Follow KVARTHA on Google news Follow Us!
ad

കേന്ദ്രം അയയുന്നുവെന്ന സൂചനകളുമായി അമിത് ഷാ; പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാവുന്നു

പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി News, National, India, New Delhi, West Bengal, Assam, Protesters, Police, Vehicles, Fire, Citizenship Amendment Law

ന്യൂഡെല്‍ഹി: (www.kvartha.com 15.12.2019) പൗരത്വ ഭേദഗതി നിയമത്തില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവരുടെ ആവശ്യം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. റാഞ്ചിയിലെ പൊതുയോഗത്തിനിടെയായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

'കോണ്‍റാഡ് സാംഗ്മയും (മേഘാലയ മുഖ്യമന്ത്രി) മന്ത്രിമാരും എന്നെ വെള്ളിയാഴ്ച വന്ന് കണ്ടിരുന്നു. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്നോട് പറഞ്ഞു. പ്രശ്നങ്ങളൊന്നുമില്ലെന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. നിയമത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ക്രിസ്മസിന് ശേഷം എന്നെ വന്ന് കാണാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. '-അമിത് ഷാ പറഞ്ഞു.

അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമ ബംഗാളിലും അസാമിലും പ്രതിഷേധം തുടരുകയാണ്. പശ്ചിമബംഗാളില്‍ പ്രക്ഷോഭകര്‍ ശനിയാഴ്ച്ച ഒരു റെയില്‍വേ സ്റ്റേഷനും ആളില്ലാത്ത അഞ്ച് ട്രെയിനുകളും നിരവധി കടകളും ബസുകളും പൊലീസ് വാഹനങ്ങളും കത്തിച്ചു. ഹൗറയിലെ സാങ്ക്രയില്‍ നൂറുകണക്കിന് പ്രക്ഷോഭകരാണ് റെയില്‍വേസ്റ്റേഷന്‍ കെട്ടിടത്തിന് തീയിട്ടത്. മുര്‍ഷിദാബാദിലെ ലാല്‍ഗോള റെയില്‍വേസ്റ്റേഷനില്‍ ആളില്ലാത്ത അഞ്ച് ട്രെയിനുകള്‍ക്കും തീയിട്ടു.

News, National, India, New Delhi, West Bengal, Assam, Protesters, Police, Vehicles, Fire, Citizenship Amendment Law

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, New Delhi, West Bengal, Assam, Protesters, Police, Vehicles, Fire, Citizenship Amendment Law