Follow KVARTHA on Google news Follow Us!
ad

ജീവിച്ചിരിക്കുന്നയാള്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; ഭാര്യ ജീവിച്ചിരിപ്പുണ്ടെന്ന് ഭര്‍ത്താവ്

സോഷ്യല്‍മീഡിയകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം തന്റെ ഭാര്യ ആതിരയുടേതാണെന്ന് വ്യക്തമാക്കി ഭര്‍ത്താവ് ജിജി മോഹന്‍ Kerala, News, Malappuram, Dead, Social Network, Automobile, Accident, Facebook,Tribute to the dead Neelam! Athira is still alive

മലപ്പുറം: (www.kvartha.com 26.11.2019) സോഷ്യല്‍മീഡിയകളില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചുവെന്ന പേരില്‍ പ്രചരിപ്പിക്കുന്ന ചിത്രം തന്റെ ഭാര്യ ആതിരയുടേതാണെന്ന് വ്യക്തമാക്കി ഭര്‍ത്താവ് ജിജി മോഹന്‍. തെറ്റായ വിവരങ്ങളാണ് പ്രചരിക്കപ്പെടുന്നത്, നവ മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ളതല്ലെന്ന് മോഹന്‍ മുഖപുസ്തകത്തില്‍ കുറിക്കുന്നു.

 Kerala, News, Malappuram, Dead, Social Network, Automobile, Accident, Facebook,Tribute to the dead Neelam! Athira is still alive

മരണപ്പെട്ട നീലിമ എന്ന പെണ്‍കുട്ടിക്ക് ആദരാഞ്ജലികള്‍. മുദ്രാവാക്യം വിളിക്കുന്നത് ആതിര ആണ്. അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എന്ന് ജിജി മോഹന്‍.. മരിക്കാത്ത ആതിരയുടെ മരിക്കാത്ത ഭര്‍ത്താവ്- ഫേസ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ്;

അറിയിപ്പ്.

മുദ്രാവാക്യം വിളിക്കുന്നത് ആതിര ആണ്. അവള്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

മരണപ്പെട്ട നീലിമ എന്ന പെണ്‍കുട്ടിക്കു ആദരാഞ്ജലികള്‍..

എന്ന് ജിജി മോഹന്‍..

മരിക്കാത്ത ആതിരയുടെ മരിക്കാത്ത ഭര്‍ത്താവ്.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉള്ളതല്ല നവമാധ്യമം..

ശനിയാഴ്ച കോട്ടയം തലയോലപ്പറമ്പിലുണ്ടായ അപകടത്തിലാണ് നീലിമ (27) എന്ന യുവതി മരിച്ചത്.പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചായിരുന്നു അപകടം. എന്നാല്‍ നീലിമയുടെ ചിത്രത്തോടൊപ്പം ആതിരയുടെ ചിത്രവും ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രചരിച്ചത്. ബൈക്കോടിച്ചിരുന്ന ഭര്‍ത്താവ് ചക്കു കുഴികരോട്ട് ബിനീഷ് പരുക്കുകളോടെ ചികിത്സയിലാണ്.

വനിതാ മതിലിന് അഭിവാദ്യം അര്‍പ്പിച്ച് കൈക്കുഞ്ഞുമായി മുദ്രാവാക്യം വിളിക്കുന്ന ആതിരയുടെ ചിത്രങ്ങള്‍ നേരത്തെ വൈറലായിരുന്നു. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ് ആതിര.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Malappuram, Dead, Social Network, Automobile, Accident, Facebook,Tribute to the dead Neelam! Athira is still alive