Follow KVARTHA on Google news Follow Us!
ad

പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജിങ് ചെയ്യുന്നതിന് മുന്‍പ് രണ്ടുതവണ ചിന്തിക്കുക; രഹസ്യസ്വഭാവമുള്ള ബാങ്ക് വിശദാംശങ്ങളും പാസ്‌വേര്‍ഡും മാല്‍വെയര്‍ ആക്രമണത്തില്‍ നഷ്ടമായേക്കാം; പണം പോവാതെ നോക്കാന്‍ എസ്ബിഐയുടെ മുന്നറിയിപ്പ്

പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജിങ് ചെയ്യുന്നതിന് മുന്‍പ് രണ്ടുതവണ ചിന്തിക്കുക. രഹസ്യസ്വഭാവമുള്ള ബാങ്ക് വിശദാംശങ്ങളും News, National, Business, Thiruvananthapuram, SBI, Message, Mobile Phone, Bank, Internet, Finance, Cheating, Think twice before you plug in your phone at charging stations; Malware could find a way in and infect your phone
തിരുവനന്തപുരം: (www.kvartha.com 15.12.2019) പൊതുഇടങ്ങളില്‍ ഫോണ്‍ ചാര്‍ജിങ് ചെയ്യുന്നതിന് മുന്‍പ് രണ്ടുതവണ ചിന്തിക്കുക. രഹസ്യസ്വഭാവമുള്ള ബാങ്ക് വിശദാംശങ്ങളും പാസ്‌വേര്‍ഡും മാല്‍വെയര്‍ ആക്രമണത്തില്‍ നഷ്ടമായേക്കാമെന്നും പണം പോവാതെ നോക്കണമെന്നും എസ്ബിഐയുടെ മുന്നറിയിപ്പ്. അടുത്തകാലത്തായി മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും മാല്‍വെയര്‍ ആക്രമണത്തില്‍ പണം നഷ്ടമായെന്ന പരാതികള്‍ കൂടി വരികയാണ്. ഈ സാഹചര്യത്തിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

പൊതു സ്ഥലങ്ങളിലെ ചാര്‍ജിംഗ് പോയിന്റുകള്‍ പൂര്‍ണമായും സുരക്ഷിതമല്ല. ഇതിലൂടെ സ്മാര്‍ട്ട്‌ഫോണിലേക്ക് മാല്‍വെയര്‍ കടക്കുകയും തട്ടിപ്പുകാര്‍ക്ക് രഹസ്യസ്വഭാവമുള്ള ബാങ്ക് വിശദാംശങ്ങളും പാസ് വേഡുകളും മറ്റും മോഷ്ടിക്കാന്‍ സാധിക്കുമെന്നും ബാങ്ക് അറിയിച്ചു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് എസ്ബിഐ ഇക്കാര്യം പുറത്തു വിട്ടത്.


പൊതു മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ ഫോണ്‍ ചാര്‍ജിന് വെക്കുമ്പോള്‍ പോപ്പ്-അപ്പ് സന്ദേശം ലഭിക്കുന്നുണ്ടെങ്കില്‍ അത് മാല്‍വെയര്‍ ആക്രമണത്തിന്റെ സൂചനകളാണ് നല്‍കുന്നത്. ഇതില്‍ പോപ്പ്-അപ്പ് സന്ദേശം വായിച്ചു നോക്കാതെയാണ് പലരും യെസ്(അതെ) ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നത്. ഇതോടെ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങളുടെ പാസ്വേഡുകളും മറ്റ് ഡാറ്റകളും മോഷ്ടിക്കാന്‍ തട്ടിപ്പുകാര്‍ക്ക് സാധിക്കുമെന്നും ബാങ്ക് അറിയിച്ചു.

ഇത്തരം ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ പൊതു മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കണമെന്നും ഫോണില്‍ ആന്റി മാല്‍വെയര്‍ സോഫ്റ്റ്വെയര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കണമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, National, Business, Thiruvananthapuram, SBI, Message, Mobile Phone, Bank, Internet, Finance, Cheating, Think twice before you plug in your phone at charging stations; Malware could find a way in and infect your phone