Follow KVARTHA on Google news Follow Us!
ad

ഓടിക്കൊണ്ടിരിക്കെ പലഹാര വിതരണം നടത്തുന്ന വാന്‍ കത്തിനശിച്ചു

ഓടിക്കൊണ്ടിരിക്കെ പലഹാര വിതരണം നടത്തുന്ന വാന്‍ കത്തിനശിച്ചുNews, Local-News, Fire, Accident, Kerala,
കാലടി: (www.kvartha.com 10.11.2019) ഓടിക്കൊണ്ടിരിക്കെ പലഹാര വിതരണം നടത്തുന്ന വാന്‍ കത്തിനശിച്ചു. എംസി റോഡില്‍ സംസ്‌കൃത സര്‍വകലാശാലയ്ക്കും ബസ് സ്റ്റാന്‍ഡിനും മുന്നിലായി ഞായറാഴ്ച രാവിലെ 6.20 മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആളപായമില്ല. എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. പലഹാര വിതരണം നടത്തുന്ന നിലമ്പൂര്‍ സ്വദേശി സബീബ് കുണ്ടപ്പാലിയുടെ വാനാണ് അപകടത്തില്‍പെട്ടത്.

നെടുമ്പാശേരി വിമാനത്താവളത്തിനു സമീപം താമസിക്കുന്ന സബീബ് കാലടിയിലെ കടകളില്‍ പലഹാര വിതരണം നടത്തിയ ശേഷം തിരിച്ചു പോകുമ്പോഴാണ് അപകടം. വാഹനത്തില്‍ സബീബ് മാത്രമാണുണ്ടായിരുന്നത്. വാനില്‍ നിന്നു പുക ഉയര്‍ന്നപ്പോള്‍ വാഹനം റോഡരികില്‍ ഒതുക്കി നിര്‍ത്തി സബീബ് പുറത്തേക്ക് ഓടി. തൊട്ടടുത്ത് പെട്രോള്‍ പമ്പുള്ളത് അപകട സാധ്യതയുണ്ടാക്കി. രാവിലെ തിരക്കൊഴിഞ്ഞ സമയമായിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.

Van catches fire at Ernakulam, News, Local-News, Fire, Accident, Kerala

വിവരമറിയിച്ചതിനെ തുടര്‍ന്ന് അങ്കമാലിയില്‍ നിന്നു ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. വാനിന്റെ ബാറ്ററിയില്‍ നിന്നു ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണു തീ പിടിച്ചതെന്നു ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീ ഇന്ധനത്തിലേക്കു പടര്‍ന്ന് ആളിക്കത്തുകയായിരുന്നു. ഗ്യാസ് പൂര്‍ണമായും തീരുന്നതു വരെ ഫയര്‍ഫോഴ്‌സ് സംഘം വെള്ളം പമ്പ് ചെയ്തു ജാഗരൂകരായി നിന്നു.

തുടര്‍ന്ന് വാഹനം ബസ് സ്റ്റാന്‍ഡിലേക്കു മാറ്റി ഗതാഗതം സുഗമമാക്കി. അപകടത്തെത്തുടര്‍ന്നു എംസി റോഡില്‍ അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ലീഡിങ് ഫയര്‍മാന്‍ പി വി പൗലോസിന്റെ നേതൃത്വത്തില്‍ കെ ജി സാംസന്‍, റെജി എസ് വാരിയര്‍, അനില്‍ മോഹന്‍, മുഹമ്മദ് ബഷീര്‍ എന്നിവരാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Van catches fire at Ernakulam, News, Local-News, Fire, Accident, Kerala.