Follow KVARTHA on Google news Follow Us!
ad

'ഇങ്ങോട്ടു പോന്നോളൂ... ഇവിടെ സൗകര്യമുണ്ട്‌ട്ടോ': എസ് വൈ എസ് നേതൃത്വത്തില്‍ പൗരത്വഭേദഗതി ബില്ലിനെതിരെ നടത്തിയ മുസ്ലീം പടയണി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിസ്‌കാരത്തിന് സൗകര്യമൊരുക്കിയത് ഹിന്ദു സഹോദരങ്ങള്‍; നാമജപത്തിനായി തെളിയിച്ചു വെച്ച സായാഹ്ന ദീപം ഒതുക്കിവെച്ച് ആരാധനക്കായി സ്ഥലം ഒഴിച്ചിട്ടു കൊടുത്തു; ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ഇങ്ങോട്ടു പോന്നോളൂ... ഇവിടെ സൗകര്യമുണ്ട്‌ട്ടോ. എസ് വൈ എസ് നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ മലപ്പുറത്ത് നടത്തിയ മുസ്ലീം പടയണി News, Kerala, Controversy, Muslim, SYS, Malappuram, Facebook, post, Protest, Facebook post of SYS Leader becomes viral
മലപ്പുറം: (www.kvartha.com 14.12.2019) ഇങ്ങോട്ടു പോന്നോളൂ... ഇവിടെ സൗകര്യമുണ്ട്‌ട്ടോ. എസ് വൈ എസ് നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ മലപ്പുറത്ത് നടത്തിയ മുസ്ലീം പടയണി സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിസ്‌കാരത്തിന് സൗകര്യമൊരുക്കിയത് ഹിന്ദു സഹോദരങ്ങള്‍. നാമജപത്തിനായി തെളിയിച്ചു വെച്ച സായാഹ്ന ദീപം ഒതുക്കിവെച്ച് ആരാധനക്കായി സ്ഥലം ഒഴിച്ചിട്ടു കൊടുത്തെന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. എസ് വൈ എസ് തൃപ്രയാര്‍ സോണിലെ ഷെഫീലിന്റെ പേരിലുള്ള പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്.

നമ്മളൊന്നാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുള്ള ചേര്‍ത്തി നിര്‍ത്തലാണ് ഈ ബന്ധമെന്ന് പോസ്റ്റില്‍ പറയുന്നു. മഗ്രിബ് നിസ്‌കാരവും കഴിഞ്ഞു നന്ദി പറഞ്ഞിറങ്ങിയപ്പോള്‍ സഹോദര സമുദായത്തിലെ അച്ഛനും അമ്മയും കൈയുയര്‍ത്തി യാത്രയാക്കി. ഇന്ത്യന്‍ സ്വാതന്ത്ര്യം നേടിയെടുത്തത് നമ്മളൊന്നിച്ചാണെങ്കില്‍ അതിന്റെ മഹിതമായ ഭരണഘടന കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ ഈ സമരത്തില്‍ നിങ്ങളൊറ്റക്കല്ല, നമ്മള്‍ ഒരുമിച്ചാണ് എന്ന ശക്തി പകരല്‍ ആ ഉയര്‍ത്തി വീശിയ കൈകളില്‍ കണ്ടുതായും പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.


ഫേസ്ബുക്കിന്റെ പൂര്‍ണരൂപം:

ഇങ്ങോട്ടു പോന്നോളൂ... ഇവിടെ സൗകര്യമുണ്ട്‌ട്ടോ... ദാ വെള്ളം അവിടുണ്ട്. കുടിക്കുകയോ അംഗസ്‌നാനം ചെയ്യുകയോ ആവാം.
ഇന്നലെ,
എസ് വൈ എസിന്റെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുസ്ലിം പടയണി മലപ്പുറത്ത് ജനസാഗരം തീര്‍ത്തപ്പോള്‍ തൃപ്രയാര്‍ നിന്നും പുറപ്പെട്ട ഞങ്ങളുടെ സംഘത്തിനുള്‍പ്പടെയുള്ളവര്‍ക്ക് നിസ്‌കാരത്തിനും മറ്റും സൗകര്യം ഒരുക്കിയത് നാല് സമ്പന്ന പണിക്കര്‍ കുടുംബാഗങ്ങള്‍.

നാമജപത്തിനായി തെളിയിച്ചു വെച്ച സായാഹ്ന ദീപം അല്പം ഒതുക്കിവെച്ച് അവരുടെ വീടും പരിസരവും തങ്ങളുടെ സഹോദരങ്ങളുടെ ആരാധനക്കായി ഒഴിച്ചിട്ടു കൊടുത്തത് ഔദാര്യമായിട്ടല്ല, നമ്മളൊന്നാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുള്ള ചേര്‍ത്തിനിര്‍ത്തലായാണ്. മഗ്രിബ് നിസ്‌കാരവും കഴിഞ്ഞു നന്ദി പറഞ്ഞിറങ്ങിയപ്പോള്‍ സഹോദര സമുദായത്തിലെ അച്ഛനും അമ്മയും കൈയുയര്‍ത്തി യാത്രയാക്കി. 

ഇന്ത്യന്‍ സ്വാതന്ത്ര്യം നേടിയെടുത്തത് നമ്മളൊന്നിച്ചാണെങ്കില്‍ അതിന്റെ മഹിതമായ ഭരണഘടന കോട്ടം തട്ടാതെ സംരക്ഷിക്കാന്‍ ഈ സമരത്തില്‍ നിങ്ങളൊറ്റക്കല്ല, നമ്മള്‍ ഒരുമിച്ചാണ് എന്ന ശക്തി പകരല്‍ ആ ഉയര്‍ത്തി വീശിയ കൈകളില്‍ കണ്ടു. സര്‍വ്വേശ്വരന്‍ തുണക്കട്ടെ...
ഷെഫീല്‍, എസ് വൈ എസ് തൃപ്രയാര്‍ സോണ്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Controversy, Muslim, SYS, Malappuram, Facebook, post, Protest, Facebook post of SYS Leader becomes viral