Follow KVARTHA on Google news Follow Us!
ad

സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ നിന്നും പിന്നോട്ടില്ല; ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി വിധി നടക്കില്ല; അവശ്യസേവനങ്ങളെയും ശബരിമല തീര്‍ത്ഥാടകരെയും ഒഴിവാക്കിയിട്ടുണ്ടെന്നും സംയുക്ത സമര സമിതി

സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ നിന്നുംThiruvananthapuram, News, Politics, Harthal, Police, Notice, Kerala
തിരുവനന്തപുരം: (www.kvartha.com 16.12.2019) സംസ്ഥാനത്ത് ചൊവ്വാഴ്ച ആഹ്വാനം ചെയ്തിട്ടുള്ള ഹര്‍ത്താലില്‍ നിന്നും പിന്നോട്ടില്ലെന്ന് സംയുക്ത സമര സമിതി അറിയിച്ചു. ഹര്‍ത്താല്‍ നടത്താനായി ഏഴു ദിവസം മുന്‍പ് നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതി വിധിയൊന്നും നടക്കില്ലെന്നും അവശ്യസേവനങ്ങളെയും ശബരിമല തീര്‍ത്ഥാടകരെയും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും സംയുക്ത സമര സമിതി അറിയിച്ചു.

സംസ്ഥാനത്ത് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം നോട്ടീസ് നല്‍കാതെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്നും സംഘടകര്‍ക്ക് പോലീസ് നോട്ടീസ് നല്‍കുമെന്നും ഹര്‍ത്താലിനെ നേരിടാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ബെഹ്റ പറഞ്ഞിരുന്നു.

Citizenship amendment bill; Harthal on December 17, Thiruvananthapuram, News, Politics, Harthal, Police, Notice, Kerala

തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഹര്‍ത്താലിന്റെ മറവില്‍ കലാപമുണ്ടാക്കാനാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ അടക്കം ലക്ഷ്യമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Citizenship amendment bill; Harthal on December 17, Thiruvananthapuram, News, Politics, Harthal, Police, Notice, Kerala.