 2nd T20 on Sunday; Kerala police with heavy security measures

വാഹനങ്ങള്‍ വഴി തിരിച്ചുവിടുന്ന വിധം

* ആറ്റിങ്ങല്‍ ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേയ്ക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ വെട്ടുറോഡ് നിന്നും തിരിഞ്ഞ് ചന്തവിള - കാട്ടായിക്കോണം ചേങ്കോട്ടുകോണം - ചെമ്പഴന്തി ശ്രീകാര്യം വഴി പോകണം.

* ആറ്റിങ്ങല്‍ ഭാഗത്തു നിന്നും ശ്രീകാര്യം ഭാഗത്തേയ്ക്ക് വരുന്ന ലൈറ്റ് വാഹനങ്ങള്‍ കഴക്കൂട്ടം ബൈപ്പാസ്
റോഡിലൂടെ വന്ന് മുക്കോലയ്ക്കല്‍ - കുളത്തൂര്‍ - മണ്‍വിള - ചാവടിമുക്ക് വഴി പോകണം.

* കഴക്കൂട്ടം ഭാഗത്തേയ്ക്ക് പോകേണ്ട ലൈറ്റ് വാഹനങ്ങള്‍ ചാവടിമുക്കില്‍ നിന്നും തിരിഞ്ഞ് ഇഞ്ചിനിയറിംഗ് കോളജ് - മണ്‍വിള - കുളത്തൂര്‍ - മുക്കോലയ്ക്കല്‍ വഴി പോകണം.

* തിരുവനന്തപുരം നഗരത്തില്‍ നിന്നും ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് പോകേണ്ട ഹെവി വാഹനങ്ങള്‍ ഉള്ളൂര്‍
നിന്നും തിരിഞ്ഞ് ആക്കുളം വഴി കുഴിവിള ബൈപ്പാസിലെത്തി പോകേണ്ടതാണ്.

നോ പാര്‍ക്കിംഗ് സ്ഥലങ്ങള്‍

* അമ്പലത്തിന്‍കര മുസ്ലീം ജുമാഅത്ത് ജംഗ്ഷന്‍ - കുമഴിക്കര - ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം ഗേറ്റ് I, II, III, IV - LNCPE യുടെ പുറകുവശം - കുരിശടി ജംഗ്ഷന്‍ വരെയുള്ള റോഡില്‍ യാതൊരു വിധ പാര്‍ക്കിംഗുകളും അനുവദിക്കുന്നതല്ല. ഈ റോഡിലൂടെയുള്ള ഗതാഗതം വണ്‍വേ ആയി ക്രമീകരിച്ചിട്ടുള്ളതാണ്. (ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡ്)

* കാര്യവട്ടം ജംഗഷനില്‍ നിന്നും LNCPE - കുരിശടി ജംഗ്ഷന്‍ - പുല്ലാന്നിവിള വരെയുള്ള റോഡില്‍ യാതൊരു വിധ പാര്‍ക്കിംഗുകളും അനുവദിക്കുന്നതല്ല.

* കാര്യവട്ടം ജംഗഷന്‍ മുതല്‍ കഴക്കുട്ടം ജംഗ്ഷന്‍ വരെയുള്ള ദേശീയപാതയുടെ ഇരുവശവുമുള്ള റോഡില്‍ യാതൊരുവിധ പാര്‍ക്കിംഗുകളും അനുവദിക്കുന്നതല്ല (ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് മുന്‍വശമുള്ള ദേശീയപാത).

പാര്‍ക്കിംഗ് സ്ഥലങ്ങള്‍
  • കഴക്കൂട്ടം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍
1. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസ് (എല്ലാത്തരം വാഹനങ്ങളും)
2. കാര്യവട്ടം - തൃപ്പാദപുരം റോഡിന്റെ ഒരു വശം (ബസുകള്‍)
3. അമ്പലത്തിന്‍കര മുസ്ലീം ജമാഅത്ത് ഗ്രൗണ്ട് (ടു വീലര്‍)
4. കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ടു വീലര്‍)
5. കഴക്കൂട്ടം ബൈപ്പാസ് പാര്‍ക്കിംഗ് ഗ്രൗണ്ട് (ടെക്‌നോ പാര്‍ക്കിന് എതിര്‍വശം, എല്ലാത്തരം വാഹനങ്ങളും)
  • ശ്രീകാര്യം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍
1. ഗവ. കോളജ് കാര്യവട്ടം (കാര്‍, ടു വീലര്‍)
2. ബിഎഡ് സെന്റര്‍ കാര്യവട്ടം (കാര്‍, ടു വീലര്‍)
3. LNCPE ഗ്രൗണ്ട് (കാര്‍)

മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് അറിയിച്ചു. ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പരുകള്‍: 0471-2558731, 0471-2558732.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

keywords: Kerala, Thiruvananthapuram, News, Competition, Police, Road, Vehicles, Cricket, India-Windies 2nd T20 on Sunday; Kerala police with heavy security measures