Follow KVARTHA on Google news Follow Us!
ad

പൗരത്വ ബില്‍: അലിഗഢ് സര്‍വകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്നും വിദ്യാര്‍ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും പൊലീസ് മേധാവി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ News, Trending, University, Students, Education, Clash, Injured, Police, Report, National,
ലഖ്‌നൗ: (www.kvartha.com 16.12.2019) പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ശക്തമാകുന്ന സാഹചര്യത്തില്‍ അലിഗഢ് സര്‍വകലാശാല ക്യാമ്പസ് ഒഴിപ്പിക്കുമെന്നും വിദ്യാര്‍ഥികളെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുമെന്നും ഉത്തര്‍പ്രദേശ് പൊലീസ് മേധാവി ഒ പി സിംഗ്. എന്‍ ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അലിഗഢ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് ക്യാമ്പസ് ഒഴിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ പൊലീസ് വിദ്യാര്‍ഥികളെ ആക്രമിച്ചതിന്റെ റിപ്പോര്‍ട്ടുകള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, വിദ്യാര്‍ഥികളുടെ ആക്രമണത്തില്‍ കുറഞ്ഞത് മൂന്ന് പൊലീസുകാര്‍ക്കെങ്കിലും പരിക്കേറ്റെന്നും അദ്ദേഹം പറഞ്ഞു.

AMU to be evacuated, says UP police chief after violence at campus,News, Trending, University, Students, Education, Clash, Injured, Police, Report, National

അതിനിടെ പൊലീസും വിദ്യാര്‍ഥികളുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് 10 വിദ്യാര്‍ഥികള്‍ക്കും മൂന്ന് പൊലീസുകാര്‍ക്കും പരിക്കേറ്റതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പുറത്ത് പാര്‍ക്ക് ചെയ്ത വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ പൊലീസ് നശിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമത്തില്‍ പ്രചരിച്ചു.

AMU to be evacuated, says UP police chief after violence at campus,News, Trending, University, Students, Education, Clash, Injured, Police, Report, National

വിദ്യാര്‍ഥികള്‍ സംയമനം പാലിക്കണമെന്നും പൗരത്വ നിയമഭേദഗതിയെക്കുറിച്ച് പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അലിഗഢ് ക്യാമ്പസില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: AMU to be evacuated, says UP police chief after violence at campus,News, Trending, University, Students, Education, Clash, Injured, Police, Report, National.