Follow KVARTHA on Google news Follow Us!
ad

മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടത്; പൗരത്വ ഭേദഗതി നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഗവര്‍ണര്‍; ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും പരാമര്‍ശം

പൗരത്വ ഭേദഗതി നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് രാഷ്ട്രീയക്കാരാണ് News, Kerala, Governor, Chief Minister, Pinarayi vijayan, Thiruvananthapuram, Politics, India, Government, Central Government, Citizenship amendment bill: Governor Arif Mohammad Khan talks
തിരുവനന്തപുരം: (www.kvartha.com 15.12.2019) പൗരത്വ ഭേദഗതി നിയമം അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് രാഷ്ട്രീയക്കാരാണ് അഭിപ്രായം പറയേണ്ടതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പിലാക്കുമോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാനില്ല. ഉത്തരവാദിത്വത്തില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞുമാറാനാകില്ല. കേരളത്തിന്റെയും കേന്ദ്രത്തിന്റെയും അധികാര പരിധി ഭരണഘടനയില്‍ നിര്‍വചിക്കപ്പെട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. 

രാജ്യത്ത് ഭരണഘടനക്കുള്ളില്‍ നിന്നുകൊണ്ടുമാത്രമേ പ്രവര്‍ത്തിക്കാനാവൂ. പ്രത്യേക സമുദായത്തെ ഉന്നം വെച്ചുള്ളതല്ല പൗരത്വ നിയമ ഭേദഗതിയെന്നും നിയമത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയപ്രേരിതമാണെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Governor, Chief Minister, Pinarayi vijayan, Thiruvananthapuram, Politics, India, Government, Central Government, Citizenship amendment bill: Governor Arif Mohammad Khan talks