Follow KVARTHA on Google news Follow Us!
ad

നവംബര്‍ എട്ട്; ഇന്ത്യന്‍ ജനതയെ ദുരിതത്തിലാക്കിയ നോട്ടു നിരോധനത്തിന് മൂന്നുവര്‍ഷം

നവംബര്‍ എട്ട് എന്ന ദിവസം ഇന്ത്യാക്കാര്‍ ഒരിക്കലും മറക്കില്ലNew Delhi, News, Demonetization, Politics, Narendra Modi, BJP, National,
ന്യൂഡെല്‍ഹി: (www.kvartha.com 08.11.2019) നവംബര്‍ എട്ട് എന്ന ദിവസം ഇന്ത്യാക്കാര്‍ ഒരിക്കലും മറക്കില്ല. കാരണം അന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാര്‍ നോട്ടുനിരോധനം നടപ്പാക്കിയത്. 2016 നവംബര്‍ എട്ടിനായിരുന്നു ഇന്ത്യാക്കാരെയെല്ലാം മുള്‍മുനയില്‍ നിര്‍ത്തിയ ആ പ്രഖ്യാപനം വന്നത്.

പലരുടേയും ഉറക്കം നഷ്ടപ്പെട്ട ദിവസമായിരുന്നു അത്. നോട്ടുനിരോധനം എന്നും ഡീമോണിറ്റൈസേഷന്‍ എന്നുമൊക്കെ അറിയപ്പെട്ട ആ ഇരുട്ടടിയുടെ മൂന്നാം വാര്‍ഷികമാണ് വെള്ളിയാഴ്ച. മൂന്നുവര്‍ഷം മുമ്പ് ഇതേ ദിവസമാണ്, അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കെട്ടുകെട്ടായി പെട്ടികളില്‍ അടുക്കിവെച്ചിരുന്ന പലര്‍ക്കും അത് കടലാസിന്റെ പ്രയോജനം പോലും ഇല്ലാത്തതായി മാറിയത്.

Three years of Demonetization,New Delhi, News, Demonetization, Politics, Narendra Modi, BJP, National

പൊതുജനം സ്വന്തം പണം പിന്‍വലിക്കാന്‍ വേണ്ടി ബാങ്കിന്റെ മുന്നിലും എടിഎം കൗണ്ടറുകളിലും മറ്റും മണിക്കൂറുകളോളം വരിനിന്ന് മടുത്തത്. ഈ ഓട്ടപ്പാച്ചിലിനിടയില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. അങ്ങനെ ആര്‍ക്കും എളുപ്പം മറക്കാന്‍ പറ്റുന്ന ഒരു സാമ്പത്തിക പരിഷ്‌കാരമല്ല നോട്ടുനിരോധനം. പലരുടെയും ജീവിതത്തെ അത് തിരിച്ചുപിടിക്കാനാകാത്ത വിധം അലങ്കോലമാക്കി. പലരുടെയും സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞ ദിവസമാണ് നവംബര്‍ എട്ട്.

എന്നാല്‍, ഈ ദിവസം രാത്രി എട്ടുമണിയോടെ 'മേരെ പ്യാരേ ദേശ് വാസിയോം എന്നുതുടങ്ങിയ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം കേട്ടപ്പോള്‍ 'മനസ്സില്‍ ലഡു പൊട്ടിയ' ഒരു കൂട്ടരുണ്ടായിരുന്നു. അന്നേദിവസമാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ പേയ്മെന്റ് എന്ന സങ്കല്പത്തിന്റെ ക്ലച്ചു പിടിച്ചു തുടങ്ങിയ ദിവസവും.

താന്‍ വിഭാവനം ചെയ്യുന്നത് ഒരു 'കാഷ് ലെസ്സ് ' ഇക്കോണമിയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഊന്നിപ്പറഞ്ഞു. നോട്ടുനിരോധനത്തിനു മുമ്പുതന്നെ പലതരത്തിലുള്ള ഈ പേയ്മെന്റ് ആപ്പുകള്‍ വിപണിയില്‍ പിച്ചവെച്ചു തുടങ്ങിയിരുന്നു എങ്കിലും, ഈ സാധനം എടിഎം പോലെ ആളുകള്‍ നിരന്തരം ഉപയോഗിച്ച് തുടങ്ങുന്നത് ഇന്നേദിവസം തൊട്ടാണ്.

2016 ഡിസംബറില്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്(UPI) പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഭീം (BHIM) ആപ്പും വന്നു. കാഷ് ബാക്ക് പോലുള്ള പല ഓഫറുകളും അതുവഴി ജനങ്ങളെ തേടിയെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Three years of Demonetization,New Delhi, News, Demonetization, Politics, Narendra Modi, BJP, National.