Follow KVARTHA on Google news Follow Us!
ad

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കണമെന്നും ജി എസ് ടി കുറയ്ക്കണമെന്നും ആവശ്യപ്പെട്ട് 9 എം പിമാര്‍ ഒപ്പിട്ട കത്ത് തോമസ് ചാഴികാടന്‍ എം പിയുടെ സാന്നിധ്യത്തില്‍ 'കോം ഇന്ത്യ'ക്ക് വേണ്ടി കേന്ദ്രമന്ത്രിക്ക് നല്‍കി; ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍New Delhi, News, Media, Minister, National
ന്യൂഡെല്‍ഹി: (www.kvartha.com 14.12.2019) വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അക്രഡിറ്റേഷന്‍ അനുവദിക്കണമെന്നും ഓണ്‍ലൈന്‍ പത്രങ്ങളുടെ ജി എസ് ടി 18 ല്‍ നിന്നും അഞ്ചുശതമാനമായി കുറയ്ക്കണമെന്നും മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ 'കോം ഇന്ത്യ' കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ആര്‍ എന്‍ ഐ നിയമത്തിന്റെ പരിധിയിലാക്കി രജിസ്ട്രേഷനും അക്രഡിറ്റേഷനും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒമ്പത് എം പിമാര്‍ ഒപ്പിട്ട നിവേദനം തോമസ് ചാഴികാടന്‍ എം പിയും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ) പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേലും ചേര്‍ന്നാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ക്ക് കൈമാറിയത്.

 Com India gives memorandum to central minister,New Delhi, News, Media, Minister, National.


1957 ലെ പഴയ നിയമം പുതുക്കി പുതിയ 'രജിസ്ട്രേഷന്‍ ഓഫ് പ്രസ് ആന്‍ഡ് പീരിയോഡിക്കല്‍സ് ബില്‍ - 2019' അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്നും ഈ നിയമത്തിന്റെ പരിധിയില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി ഉറപ്പ് നല്‍കി.

ബില്ലിന്റെ കരട് തയാറായതായും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുള്ള നിലവിലെ ജി എസ് ടി പരിധി അച്ചടി മാധ്യമങ്ങള്‍ക്ക് തുല്യമായി അഞ്ചു ശതമാനത്തിലേക്ക് ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട ഒമ്പത് എം പിമാര്‍ ഒപ്പിട്ട മറ്റൊരു നിവേദനം തോമസ് ചാഴികാടനും വിന്‍സെന്റ് നെല്ലിക്കുന്നേലും ചേര്‍ന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കൈമാറി.

വിഷയം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. കോം ഇന്ത്യക്ക് വേണ്ടിതോമസ് ചാഴികാടന്‍, വി കെ ശ്രീകണ്ഠന്‍, കെ സുധാകരന്‍, എ എം ആരിഫ്, രാജ്മോഹന്‍ ഉണ്ണിത്താന്‍, ഹൈബി ഈഡന്‍, അഡ്വ. ഡീന്‍ കുര്യാക്കോസ്, രമ്യ ഹരിദാസ്, അടൂര്‍ പ്രകാശ് എന്നീ എം പിമാരാണ് രണ്ടു നിവേദനങ്ങളിലും ഒപ്പുവച്ചത്.

ഓണ്‍ലൈന്‍ മാധ്യമ മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്താന്‍ കേരളത്തിലെ മുഴുവന്‍ എം പിമാരും ഒറ്റക്കെട്ടായി രംഗത്തുണ്ടാകുമെന്ന് എം പിമാര്‍ കോം ഇന്ത്യാ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Com India gives memorandum to central minister,New Delhi, News, Media, Minister, National.