Follow KVARTHA on Google news Follow Us!
ad

പത്താം ക്ലാസ്സിലെത്തുമ്പോഴേക്കും മൂന്ന് ഗര്‍ഭഛിദ്രം; നാലാം വയസ്സുമുതല്‍ ബന്ധുവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീ 40-ാം വയസ്സില്‍ ചൂഷകനെതിരേ പരാതി നല്‍കി

ചെറുപ്രായം തൊട്ട് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബന്ധുവിനെ കോടതി കയറ്റി 40 News, National, India, New Delhi, Molestation, Mother, Sisters, Police, Case, In Childhood She Abused by Uncle

ന്യൂഡെല്‍ഹി: (www.kvartha.com 11.12.2019) ചെറുപ്രായം തൊട്ട് തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ബന്ധുവിനെ കോടതി കയറ്റി 40 വയസ്സുകാരിയായ സ്ത്രീ. നാലാം വയസ്സുമുതല്‍ ബന്ധുവിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ ഇവര്‍ പത്താം ക്ലാസ്സിനിടക്ക് മൂന്ന് തവണയാണ് ഗര്‍ഭഛിദ്രം നടത്തിയിരുന്നത്.

News, National, India, New Delhi, Molestation, Mother, Sisters, Police, Case, In Childhood She Abused by Uncle

1981ല്‍ നാല് വയസ്സുള്ളപ്പോഴാ്ണ് ഇവര്‍ക്കെതിരേ അമ്മയുടെ സഹോദരന്‍ ആദ്യ ലൈംഗികാതിക്രമണം നടത്തുന്നത്. പിന്നീട് പത്താം ക്ലാസ്സുവരെ അതു തുടരുകയായിരുന്നു. പത്താംക്ലാസ്സിനിടെ മൂന്ന് തവണ ഗര്‍ഭഛിദ്രം നടത്തേണ്ടതായി വന്നു. ഇരയായ സ്ത്രീയുടെ അമ്മയുടെ സഹോദരനും അര്‍ധ സഹോദരിയുടെ ഭര്‍ത്താവുമാണ് പ്രതി.

2014ല്‍ യുവതി തന്റെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചിതയായ ശേഷം വീണ്ടും ലൈംഗിക ചൂഷണത്തിന് പ്രതി സമീപിച്ചതാണ് പരാതി നല്‍കുന്നതിലെത്തിച്ചത്. തന്റെ വീട്ടുകാരോട് ഇയാളുടെ ലൈംഗികാതിക്രമത്തിനെ കുറിച്ച് യുവതി സംസാരിച്ചെങ്കിലും ആരും പിന്തുണ നല്‍കിയില്ല. മാത്രമല്ല പ്രതിയുടെ മക്കളും വിഷയമറിഞ്ഞതോടെ വധഭീഷണി മുഴക്കിയതായി യുവതി പരാതിപ്പെടുന്നു.

അര്‍ധ സഹോദരി യുവതിക്കൊപ്പം താമസം തുടങ്ങിയതോടെ ഇയാളുടെ ശല്യം കലശലായി. 2016ലാണ് പ്രതിക്കെതിരേ യുവതി പോലീസില്‍ പരാതി നല്‍കുന്നത്. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിനിടയിലും കോടതി നടപടികളും വിചാരണയുമായി മുന്നോട്ടു പോവുകയാണ് യുവതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, Molestation, Mother, Sisters, Police, Case, In Childhood She Abused by Uncle