Follow KVARTHA on Google news Follow Us!
ad

ഫെയ്സ് ബുക്ക് പേജിലൂടെ പ്രതിഷേധവുമായി നടന്‍; പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹ്രസ്വ ചിത്രം പങ്കുവെച്ച് സണ്ണി വെയ്ന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധസ്വരവുമായി നടന്‍ സണ്ണി വെയ്ന്‍. നടി News, Kerala, Kochi, Actor, Cine Actor, Facebook, Protest, Pinarayi Vijayan, Actor Sunny Wayne with Protest Through Facebook Page

കൊച്ചി: (www.kvartha.com 15.12.2019) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫെയ്‌സ്ബുക്കിലൂടെ പ്രതിഷേധസ്വരവുമായി നടന്‍ സണ്ണി വെയ്ന്‍. നടി പാര്‍വതി തിരുവോത്ത്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി എന്നിവര്‍ക്ക് പിന്നാലെയാണ് സണ്ണി വെയ്നും ശക്തമായി രംഗത്തെത്തിയിരിക്കുന്നത്.

News, Kerala, Kochi, Actor, Cine Actor, Facebook, Protest, Pinarayi Vijayan, Actor Sunny Wayne with Protest Through Facebook Page

മുഖപുസ്ത്തകത്തിലൂടെയാണ് നടന്‍ പ്രതിഷേധം അറിയിച്ചത്. 1943ല്‍ അമേരിക്കയില്‍ പുറത്തിറങ്ങിയ 'ഡോണ്ട് ബി എ സക്കര്‍' എന്ന ഹ്രസ്വചിത്രത്തിലെ രംഗമാണ് പ്രതിഷേധ സൂചകമായി സണ്ണി വെയ്ന്‍ തന്റെ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. അമേരിക്കയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വാര്‍ ആണ് ഈ ഹ്രസ്വ ചിത്രം പുറത്തിറക്കിയത്.

'നട്ടെല്ലിലൂടെ ഭീതി അരിച്ചുകയറുന്നു. ഇത് ഒരിക്കലും അനുദിക്കരുത്' - എന്ന് പൗരത്വ ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെതിരെ നടി പാര്‍വതി ട്വിറ്ററില്‍ കുറിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവിച്ചിരുന്നു. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ബില്ലില്‍ പ്രതിഷേധമറിയിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kochi, Actor, Cine Actor, Facebook, Protest, Pinarayi Vijayan, Actor Sunny Wayne with Protest Through Facebook Page